ഓസ്കറിലേക്കുള്ള ഒരു കടമ്പ കൂടി കടന്ന് മ് (സൗണ്ട് ഓഫ് പെയിൻ )
27/2/2021
ഓസ്കാർ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള മ് ( സൗണ്ട് ഓഫ് പെയിൻ ) എന്ന ചലച്ചിത്രവും. ഫെബ്രുവരി ഇരുപത്തിയാറിന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ ചിത്രം ഇടംപിടിച്ചത്. കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽനിന്നുള്ള ആദ്യസിനിമ കൂടിയാണ് ഹോളിവുഡ് സംവിധായ കൻ ഡോ.സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്ത ഈചിത്രം.ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്ബോൾ താരം ഐ എം വിജയനാണ്.
സ്ക്രീനിംഗ് നടന്നുകൊണ്ടിരിക്കുന്ന തിനാൽ പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ ഈ ചിത്രം ഇപ്പോൾ കാണുവാനുള്ള സൗകര്യം ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. ലോസ് എഞ്ചൽ സിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്ന ഗാതർ ഫിലിംസ് അവരുടെ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 21 മുതൽ 27 വരെ നടത്തുന്ന പ്രദർശനമാണ് പൊതുജനങ്ങൾക്ക് കാണാൻ കഴിയുക. https://gathr.us/screening/31737 എന്ന ലിങ്ക് വഴി പുലർച്ചെ 7:30, 5:00, 2:30 എന്നീ സമയങ്ങളില്‍ ഉള്ള പ്രദര്‍ശനങ്ങൾ ഓൺലൈൻ വഴി ബുക്ക് ചെയ്ത് കാണുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മെയിൻ സ്ട്രീം കാറ്റഗറിയിൽ ഏറ്റവും മികച്ച ചിത്രം എന്ന വിഭാഗത്തിലാണ് ഈ ചിത്രം പ്രധാനമായും മത്സരിക്കുന്നത്.
തേൻ ശേഖരണം ഉപജീവനമാർഗ്ഗമാക്കിയ കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി കുടുംബ നാഥന് പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം വനത്തിൽ തേനിന് ദൗർലഭ്യമുണ്ടാകുന്നതിനെ തുടർ ന്നുള്ള പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും, സാഹചര്യങ്ങളുമായി പിന്നീട് എങ്ങനെ പൊരുത്തപ്പെടു ന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടർന്നുള്ള കഥാതന്തു. കാലാവസ്ഥാവ്യതിയാനം ഉൾ പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് മ്... ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചലച്ചിത്ര സംവിധാ യകന് ഇത്തരമൊരു ശ്രമം നടത്തുന്നത്.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയാണ് സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സംസ്കൃത ഭാഷയിലുള്ള നമോ, നേതാജി ( ഇരുള ) തുടങ്ങിയ ചലച്ചിത്രങ്ങൾ രണ്ടായിരത്തി പത്തൊൻപതിലും ഇരുപതിലും ഇഫി ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അൻപത്തിയൊന്ന് മണിക്കൂറുകൾകൊണ്ട് വിശ്വഗുരു എന്ന സിനിമ പൂർത്തിയാക്കി തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ഗിന്നസ് റിക്കോർഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് വിജീഷ് മണി. ഏറ്റവും മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള മലയാള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് അദ്ദേ ഹത്തിന്റെ പുഴയമ്മ എന്ന ചിത്രത്തിന് 2018 ൽ ലഭിച്ചിരുന്നു. ആദ്യാവസാനം പുഴയിൽ ചിത്രീ കരിക്കപ്പെട്ട സിനിമയ്ക്കുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
ഗ്രാമി അവാർഡ് ജേതാവായ അമേരിക്കൻ സംഗീതപ്രതിഭ എഡോൺ മോള, നാടൻ പാട്ടുകളി ലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവർ ചിത്രത്തിനു വേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. ജുബൈർ മുഹമ്മദ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. പ്രകാശ് വാടിക്കൽ തിരക്കഥയും ദേശീയ അവാർഡ് ജേതാവ് ബി. ലെനിൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ക്യാമറ ആർ. മോഹൻ, പശ്ചാത്ത ലസംഗീതം ശ്രീകാന്ത് ദേവ. പ്രശസ്ത താരം വിയാൻ മംഗലശ്ശേരിയാണ് ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റർ.
ഈ വര്‍ഷം ആദ്യ പകുതിയോടെയാണ് കേരളത്തിൽ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കു ന്നത്.
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാതാരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് ഇന്നലെയാണ്.
വിവേകിന്റെ ആരോഗ്യനില അത...തുട൪ന്ന് വായിക്കുക
തിരു : മലയാളികൾക്ക് വിഷുദിനാശംസയുമായി തെലുങ്ക് താരം പ്രഭാസും രാധേശ്യാംചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും. ഉടൻ പ്രദർശനത്തിനെത്തുന്ന പ്രണയചിത്രം രാധേശ്യാമിൻ്റ പോസ്റ്റർപങ്കു വെച്ചു കൊണ്ടാണ് താരം ആശംസകൾ നേർന്നത്. മെനി ഫെസ്റ്റിവൽസ് വൺ ലൗവ് എന്ന അടിക്കു റിപ്...തുട൪ന്ന് വായിക്കുക
മമ്മൂട്ടിയുടെ ഹൊറർ-സസ്പെൻസ് ഡ്രാമ പ്രീസ്റ്റിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ പ്രീമിയർആമസോൺ പ്രൈം വീഡിയോയിൽ.
ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് ഈയിടെ പുറത്തി റങ്ങിയ മലയാള ചിത്രം ദി പ്രീസ്റ്റിന്റെ ഡിജിറ്റൽ പ്രീമിയർ 2021 ...തുട൪ന്ന് വായിക്കുക
കൊച്ചി : മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട് ടി വി റിലീസ് ആയി പുറ ത്തിറങ്ങിയ ഇന്ന് മുതൽ എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് ചാനലിപ്പോൾ. സൂരജ് ടോം സംവിധാനം ചെയ്യുന്ന കൃഷ...തുട൪ന്ന് വായിക്കുക
ആസിഫ് അലി- രജിഷ വിജയന് എന്നിവരെ നായികാനായകന്മാരാക്കി ജിബു ജേക്കബ് സംവി ധാനം ചെയ്യുന്ന പുതിയ ചിത്രം എല്ലാം ശരിയാകും റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ നാലിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിന്‍, ഷാല്ബിന് എ...തുട൪ന്ന് വായിക്കുക
മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചതുര്‍മുഖം ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. ടെക്നോ-ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. മൊബൈല്‍ ഫോ...തുട൪ന്ന് വായിക്കുക
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന ജോജിയുടെ ടീസര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമാണ് ടീസര്‍ പുറത്തു വിട്ടത്. ചിത്രം ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. ഫഹദിന്റെ കഥാപാത്രം ഒരു കുളത്തില്‍ ചൂണ്ടയിടാന്‍ ഇരിക്കുന്നതും പി...തുട൪ന്ന് വായിക്കുക
ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിന് ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഏപ്രില്‍ 9ന് ആണ് പ്രദര് ശനത്തിനെത്തുന്നത്. അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്മ്മിക്കുന്...തുട൪ന്ന് വായിക്കുക
ഫ്രാൻസിലെ കാനസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം മാനവ് സ്വന്ത മാക്കി. ഇരുമ്പു എന്ന സാമൂഹികപ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാര്‍ഡ് കരസ്ഥമാക്കിയത്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത...തുട൪ന്ന് വായിക്കുക
കൊച്ചി: വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി ഈ മാസം 26-ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചി ട്...തുട൪ന്ന് വായിക്കുക
വിനു കോളിച്ചാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സര്‍ക്കാസ് സിര്‍ക 2020ലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി. കുട്ടന് പൊട്ടന്റെ ശാപം എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോയാ ണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരീഷ് പല്ലാരത്തിന്റെ വരികള്‍ക്ക് സെല്‍ജുക് റു...തുട൪ന്ന് വായിക്കുക
സിജു വില്സന് നായകനാകുന്ന ഇന്നു മുതല്‍ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് എത്തുന്നത്. സിജു വില്‍സന്റെ ഇത് വരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാ പ...തുട൪ന്ന് വായിക്കുക
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്‍ സിനിമയുടെ ട്രെയ്ലര് പുറത്ത്. സമകാലിക കേരള രാഷ്ട്രീയത്തോട് സാമ്യം തോന്നിക്കുന്ന വിധത്തി ലുള്ള ട്രെയ്ലറാണ് എത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ട്രെയ്ലറില് പ്രത്യക്ഷപ്പെടുന്നുണ്ട്. മധ...തുട൪ന്ന് വായിക്കുക
ശിവകാര്ത്തികേയന്, പ്രിയങ്ക അരുള്‍ മോഹന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി നെല്‍സണ്‍ ദിലിപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഡോക്ടര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചു. മാര്‍ച്ച് 26-ന് റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം മേയ്മാസത്തിലേക്ക് മാറ്റ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.