Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

അറിയിപ്പുകള്‍

കൂടുതല്‍ 

ലെഗ്രാൻഡ്‌ ഇന്ത്യ,നൂതന രീതിയിലുള്ള പ്രീമിയം വയറിങ് ഉപകരണം മീറിയസ് നെക്സ്റ്റ് ജെൻ പുറത്തിറക്കി

24/2/2021

ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇലെക്ട്രിക്കൽ,ഡിജിറ്റൽ ബിൽഡിംഗ് ഇൻഫ്രാസ്ട്രക്ചറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലെഗ്രാൻഡ്‌ ഇന്ത്യ ,നൂതന രീതിയിലുള്ള പ്രീമിയം വയറിങ് ഉപകരണം മീറിയസ് നെക്സ്റ്റ് ജെൻ പുറത്തിറക്കി.

ആധൂനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന പ്രോഡക്റ്റ് പ്രീമിയം സെഗ്മെന്റിൽ ലെഗ്രാന്റിന്റെ പേര് ഒന്നുകൂടി ഊട്ടിയുറപ്പിക്കും എന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.ആർക്കി ടെക്ടുകൾ ,നിർമാതാക്കൾ ,എലെക്ട്രിഷന്മാർ,കൺസൾട്ടന്റുകൾ,കരാറുകാർ,ഡെവലപ്പർമാർ, സിസ്റ്റം ഇന്റഗ്രേറ്റർമാർ ,റീടൈലർമാർ എന്നിവരെ കേന്ദ്രീകരിച്ചു ചെറുകിട,വാണിജ്യവിഭാഗത്തെ ലക്ഷ്യമിട്ടാണ് പ്രോഡക്റ്റ് പുറത്തിറക്കിയിരിക്കുന്നത് .

ഏറെ സവിശേഷതകൾ അവകാശപ്പെടുന്ന പ്രോഡക്റ്റ് തെക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ കാടു കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ ഡാർക്ഫൈഡ് പ്ലേറ്റുകൾ നിർമിച്ചിരിക്കുന്നത് .ഏറ്റവും പുതിയ ഹോം ഡെക്കറിങ് ശൈലിയിൽ ആണ് നിർമാണം എന്നത് പ്രൊഡക്ടിനെ വേറിട്ട് നിര്ത്തുന്നു . വയർലെസ്സ് സാങ്കേതിക വിദ്യ മറ്റൊരു പ്രത്യേകതയാണ് .ഉപഭോക്താക്കൾ ക്ക് നിയന്ത്രണം ലളിതമാക്കിയും സുരക്ഷ ശക്തമാക്കിയും ,ശബ്ദ നിയന്ത്രണം ,അപ്ലിക്കേഷൻ നിയന്ത്രണം എന്നിവ ഉൾപ്പെടുന്ന iot യുടെ ഇന്റലിജൻസ് ഉപയോഗിച്ചാണ് പുതിയ ശ്രേണി ഉത്പന്ന ങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് .വൈദ്യുതി ഉപയോഗം നിരീക്ഷിക്കാനും അപായ സൂചന കൾ ലഭിക്കാനും ഈ ഉപകരണം സഹായിക്കുന്നു . ലെഗ്രാന്റിന്റെ iot പ്രവർത്തനക്ഷമമാക്കിയ ഹോം എവേ വയർലെസ്സ് മാസ്റ്റർ സ്വിച്ച് എല്ലാ ലൈറ്റു കളും ,ഷട്ടറുകളും ,സോക്കറ്റുകളും പോലുള്ള ഒന്നിലധികം കാര്യങ്ങൾ ഉപഭോക്താക്കൾവീട്ടിൽ ഇല്ലാതെ തന്നെ നിയന്ത്രിക്കുവാൻ സധിക്കുന്നു അതിനായി മൊബൈൽ ആപ്ലിക്കേഷനുകളും തയ്യാറാക്കിയിട്ടുണ്ട് .ഈ ശ്രേണിയിലെ എല്ലാ ഉത്പന്നങ്ങളും പുനഃക്രമീകരിക്കാൻ സാധിക്കുന്ന രീതിയിൽ ആയതിനാൽ ഉപഭോക്താക്കൾ ഇലെക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ മാറ്റുന്നതു്നെക്കുറിച്ചു ആകുലപ്പെടുകയും വേണ്ടി വരില്ല എന്നും കമ്പനി അവകാശപ്പെടുന്നു.

ലോകമെമ്പാടും പടർന്നു പിടിച്ച കോവിഡ് -19 2020 വളരെ ദുഷ്കരമാക്കിയിരുന്നു.ഇത്തരം വിഷമ കരമായ സാഹചര്യത്തിൽ പോലും ഞങ്ങളുടെ ഉപഭോക്താക്കൾക്കുവേണ്ടി ഡിസൈനിങ് ടെക്നോ ളജി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു ഉപകരണം വിപണിയിൽ ഇറക്കിയിരിക്കുന്നത് .പുതിയ ബ്രാൻഡായ മിറിയസ് നെക്സ്റ്റ് ജെൻ .നൊപ്പം ഞങ്ങളുടെപ്രീമിയം ഉൽപ്പന്ന ശേഖരത്തിൽ ഒരു പുതിയ ശ്രേണി ചേർക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ലെഗ്രാൻഡ്‌ ഇന്ത്യ സിഇഒ യും മാനേജിങ് ഡിറക്ടറുമായ ടോണി ബെർലാൻഡ് പറയുന്നു .

ഉപഭോക്താക്കൾ നവീകരണത്തിന്റെ ഹൃദയ ഭാഗമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു അതിനാൽ തന്നെ അവരുടെ ആശയങ്ങൾക്കും പ്രതീക്ഷകൾക്കും മുൻഗണനകൊടുത്തു പുതിയ സാങ്കേതിക വിദ്യ കൂടി സമന്യയിപ്പിച്ചുകൊണ്ടാണ് മിറിയസ് നെക്സ്റ്റ് ജെൻ . രൂപകൽപന ചെയ്തിരിക്കുന്നത് -ലെഗ്രാൻഡ്‌ ഇന്ത്യ മാർക്കറ്റിംഗ് ഡയറക്ടർസമീർ സക്‌സേന പറയുന്നു .

ഉപഭോക്താക്കളുടെ സുരക്ഷയെ കണക്കിലെടുത്തു സിൽവർ അയോണുകളുടെ കരുത്തുംലെഗ്രാ ൻഡ്‌ ആന്റിബാക്ടിരിയൽ സവിശേഷതയും ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചിരിക്കു ന്നത് അതിനാൽ തന്നെ പതിവായി സ്പർശിക്കുന്ന സ്വിച്ചുകളിലും പ്ലേറ്റികളിലും ബാക്ടിരിയയുടെ വളർച്ചയെ തടയുന്നു.

5.5 ബില്യൺ യുറോയുടെ ആഗോള വിറ്റുവരവുള്ള ലോകത്തെ പ്രമുഖ ഇലെക്ട്രിക്കൽ ,ഡിജിറ്റൽ ബിൽഡിംഗ് സൊല്യൂഷൻ പ്രൊവൈഡർ കമ്പനിയാണ് ലെഗ്രാൻഡ്‌ .പ്രീമിയം വയറിങ് ഉപകരണ ങ്ങളിലും ഇന്ത്യൻ വിപണിയിലെ എംസിബി കളിലും കമ്പനി നേതൃത്നൽകുന്നു. റെസിഡെന്റ്ഷ്യ ൽ ,വാണിജ്യ ,വ്യാവസായിക ,ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളിൽ ലെഗ്രാൻഡ്‌ ഉത്പന്നങ്ങൾ വ്യാപ കമായി ഉപയോഗിച്ച് വരുന്നു --


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2: ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 20 മുതല്‍

പത്തനംതിട്ട ജില്ലയില്‍ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റ ഗറി നമ്പര്‍ 276/18) തസ്തികയുടെ 04.03.2021 ല്‍ പ്രസിദ്ധീകരിച്ച 02/2021/ഡി.ഒ.എച്ച് നമ്പര്‍ സാധ്യ താ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണപ്രമാണ പരിശോധനപൂര്...തുട൪ന്ന് വായിക്കുക


സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്: എഴുത്തു പരീക്ഷ റദ്ദാക്കി

പത്തനംതിട്ട : സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് ഗ്രേഡ് 2തസ്തികയില്‍ താത്കാലിക നിയമനത്തിന് ഏപ്രില്‍ 25 ന് നടത്താനിരുന്ന എഴുത്തുപരീക്ഷ റദ്ദാക്കി. കോവിഡ് 19 വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്....തുട൪ന്ന് വായിക്കുക


അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടയ്ക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്

തിരു : സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെയോ, സി. ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ, അംഗീകാരമി ല്ലാതെ പ്രവർത്ത...തുട൪ന്ന് വായിക്കുക


കളക്ടർ സ്ട്രോങ്ങ് റൂം സന്ദർശിച്ചു

കാക്കനാട്: ആലുവ യു സി.കോളേജിലെ സ്ട്രോങ്ങ് റൂം ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ കള ക്ടർ എസ്.സുഹാസ് സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. ആലുവ, അങ്കമാലി മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമുകളാണ് യു.സി. കോളേജിലുള്ളത്....തുട൪ന്ന് വായിക്കുക


കോവിഡ് പരിശോധനാ കാമ്പയിന്‍: പത്തനംതിട്ട രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു

പത്തനംതിട്ട : കോവിഡ് തീവ്ര വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ കാമ്പയിന്റെ രണ്ടാം ദിവസം 8179 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 5146 പേര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 3033 പേര്‍ സ്വകാര്യ കേന്ദ്രങ്ങളിലുമാണ് ...തുട൪ന്ന് വായിക്കുക


സൗജന്യ പരിശീലനം

ആലപ്പുഴ: കലവൂരിലുള്ള ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി. ഐ. യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പാചക പരിശീലനം നൽകുന്നു. ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ 18 നും 45 നും മദ്ധ്യേ പ്രായമുള്ള യുവജ...തുട൪ന്ന് വായിക്കുക


വിജ്ഞാപനം റദ്ദ് ചെയ്തു

വയനാട് : ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍ ഗ്രേഡ് 4 തസ്തിക യുടെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് 2020 ഡിസംബര്‍ 31 തീയതിയില്‍ (കാറ്റഗറി നം. 495/ 2020 മുതല്‍ 497/2020 വരെ) പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ലഭിക്കാത്...തുട൪ന്ന് വായിക്കുക


നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: മുന്നൊരുക്കങ്ങള്‍ 28 ന് പൂര്‍ത്തിയാക്കുമെന്ന് പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട : ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ ഈ മാസം 28 ന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ജില്ലയിലെ വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായുള്ളഅ...തുട൪ന്ന് വായിക്കുക


ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം

മൂന്നാർ: പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയി ല്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തില്‍ തിരികെയെത്തി. ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധ...തുട൪ന്ന് വായിക്കുക


കോവിഡ് : പാലക്കാട് നഗരത്തിലെ സ്വകാര്യവസ്ത്ര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ്

പാലക്കാട് : ഭൂരിഭാഗം ജീവനക്കാര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിക്ടോറിയ കോളേജിന് സമീപമുള്ള സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി ഉത്തവിട്ടു. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 33, 34 (എം) പ്രകാരം ഇന്ന്...തുട൪ന്ന് വായിക്കുക


കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

കൊച്ചി : അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്,കാസർ ഗോഡ് എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമി ന്...തുട൪ന്ന് വായിക്കുക


ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് 22ന്

കാസർഗോഡ് : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടേയും എക്സിക്യുട്ടീവ് ഓഫീസർമാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് നടത്താൻ ഏപ്രിൽ 22ന് രാവിലെ 11ന് മല്ലികാർജ്ജുന ക്ഷേത്രത്തിൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. മലബാർ...തുട൪ന്ന് വായിക്കുക


ഗ്രാമീണ മേഖലയിലെ സാന്നിദ്ധ്യത്തില്‍ നാഴികക്കല്ലു കുറിച്ച് റെനോ ഇന്ത്യ

ന്യൂഡല്‍ഹി: ഗ്രാമീണ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനും ഉള്‍ഭാഗങ്ങളിലെ ഉപഭോക്താക്കളി ലേക്ക് കൂടുതല്‍ അടുക്കുന്നതിനുമായി റെനോ ഇന്ത്യ സിഎസ്‌സി ഇ ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ സിഎസ്‌സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി സഹകരിക്കുന്നു.സഹ കര...തുട൪ന്ന് വായിക്കുക


യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോൺ ലൈറ്റിങ്ങ്

തിരു : സ്മാർട് സിറ്റി ടെക്നോളജി രംഗത്തെ അതികായരായ സിംകോൺ ലൈറ്റിങ്ങ്, പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. സിംകോണിൻ്റെ സ്മാർട് ലൈറ്റിങ്ങ് കൺട്രോൾസ്, സ്മാർട് സിറ്റി പ്ലാറ്റ്‌ ഫോംസ്...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍

മുംബൈ: ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി.ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്-എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്.സ്വകാ ര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍. പ്രകൃതി വാതക സ്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.