Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

അറിയിപ്പുകള്‍

കൂടുതല്‍ 

ഭാരതി എയർടെലും ക്വാൽകോം ടെക്‌നോളജിസും ഒന്നിച്ചു ഇന്ത്യയിൽ 5g സേവനം ആരംഭിക്കുന്നു

24/2/2021

ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിക്കേഷൻ സൊല്യൂഷൻസ് പ്രൊവൈഡറായ ഭാരതി എയർടെലും ക്വാൽകോം ടെക്‌നോളജിസും ഒന്നിച്ചു ഇന്ത്യയിൽ 5g സേവനം ആരംഭിക്കുന്നു. അടുത്തിടെ ഹൈദരാബാദിലെ ഒരു ഓൺലൈൻ വാണിജ്യ ശൃംഖലയിലൂടെ 5g ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സേവന ദാതാവായി എയർടെൽ മാറിയിരുന്നു .എയർടെൽ ക്വാൽകോം 5g റാൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് എയർടെലിന്റെ നെറ്റ്‌വർക്ക് വെൻഡർമാർ തുടങ്ങിയവരിലൂടെ വിർച്വലൈസ്ഡ് ,ഓപ്പൺ റാൻ അടിസ്ഥാനമാക്കിയുള്ള 5g നെറ്റ്വർക്കുകൾ പുറത്തിറക്കാനും പദ്ധതിയുണ്ട്.

o റാൻ ന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് 5g നെറ്റ് വർക്കുകളുടെ വിന്യാസത്തിൽ ചെറുകിട ,ഇടത്തരം ബിസിനെസ്സുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും .കൂടാതെ വീടുകൾക്കും ബിസിനെസ്സുകൾക്കും ഗിഗാബൈറ്റ് വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന 5g ഫിക്സഡ് വയർലെസ്സ് ആക്‌സസ് (fwa )ഉൾപ്പെടെ നിരവധി ഉപ യോഗങ്ങൾക്കായി എയർടെലും ക്വാൽകോം ടെക്നോളോജിസും സഹകരിക്കും .ഇന്ത്യയിലുടനീളം ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമായ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാനും ഇവർലക്ഷ്യ മിടുന്നു .fwa സേവനങ്ങൾ ഉൾപ്പെടെയുള്ള എയർടെൽ 5g സൊല്യൂഷനുകൾക് മൾട്ടി -ജിഗാ ബൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാനും വിപുലമായ സാദ്ധ്യതകൾ തുറക്കാനും സാധിക്കും .

പുതിയ സാങ്കേതിക വിദ്യകൾ പുറത്തിറക്കുകയാണ് എയർടെൽ .ഞങ്ങളുടെ നെറ്റ് വർക്കുകൾ 5g ക്ക് പൂർണമായും തയ്യാറായി കഴിഞ്ഞു .ലോകോത്തര നിലവാരമുള്ള 5g ഇന്ത്യയിൽ പുറത്തിറ ക്കാനുള്ള ഞങ്ങളുടെ പ്രധാന പങ്കാളിയായി ക്വാൽകോം ടെക്നോളോജിസ് ഉണ്ടെന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു .എയർ ടെലിന്റെ സംയോജിത സേവനങ്ങളും ക്വാൽകോം ടെക്നോളജീസിന്റെ 5g സാങ്കേതികതയും ഉപയോഗിച്ച് ഹൈപ്പർ ഫാസ്റ്റ് -അൾട്രാ ലോ ലേറ്റൻസി ഡിജിറ്റൽ കണക്റ്റി വിറ്റിയുടെ അടുത്ത യുഗത്തിലേക്ക് കൊണ്ടെത്തിക്കാൻ സഹായിക്കും എന്ന് ഭാരതി എയർ ടെൽ cto രൺദീപ് സേഖോൺ പറഞ്ഞു .

ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക വികസനവും വളർച്ചയും വേഗത്തിൽ കണ്ടെത്താൻ ഇന്ത്യ യിലെ 5g നെറ്റ് വർക്കുകൾ കൊണ്ട് സാധിക്കും .അതുകൊണ്ടുതന്നെ എയർടെലിനൊപ്പം പ്രവർ ത്തിക്കുന്നതിൽ ഞങ്ങൾക്കുസന്തോഷമുണ്ട്.5g ആവശ്യമായി വരുന്നിടത്തു,നെറ്റ്‌വർക് കവറേജും ശേഷിയും കൂട്ടുന്നതിൽ എയർ ടെലിനൊപ്പം നിർണായക പങ്കുവഹിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ എന്ന് ക്വാൽകോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് രാജൻ വാഗാഡിയ പറഞ്ഞു .


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2: ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 20 മുതല്‍

പത്തനംതിട്ട ജില്ലയില്‍ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റ ഗറി നമ്പര്‍ 276/18) തസ്തികയുടെ 04.03.2021 ല്‍ പ്രസിദ്ധീകരിച്ച 02/2021/ഡി.ഒ.എച്ച് നമ്പര്‍ സാധ്യ താ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണപ്രമാണ പരിശോധനപൂര്...തുട൪ന്ന് വായിക്കുക


സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്: എഴുത്തു പരീക്ഷ റദ്ദാക്കി

പത്തനംതിട്ട : സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് ഗ്രേഡ് 2തസ്തികയില്‍ താത്കാലിക നിയമനത്തിന് ഏപ്രില്‍ 25 ന് നടത്താനിരുന്ന എഴുത്തുപരീക്ഷ റദ്ദാക്കി. കോവിഡ് 19 വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്....തുട൪ന്ന് വായിക്കുക


അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടയ്ക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്

തിരു : സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെയോ, സി. ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ, അംഗീകാരമി ല്ലാതെ പ്രവർത്ത...തുട൪ന്ന് വായിക്കുക


കളക്ടർ സ്ട്രോങ്ങ് റൂം സന്ദർശിച്ചു

കാക്കനാട്: ആലുവ യു സി.കോളേജിലെ സ്ട്രോങ്ങ് റൂം ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ കള ക്ടർ എസ്.സുഹാസ് സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. ആലുവ, അങ്കമാലി മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമുകളാണ് യു.സി. കോളേജിലുള്ളത്....തുട൪ന്ന് വായിക്കുക


കോവിഡ് പരിശോധനാ കാമ്പയിന്‍: പത്തനംതിട്ട രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു

പത്തനംതിട്ട : കോവിഡ് തീവ്ര വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ കാമ്പയിന്റെ രണ്ടാം ദിവസം 8179 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 5146 പേര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 3033 പേര്‍ സ്വകാര്യ കേന്ദ്രങ്ങളിലുമാണ് ...തുട൪ന്ന് വായിക്കുക


സൗജന്യ പരിശീലനം

ആലപ്പുഴ: കലവൂരിലുള്ള ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി. ഐ. യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പാചക പരിശീലനം നൽകുന്നു. ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ 18 നും 45 നും മദ്ധ്യേ പ്രായമുള്ള യുവജ...തുട൪ന്ന് വായിക്കുക


വിജ്ഞാപനം റദ്ദ് ചെയ്തു

വയനാട് : ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍ ഗ്രേഡ് 4 തസ്തിക യുടെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് 2020 ഡിസംബര്‍ 31 തീയതിയില്‍ (കാറ്റഗറി നം. 495/ 2020 മുതല്‍ 497/2020 വരെ) പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ലഭിക്കാത്...തുട൪ന്ന് വായിക്കുക


നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: മുന്നൊരുക്കങ്ങള്‍ 28 ന് പൂര്‍ത്തിയാക്കുമെന്ന് പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട : ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ ഈ മാസം 28 ന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ജില്ലയിലെ വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായുള്ളഅ...തുട൪ന്ന് വായിക്കുക


ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം

മൂന്നാർ: പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയി ല്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തില്‍ തിരികെയെത്തി. ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധ...തുട൪ന്ന് വായിക്കുക


കോവിഡ് : പാലക്കാട് നഗരത്തിലെ സ്വകാര്യവസ്ത്ര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ്

പാലക്കാട് : ഭൂരിഭാഗം ജീവനക്കാര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിക്ടോറിയ കോളേജിന് സമീപമുള്ള സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി ഉത്തവിട്ടു. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 33, 34 (എം) പ്രകാരം ഇന്ന്...തുട൪ന്ന് വായിക്കുക


കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

കൊച്ചി : അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്,കാസർ ഗോഡ് എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമി ന്...തുട൪ന്ന് വായിക്കുക


ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് 22ന്

കാസർഗോഡ് : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടേയും എക്സിക്യുട്ടീവ് ഓഫീസർമാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് നടത്താൻ ഏപ്രിൽ 22ന് രാവിലെ 11ന് മല്ലികാർജ്ജുന ക്ഷേത്രത്തിൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. മലബാർ...തുട൪ന്ന് വായിക്കുക


ഗ്രാമീണ മേഖലയിലെ സാന്നിദ്ധ്യത്തില്‍ നാഴികക്കല്ലു കുറിച്ച് റെനോ ഇന്ത്യ

ന്യൂഡല്‍ഹി: ഗ്രാമീണ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനും ഉള്‍ഭാഗങ്ങളിലെ ഉപഭോക്താക്കളി ലേക്ക് കൂടുതല്‍ അടുക്കുന്നതിനുമായി റെനോ ഇന്ത്യ സിഎസ്‌സി ഇ ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ സിഎസ്‌സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി സഹകരിക്കുന്നു.സഹ കര...തുട൪ന്ന് വായിക്കുക


യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോൺ ലൈറ്റിങ്ങ്

തിരു : സ്മാർട് സിറ്റി ടെക്നോളജി രംഗത്തെ അതികായരായ സിംകോൺ ലൈറ്റിങ്ങ്, പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. സിംകോണിൻ്റെ സ്മാർട് ലൈറ്റിങ്ങ് കൺട്രോൾസ്, സ്മാർട് സിറ്റി പ്ലാറ്റ്‌ ഫോംസ്...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍

മുംബൈ: ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി.ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്-എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്.സ്വകാ ര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍. പ്രകൃതി വാതക സ്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.