|
സ്പെക്ട്രം: ജോബ് ഫെയർ സംഘടിപ്പിച്ചു |
22/2/2021 |
തിരു : കേരള സർക്കാർ വ്യാവസായിക പരിശീലന വകുപ്പ് തിരുവനന്തപുരം ജില്ലയിലെ സ്പെക്ട്രം ജോഫ് ഫെയർ-2021 തൊഴിൽ മേളയുടെ ഉദ്ഘാടനം ചാക്ക ഗവ.ഐ.ടി.ഐയിൽ തൊഴിലും നൈ പുണ്യവും മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിച്ചു. ജോബ് ഫെയറിൽ 77 കമ്പനികളും 3413 ഉദ്യോ ഗാർത്ഥികളും പങ്കെടുത്തു. കമ്പനികൾക്ക് ഓൺലൈൻ ഇന്റർവ്യൂ സംവിധാനം ഏർപ്പെടുത്തി.
ചാക്ക വാർഡ് കൗൺസിലർ അഡ്വ.ശാന്ത അധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഡോ.ചിത്ര, ജസ്റ്റിൻരാജ് ബി, ധർമ്മരാജൻ കെ.എസ്, വിനോദ് കുമാർ ഹരേഷ്കുമാർ, രാമചന്ദ്രൻ.കെ (പ്രിൻസിപ്പൽ, ഗവ.വനിതാ ഐ.ടി.ഐ, കഴക്കൂട്ടം), സുധാശങ്കർ (പ്രിൻസിപ്പൽ, ഗവ.ഐ.ടി.ഐ, ആറ്റിങ്ങൽ), ജയൻ ജോൺ (പ്രിൻസിപ്പൽ, ഗവ.ഐ.ടി.ഐ ധനുവച്ചപുരം), ഷമ്മി ബേക്കർ.എ (പ്രിൻസിപ്പൽ, ഗവ.ഐ.ടി.ഐ ചാക്ക) എന്നിവർ പങ്കെടുത്തു.
|