Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റി കൈറ്റിന്റെ ഫസ്റ്റ്‌ബെൽ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം ഇന്ത്യയിലെ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം

അറിയിപ്പുകള്‍

കൂടുതല്‍ 

വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ ജോബ് ഫെയറുകള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

22/2/2021

തിരു : പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യ ശേഷി വളര്‍ത്തിയെടുത്ത് മികച്ച തൊഴിലവ സരങ്ങള്‍ കണ്ടെത്താന്‍ ജോബ് ഫെയറിലൂടെ അവസരമാകുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍. തിരുവനന്തപുരം ജില്ലയിലെ ചാക്ക സര്‍ക്കാര്‍ ഐടിഐയില്‍ ആരംഭിച്ച സ്പെക്ട്രം ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജോബ് ഫെയറില്‍ 78 കമ്പനികള്‍ പങ്കെടുക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കു ന്നതുപോലെതന്നെ മറ്റു ജില്ലകളിലും ജോബ് ഫെയര്‍ സംഘടിപ്പിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശി ക്കുന്നത.് ഇതുവഴി തൊഴിലന്വേഷകരേയും തൊഴില്‍ദാതാക്കളേയും ഒരേ പ്ലാറ്റ്ഫോമില്‍ എത്തി ക്കുവാന്‍ സാധിക്കുന്നു എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ഐടിഐകളിലെ പ്ലേസ്മെന്റ് സെല്‍ മുഖേന നിരവധി തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നതുവഴി കാതലായ മാറ്റങ്ങളാണ് സര്‍ക്കാര്‍ വ്യാവസായിക പരിശീലന വകുപ്പില്‍ നടത്തിവരുന്നത്. സംസ്ഥാനത്ത് മുപ്പത്തിഏഴായിരത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം ലഭിക്കുകയും പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ചഅവസര ങ്ങള്‍ ലഭിക്കുന്നുമുണ്ട്. ദൈനംദിന ഗാര്‍ഹിക-വ്യവസായിക ആവശ്യങ്ങള്‍ക്ക് തൊഴിലാളികളുട സേവനം ലക്ഷ്യമിട്ട് കേരള അക്കാദമി ഫോര്‍ എക്സലന്‍സിന്റെ ആഭിമുഖ്യത്തില്‍സ്‌കില്‍ രജിസ്ട്രി ആപ്പ് ആരംഭിച്ചു.ഇടനിലക്കാരില്ലാതെ തൊഴില്‍ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ത സേവനം തേടാനുമുള്ളതാണ് ഈ ആപ്ലിക്കേഷന്‍.12 സര്‍ക്കാര്‍ ഐടിഐകളെഅന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ ഉതകുന്ന പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഇതോടൊപ്പം തന്നെഐ ടി ഐകളെ ഉല്‍പാദന വിപണന കേന്ദ്രം ആക്കുന്നതിനായുള്ള പദ്ധതികളുംനടപ്പിലാക്കിവരുന്നു. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ ശേഷി, സംരംഭകത്വം എന്നിവ മികച്ച രീതിയില്‍ വളര്‍ത്തിയെ ടുത്ത് കാര്യക്ഷമമായ ഒരു യുവതലമുറയെ വളര്‍ത്തിയെടുക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യം.

അപ്പാരല്‍, കാപ്പിറ്റല്‍ ഗുഡ്‌സ് ആന്റ് മാനുഫാക്ച്വര്‍,കണ്‍സ്ട്രക്ഷന്‍,കെമിക്കല്‍സ് ആന്റ് പെട്രോ കെമിക്കല്‍സ്,ഇലക്ട്രോണിക്‌സ് ആന്റ് ഹാര്‍ഡ് വെയര്‍,ഐടി ആന്റ് ഐടിഇഎസ്,ഹെല്‍ത്ത് കെയര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഫെസിലിറ്റി മാനേജ്‌മെന്റ്, പവ്വര്‍, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ ക്ലസ്റ്ററുകളായി ട്രേഡുകള്‍ തിരിച്ചാണ് ഒന്‍പതു ഐടിഐകളെ ഉള്‍ പ്പെടുത്തി ജോബ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചാക്ക വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.ശാന്ത അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ജയചന്ദ്രന്‍,വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ബി.ജസ്റ്റിന്‍രാജ് ,കെ.എസ്.ധര്‍മ്മരാജന്‍,ട്രെയിനിംഗ് ഇന്‍സ്‌പെ ക്ടര്‍ ബി.ഹരീഷ് കുമാര്‍,ഐഎംസി ചെയര്‍മാന്‍ പി.ഗണേഷ്, വിനോദ് കുമാര്‍ ഡെപ്യൂട്ടി ഡയറ ക്ടര്‍ ജില്ലാ വ്യവസായ കേന്ദ്രം,കഴക്കൂട്ടം സര്‍ക്കാര്‍ വനിതാ ഐടിഐ പ്രിന്‍സിപ്പാല്‍ കെ.രാമ ചന്ദ്രന്‍, ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പാള്‍ ആര്‍.സുധാശങ്കര്‍,ധനുവച്ചപുരംസര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പാള്‍ ജയന്‍ ജോണ്‍ ,എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വ്യാവസായികപരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ.എസ്.ചിത്ര സ്വാഗതവും ചാക്ക സര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പാള്‍ എ. ഷമ്മി ബേക്കര്‍ കൃതജ്ഞതയും അറിയിച്ചു. --


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമുഹമ്മദ് അൻസാരി കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടറായി (അഡ്മിനിസ്ട്രേഷൻ) ചുമതലയേറ്റു

(കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ( അഡ്മിനിസ്ട്രേഷൻ) മുഹമ്മദ് അൻസാരി ചുമതലയേൽക്കുന്നു) തിരു; കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി (അഡ്മിനിസ്ട്രേഷൻ) പൊതുഭരണ വകു പ്പിലെ അഡീഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരി ചുമതലയേറ്റു. കെഎസ്ആർടിസിയുടെ പ...തുട൪ന്ന് വായിക്കുക


ഐ ആർ സി ടി സി യുമായി സഹകരിച്ചു അഭി ബസ് .കോം ബസ് ബുക്കിങ്ങിനായി പുതിയ സംരംഭം ആരംഭിക്കുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടുറിസം കോർപറേഷനുമായി സഹകരിച്ചുകൊണ്ട് ബസ്ടിക്കറ്റിങ് മേഖലയിൽ പുത്തൻ കാൽവെപ്പിന് ഒരുങ്ങുകയാണ് അഭിബസ്.കോം.ബസ് ടിക്കറ്റിങ് മേഖലയിലെ അതികായന്മാരായ അഭിബസ്.കോം ഇന്ത്യൻ...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : ഇന്ത്യയിലെ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേ ശങ്ങള്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവേഡേ ക്കറും ചേര്‍ന്നാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. രാ...തുട൪ന്ന് വായിക്കുക


ഇന്ധന നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നു ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

മുംബൈ : ഇന്ധന വിലവര്‍ധന കാറ്, ബൈക്ക് യാത്രക്കാരെമാത്രമല്ല സമഗ്രമേഖലെയെയും ദോഷ കരമായി ബാധിക്കുമെന്നും അതിനാല്‍ നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നികുതി കുറയ്ക്കുന്നതിന് കേന്ദ്...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 600 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3113 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 600 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 205 പേരാണ്. 10 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3113 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച...തുട൪ന്ന് വായിക്കുക


കൈറ്റിന്റെ ഫസ്റ്റ്‌ബെൽ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം

തിരു; കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ 45 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകൾ ഒരുക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക് ‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ഡിജിറ്റൽ ടെക്‌നോളജി സഭ അവാർഡ് 2021 ദേശീയ പുരസ്‌കാരം ല...തുട൪ന്ന് വായിക്കുക


കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരു ; കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് മൂന്നും കോട്ടയത്തും തൃശൂരിലും രണ്ട് വീതവും മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒന്നു വീതവും ഒഴിവുകളുണ്ട്. ശമ്പള സ്‌കെയി...തുട൪ന്ന് വായിക്കുക


ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസ് പരിശീലനം

തിരു : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസിൽ പരിശീലനം നൽകുന്നു. പഞ്ചായത്തുകളിലെ പ്രവർത്തനം കമ്പ്യൂട്ടർ അധിഷ്ഠിതമായതിനാലാണ് പുതിയ അംഗങ്ങൾക്ക് പഞ്ചായത്ത് വകുപ്പ് പരിശീലനം നൽകുന്നത്. നാല് ആഴ്ചയായാണ് പരിശീലനം. ആദ്യ ആഴ്ചയിൽ കമ്പ്യൂട്ടർ, ഇന്റർ...തുട൪ന്ന് വായിക്കുക


വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റി

തിരു : ഉത്പാദന (ജനറേഷൻ) വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മാർച്ച് ഒന്നിന് എറ ണാകുളം കളമശേരി പത്തടിപ്പാലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ നടത്താനിരുന്ന പൊതുതെളിവെ ടുപ്പ് മാറ്റിവച്ച...തുട൪ന്ന് വായിക്കുക


60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കം

തിരു : സംസ്ഥാനത്ത് ഫെബ്രുവരി 26 ന് 4,06,500 ഡോസ് വാക്‌സിൻ എത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്‌സിനുകളും, കോഴിക്കോട് 1,09,000 ഡോസ...തുട൪ന്ന് വായിക്കുക


ചുരത്തിൽ യാത്രക്കാരെ കയറ്റി ഇറക്കാൻ മിനി ബസ് സർവ്വീസ് തുടരും

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മിനി ബസ് സർവ്വീസ് തുടരും. മണ്ണിടി ച്ചിൽ ഉണ്ടായ പ്രദേശം വരെ ഇരുവശങ്ങളിൽ നിന്നും സർവ്വീസ് ഉണ്ടാവും. മണ്ണിടിഞ്ഞ് വീണ് ...തുട൪ന്ന് വായിക്കുക


പ്രസവാനുകൂല്യവിതരണത്തിന് തയ്യല്‍തൊഴിലാളിക്ഷേമനിധി ബോര്‍ഡിന് 58 കോടി

തിരു : തയ്യല്‍ തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യവിതരണം ചെയ്യുന്ന തിനായികേരളസംസ്ഥാന തയ്യല്‍ തൊഴിലാളിക്ഷേമനിധിബോര്‍ഡിന് സര്‍ക്കാര്‍ 58 കോടി രൂപ അനുവദിച്ചു. തയ്യല്‍ തൊഴി ലാളി ക്ഷേമനിധി അംഗങ്ങളായ സ്ത്രീകള്‍ക്ക് 15,000 രൂപ വീതമാണ് പ്രസവ ധനസഹായമായി അനുവദിക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ എല്‍പിജി വിതരണ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി പുതുക്കി

തിരു: സംസ്ഥാനത്തെ എല്‍പിജി വിതരണ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി പുതുക്കി സര്‍ക്കാര്‍ ഉത്തരവായി.ഉത്തരവനുസരിച്ച് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നി വരുടെ പ്രതിമാസ അടിസ്ഥാന വേതനം യാഥാക്രമം 12,180 രൂപ, 11,990 രൂപ എന്നിങ്ങനെ നിജ പ്പെടുത്...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം 26 ന്

തിരു; കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പാക്കേജായ കെഎസ്ആർടിസി റീസ്ട്രക്ചര്‍ 2.0 ന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്.ഇതിന്റെ ഭാഗമായിആന യറയിൽ പ്രവർത്തനം ആരംഭിക്കുന്ന കെഎസ്ആർടിസി-സ്വിഫ്റ്റ് ഹെഡ്കോർട്ടേഴ്സ്,സൂപ്പർ ക്ലാസ് ബസ് ട...തുട൪ന്ന് വായിക്കുക


2020-ല്‍ ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന

ന്യൂഡൽഹി : ഒമ്പതുമാസക്കാലത്തോളം അതിര്‍ത്തിതര്‍ക്കം രൂക്ഷമായിരുന്നിട്ടും 2020-ല്‍ ഇന്ത്യ യുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ല്‍ ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 7,770 കോടി ഡോളറി ന്റ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.