Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റി കൈറ്റിന്റെ ഫസ്റ്റ്‌ബെൽ പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌കാരം ഇന്ത്യയിലെ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം

വനിത

കൂടുതല്‍ 

വനിതകളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയത് സമഗ്ര പദ്ധതികൾ

22/2/2021

തിരു; സംസ്ഥാനത്ത് വനിതകളുടെ ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത് സമാനതകളില്ലാത്ത പദ്ധതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതകളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകാൻ 2017 ൽ വനിതാ ശിശു വികസനത്തിന് പ്രത്യേക വകുപ്പ് ഉണ്ടാക്കിയത് തന്നെ അതിന് വേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ കിഴക്കേകോട്ടയിലെ ട്രാൻസ്പോർട്ട് ഭവനിൽ ആരംഭിച്ച ആസ്ഥാന മന്ദിരത്തിന്റേയും തിരുവനന്തപുരം മേഖല ഓഫീസ്, റീച്ച് ഫിനിഷിംഗ് സ്കൂൾ എന്നിവയുടേയും ആസ്ഥാന മന്ദിരത്തി ന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുതിയ സമുച്ചയത്തില്‍ കോര്‍പ്പറേറ്റ് ഓഫീസിനു പുറമെ മേഖലാ ഓഫീസും റീച്ച് ഫിനിഷിങ് സ്കൂളുമാണ് പ്രവര്‍ത്തിക്കുക. ഈ ഓഫീസിലെ അത്യാധുനിക സൗകര്യങ്ങള്‍ വനിതകളുടെ ശാക്തീ കരണത്തിനും സുരക്ഷയ്ക്കുമായി കോര്‍പ്പറേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കു മെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക സ്വാശ്രയത്വത്തിന്‍റെ പടവുകളിലൂടെ അര്‍ഹമായ സാമൂഹിക പദവിയിലേക്ക് സ്ത്രീ കളെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തിലൂന്നിയാണ് 1988 മുതല്‍ വനിതാ വികസന കോര്‍ പ്പറേഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. അതിനായി വിവിധ വായ്പാ പദ്ധതികള്‍, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിങ്ങള്‍നടത്തിവരുന്നത്.അതി ലൂടെ സാമൂഹിക മായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ സമൂഹത്തിലെ മുഖ്യധാരയില്‍ എത്തി ക്കാനും അവര്‍ക്ക് അന്തസുള്ള ജീവിതം ഒരുക്കിനല്‍കാനും ഒരു പരിധി വരെ കോർപ്പറേഷന് സാധി ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്ത്രീശാക്തീകരണത്തിന് മികച്ച ചാലക ശക്തിയായി മാറി ലോകോത്തര മാതൃക സൃഷ്ടിക്കാനായത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലര വർഷക്കാലം വനിതാ വികസന കോർപ്പറേഷൻ മികച്ച പ്രവർത്തനമാണ് കാഴ്ച വെച്ചത്. കേന്ദ്ര സർക്കാരിന്റെ കൂടുതൽ ഫണ്ട് ലഭിക്കാൻ ഇടയാക്കിയതും കോർപ്പറേഷന്റെ പ്രവർത്തന മികവാണെന്നും മന്ത്രി പറഞ്ഞു.

വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെഎസ് സലീഖ (എക്സ് എംഎൽഎ)സ്വാഗതം ആശംസിച്ചു. സാമൂഹ്യനീതി വനിതാ വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ഉപഹാര സമർപ്പണം നടത്തി. അഡി. സെക്രട്ടറി മുഹമ്മദ് അൻസാരി, ധനകാര്യ വകുപ്പ് ജോ. സെക്രട്ടറി എ.ആർ .ബിന്ദു, വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർമാരായ അ‍ഡ്വ കെ.പി സുമതി, ഡോ. ടി ഗീനാകുമാരി, കമലാ സദാനന്ദൻ, അന്നമ്മ പൗലോസ്, ടി.വി. മാധവി അമ്മ, മാനേജിംഗ് ഡയറക്ടർ വി.സി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതൃശൂര്‍ ജില്ലയിൽ വനിതാകമ്മീഷൻ അദാലത്ത്; രണ്ടാംദിനം തീർപ്പാക്കിയത് 24 കേസുകൾ

തൃശൂര്‍ : ജില്ലയിൽ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിന്റെ രണ്ടാം ദിനത്തിൽ 24 കേസു കൾ തീർപ്പാക്കി. 58 കേസുകളാണ് വ്യാഴാഴ്ച അദാലത്തിൽ പരിഗണിച്ചത്. മൂന്ന് കേസുകൾ വകുപ്പ് തല അന്വേഷണത്തിന് അയക്കുകയും ഒരു കേസ് കുന്നംകുളം ആർ ഡി ഒ ക്ക് കൈമാറുകയും ചെയ്തു. 4...തുട൪ന്ന് വായിക്കുക


മേനംകുളത്ത് സ്ത്രീകള്‍ക്കായി സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ്

തിരു: സ്ത്രീകള്‍ക്ക് ഗുണനിലവാരവും സുരക്ഷിതത്വവുമുള്ള താമസസൗകര്യമൊരുക്കാന്‍ മേനം കുളത്ത് നിര്‍മിക്കുന്ന സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 13 ഉച്ചയ്ക്ക് 1.30 ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. സംസ്ഥാന സര്...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 26 പരാതികളില്‍ തീര്‍പ്പായി

തിരു: കേരള വനിതാ കമ്മിഷന്‍ ജവഹര്‍ ബാലഭവന്‍ ഹാളില്‍ സംഘടിപ്പച്ച തിരുവനന്തപുരം ജില്ലാ മെഗാ അദാലത്തില്‍ 26 പരാതികളില്‍ തീര്‍പ്പായി. ഒന്‍പത് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. രണ്ട് പരാതികളില്‍ ഇരുകക്ഷികളെയും കൗണ്‍സലിംഗിന് വിധേയരാക്കാന്‍ തീരുമാനിച്ച...തുട൪ന്ന് വായിക്കുക


റാന്നി താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍

റാന്നി: താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമായി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഓപ്പറേഷന്‍ തിയേറ്റര്‍ തുറന്നതോടെയാണ് നിലവി ലുണ്ടായിരുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ വനിതകള്‍ക്ക് പ്രസവ സംബന്ധമായ ഓപ്പറേഷനുകള്‍ക്കായി...തുട൪ന്ന് വായിക്കുക


സ്വത്ത് തര്‍ക്കങ്ങള്‍ മാതാപിതാക്കള്‍ക്ക് പ്രയാസങ്ങളുണ്ടാക്കുന്നു - വനിതാ കമ്മീഷന്‍

കൊല്ലം : സ്വത്ത് തര്‍ക്കങ്ങളിലൂടെ മക്കള്‍ മാതാപിതാക്കള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന പ്രവ ണത വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സിജോസഫൈന്‍.രക്തബന്ധ ങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ മക്കള്‍ നടത്തുന്ന തര്‍ക്കങ്ങള്‍ വാര്‍ദ്ധക്യത്തിലെത്...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 29 പരാതികളില്‍ തീര്‍പ്പായി

തിരു: കേരള വനിതാ കമ്മിഷന്‍ ജവഹര്‍ ബാലഭവന്‍ ഹാളില്‍ സംഘടിപ്പച്ച മെഗാ അദാലത്തില്‍ 29 പരാതികളില്‍ തീര്‍പ്പായി. രണ്ട് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. രണ്ട് പരാതികളില്‍ ഇരുകക്ഷികളെയും കൗണ്‍സലിംഗിന് വിധേയരാക്കാന്‍ തീരുമാനിച്ചു. എതിര്‍കക്ഷി ഹാജരാകാത...തുട൪ന്ന് വായിക്കുക


വായ്പ പരിചയ മേളയും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിക്കുന്നു

കല്‍പ്പറ്റ : സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്...തുട൪ന്ന് വായിക്കുക


വനിതാ കമ്മീഷന്‍ അദാലത്ത്; 17 പരാതികളില്‍ തീര്‍പ്പായി

കോട്ടയo : സംസ്ഥാന വനിതാ കമ്മീഷന്‍ കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 17 പരാതികളില്‍ തീര്‍പ്പായി. മൂന്നു പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. എതിര്‍കക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 30 പരാ ...തുട൪ന്ന് വായിക്കുക


അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ശക്തമായി പ്രതികരിക്കണം- വനിതാ കമ്മീഷന്‍അധ്യക്ഷ എം.സി ജോസഫൈന്‍

വയനാട് :സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെസ്ത്രീ സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരി ക...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 22-ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍

തൃശ്ശൂര്‍ ; കേരള വനിതാ കമ്മിഷന്റെ തൃശ്ശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് 22-ന് രാവിലെ പത്ത് മുതല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 65 പരാതികളാണ് പരിഗ ണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷികളെയും മുന്‍കൂട്ട...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി

തിരു : കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി. നാല് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. എതിര്‍കക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 43 പരാതികള്‍ അടുത്ത അദാല ത്തിലേക്ക്...തുട൪ന്ന് വായിക്കുക


ഉത്പന്നങ്ങള്‍ ഇനി വീട്ടുപടിക്കള്‍ എത്തും കുടുംബശ്രീ ഉല്‍സവ് ആരംഭിച്ചു

തിരു: സാധാരണക്കാര്‍ക്ക് ഏറ്റവും നല്ല ഉല്‍പന്നങ്ങള്‍ വിലകുറച്ച് വേഗത്തില്‍ എത്തിക്കാനാണ് കുടുംബശ്രീ ഉല്‍സവിലൂടെ ലക്ഷ്യമിടുന്നതെനന് മന്ത്രി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. കുടുംബശ്രീയുടെ ഉല്‍സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കു...തുട൪ന്ന് വായിക്കുക


കടല്‍ വിഭവങ്ങളൊരുക്കി റസ്റ്റോറന്റ് തുടങ്ങാം

കൊല്ലം : കടല്‍ വിഭവങ്ങളൊരുക്കി റസ്റ്റോറന്റ് തുടങ്ങാന്‍ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് അവ സരം. ഫിഷറീസ് സാഫ് ആണ് അവസരമൊരുക്കുന്നത്. രണ്ടു മുതല്‍ അഞ്ചുവരെ വനിതകളുടെ ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടയ്ക്കാത്ത ഗ്രാന്റായി ലഭിക്കും. പ്രായം 20 ന...തുട൪ന്ന് വായിക്കുക


വനിതാ വികസന കോര്‍പ്പറേഷനില്‍ ശമ്പള പരിഷ്‌ക്കരണം

തിരു: സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പി ലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാര്‍ക്ക് ...തുട൪ന്ന് വായിക്കുക


കോവിഡിനെ പൊരുതി തോല്‍പ്പിച്ച് ജാനകിയമ്മ വിശ്രമജീവിതം ഇനി എസ് എസ് സമിതിയില്‍

കൊല്ലം : പ്രയാധിക്യത്തെയും കോവിഡിനെയും പൊരുതി തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെ യെത്തിയ 90 വയസുകാരി, കോഴിക്കോട് വടകര സ്വദേശി ജാനകിയമ്മയ്ക്ക് മയ്യനാട് എസ് എസ് സമിതിയില്‍ വിശ്രമ കേന്ദ്രം ഒരുങ്ങി. പത്തു ദിവസം മുന്‍പ് കോവിഡ് ഭേദം ആയെങ്കിലും ചവറ പുത്തന...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.