Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡോ പി എസ് ഷൈജിയ്ക്ക് ജെ ആർ ജോളി അവാർഡ് ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍ സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിച്ചു

കായികം

കൂടുതല്‍ 

സ്പോട്സ് ഹോസ്റ്റല്‍ അലവന്‍സ് ഇരട്ടിയാക്കും : ഇ പി ജയരാജന്‍

19/2/2021

തിരു : സ്പോട്സ് കൗണ്‍സിലിനു കീഴിലെ സ്പോട്സ് ഹോസ്റ്റലുകളിലെകുട്ടികളുടെപ്രതിദിനഅലവന്‍സ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കായികമേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ 200 രൂപയാണ് അലവന്‍സ്. ആദ്യഘട്ടമായി 50 രൂപവര്‍ദ്ധിപ്പിച്ച് 250രൂപയാക്കുംഅടുത്ത ഘട്ടത്തില്‍ ഇരട്ടിയാക്കും. ചടങ്ങില്‍ കായിക ഭവന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.ഐ. എം. വിജയന്‍, യു ഷറഫലി, ഷൈനി വില്‍സന്‍, വില്‍സണ്‍ ചെറിയാന്‍, മയൂഖ ജോണി,ചിത്തരേഷ് നടേശന്‍, ഒളിമ്പ്യന്‍ രാമചന്ദ്രന്‍, ഗോപിനാഥ് ഐ പി എസ്, കെ പി തോമസ് മാഷ്, ഗീതു അന്ന ജോസ് തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. കായികരംഗത്ത് വലിയൊരു ഉണര്‍വിന്റെ പാതയിലാണ് കേരളമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഉന്നതനിലവാരമുള്ള പരിശീലനം,കായികതാരങ്ങളുടെക്ഷേമം എന്നീ മൂന്ന് അടിസ്ഥാന നിലപാടുകളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് കായികമേഖലയില്‍ എല്‍ ഡി എഫ് ആവിഷ്‌ക്കരിച്ചു നടപ്പാക്കിയത്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ഗവണ്‍മെന്റ് പ്രഥമപരിഗണനനല്‍കി. ഇന്ന് കായികമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ അതിശയിപ്പിക്കുന്ന മാറ്റത്തി നാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. നാല്‍പ്പതോളം സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം വിവിധഭാഗ ങ്ങളില്‍ പുരോഗമിക്കുകയാണ്. 13 സ്റ്റേഡിയങ്ങള്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. എല്ലാ സ്റ്റേഡി യങ്ങളും കാര്യക്ഷമമായി സംരക്ഷിക്കാഎ കായികവകുപ്പിനു കീഴില്‍ ഒരു സ്ഥിരം സംവിധാനം ഉടന്‍ നിലവില്‍ വരും. കാസര്‍ഗോഡ്, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകളിലായി പുതിയ 3 സ്പോട്സ് ഡിവിഷന്‍സ്ഥാപിക്കാ നുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്‌കൂള്‍ തലത്തില്‍ വിദഗ്ധ കായികപരിശീലനം നല്‍ കാനുള്ള സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. നല്ല യോഗ്യതയുള്ള കായിക അദ്ധ്യാപകരെ സ്‌കൂളുകളില്‍ നിയമിക്കും. നമ്മുടെ പരിശീലകര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവസരം ഒരുക്കും. കഴിവ് തെളിയിച്ച പരിശീലകരെ വിദേശത്ത് ഉള്‍പ്പെടെ അയച്ച് സ്വയം നവീകരിക്കാന്‍ അവസരം ഉണ്ടാക്കും. ഭിന്നശേഷിക്കാര്‍ക്ക് കായികപരിശീലനത്തിന് അവസരം ഒരുക്കാനും മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനും സഹായം നല്‍കും.

കായികമേഖലയിലെ പ്രമുഖര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കായികവകുപ്പ് സെക്രട്ടറി ഷാജഹാന്‍ ഐ എ എസ് അദ്ധ്യക്ഷനായി. കായിക യുവജനകാര്യ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് മലപ്പുറവും,എറണാകുളവും ജേതാക്കൾ

(25 മത് സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ജേതാക്കളായ എറണാകുളം ടീo) തിരു; സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 25 മാത് സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മലപ്പുറവും,വനിതാ വിഭാഗത്തിൽ എറണാകുളവും ജ...തുട൪ന്ന് വായിക്കുക


സംസ്ഥാന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് മലപ്പുറത്തിന് ഇരട്ടക്കിരീടം

തിരു; സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന 25 മത് സംസ്ഥാനജൂനിയർ സോഫ്റ്റ് ബോൾചാമ്പ്യൻ ഷിപ്പിൽ മലപ്പുറത്തിന് ഇരട്ടക്കിരീടം. ഫൈനൽ ലീഗ് മത്സരങ്ങളിൽ മുഴുവൻ മത്സരങ്ങളും ജയി ച്ചാണ് മലപ്പുറം ജേതാക്കളായത്. കൊവിഡ് പശ്ചാത്തലത്തിൽനാല് സോണുകളിൽ വെച്ച് നടന്ന മത്സരങ്ങ...തുട൪ന്ന് വായിക്കുക


25 മത് സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പുകൾ തിരുവനന്തപുരത്ത്

തിരു; 25 മത് സംസ്ഥാന സീനിയർ, ജൂനിയർ വിഭാഗം സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രു വരി 28, മാർച്ച് 1 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ നാല് സോണുകളിൽ വെച്ച് നടന്ന മത്സരങ്ങളിൽ വിജയിച്ച ടീമുക ളാണ് ഫൈനൽ ലീഗ...തുട൪ന്ന് വായിക്കുക


അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരില്‍ അറിയപ്പെടുo. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതിരാംനാഥ് കോവിന്ദ് ...തുട൪ന്ന് വായിക്കുക


ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നോര്‍ത്ത് ഈസ്റ്റ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ ഇമ്രാന്‍ ഖാന്റെ പാസില്‍ നിന്ന് മലയാളി താരം വി പി സുഹൈര്‍ നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2021-ന് ജെയിന്‍ യൂണിവേഴ്‌സിറ്റി വേദിയാകും

(ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ വേദി പ്രഖ്യാപനം കേന്ദ്രമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ചേര്‍ന്ന് നടത്തുന്നു) കൊച്ചി: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിം സിന് ബെ...തുട൪ന്ന് വായിക്കുക


സർക്കാർ സർവീസിൽ സ്‌പോർട്‌സ് ക്വാട്ട നിയമനം: ഓൺലൈനായി അപേക്ഷിക്കാം

തിരു : മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ 249 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.sportsquota. sportscouncil.kerala.gov.in മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. മാർച്ച് 10 വൈകിട്ട് അഞ്ചിനകം ...തുട൪ന്ന് വായിക്കുക


ഐ.എസ്.എല്ലില്‍ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു

ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ ശക്തമാക്കി എഫ്.സി ഗോവ. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നുഗോവയുടെ ജയം. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു...തുട൪ന്ന് വായിക്കുക


ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ശിലപാകി

കൊല്ലം : കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കന്റോണ്‍മെന്റ് മൈതാനത്തെ വേദിയി...തുട൪ന്ന് വായിക്കുക


ഷീനയ്ക്ക് കൂടൊരുങ്ങും: 18 ലക്ഷം രൂപ കൈമാറി

തിരു: ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജോതാവ് ഷീനയ്ക്ക് കൂടൊരുക്കാന്‍ കായികവകുപ്പി ന്റെ സഹായഹസ്തം. ഷീനയ്ക്ക് 18 ലക്ഷം രൂപ കായിക മന്ത്രി ഇ പി ജയരാജന്‍ കൈമാറി.ട്രിപ്പിള്‍ ജംപിലെ മിന്നും പ്രകടനത്തിലൂടെയാണ് ഷീന സ്വര്‍ണ്ണം കരസ്ഥമാക്കിയത്. തൃശ്ശൂര്‍ ചേലക്കരസ്...തുട൪ന്ന് വായിക്കുക


സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുഞ്ഞ് മുഹമ്മദിനും മയൂഖ ജോണിക്കും ജി.വി രാജ പുരസ്‌കാരം

തിരു: സംസ്ഥാനത്തെ പരമോന്നത കായിക പുരസ്‌കാരമായ ജി വിരാജഅവാര്‍ഡുകള്‍പ്രഖ്യാപിച്ചു. അത്ലറ്റുകളായ കുഞ്ഞ് മുഹമ്മദും മയൂഖ ജോണിയും ജി വി രാജ പുരസ്‌കാരത്തിന് അര്‍ഹരായി. കായിക മന്ത്രി ഇ.പി ജയരാജനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷംരൂപയുംഫലകവും പ...തുട൪ന്ന് വായിക്കുക


കായികഭവന് ശിലയിട്ടു

തിരു : സംസ്ഥാനത്തെ കായികമേഖലയ്ക്ക് ഏകീകൃത ആസ്ഥാനം എന്ന ലക്ഷ്യത്തോടെ നിര്‍മ്മി ക്കുന്ന കായികഭവന് ശിലയിട്ടു. തിരുവനന്തപുരത്ത് നടന്ന കായികമേഖലയിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കായികമന്ത്രി ഇ പി ജയരാജനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. തിരുവനന്ത പുരം ...തുട൪ന്ന് വായിക്കുക


സ്പോർട്സ് കിറ്റ് വിതരണം

തൃശൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന സൈ ക്കിൾ ബ്രിഗേഡിന്റെ ഭാഗമായി യുവതി സൈക്കിൾ ക്ലബ്ബ് ഉദ്ഘാടനവും സൈക്കിൾ വിതരണവും രണ്ടാം ഘട്ട സ്പോർട്ട്സ് കിറ്റ് വിതരണവും നടന്നു. ഗീത ഗോപി എം എൽ എ പരിപാടിയുടെ ഉദ്ഘാടനം ചെയ്തു. ആര...തുട൪ന്ന് വായിക്കുക


ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. മൂന്നും നാലും ടെസ്റ്റിനുള്ള ടീമില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം ഉമേഷ് യാദ...തുട൪ന്ന് വായിക്കുക


ഐ.എസ്.എല്ലില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ മോഹന്‍ ബഗാന് വിജയം

ഐ.എസ്.എല്ലില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ എ.ടി.കെ മോഹന്‍ ബഗാന് വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ ജയം. 85-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയ ഗോള്‍ നേടിയത്. ഈ ജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.