 (മരവട്ടം പാടത്ത് നടത്തിയ സുഭിക്ഷ പദ്ധതി നെല്‍കൃഷി വിളവെടുപ്പ്)
കോട്ടക്കല്‍ : കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്കും കൃഷി വകുപ്പും ഹരിതമിഷനുംസംയുക്ത മായി കോട്ടക്കല്‍ നഗരസഭയിലെ മരവട്ടം പാടത്ത് മൂന്ന് ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷി യുടെ വിളവെടുപ്പ് കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബുഷ്റ ഷബീര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ എം റഷീദ് അധ്യക്ഷത വഹിച്ചു. 15 വര്‍ഷത്തോളം തരിശായി കിടന്നിരുന്ന മരവട്ടം പ്രദേശത്തെ നെല്‍കൃഷി ജനകീയ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം വിളവെടുപ്പ് നട ത്തുകയും തുടര്‍ന്ന് ഇപ്പോള്‍ സര്‍വീസ് സഹകരണ ബാങ്കിന്റെനേതൃത്വത്തില്നടത്തിയവിളവെടുപ്പ് ജനകീയ ഉത്സവമായി മാറി.
മുനിസിപ്പല്‍ വൈസ് ചെയര്മാന് പി പി ഉമ്മര്‍, വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഡോ. അനീഷ, ക്ഷേമകാര്യസ്ഥിരം സമിതി ചെയര്മാന് ആലംപാട്ട് റസാഖ്, പരവക്കല്‍ ഉസ്മാന് കുട്ടി, കെ കെ നാസര്‍, മുഹമ്മദ് കാലോടി, യു എ.ഷബീര്‍, ബാങ്ക് വൈസ് പ്രസിഡന്റ് അഹമ്മദ് മണ്ടായ പ്പുറം, വേലായുധന്, സെക്രട്ടറി വി കോമു, അസി. സെക്രട്ടറി പരവക്കല്‍ മുഹമ്മദ് ഷാ, ഹരിത മിഷന് ആര് പി ഫാത്തിമ, ബാങ്ക് ജീവനക്കാരായ ഹലീമ, താഹിറ, രഞ്ജിത്ത്, ഉസ്മാന്, റിയാസ് അലി, ടി വി അമീറുദ്ദീന്‍, വി പി തങ്ങള്‍, അരുണ്‍, അന്‍വര്‍, നൗഫല്‍, സുരേഷ്, മുജീബ് കൈ പ്പുറം, ഹൈദ്രോസ് ഹാജി, പരവക്കല്‍ കരീം, മൂര്‍ക്കത്ത് അഹമ്മദ് മാസ്റ്റര്‍ , പി ഡി മൊയ്തുട്ടി, എ പി അലവി ഹാജി എന്നിവര്‍ പ്രസംഗിച്ചു.
|