കായിക താരങ്ങള്‍ക്ക് ആശ്വാസമായി സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍
4/2/2021
പാലക്കാട് : ജില്ലാ അത്ലറ്റിക് അസോസിയേഷന് സംഘടിപ്പിച്ച 60-ാമത് അത്ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് ആശ്വാസമായി സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍. പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് യൂണിറ്റിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജി.എല്‍ അഭിനാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കായികതാരങ്ങളുടെ പരി ക്കുകള്‍ക്ക് ആശ്വാസമേകാന്‍ പാലക്കാട് മെഡിക്കല്‍ കോളേജ് സിന്തറ്റിക് മൈതാനത്ത് എത്തിയത്.
എണ്ണൂറോളം കായിക താരങ്ങള്‍ പങ്കെടുത്ത മീറ്റില്‍ മത്സരങ്ങള്‍ക്കിടയില്‍ പരിക്കുപറ്റിയവര്‍ക്കും പേശി കയറി ഓടാന്‍ കഴിയാത്തവര്‍ക്കും മെഡിക്കല്‍ സംഘം ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കി. മത്സരശേഷം കാലിലെയും തുടയിലെയും വിവിധ പേശീ വേദനകള്‍ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കുകയും സ്പോര്‍ട്സ് സ്പെഷ്യല്‍ മെഡിസിനുകള്‍ നല്‍കുകയും ചെയ്തു. ഹൈജമ്പിലും ലോങ്ങ് ജമ്പിലും പങ്കെടുത്ത കായികതാരങ്ങള്‍ക്ക് അനുഭവപ്പെട്ട കടുത്ത വേദന കുറയ്ക്കാന്പ്രത്യേകതരം ആയുര്‍വേദ പെയിന്‍ സ്പ്രേ മെഡിക്കല്‍ സംഘം എത്തിച്ചിരുന്നു.
നിരവധി കായിക താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് യൂണിറ്റിന്റെ സേവനം ഗുണം ചെയ്തത്. തെറാപ്പിസ്റ്റായ ജൂലിയറ്റ് ജിന്‍സി യൂണിറ്റിന്റെ ഭാഗമായി സേവനമനുഷ്ഠിച്ചു. 2017 മുതല്‍ ജില്ലാ ആയുര്‍വേദ ആശു പത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ കായികതാരങ്ങളുടെ ആരോ ഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടുന്നതിനും കായികക്ഷമതയും പ്രകടന നിലവാരം ഉയര്‍ത്തുന്ന തിനും സഹായിക്കുന്നു. കായികതാരങ്ങള്‍ക്കുള്ള എല്ലാത്തരം ചികിത്സയുംമരുന്നുകളുംയൂണിറ്റില് സൗജന്യമായി ലഭിക്കും. ജില്ലാ ആയുര്‍വേദ ആശുപത്രി കൂടാതെ പറളിഹയര്സെക്കന്ഡറിസ്കൂള്, മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലുംസാറ്റലൈറ്റ് യൂണിറ്റുകള്പ്രവര്ത്തിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരില്‍ അറിയപ്പെടുo. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതിരാംനാഥ് കോവിന്ദ് ...തുട൪ന്ന് വായിക്കുക
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നോര്‍ത്ത് ഈസ്റ്റ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ ഇമ്രാന് ഖാന്റെ പാസില്‍ നിന്ന് മലയാളി താരം വി പി സുഹൈര്‍ നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ...തുട൪ന്ന് വായിക്കുക
(ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ വേദി പ്രഖ്യാപനം കേന്ദ്രമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ചേര്‍ന്ന് നടത്തുന്നു)
കൊച്ചി: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിം സിന് ബെ...തുട൪ന്ന് വായിക്കുക
തിരു : മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ 249 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.sportsquota. sportscouncil.kerala.gov.in മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. മാർച്ച് 10 വൈകിട്ട് അഞ്ചിനകം ...തുട൪ന്ന് വായിക്കുക
ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ ശക്തമാക്കി എഫ്.സി ഗോവ. ഒന്നിനെതിരേ രണ്ടു ഗോളുകള്ക്കായിരുന്നുഗോവയുടെ ജയം. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു...തുട൪ന്ന് വായിക്കുക
കൊല്ലം : കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന് ഓണ്‍ലൈനായി നിര്‍വഹിച്ചു.
കന്റോണ്‍മെന്റ് മൈതാനത്തെ വേദിയി...തുട൪ന്ന് വായിക്കുക
തിരു: ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജോതാവ് ഷീനയ്ക്ക് കൂടൊരുക്കാന്‍ കായികവകുപ്പി ന്റെ സഹായഹസ്തം. ഷീനയ്ക്ക് 18 ലക്ഷം രൂപ കായിക മന്ത്രി ഇ പി ജയരാജന് കൈമാറി.ട്രിപ്പിള്‍ ജംപിലെ മിന്നും പ്രകടനത്തിലൂടെയാണ് ഷീന സ്വര്‍ണ്ണം കരസ്ഥമാക്കിയത്. തൃശ്ശൂര്‍ ചേലക്കരസ്...തുട൪ന്ന് വായിക്കുക
തിരു : സ്പോട്സ് കൗണ്‍സിലിനു കീഴിലെ സ്പോട്സ് ഹോസ്റ്റലുകളിലെകുട്ടികളുടെപ്രതിദിനഅലവന്സ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കായികമേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാനത്തെ പരമോന്നത കായിക പുരസ്കാരമായ ജി വിരാജഅവാര്ഡുകള്പ്രഖ്യാപിച്ചു. അത്ലറ്റുകളായ കുഞ്ഞ് മുഹമ്മദും മയൂഖ ജോണിയും ജി വി രാജ പുരസ്കാരത്തിന് അര്‍ഹരായി. കായിക മന്ത്രി ഇ.പി ജയരാജനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷംരൂപയുംഫലകവും പ...തുട൪ന്ന് വായിക്കുക
തിരു : സംസ്ഥാനത്തെ കായികമേഖലയ്ക്ക് ഏകീകൃത ആസ്ഥാനം എന്ന ലക്ഷ്യത്തോടെ നിര്മ്മി ക്കുന്ന കായികഭവന് ശിലയിട്ടു. തിരുവനന്തപുരത്ത് നടന്ന കായികമേഖലയിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കായികമന്ത്രി ഇ പി ജയരാജനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. തിരുവനന്ത പുരം ...തുട൪ന്ന് വായിക്കുക
തൃശൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന സൈ ക്കിൾ ബ്രിഗേഡിന്റെ ഭാഗമായി യുവതി സൈക്കിൾ ക്ലബ്ബ് ഉദ്ഘാടനവും സൈക്കിൾ വിതരണവും രണ്ടാം ഘട്ട സ്പോർട്ട്സ് കിറ്റ് വിതരണവും നടന്നു. ഗീത ഗോപി എം എൽ എ പരിപാടിയുടെ ഉദ്ഘാടനം ചെയ്തു.
ആര...തുട൪ന്ന് വായിക്കുക
അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. മൂന്നും നാലും ടെസ്റ്റിനുള്ള ടീമില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം ഉമേഷ് യാദ...തുട൪ന്ന് വായിക്കുക
ഐ.എസ്.എല്ലില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ എ.ടി.കെ മോഹന്‍ ബഗാന് വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ ജയം. 85-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയ ഗോള്‍ നേടിയത്. ഈ ജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന്...തുട൪ന്ന് വായിക്കുക
ഐ-ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്ക് തകര് പ്പന്ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ട്രാവുവിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്.
...തുട൪ന്ന് വായിക്കുക
(നഗരസഭ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത തൊട്ടടുത്ത ദിവസം മുനിസിപ്പല്‍ ചെയര്മാന് മുജീബ് കാടേരി കോട്ടപ്പടി ഗ്രൗണ്ട് തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ സ്പോര്‍ട്സ് കൗണ് സില് പ്രസിഡന്റ് ബി. ശ്രീകുമാറിന് നിവേദനം നല്ക്കുന്നു.(ഫയല്‍ ചിത്രം)
മല...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.