Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

സിനിമ

കൂടുതല്‍ 

വനിതാവികസന കോർപ്പറേഷൻ പുറത്തിറക്കുന്ന പ്രമോഷൻ ആഡ് ഫിലിംസ് ലോഞ്ച് 5 ന്

3/2/2021

തിരു; സമൂഹത്തിൽ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി സംസ്ഥാന വനിതാ വികസന കോർപ്പറേ ഷൻ നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രചരണത്തിന് വേണ്ടി പുറത്തിറക്കുന്ന പ്രമോഷൻ ആഡ് ഫിലിംസ് ഈ മാസം 5 ന് ആരോഗ്യ സാമൂഹ്യനീതിയും വനിതാ ശിശുവികസനവും വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ പുറത്തിറക്കും. സാധാരണക്കാരിൽ സാധാരണക്കാരായ, സമൂഹ ത്തിന്റെ താഴെതട്ടിലും ഇടത്തരം കുടുംബങ്ങളിലും ജീവിക്കുന്നപരിഗണഅർഹിക്കുന്നവനിതകളി ലേക്ക് പദ്ധതിയുടെ ഗുണങ്ങളെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി നടിമാരായ മഞ്ജു വാര്യാരും, ഭാവനയും അഭിനയിച്ച പ്രമോഷൻ ആഡ് ഫിലിം മസ്കറ്റ് ഹോട്ടലിൽ വെച്ച് വൈകു ന്നേരം 5.30 ന് മന്ത്രി പുറത്തിറക്കുo.

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിൽ കേരളത്തിലെ വനിതകൾക്ക് ശ്രദ്ധേയമായ ഒരു സേവന പദ്ധതിയാണ് മിത്ര 181 വിമൻ ഹെൽപ്പ് ലൈൻ. 181 എന്ന ഏക ടോൾ ഫ്രീ നമ്പരിലൂടെ വിവരാന്വേഷണം, അത്യാവശ്യ സേവനങ്ങൾ, എന്നിവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടു കൂടി സംസ്ഥാനത്തെ സ്ത്രീ സമൂഹത്തിനായി 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന എമർജൻസി ഹെൽപ്പ്ലൈൻ സംവിധാനത്തിന്റെ നടത്തിപ്പുകാരെന്ന നിലയിൽ വിവിധ സർക്കാർ സർക്കേരേ തര സ്ഥാപനങ്ങൾ എന്നിവയുടമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഈ പദ്ധതികളെ കൂടു തൽ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി നിർമ്മിച്ചതാണ് ഈ പരസ്യ ചിത്രങ്ങൾ. ഈ പരസ്യ ചിത്രങ്ങൾ കേരള സർക്കാരിന്റെ അംഗീകൃത ഏജൻസിയായ സിഡിറ്റ്, കെഎസ്എഫ്ഡിസി,പിആർ ഡി എന്നിവയുടെ എംപാനൽ സംവിധായകയായ രാഖി സാവിത്രിയും, ബൈസെക്കിൽ ഫിലിം എന്ന നിർമ്മാണ കമ്പനിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾ ക്ക് കേരളത്തിലെ നഗരങ്ങളിൽ സുരക്ഷിതമായ താമസ സ്ഥലം ഉറപ്പുവരുത്തുന്നതിനായി ആരം ഭിക്കുന്ന സേഫ് സ്റ്റേ പദ്ധതിയുടെ വെബ്സൈറ്റും മൊബൈൽ ആപ്പും നടി മീരാനന്ദൻ പ്രകാശനം ചെയ്യും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 40 ഹോസ്റ്റലുകളെ പദ്ധതിയുടെ ഭാഗമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് സംസ്ഥാനത്തെ മുഴുവൻപ്രദേശങ്ങളിലുംപദ്ധതിനടപ്പിലാക്കും.

വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെഎസ് .സലീഖ എക്സ് എംഎൽഎ അധ്യക്ഷ ത വഹിക്കുന്ന ചടങ്ങിൽ സംവിധായകർക്കും, വി.കെ പ്രശാന്ത് എംഎൽഎ മുഖ്യാതിഥിയായി രിക്കും, സോഫ്റ്റ് വെയർ ഡെവലപ്പ്പേഴ്സിനും ഉള്ള പ്രശംസാ പത്രവും, ഉപഹാരവും സാമൂഹ്യ നീതി വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ബിജുപ്രഭാകർ ഐഎഎസ് നിർവ്വഹിക്കും., എംഡി. വി.സി ബിന്ദു, പ്രൊജക്ട് മാനേജർ എസ്. ആശ തുടങ്ങിയവർ പങ്കെടുക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിച്ചു

നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിച്ചു. മഹാവീര്യര്‍ എന്നാണു സിനിമയുടെ പേര്. കന്നഡ നടി ഷാന്‍വി ശ്രീ യാണ് നായിക. ലാല്‍, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രാജസ്ഥാന്‍ ഷെഡ്യൂളിനുശേഷം ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പലക്കാട് 100 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

25-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് ജില്ലയില്‍ നടക്കും. ജില്ലയിലെ പ്രിയദര്‍ശനി,പ്രിയതമ, പ്രിയ, സത്യ, ശ്രീദേവിദുര്‍ഗ എന്നീ അഞ്ചു തിയേറ്ററുകളില്‍ പ്രദര്‍ശനം നടക്കുo. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ദിവസം...തുട൪ന്ന് വായിക്കുക


കൃഷ്ണന്‍കുട്ടി പണിതുടങ്ങി= സിനിമ ഉടന്‍ റിലീസ് ചെയ്യുo

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന പുതിയ സിനിമയാണ് കൃഷ്ണന്‍കുട്ടി പണിതുടങ്ങി. സിനിമ ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ച് നായിക സാനിയഇയ്യപ്പന്റെ ലുക്ക് പുറത്തുവിട്ടു. സാനിയ ഇയ്യപ്പന്‍ തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. സംവിധായകന്‍ സൂരജ് ടോം ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്രമേളയിൽ ഞായറാഴ്ച പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിലെ അവസാന ദിവസം വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, ശ്രീധർ, പദ്മ സ്ക്രീൻ 1എന്നീ ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് . സരിത: രാവിലെ 9.30 ന്...തുട൪ന്ന് വായിക്കുക


പുസ്തത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാട് ദൂരം ഉണ്ട് : ബ്ലെസി

കൊച്ചി : പുസ്തകത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാടു ദൂരം ഉണ്ടെന്നു സംവിധായകൻബ്ലെസി. കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കവേ തന്റെ പുതിയ സിനിമ ആടു ജീവിതത്തെ ക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു നോവൽ സിനിമയാകു മ്പോൾ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ ചുരുളി ഉൾപ്പടെ 24 ചിത്രങ്ങൾ പ്രദർശനത്തിന്

കൊച്ചി : രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ പ്രേക്ഷകർ ആകാംഷപൂർവ്വം കാത്തി രുന്ന ചുരുളി ഉൾപ്പടെ 24 ചിത്രങ്ങൾ പ്രദർശനത്തിന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തിരുവന്തപുരത്ത് മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.മേളയുടെ മത്സരവിഭാ...തുട൪ന്ന് വായിക്കുക


രാധേശ്യാം ജൂലൈ 30 ന് പ്രദര്‍ശനത്തിന് എത്തും

(നീയാര് റോമിയോ ആണോയെന്ന് പൂജ; ഞാന്‍ ആ ടെപ്പ് അല്ലെന്ന് പ്രഭാസ്, രാധേശ്യാം ചിത്ര ത്തിന്റെ ടീസര്‍ എത്തി, ചിത്രം ജൂലൈ 30 ന് പ്രദര്‍ശനത്തിന് എത്തും) തെന്നിന്ത്യന്‍ താരം പ്രഭാസ് അഭിനയിക്കുന്ന പ്രണയചിത്രം രാധേശ്യാം ജൂലൈ 30 ന് തിയറ്ററു കളില്‍ എത്തും. പ്...തുട൪ന്ന് വായിക്കുക


ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

പ്രണയദിനത്തിൽ പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ റൊമാന്റിക്ക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് താര...തുട൪ന്ന് വായിക്കുക


ഇതരഭാഷകളിലെ സംഗീത പ്രതിഭകളെ കോര്‍ത്തിണക്കി രാധേശ്യാം

ഇന്ത്യന്‍ സിനിമയുടെ ബാഹുബലി പ്രഭാസ് നായകനായെത്തുന്ന ബഹുഭാഷ ചിത്രം രാധേശ്യാ മിന്റെ പ്രി ടീസര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഈ ബ്രഹ്മാണ്ട ചിത്രത്തിന്റെ ഓഡിയോ റിലീസിനുള്ളകാത്തിരിപ്പിലാണ് സിനിമാപ്രേമികളെല്ലാവരും. ചിത്രത്തി...തുട൪ന്ന് വായിക്കുക


കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

തിരു : ഇരുപത്തി അഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. അന്താരാഷ്ട്രതലത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ ഐ.എഫ്.എഫ്.കെ നിർണ്ണായക പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്ര...തുട൪ന്ന് വായിക്കുക


മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ഭീഷ്മ പര്‍വ്വം എന്നാണ് ചിത്രത്തിന്റെ പേര്. കറുപ്പ് ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിച്ച് മാസ് ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമല്‍ നീ...തുട൪ന്ന് വായിക്കുക


തമിഴിലെ നാല് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന സിനിമാ സമുച്ചയമാണ് കുട്ടി സ്റ്റോറി

തമിഴിലെ നാല് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന സിനിമാ സമുച്ചയമാണ് കുട്ടി സ്റ്റോറി. ഈ മാസം 12ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഗൗതംവസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നിവര്‍ ഒരുക്കുന്ന നാല് ലഘ...തുട൪ന്ന് വായിക്കുക


ബോളിവുഡ് താരം കങ്കണ റണൌട്ട് ട്വിറ്ററിനെതിരെ രംഗത്ത്

ബോളിവുഡ് താരം കങ്കണ റണൌട്ട് ട്വിറ്ററിനെതിരെ രംഗത്ത്. തന്റെ ട്വിറ്റര്‍ അക്കൌണ്ട് ഏപ്പോള്‍ വേണമെങ്കിലും സസ്പെന്റ് ചെയ്യാപ്പെടാമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു നിയമവും തെറ്റിക്കാത്ത എന്റെ ...തുട൪ന്ന് വായിക്കുക


ദ പ്രീസ്റ്റ് ചിത്രം മാര്‍ച്ച് 4ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ദ പ്രീസ്റ്റ് ചിത്രത്തിന്റെ റിലീസ് തീയതിപുറത്ത്. മമ്മൂട്ടിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രം മാര്‍ച്ച് 4ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കു...തുട൪ന്ന് വായിക്കുക


ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴ് റീമേക്ക് ഒരുങ്ങുന്നു

സുരാജ് വെഞ്ഞാറമൂടിനെയും സൗബിന്‍ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാല കൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. സംവിധായകനും നടനുമായ കെ.എസ് രവികുമാറാണ് മലയാളത്തില്‍സുരാജ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.