Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡോ പി എസ് ഷൈജിയ്ക്ക് ജെ ആർ ജോളി അവാർഡ് ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍ സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിച്ചു

സിനിമ

കൂടുതല്‍ 

2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

29/1/2021

തിരു: വിപുലമായ ജനസ്വാധീനമുള്ള കലയെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന ചല ച്ചിത്രകാരൻമാരാണ് ചലച്ചിത്ര അവാർഡിലൂടെ അംഗീകരിക്കപ്പെട്ടതിൽ ഏറെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2019 ലെ സംസ്ഥാന ചലച്ചിത്രഅവാർഡുകളുംജെ.സി.ഡാനിയേൽ പുരസ്‌കാരവും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കലാമൂല്യത്തിന്റെ കാര്യത്തിലും പ്രമേയത്തിലെ പുരോഗമന മൂല്യത്തിന്റെ കാര്യത്തിലും മികവു പുലർത്തിയ ചലച്ചിത്ര പ്രവർത്തകരെയാണ് ഇത്തവണയും ആദരിക്കുന്നത്. സ്ത്രീകളുടെ ചെറുത്തു നിൽപ്പും ആദിവാസികളുടെ പ്രശ്നങ്ങളും ഉൾപ്പെടെ വിവിധവിഷയങ്ങൾ അവാർഡ് ലഭിച്ചസിനിമ കളിൽപ്പെടുന്നു.

അരനൂറ്റാണ്ടുകാലം മലയാള സിനിമയുടെ കലാപരമായ പരിവർത്തനങ്ങൾക്കൊപ്പം സഞ്ചരിക്കു കയും ചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകൾ സമ്മാനിക്കുകയും ചെയ്ത പ്രതി ഭയാണ് ജെ.സി ഡാനിയേൽ പുരസ്‌കാരം നേടിയ ഹരിഹരനെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം.ടി വാസുദേവൻ നായരുടെ 13 തിരക്കഥകൾക്കായി ഹരിഹരൻ ഒരുക്കിയ ചലച്ചിത്രാവിഷ്‌കാരങ്ങൾ മലയാളത്തിലെ മുഖ്യധാര സിനിമയെ പ്രമേയപരമായി നവീകരിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതായി അദ്ദേഹം പറഞ്ഞു.

50 വർഷമായി മലയാള സിനിമയുടെ കലാപരമായ വളർച്ചയ്്ക്ക് നിദാനമായ നിർണായക ഘടക ങ്ങളിലൊന്നാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ. പുതിയ പ്രമേയങ്ങളുംദൃശ്യപരിചരണരീതി കൾ പരീക്ഷിക്കുന്നതിൽ ചലച്ചിത്രകാരൻമാർക്ക് പ്രചോദനവും ആത്മവിശ്വാസവും പകരാൻ അവാർഡുകൾക്ക് സുപ്രധാന പങ്കുവഹിക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു.

ജെ.സി ഡാനിയേൽ പുരസ്‌കാരം ഹരിഹരന് വേണ്ടി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഏറ്റു വാങ്ങി. മറ്റു ചലച്ചിത്ര-രചനാ അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു. ഐ.എഫ്.എഫ്.കെയോ ടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

വിവാദങ്ങളില്ലാതെ അർഹരെ അംഗീകരിക്കുന്ന പുരസ്‌കാരങ്ങളാണ് ചലച്ചിത്ര അവാർഡുകളെന്ന് ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി എ. കെ. ബാലൻ പറഞ്ഞു. 2020 മുതൽ ടെലിവിഷൻ രംഗത്തും ജെ.സി ഡാനിയേൽ പുരസ്‌കാര ത്തിന്റെ മാതൃകയിൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമായിരിക്കും അവാർഡ്. സാംസ്‌കാ രിക രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും (ജെല്ലിക്കട്ട്),മികച്ച നടനു ള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടും (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി), നടിക്കുള്ള പുര സ്‌കാരം കനി കുസൃതിയും (ബിരിയാണി) ഏറ്റുവാങ്ങി. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ച വാസന്തിയുടെ സംവിധായകരായ ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ, നിർമാതാവ് സിജു വിൽസൻ എന്നിവരും മറ്റു വിഭാഗങ്ങളിലെ ജേതാക്കളും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡ ൻറ് ഡി. സുരേഷ്‌കുമാർ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, പോസ്റ്റ് മാസ്റ്റർ ജനറൽ കേരള മറിയാമ്മ തോമസ്, ജൂറി അധ്യക്ഷരായ മധു അമ്പാട്ട്, ഡോ: രാജകൃഷ്ണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാപോൾ, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപൃഥ്വിരാജിന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു

പൃഥ്വിരാജിന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റിക്കലും അല്ലാ ത്തതുമായ ട്വിന്‍സിനേയും ഊര്‍ജ്ജസ്വലരായ പെണ്‍കുട്ടികളെയുമാണ് ആവശ്യം. ആയോധനക...തുട൪ന്ന് വായിക്കുക


ഓസ്‌കറിലേക്കുള്ള ഒരു കടമ്പ കൂടി കടന്ന് മ് (സൗണ്ട് ഓഫ് പെയിൻ )

ഓസ്കാർ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള മ് ( സൗണ്ട് ഓഫ് പെയിൻ ) എന്ന ചലച്ചിത്രവും. ഫെബ്രുവരി ഇരുപത്തിയാറിന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ ചിത്രം ഇടംപിടിച്ചത്. കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽനിന്നുള്ള ആദ്യസിനിമ കൂടിയാണ...തുട൪ന്ന് വായിക്കുക


ലോക സിനിമയില്‍ 22 വിസ്മയക്കാഴ്ചകള്‍

പാലക്കാട് : രാജ്യാന്തര ചലച്ചിത്രമേളയിലെ ലോകസിനിമാവിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന അഭ്ര ക്കാഴ്ചയുമായി എത്തുന്നത് 22 ചിത്രങ്ങള്‍. ഉബെര്‍ട്ടോ പസോളിനി, ഹോംഗ് സാങ്ങ്‌സോ, ക്രിസ്റ്റ്യന്‍ പെറ്റ്സോള്‍ഡ് , മൈക്കല്‍ എംഗ്ലെര്‍ട്ട് തുടങ്ങി ലോകസിനിമയില്‍ വിസ്മയം തീര...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലച്ചിത്രമേള: പാലക്കാട് മേഖലാ രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തില്‍

അഞ്ചു നാള്‍ നീളുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പാലക്കാട് മേഖലാ രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തില്‍ എത്തിയതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. ചലച്ചിത്ര അക്കാദമി പ്രതി നിധികള്‍, ടി.വി പ്രൊഫഷണലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍,വിദ്യാര്‍ഥിക...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലചിത്രമേള: മൂന്നു ദിവസങ്ങളിലായി ഓപ്പണ്‍ ഫോറം നടക്കും

പാലക്കാട് : മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന 25-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മൂന്നു ദിവസങ്ങളിലായി ഓപ്പണ്‍ ഫോറം നടക്കും. മാര്‍ച്ച് രണ്ട്, മൂന്ന്, നാല് തീയതികളിലാണ് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചിട്ടുള്ളത്. മേളയ്‌ക്കെത്തുന്നവര്‍ക്ക് അവരുടെ അ...തുട൪ന്ന് വായിക്കുക


നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിച്ചു

നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിച്ചു. മഹാവീര്യര്‍ എന്നാണു സിനിമയുടെ പേര്. കന്നഡ നടി ഷാന്‍വി ശ്രീ യാണ് നായിക. ലാല്‍, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രാജസ്ഥാന്‍ ഷെഡ്യൂളിനുശേഷം ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പലക്കാട് 100 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

25-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് ജില്ലയില്‍ നടക്കും. ജില്ലയിലെ പ്രിയദര്‍ശനി,പ്രിയതമ, പ്രിയ, സത്യ, ശ്രീദേവിദുര്‍ഗ എന്നീ അഞ്ചു തിയേറ്ററുകളില്‍ പ്രദര്‍ശനം നടക്കുo. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ദിവസം...തുട൪ന്ന് വായിക്കുക


കൃഷ്ണന്‍കുട്ടി പണിതുടങ്ങി= സിനിമ ഉടന്‍ റിലീസ് ചെയ്യുo

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന പുതിയ സിനിമയാണ് കൃഷ്ണന്‍കുട്ടി പണിതുടങ്ങി. സിനിമ ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ച് നായിക സാനിയഇയ്യപ്പന്റെ ലുക്ക് പുറത്തുവിട്ടു. സാനിയ ഇയ്യപ്പന്‍ തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. സംവിധായകന്‍ സൂരജ് ടോം ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്രമേളയിൽ ഞായറാഴ്ച പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിലെ അവസാന ദിവസം വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, ശ്രീധർ, പദ്മ സ്ക്രീൻ 1എന്നീ ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് . സരിത: രാവിലെ 9.30 ന്...തുട൪ന്ന് വായിക്കുക


പുസ്തത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാട് ദൂരം ഉണ്ട് : ബ്ലെസി

കൊച്ചി : പുസ്തകത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാടു ദൂരം ഉണ്ടെന്നു സംവിധായകൻബ്ലെസി. കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കവേ തന്റെ പുതിയ സിനിമ ആടു ജീവിതത്തെ ക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു നോവൽ സിനിമയാകു മ്പോൾ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ ചുരുളി ഉൾപ്പടെ 24 ചിത്രങ്ങൾ പ്രദർശനത്തിന്

കൊച്ചി : രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ പ്രേക്ഷകർ ആകാംഷപൂർവ്വം കാത്തി രുന്ന ചുരുളി ഉൾപ്പടെ 24 ചിത്രങ്ങൾ പ്രദർശനത്തിന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തിരുവന്തപുരത്ത് മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.മേളയുടെ മത്സരവിഭാ...തുട൪ന്ന് വായിക്കുക


രാധേശ്യാം ജൂലൈ 30 ന് പ്രദര്‍ശനത്തിന് എത്തും

(നീയാര് റോമിയോ ആണോയെന്ന് പൂജ; ഞാന്‍ ആ ടെപ്പ് അല്ലെന്ന് പ്രഭാസ്, രാധേശ്യാം ചിത്ര ത്തിന്റെ ടീസര്‍ എത്തി, ചിത്രം ജൂലൈ 30 ന് പ്രദര്‍ശനത്തിന് എത്തും) തെന്നിന്ത്യന്‍ താരം പ്രഭാസ് അഭിനയിക്കുന്ന പ്രണയചിത്രം രാധേശ്യാം ജൂലൈ 30 ന് തിയറ്ററു കളില്‍ എത്തും. പ്...തുട൪ന്ന് വായിക്കുക


ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

പ്രണയദിനത്തിൽ പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ റൊമാന്റിക്ക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് താര...തുട൪ന്ന് വായിക്കുക


ഇതരഭാഷകളിലെ സംഗീത പ്രതിഭകളെ കോര്‍ത്തിണക്കി രാധേശ്യാം

ഇന്ത്യന്‍ സിനിമയുടെ ബാഹുബലി പ്രഭാസ് നായകനായെത്തുന്ന ബഹുഭാഷ ചിത്രം രാധേശ്യാ മിന്റെ പ്രി ടീസര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഈ ബ്രഹ്മാണ്ട ചിത്രത്തിന്റെ ഓഡിയോ റിലീസിനുള്ളകാത്തിരിപ്പിലാണ് സിനിമാപ്രേമികളെല്ലാവരും. ചിത്രത്തി...തുട൪ന്ന് വായിക്കുക


കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

തിരു : ഇരുപത്തി അഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. അന്താരാഷ്ട്രതലത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ ഐ.എഫ്.എഫ്.കെ നിർണ്ണായക പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്ര...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.