Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡോ പി എസ് ഷൈജിയ്ക്ക് ജെ ആർ ജോളി അവാർഡ് ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍ സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിച്ചു

സിനിമ

കൂടുതല്‍ 

സാനന്ദ് ജോര്‍ജ്ജ് ഗ്രേസിന്റെ സംഗീതത്തില്‍ ഉണ്ണിമുകുന്ദന്റെ ഹിന്ദിപ്പാട്ട് ; ആലാപനം ജ്യോത്സന

23/1/2021ഹോ ജാനെ ദേ ഹിന്ദി പാട്ടെഴുതി ഉണ്ണിമുകുന്ദന്‍ ഞെട്ടിച്ചുവെന്ന് സംഗീത സംവിധായകന്‍

സംഗീത സംവിധായകന്‍ സാനന്ദ് ജോര്‍ജ്ജ് ഗ്രേസിന്റെ ഈണത്തില്‍ നടന്‍ ഉണ്ണിമുകുന്ദന്‍എഴുതിയ ഹിന്ദി ഗാനം, ഗായിക ജ്യോത്സനയുടെ സ്വരമാധുരിയില്‍ പ്രേക്ഷകരിലേയ്ക്ക് എത്തുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത മരട് 357 എന്ന മലയാള ചിത്രത്തിനു വേണ്ടിയാണ് സാനന്ദ് ചിട്ട പ്പെടുത്തിയ ട്യൂണില്‍ ഉണ്ണിമുകുന്ദന്‍ ഹിന്ദിയില്‍ വരികള്‍ എഴുതിയത് ഹോ ജാനെ ദേ എന്ന ഈ ഗാനം നടന്‍ ദിലീപ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തിറക്കി.അബാമിന്റെ യു ട്യൂബ് ചാനലില്‍ ഗാനത്തിന്റെ മേയ്ക്കിങ് വീഡിയോ കാണാം.

കണ്ണന്‍ താമരക്കുളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ അച്ചായന്‍സ്, ചാണക്യതന്ത്രം എന്നീ സിനി മകളില്‍ പ്രധാന വേഷം അവതരിപ്പിച്ച ഉണ്ണിമുകുന്ദന്‍ മരട് 357 ല്‍ഗാനരചയിതാവായിഎത്തുന്നു. ഹോ ജാനെ ദേ ഹിന്ദി പാട്ടെഴുതി ഉണ്ണിമുകുന്ദന്‍ ഞെട്ടിച്ചുവെന്ന് സംഗീത സംവിധായകന്‍സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് പറഞ്ഞു. ട്യൂണ്‍ അയച്ചു മണിക്കൂറുകള്‍ക്കുളളില്‍ സിനിമയ്ക്ക് ആവശ്യമായ പാട്ട് റെഡി. മാത്രമല്ല ഈ വരികള്‍ ഉണ്ണിമുകുന്ദന്‍ സ്വന്തം ശബ്ദത്തില്‍ പാടി അയയ്ക്കുകയും ചെയ്തു. ആക്‌സന്റുകളൊക്കെ എങ്ങനെ ആയിരിയ്ക്കണമെന്ന് കൃത്യമായി വ്യക്തമാക്കി പഞ്ചിന് പാടി കിട്ടിയത് ഹിന്ദി പാട്ടൊരുക്കുന്നതിന് സഹായകമായെന്ന് സംഗീത സംവിധായകന്‍. മരട് 357 ലെ ഹിന്ദ്ി പാട്ട് ഉള്‍പ്പെടെ നാല് പശ്ചാത്തല ഗാനങ്ങളും പശ്ചാത്തല സംഗീതവും സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് ഒരുക്കി.

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നു പൊളിച്ചു നീക്കിയ മരട് ഫ്‌ളാറ്റ് സമുച്ചയങ്ങളു ടെയും കുടിയൊഴിപ്പിയ്ക്കപ്പെട്ട 357 കുടുംബങ്ങളുടെയും കഥയും സമകാലീന കേരളത്തിന്റെ സാമൂഹ്യ അവസ്ഥയും പ്രതിപാദിയ്ക്കുന്ന മരട് 357 ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ്. ദിനേശ് പള്ളത്താണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. രവിചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ ഹിച്ചു. വി.ടി ശ്രീജിത്താണ് ചിത്രത്തിന്റെ എഡിറ്റര്‍.അനൂപ് മേനോന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സെന്തില്‍കൃഷ്ണ,ബൈജു സന്തോഷ്,മനോജ് കെ ജയന്‍,സാജില്‍,ഷീലു എബ്രഹാം,നൂറിന്‍ ഷെരീഫ് എന്നീവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.ഹരീഷ് കണാരന്‍, സുധീഷ്, ശ്രീജിത്ത് രവി,കൈലാഷ്,ജയന്‍ ചേര്‍ത്തല,അജ്ഞലി,സരയൂ,മന്‍രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലെ അഭിനേതാക്കളാണ്.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യൂവും സ്വര്‍ണ്ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് , കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത മരട് 357 നിര്‍മ്മിച്ചത്. ചിത്രം തിയേറ്റര്‍ റീലീസിന് സജ്ജമായി. വാര്‍ത്താ പ്രചാരണം : എ.എസ് പ്രകാശ് .

പാട്ടിന്റെ ലിങ്ക്

https://www.youtube.com/watch?v=JiP1tZIkc6c

പാട്ടുവിശേഷം

https://www.youtube.com/watch?v=nSlg-QAQSh0


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപൃഥ്വിരാജിന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു

പൃഥ്വിരാജിന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റിക്കലും അല്ലാ ത്തതുമായ ട്വിന്‍സിനേയും ഊര്‍ജ്ജസ്വലരായ പെണ്‍കുട്ടികളെയുമാണ് ആവശ്യം. ആയോധനക...തുട൪ന്ന് വായിക്കുക


ഓസ്‌കറിലേക്കുള്ള ഒരു കടമ്പ കൂടി കടന്ന് മ് (സൗണ്ട് ഓഫ് പെയിൻ )

ഓസ്കാർ നോമിനേഷന് യോഗ്യത നേടിയ സിനിമകളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള മ് ( സൗണ്ട് ഓഫ് പെയിൻ ) എന്ന ചലച്ചിത്രവും. ഫെബ്രുവരി ഇരുപത്തിയാറിന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ ചിത്രം ഇടംപിടിച്ചത്. കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽനിന്നുള്ള ആദ്യസിനിമ കൂടിയാണ...തുട൪ന്ന് വായിക്കുക


ലോക സിനിമയില്‍ 22 വിസ്മയക്കാഴ്ചകള്‍

പാലക്കാട് : രാജ്യാന്തര ചലച്ചിത്രമേളയിലെ ലോകസിനിമാവിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന അഭ്ര ക്കാഴ്ചയുമായി എത്തുന്നത് 22 ചിത്രങ്ങള്‍. ഉബെര്‍ട്ടോ പസോളിനി, ഹോംഗ് സാങ്ങ്‌സോ, ക്രിസ്റ്റ്യന്‍ പെറ്റ്സോള്‍ഡ് , മൈക്കല്‍ എംഗ്ലെര്‍ട്ട് തുടങ്ങി ലോകസിനിമയില്‍ വിസ്മയം തീര...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലച്ചിത്രമേള: പാലക്കാട് മേഖലാ രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തില്‍

അഞ്ചു നാള്‍ നീളുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പാലക്കാട് മേഖലാ രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തില്‍ എത്തിയതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. ചലച്ചിത്ര അക്കാദമി പ്രതി നിധികള്‍, ടി.വി പ്രൊഫഷണലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍,വിദ്യാര്‍ഥിക...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലചിത്രമേള: മൂന്നു ദിവസങ്ങളിലായി ഓപ്പണ്‍ ഫോറം നടക്കും

പാലക്കാട് : മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന 25-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മൂന്നു ദിവസങ്ങളിലായി ഓപ്പണ്‍ ഫോറം നടക്കും. മാര്‍ച്ച് രണ്ട്, മൂന്ന്, നാല് തീയതികളിലാണ് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചിട്ടുള്ളത്. മേളയ്‌ക്കെത്തുന്നവര്‍ക്ക് അവരുടെ അ...തുട൪ന്ന് വായിക്കുക


നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിച്ചു

നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിച്ചു. മഹാവീര്യര്‍ എന്നാണു സിനിമയുടെ പേര്. കന്നഡ നടി ഷാന്‍വി ശ്രീ യാണ് നായിക. ലാല്‍, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രാജസ്ഥാന്‍ ഷെഡ്യൂളിനുശേഷം ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പലക്കാട് 100 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

25-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് ജില്ലയില്‍ നടക്കും. ജില്ലയിലെ പ്രിയദര്‍ശനി,പ്രിയതമ, പ്രിയ, സത്യ, ശ്രീദേവിദുര്‍ഗ എന്നീ അഞ്ചു തിയേറ്ററുകളില്‍ പ്രദര്‍ശനം നടക്കുo. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ദിവസം...തുട൪ന്ന് വായിക്കുക


കൃഷ്ണന്‍കുട്ടി പണിതുടങ്ങി= സിനിമ ഉടന്‍ റിലീസ് ചെയ്യുo

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന പുതിയ സിനിമയാണ് കൃഷ്ണന്‍കുട്ടി പണിതുടങ്ങി. സിനിമ ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ച് നായിക സാനിയഇയ്യപ്പന്റെ ലുക്ക് പുറത്തുവിട്ടു. സാനിയ ഇയ്യപ്പന്‍ തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. സംവിധായകന്‍ സൂരജ് ടോം ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്രമേളയിൽ ഞായറാഴ്ച പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിലെ അവസാന ദിവസം വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, ശ്രീധർ, പദ്മ സ്ക്രീൻ 1എന്നീ ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് . സരിത: രാവിലെ 9.30 ന്...തുട൪ന്ന് വായിക്കുക


പുസ്തത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാട് ദൂരം ഉണ്ട് : ബ്ലെസി

കൊച്ചി : പുസ്തകത്തിൽ നിന്നു സിനിമയിലേയ്ക്ക് ഒരുപാടു ദൂരം ഉണ്ടെന്നു സംവിധായകൻബ്ലെസി. കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കവേ തന്റെ പുതിയ സിനിമ ആടു ജീവിതത്തെ ക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു നോവൽ സിനിമയാകു മ്പോൾ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ ചുരുളി ഉൾപ്പടെ 24 ചിത്രങ്ങൾ പ്രദർശനത്തിന്

കൊച്ചി : രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ പ്രേക്ഷകർ ആകാംഷപൂർവ്വം കാത്തി രുന്ന ചുരുളി ഉൾപ്പടെ 24 ചിത്രങ്ങൾ പ്രദർശനത്തിന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തിരുവന്തപുരത്ത് മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.മേളയുടെ മത്സരവിഭാ...തുട൪ന്ന് വായിക്കുക


രാധേശ്യാം ജൂലൈ 30 ന് പ്രദര്‍ശനത്തിന് എത്തും

(നീയാര് റോമിയോ ആണോയെന്ന് പൂജ; ഞാന്‍ ആ ടെപ്പ് അല്ലെന്ന് പ്രഭാസ്, രാധേശ്യാം ചിത്ര ത്തിന്റെ ടീസര്‍ എത്തി, ചിത്രം ജൂലൈ 30 ന് പ്രദര്‍ശനത്തിന് എത്തും) തെന്നിന്ത്യന്‍ താരം പ്രഭാസ് അഭിനയിക്കുന്ന പ്രണയചിത്രം രാധേശ്യാം ജൂലൈ 30 ന് തിയറ്ററു കളില്‍ എത്തും. പ്...തുട൪ന്ന് വായിക്കുക


ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

പ്രണയദിനത്തിൽ പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ റൊമാന്റിക്ക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് താര...തുട൪ന്ന് വായിക്കുക


ഇതരഭാഷകളിലെ സംഗീത പ്രതിഭകളെ കോര്‍ത്തിണക്കി രാധേശ്യാം

ഇന്ത്യന്‍ സിനിമയുടെ ബാഹുബലി പ്രഭാസ് നായകനായെത്തുന്ന ബഹുഭാഷ ചിത്രം രാധേശ്യാ മിന്റെ പ്രി ടീസര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഈ ബ്രഹ്മാണ്ട ചിത്രത്തിന്റെ ഓഡിയോ റിലീസിനുള്ളകാത്തിരിപ്പിലാണ് സിനിമാപ്രേമികളെല്ലാവരും. ചിത്രത്തി...തുട൪ന്ന് വായിക്കുക


കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

തിരു : ഇരുപത്തി അഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. അന്താരാഷ്ട്രതലത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ ഐ.എഫ്.എഫ്.കെ നിർണ്ണായക പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്ര...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.