Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

ആരോഗ്യം

കൂടുതല്‍ 

എസ് എ ടി യിലെ പുതിയ ത്രീ ഡി ലാപ്രോസ്കോപ്പിക് മെഷീനിലൂടെ ആദ്യ ശസ്ത്രക്രിയ നടന്നു

22/1/2021

(ഡോ ജയശ്രീ വി വാമൻ്റെ നേതൃത്വത്തിൽപുതിയ മെഷീൻ ഉപയോഗിച്ചുള്ള ആദ്യ ശസ്ത്രക്രിയ നടന്നപ്പോൾ)

തിരു: വൻകിട സ്വകാര്യ ആശുപത്രികൾ മാത്രം കുത്തകയാക്കിയിരുന്ന ത്രീ ഡി ലാപ്രോസ്കോ പ്പിക് മെഷീൻ വഴിയുള്ള ശസ്ത്രക്രിയ സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി തിരുവന ന്തപുരം എസ് എ ടി ആശുപത്രിയിൽ ആരംഭിച്ചു. വളരെ സൂക്ഷ്മമായ ആന്തരികാവയവങ്ങളുടെ ചിത്രങ്ങൾ മാത്രമല്ല ഡോക്ടർമാരുടെ കൈപ്പാടുകളുടെ ചിത്രം പോലും വ്യക്തമായി ഒപ്പിയെടു ക്കാൻ ത്രീ ഡി ലാപ്രോസ് കോപ്പിക് മെഷീനു കഴിയും. ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ സംവിധാനം. വലിയ മുറിവുകൾ ഒഴിവാക്കി കുറഞ്ഞ സമയ ത്തിനുള്ളിൽ ശസ്ത്രക്രിയ സാധ്യമായതിനാൽ തൊട്ടടുത്ത ദിവസം ആശുപത്രി വിടാമെന്നുള്ളതാ ണ് രോഗിയ്ക്കുള്ള പ്രയോജനങ്ങളിലൊന്ന്.

സ്വകാര്യ ആശുപത്രികൾ നാലു ലക്ഷം രൂപ വരെ ഈടാക്കുന്ന ശസ്ത്രക്രിയകളാണ് എസ് എ ടി യിലെ പുതിയ മെഷീനിൽ സാധാരണക്കാരായ രോഗികൾക്ക് സാധ്യമാകുന്നത്. ഫൈബ്രോയ്ഡി ൻ്റെയും കാൻസറിൻ്റെയും ഗർഭപാത്രം നീക്കം ചെയ്യുന്നതിൻ്റെയുമെല്ലാം ശസ്ത്രക്രിയകൾ നടത്തു മ്പോൾ 2 ഡി ലാപ്രോസ്കോപിക് മെഷീനേക്കാൾ രക്തധമനികളുടേതടക്കം വ്യക്തവും ആഴത്തി ലുള്ളതുമായ ചിത്രങ്ങൾ ലഭ്യമാക്കാൻ പുതിയ മെഷീനിലെ ക്യാമറാക്കണ്ണുകൾക്കാവും. അതു കൊണ്ടു തന്നെ ആന്തരികാവയവങ്ങൾക്ക് പരിക്കേൽക്കാതെ കൂടുതൽ സുരക്ഷിതമായി ശസ്ത്ര ക്രിയ നടത്താൻ കഴിയും. പരമാവധി ഒന്നര മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാക്കാനു മാവും. രക്ത നഷ്ടവും ഒഴിവാക്കാം. ചിത്രങ്ങൾ വ്യക്തമല്ലെങ്കിൽ ശസ്ത്രക്രിയാ വേളയിൽ ആന്ത രികാവയവങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണ്. സാധാരണക്കാരായ രോഗികൾക്ക് ഇതുവരെ അപ്രാപ്യമായിരുന്ന ചികിത്സ ലഭ്യമാക്കാൻ ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ എസ് എ ടി യിൽ മെഷീൻ സ്ഥാപിച്ചത്.

മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലും ജോയിൻ്റ് ഡി എം ഇ യുമായ ഡോ തോമസ് മാത്യു, എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ, മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ സി നിർമ്മല എന്നിവർ പുതിയ ത്രീ ഡി ലാപ്രോസ്കോപിക് മെഷീനായി ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറെ സമീപിച്ചപ്പോൾ അനുഭാവപൂർവമായ സമീപനം സ്വീകരിക്കുകയും അധികം വൈകാതെ ലഭ്യമാക്കുകയും ചെയ്തു. എന്നാൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഓപ്പ റേഷൻ തീയറ്ററുകൾ അടക്കം കോവിഡ് രോഗികൾക്കായി മാറ്റി വയ്ക്കേണ്ടി വന്നപ്പോൾ പുതിയ മെഷീൻ വഴിയുള്ള ചികിത്സ നീണ്ടുപോകുകയായിരുന്നു. രോഗികളുടെ എണ്ണത്തിൽ കുറവു വന്നതോടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, എസ് എ ടി സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ നന്ദിനി എന്നിവർ ഇടപെട്ട് മെഷീൻ പ്രവർത്തനം ആരം ഭിക്കാൻ നടപടി സ്വീകരിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച പുതിയ മെഷീൻ ഉപയോഗിച്ചുള്ളആദ്യത്തെ ശസ്ത്രക്രിയ നടന്നു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 57 കാരിയ്ക്ക് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ യാണ് നടന്നത്. ലാപ്രോസ്കോപ്പി വിഭാഗത്തിൻ്റെ ചുമതലയുള്ള ഡോ ജയശ്രീ വി.വാമൻ്റെ നേതൃ ത്വത്തിലാണ് ആദ്യ ശസ്ത്രക്രിയ നടത്തിയത്. ഡോ ജയശ്രീ അഡ്വാൻസ്ഡ് ലാപ്രോസ്കോപ്പിക് സർജ റി, ലാപ്രോസ്കോപ്പിക് ഓങ്കോസർജറി എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്. ഡോ.ഡോശിൽപ നായർ, ഡോ മായാദേവി ബ്രഹ്മാനന്ദൻ, ഡോ പ്രിയദർശിനി, ഡോ ലക്ഷ്മി പ്രദീപ് എന്നിവരുംഅന സ്തേഷ്യാ വിഭാഗത്തിൽ നിന്ന് അസോസിയേറ്റ് പ്രൊഫസർ ഡോ ജയകുമാർ, ജൂനിയർ റസിഡൻ്റ് ഡോ അഞ്ജു, ഹെഡ് നഴ്‌സുമാരായ ഷമീല, ടെസ്ബി ആശ (സ്‌ക്രബ് നഴ്‌സ്) എന്നിവരും ശസ്ത്ര ക്രിയയിൽ പങ്കാളികളായി.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 25) 112 പേര്‍ക്ക് കോവിഡ്

പാലക്കാട് : ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 25) 112 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോ ഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 49 പേര്‍, ഉറ വിടം അറിയാതെ രോഗം ബാധിച്ച 58 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വന്ന 5 പേർ എ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 480 പേര്‍ക്ക് കോവിഡ്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 16 പേരുടെ ഉറവിടം വ്...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) പേര്‍ക്കു കോവിഡ്

മലപ്പുറം : ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 25) 408 പേര്‍ കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗ മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 1,13,441 പേരായി. വ്യാഴാഴ്ച 270 പേര്‍ക്കാണ് ജില്ലയില...തുട൪ന്ന് വായിക്കുക


3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4652 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 51,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,92,372

തിരു: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311,പത്തനം തിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍ഗോഡ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

വയനാട് : കുരങ്ങുപനി പ്രതിരോധിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തലവൻമാരുടെ യോഗം ചേർന്നു. വന പ്രദേശത്തോട് ചേർന്ന് താമസിക്കുന്നവർക്കും വനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി വനത്തിൽ പോകുന്ന വർക്കും കുര...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 പേര്‍ക്കും സമ്പര്‍ക്കംമുഖേന യാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേര്‍രോഗബാധിതരായി. പുതിയതായി 4794 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 175 പുരു...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 24) 109 പേര്‍ക്ക് കോവിഡ്

പാലക്കാട് : ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 24) 109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോ ഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 40 പേര്‍, ഉറ വിടം അറിയാതെ രോഗം ബാധിച്ച 58 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വന്ന 10 പേർ,...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 483 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 483 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5885 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 52,869; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,87,720

തിരു: കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 275 പേർക്ക് കോവിഡ്

ആലപ്പുഴ : ജില്ലയിൽ ഇന്ന് 275 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 270പേർക്ക് സമ്പർക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.381പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 72654പേർ രോഗ മുക്തരായി.4199പേർ ചികിത്സയിൽ ഉണ്ട്. ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 255 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരു : ഇന്ന് (23 ഫെബ്രുവരി 2021) 255 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 367 പേര്‍ രോഗമുക്തരായി. നിലവില്‍ 3,591 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 190 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 168 പേര്‍ രോഗമുക്തി നേടി. 130 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു.രണ്ട...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയില്‍ 206 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച 206 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 10 പേര്‍ ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4823 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 54,665; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,81,835

തിരു: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408,കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255,...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ ഇതുവരെ 27441 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി

കൊല്ലം : ജില്ലയില്‍ ഇതുവരെ 27441 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്ന്(ഫെബ്രുവരി 22) 1357 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം,വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ചുവടെ. സി എച്ച് സി അഞ്ചല്‍-90, സി എച്ച് സി ചവറ-22, സി എച്ച് സി കലയ്ക്കോ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.