Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,67,31,509 പേർ: 5,79,835 പേർ പുതുതായി പട്ടികയിൽ

21/1/2021

തിരു: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക യിൽ 2,67,31,509 വോട്ടർമാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കരട് വോട്ടർപട്ടികയിൽ 2,63,08,087 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽനിന്ന് ഇരട്ടിപ്പ്, മരിച്ച വർ, താമസം മാറിയവർ തുടങ്ങി 1,56,413 പേരെ ഒഴിവാക്കി. പുതുതായി 5,79,835 പേരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതുക്കിയ പട്ടികയിൽ 1,37,79,263 സ്ത്രീ വോട്ടർമാരും 1,29,52,025 പുരുഷവോട്ടർമാരും 221 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.

ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്- 3,21,49,43 പേർ. കുറവ് വോട്ടർമാരുള്ള ജില്ല വയനാടാണ്- 6,07,068 പേർ. കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ലയും മലപ്പുറമാണ്- 16,07,004 പേർ. കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാരുള്ളത് തിരുവനന്തപുരത്താണ്- 57 പേർ. 80 വയസിനു മുകളിൽ പ്രായമുള്ള 6,21,401 വോട്ടർമാരുണ്ട്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 1,33,005 പേർ വോട്ടർപട്ടികയിലുണ്ട്. 56,759 സർവീസ് വോട്ടർമാരും 90,709 എൻ.ആർ.ഐ വോട്ടർമാരുമാണ് പുതുക്കിയ പട്ടികയിലുള്ളത്. കൂടുതൽ എൻ.ആർ.ഐ വോട്ടർമാർ കോഴിക്കോട്ടാണുള്ളത്- 34,216 പേർ. 18-19 പ്രായത്തിലുള്ള കന്നിവോട്ടർമാരുടെ എണ്ണം 2,99,258 ആണ്. കൂടുതൽ കന്നിവോട്ടർമാരുള്ളത് കോഴിക്കോട്ടാണ്- 40,867.2020 ലെ വോട്ടർപട്ടികപ്രകാരം ജനസംഖ്യയുടെ 75.73 ശതമാനമായിരുന്നു വോട്ടർമാർ. ഇത്തവണ അത് 76.55 ശതമാനമായി ഉയർന്നിട്ടുണ്ട്.

പുതുക്കിയ വോട്ടർപട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും (www.ceo.kerala. gov.in), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) മാരിൽനിന്നും പരിശോധിക്കാo.

വോട്ടർപട്ടികയിൽ പേര് ചേർക്കാനും വോട്ടർമാർക്ക് അനുവദനീയമായ മാറ്റങ്ങൾ വരുത്താനും www.nvsp.in ലൂടെ ഓൺലൈനായി ഇനിയും അപേക്ഷിക്കാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ജനുവരി ഒന്നുമുതൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് യോഗ്യമായവ തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക പിൻവലിക്കാനുള്ള തീയതിക്ക് 10 ദിവസം മുമ്പ് സപ്ലിമെ ന്ററി പട്ടികയായി പ്രസിദ്ധീകരിക്കും.

വോട്ടർപട്ടിക പരിശോധിച്ച് പേര് ഉണ്ടെന്ന് സമ്മതിദായകർ ഉറപ്പുവരുത്തണമെന്ന് മുഖ്യതിരഞ്ഞെ ടുപ്പ് ഓഫീസർ അഭ്യർഥിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരുവനന്തപുരത്ത് 263 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് (24 ഫെബ്രുവരി 2021) 263 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 350 പേര്‍ രോഗമുക്തരായി. നിലവില്‍ 3,504 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴി യുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 179 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു ...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

തിരു: പാരാമെഡിക്കല്‍ കോളേജുകളില്‍ പുതുതായി ഉള്‍പ്പെടുത്തിയ കോഴ്‌സുകളിലേക്കുള്ള പ്രവേ ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താത്പര്യമുള്ളവര്‍ www.lbscetnre.kerala.gov.in എന്ന വൈബ്‌സൈറ്റില്‍ ഫെബ്രുവരി 25ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വ...തുട൪ന്ന് വായിക്കുക


വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍

തിരു: നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയിലെ വോട്ടെണ്ണള്‍ കേന്ദ്രങ്ങളിലും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു ജില്ലാകളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറില്‍ ഒരുക്കുന്ന വിവിധവോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ കളക്...തുട൪ന്ന് വായിക്കുക


ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

തിരു: ആറ്റുകാല്‍ പൊങ്കാലയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൂടു തല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ക്ഷേത്രപരിസരത്ത് വിന്യസിക്കുമെന്ന് ജില്ലാകളക്ടര്‍ ഡോ.നവ ജ്യോത് ഖോസ. ക്ഷേത്ര ദര്‍ശനത്തിനും മറ്റു ചടങ്ങുകള്‍ക്കുമായി എത്തുന്ന ഭക്തജ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ഫെബ്രുവരി 26 മുതൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

തിരുവനന്തപുരത്ത് ഫെബ്രുവരി 26 മുതൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാ ത്തലത്തിൽ കർശനകോവിഡ് മാനദണ്ഡങ്ങളോടെ റിക്രൂട്ട്മെന്റ് റാലി നടക്കുക. റാലിക്കെത്തുന്ന ഉദ്...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാർക്ക് തപാൽ വോട്ട്: അംഗപരിമിത സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശം

തിരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് തപാൽ വോട്ട് ഏർപ്പെടു ത്തുന്നതിന്റെ ഭാഗമായി അംഗപരിമിത സർട്ടിഫിക്കറ്റ് അടിയന്തിരമായി ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേ ശൻ നിർ...തുട൪ന്ന് വായിക്കുക


വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരു: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകര ണവും മന്ത്രാലയം നൽകുന്ന വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷ ക്ഷണിച്ചു. മികച്ച സേവന പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്കും നിർദ്ധനരായ മുതിർന്ന പൗരൻമാ രുടെ ക്...തുട൪ന്ന് വായിക്കുക


കുടിശ്ശിക അദാലത്ത് സംഘടിപ്പിക്കുന്നു

തിരു : കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളിക്ഷേമനിധിബോർഡ് കുടിശ്ശിക അദാലത്ത് സംഘടിപ്പിക്കുന്നു. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് പിരി ഞ്ഞ അംഗങ്ങളുടെ ഫോം-5 നൽകിയ തിയതിവരെയുള്ള കാലയളവിലെ അംശദായകുടിശ്ശിക കണ ക്കാക്കി 50...തുട൪ന്ന് വായിക്കുക


പലിശരഹിത ഭവനവായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരു; കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസനകോര്‍പ്പറേഷന്‍ നല്‍കുന്ന പലിശരഹിത ഭവനവായ്പയ്ക്ക് അപേക്ഷക്ഷണിച്ചു. രണ്ടരലക്ഷം രൂപ വായ്പയായി അനുവദിക്കുo. ഏഴു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ക്ഷേമനിധിയില്‍ രണ്ടു ...തുട൪ന്ന് വായിക്കുക


സ്‌പെക്ട്രം: ജോബ് ഫെയർ സംഘടിപ്പിച്ചു

തിരു : കേരള സർക്കാർ വ്യാവസായിക പരിശീലന വകുപ്പ് തിരുവനന്തപുരം ജില്ലയിലെ സ്‌പെക്ട്രം ജോഫ് ഫെയർ-2021 തൊഴിൽ മേളയുടെ ഉദ്ഘാടനം ചാക്ക ഗവ.ഐ.ടി.ഐയിൽ തൊഴിലും നൈ പുണ്യവും മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിച്ചു. ജോബ് ഫെയറിൽ 77 കമ്പനികളും 3413 ഉദ്യോ ഗാർത്ഥികളും പങ്ക...തുട൪ന്ന് വായിക്കുക


പോളിംഗ് ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷന് ഫെബ്രുവരി 23 ന് തുടക്കം

തിരു: സംസ്ഥാനനിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് 19വാക്‌ സിനേഷന് ഫെബ്രുവരി 23 ന് തുടക്കമാവും. രാവിലെ 10.45ന് തിരഞ്ഞെടുപ്പ് ഓഫീസിൽ നടക്കുന്ന പരിപാടിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാക്‌സിനേഷനെടുക്കും. തുടർന്ന് ഓഫീസി...തുട൪ന്ന് വായിക്കുക


ആവശ്യങ്ങള്‍ അംഗീകരിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍

തിരു : ആവശ്യങ്ങള്‍ അംഗീകരിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍നിരാഹാരസമരം തുടങ്ങുമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിങ്കളാഴ...തുട൪ന്ന് വായിക്കുക


സോഷ്യൽ ഓഡിറ്റ് ഡയറക്ടർ: മാർച്ച് അഞ്ചു വരെ അപേക്ഷിക്കാം

തിരു : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള അപേക്ഷ മാർച്ച് അഞ്ച് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. മിഷൻ ഡയറ ക്ടർ, മഹാത്മാഗ...തുട൪ന്ന് വായിക്കുക


എം.എസ്‌സി നഴ്‌സിംഗ് മോപ്-അപ്പ് കൗൺസിലിംഗ് 25ന്

തിരു : 2020-2021 അധ്യയന വർഷത്തെ എം.എസ്‌സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനവുമായി ബന്ധ പ്പെട്ട് വിവിധ സർക്കാർ നഴ്‌സിംഗ് കോളേജുകളിലായി ഒഴിവുള്ള എട്ട് സീറ്റുകളിലേക്കുള്ള മോപ്-അപ്പ് കൗൺസിലിംഗ് 25ന് രാവിലെ 10.30ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. വിവി...തുട൪ന്ന് വായിക്കുക


മഴവില്ല് സംസ്ഥാനതല ഉദ്ഘാടനം 22ന്

തിരു : കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സംഘടിപ്പി ക്കുന്ന പരിപാടി ടീച്ച് സയൻസ് ഫോർ കേരളയുടെ സംസ്ഥാനതല ഉദ്ഘാടനം 22ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.ര...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.