|
തിരു.മെഡിക്കൽ കോളേജ് വളപ്പിൽ തളിർക്കും സുഗത സ്മൃതി മരം |
21/1/2021 |
 (കണിക്കൊന്ന, നെല്ലി, പ്ലാവ് എന്നീ വൃക്ഷത്തൈകളാണ് സുഗത സ്മൃതി പരിപാടിയുടെ ഭാഗമായി നട്ടത്)
തിരു: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ ഓർമയ്ക്കായി മെഡിക്കൽ കോളേജ് വളപ്പിൽ സുഗത സ്മൃതി മരം നട്ടുപിടിപ്പിച്ചു. കവയിത്രിയുടെ പേരിൽ രൂപീകരിച്ച കൂട്ടായ്മ സുഗതം സുകൃത ത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഫലവൃക്ഷത്തൈകൾ നട്ടത്. മലയാള മാസ പ്രകാരം ടീച്ചറുടെ എൺപത്തിയേഴാം ജന്മദിനമായ വ്യാഴാഴ്ച രാവിലെ ബിനോയ് വിശ്വം എംപിയാണ് വൃക്ഷത്തൈ നടൽ ഉദ്ഘാടനം ചെയ്തത്. നഗരസഭ ഡെപ്യൂട്ടി മേയർ പി കെ രാജു, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും മെഡിക്കൽ കോളേജ് കൗൺസിലറുമായ ഡി ആർ അനിൽ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ എം എസ്, ഷർമദ്, ആർ.സി.സി. അഡീഷണൽ ഡയറക്ടർ ഡോ എ സജീദ്, സുഗതം സുകൃതം കൂട്ടായ്മ കൺവീനർ ശ്രീലത ടീച്ചർ, ശാന്തി സമിതി കൺവീനർ ആർ. നാരായണൻ തമ്പി, മുൻ ഫോറസ്റ്റ് ഓഫീസർ ഉദയനൻ നായർ, പള്ളിപ്പുറംമോഡൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഡെൻസി ജോസഫ്, മെഡിക്കൽ കോളേജ് ജീവനക്കാരായ ശ്രീകുമാരി, അലക്സ്, വികാസ് ബഷീർ , സെക്യൂരിറ്റി ഓഫീസർ ശ്രീകുമാർ ശുചീകരണ തൊഴിലാളികൾഎന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
|