പുതിയ ഭാവം,പുതു വെളിച്ചം;പഴശ്ശി പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നു
17/1/2021
വയനാട് :ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക് പുതു മോടിയോ ടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്ക്കില്ടൂറിസംവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്നടത്തിസഞ്ചാ രികള്‍ക്കായി തുറക്കുന്നത്. ഒ.ആര്.കേളു എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 25 ലക്ഷം രൂപയും പഴശ്ശി പാര്‍ക്കില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ചെലവഴിച്ചു.
മാനന്തവാടി നഗരത്തില്‍ നിന്നും വിളിപ്പാടകലെയുള്ള പാര്ക്കില്കുട്ടികളെയുംമുതിര്ന്നവരെയും വിനോദ സഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് നവീകരണം നടന്നത്. ഇലചാര്‍ത്തുകള്‍ തണല്‍വിരിക്കുന്ന സഞ്ചാരപാതയും കുട്ടികള്‍ക്കായുള്ള അമ്യൂസ്മെന്റ് പാര്‍ക്കും ബോട്ടിങ്ങുമെല്ലാം ഇനി ഏവരെയും ആകര്‍ഷിക്കും.
കബനി നദിയുടെ തീരത്ത് 1994 ലാണ് പഴശ്ശി പാര്‍ക്ക് തുടങ്ങിയത്. 1982 ല്‍ സോഷ്യല്‍ ഫോറ സ്ട്രിയുടെ നഴ്സറിയായിരുന്ന അഞ്ചേക്കറോളം വിസ്തൃതിയുള്ളപാര്ക്ക് 1994 മുതലാണ് ജില്ലാ ടൂറിസം വകുപ്പ് എറ്റെടുത്തത്. മാനന്തവാടി - കല്‍പ്പറ്റ പ്രധാന പാതയോരത്തുള്ള പാര്‍ക്കില്‍ അക്കാലം മുതല്‍ സഞ്ചാരികള്‍ എത്തിക്കൊണ്ടിരുന്നു. പിന്നീട് പലഘട്ടങ്ങളായി പാര്‍ക്കില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെങ്കിലും കാലത്തിനനുസരിച്ച് വിപുലമായിരുന്നില്ല. ഇതിനെ തുടര്‍ ന്നാണ് ഉദ്യാനം മോടികൂട്ടി നാടിനായി തുറന്നുകൊടുക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ് സില് പദ്ധതി തയ്യാറാക്കിയത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സായാഹ്നം ചെലവിടാനും വിശ്രമിക്കാനും ഒഴിവു വേളകള്‍ ചെലവിടാനും മാനന്താവടിയിലെ ഏക പാര്‍ക്കാണിത്. ഈ പാര്‍ക്കിന്റെ നവീകരണം തദ്ദേശീയരുടെയും ഏറെക്കാലത്തെ സ്വപ്നമായിരുന്നു. സംസ്ഥാന സര്‍ക്കാരും ജില്ലാ ടൂറിസം വകുപ്പും മുന്‍കൈയ്യെടുത്ത് 2കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ അനുമതി വാങ്ങുകയായിരുന്നു. 5 കിയോസ്ക്കുകള്‍, നടപ്പാത, ബോട്ട് ജെട്ടികള്‍, കെട്ടിടങ്ങള്‍, ഗേറ്റ്, ലാന് ഡ്സ്കേപ്പ്, ലൈറ്റിംഗ് ജലധാര , കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഇരിപ്പിടങ്ങള്‍ തുടങ്ങിയവയാണ് സജ്ജീകരിച്ചിരിക്കുന്നത്. കബനി നദിയിലൂടെയുള്ള ബോട്ട് റൈഡും സഞ്ചാരികളെ ആകര്‍ഷി ക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെ പാര്‍ക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് ആലോചന
ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അടു ത്തിടെ കേട്ട ഏറ്റവും വലിയ തമാശയാണെന്ന് എ.വിജയരാഘവന്. പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് കേരളത്തില്‍ വന്ന് സര്‍ക്കാരിനെതിരേ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു....തുട൪ന്ന് വായിക്കുക
മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കല്‍ കമ്പനിക്ക് വിറ്റ് കാശാക്കാനും മത്സ്യത്തൊഴിലാളി കളെ പട്ടിണിക്കിടാനും വേണ്ടി സര്‍ക്കാര്‍ ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാ മര്ശത്തിനെതിരേ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്. വിഭജിച്ച് ഭരിക്കാനുളള ശ്രമം നടക്കില്ലെന്നും തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ രാഹുല്‍ ഗാന്ധി വിഷം വമിപ്പിക്കുകയാണെ ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നും കര്‍ഷകര്‍ പാര്‍ലമെന്റ് വളയും എന്ന മുന്നറിയി പ്പുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്.
പ്രക്ഷോഭം നടത...തുട൪ന്ന് വായിക്കുക
തിരു : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി സമരക്കാരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രാഹുല്‍ സമരപ്പന്തലില്‍ എത്തിയത്. സ...തുട൪ന്ന് വായിക്കുക
തിരു: ഇടതുപക്ഷത്തില്‍ പെട്ട ഒരാളാണെങ്കില്‍ കേരളത്തില്‍ ജോലി ലഭിക്കു മെന്നും നിങ്ങളവരുടെ കൊടിപിടിക്കുകയാണെങ്കില്‍ ഏതളവ് വരെ സ്വര്‍ണ കള്ളക്കടത്തിന് അനുവദിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ആരോപിച്ചു.
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത...തുട൪ന്ന് വായിക്കുക
തിരു: സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് യുവമോര്‍ച്ചപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പിഎസ്സി നിയമന വിവാദത്തിലാണ് മാര്‍ച്ച് നടത്തിയത്. പോലീസിനു നേരെ പ്രവര്ത്ത കരില്‍ ചിലര്‍ കല്ലേറ് നടത്തി. സെക്രട്ടേറിയേറ്റിന് ഉള്ളിലേക്കും ചെരി...തുട൪ന്ന് വായിക്കുക
ഇ.എം.സി.സി പദ്ധതിയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാക്കാര്യങ്ങളും മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇ.എം.സി.സി കമ്പനിയെക്കുറിച്ച് അന്വേഷിച്ച്...തുട൪ന്ന് വായിക്കുക
മലപ്പുറം : ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്രക്ക് 25 ന് മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം നല്കാന് ബി ജെ പി മലപ്പുറം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രവര്‍ത്തക യോഗം ബി ജെ പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. മണ...തുട൪ന്ന് വായിക്കുക
കാസർഗോഡ് : ബി.ജെ.പിയുടെ വിജയയാത്ര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പരിവര്‍ത്തന ത്തിന്റെ കാഹളം ഊതിക്കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന് കെ.സുരേന്ദ്രന്. കഴിഞ്ഞ ആറുപതി റ്റാണ്ടുകാലം കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ക്കെതിരായ ശക്തമായ ജനവികാര ...തുട൪ന്ന് വായിക്കുക
കാസർഗോഡ് : ലൗജിഹാദിലൂടെ കേരളം പോലൊരു സംസ്ഥാനത്തെ ഇസ്ലാമിക്സ്റ്റേറ്റാക്കി മാറ്റാ നുളള സാധ്യതയുണ്ടെന്ന് കോടതി പരാമര്‍ശിച്ചിട്ടും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കിയതുപോലെ ലൗ ജിഹാദിനെതിരേ ശക്തമായ നിയമം പാസാക്കാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് സാധിച്...തുട൪ന്ന് വായിക്കുക
തെളിവുകളില്ലാതെ താന്‍ ഒരു ആരോപണവും സര്‍ക്കാരിനെതിരെ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ നടന്ന നിക്ഷേപസംഗമത്തില്‍ വെച്ച് ആഴക്കടല്‍ മത്സ്യ ബന്ധനം സംബന്ധിച്ച ധാരണാപത്രം ഒപ്പിടുകയും ഇവര്‍ക്ക് ചേര്‍ത്തലയില്‍ സ്ഥലം അനുവദിക...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ലാഭം കൊയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കത...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.