Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു ചെറുവയ്ക്കല്‍(ആല്‍ത്തറ ജംങ്ഷന്‍ പ്രദേശം) കണ്ടെയിന്‍മെന്റ് സോണായി ഡോ.കെ.എം.ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച സ്ത്രീകള്‍ക്കായി ഡയറ്റ്- വ്യായാമ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ഒരുക്കി നുവോ വിവോ വേൾഡ് റിക്കോഡിൽ ഇടം പിടിച്ച് സോഹൻ റോയിയുടെ കവിതകൾ

ആരോഗ്യം

കൂടുതല്‍ 

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍ : തിരു.മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രം : രജിസ്‌ട്രേഷന്‍ ചെയ്തവര്‍ തീരുന്ന മുറയ്ക്ക് പുതിയ കേന്ദ്രങ്ങളിലേക്ക്

17/1/2021

തിരു: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ്-19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് വാക്‌സിനേഷന്‍സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തിരുന്നു. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍ വാക്‌സിനേഷന്‍ തുടരാന്‍ സംസ്ഥാനം തീരു മാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളിഎന്നീ 4 ദിവസങ്ങളിലാണ് കോവി ഡ് വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കുന്നത്. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാല്‍ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

വരും ദിവസങ്ങളിലും 100 പേരെ വച്ച് 133 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കാനാണ് ഉദ്ദേശി ക്കുന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതി നാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്. തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപ ത്രിയിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്. പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്ര ത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭി ക്കുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ പൂഴനാട്, മണമ്പൂര്‍, വര്‍ക്കല എന്നിവിടങ്ങളിലെ ആശു പത്രികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്ര ങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ചില കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ എണ്ണം കൂട്ടാനും ഉദ്ദേശിക്കുന്നുണ്ട്.

ഓരോ കേന്ദ്രത്തിലും രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്.വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്‌സര്‍വേഷനിലിരിക്കണം. അടിയന്തരചികി ത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അവര്‍ പൂര്‍ത്തിയായി കഴി ഞ്ഞാല്‍ കോവിഡ് മുന്നണി പോരാളികളായ വിവിധ സേനാംഗങ്ങള്‍, പോലീസുകാര്‍, കോവി ഡുമായി സഹകരിച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവ നക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഭക്ഷണം പോഷണസമ്പന്നമാക്കല്‍ സൂക്ഷ്മപോഷകങ്ങളുടെ കുറവിന് പരിഹാരം കാണല്‍

തിരു: ഭക്ഷണത്തില്‍ കുറവുള്ള സൂക്ഷ്മപോഷകങ്ങള്‍ കൂട്ടിചേര്‍ക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഈ രംഗത്തെ വിദഗ്ദ്ധര്‍ മാധ്യമങ്ങളുമായി സംവദിച്ചു. കേരള ഭക്ഷ്യ സുരക്ഷാ വിഭാഗ വുമായി സഹകരിച്ച് ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഇംപ്രൂവ്ഡ് ന്യൂട്രീഷന്റെ (ജിഎഐഎന്‍) പിന്തുണ ...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3638 പേര്‍ രോഗമുക്തി നേടി;ചികിത്സയി ലുള്ളവര്‍ 43,562; ആകെ രോഗമുക്തി നേടിയവര്‍ 10,24,309

തിരു: കേരളത്തില്‍ ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍ഗോഡ് 125, ഇടുക്കി 93, പാലക്കാട് 89,...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയില്‍ വേനല്‍ച്ചൂട് കൂടുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ

പത്തനംതിട്ട : ജില്ലയില്‍ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരി...തുട൪ന്ന് വായിക്കുക


ഡങ്കിപ്പനി പ്രതിരോധ നടപടികളുമായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം

കാസര്‍കോട് : മലയോര മേഖലയില്‍ ഡങ്കിപ്പനി വ്യാപന സാധ്യതയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഊര്‍ജിത നടപടികളുമായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം. ജില്ലവെക്ടര്‍ കണ്‍ട്രോള്‍യൂനി റ്റുമായി സഹകരിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന...തുട൪ന്ന് വായിക്കുക


കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ഗവ.ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍; നാലിന് തുടങ്ങും

കാസര്‍കോട് : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവന ക്കാര്‍ക്കും മാര്‍ച്ച് നാല്, അഞ്ച് ആറ് തീയ്യതികളില്‍ ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഈ ...തുട൪ന്ന് വായിക്കുക


ലോക അപൂര്‍വ്വരോഗ വാരത്തോടനുബന്ധിച്ച് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതരുടെ കൂട്ടായ്മ

കോഴിക്കോട്: ലോക അപൂര്‍വ്വരോഗ വാരം 2021 (വേള്‍ഡ് റെയര്‍ ഡിസീസസ് വീക്ക് 2021) ന്റെ ഭാഗമായി നട്ടെല്ലിന് ബാധിക്കുന്ന അപൂര്‍വ്വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ) ബാധിതരായവരുടെ സംഗമം നടത്തി. ലോക വ്യാപകമായി നടക്കുന്ന പുതിയ പരീക്ഷണങ്ങളി ലൂടെയും...തുട൪ന്ന് വായിക്കുക


ഇതുവരെ 30,061 അറുപത് വയസ് കഴിഞ്ഞവര്‍ വാക്‌സിനെടുത്തു: മാര്‍ച്ച് 9ന് 21 ലക്ഷം ഡോസ് വാക്‌സിനുകള്‍ എത്തും

തിരു: കേരളത്തിലെ വാക്‌സിന്‍ വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കി വരികയാണ്. സംസ്ഥാനത്ത് ഇന്നല...തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4156 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 44,441; ആകെ രോഗമുക്തി നേടിയവര്‍ 10,20,671

തിരു : കേരളത്തില്‍ ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81,...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ ഇന്ന് (3.03.21) 83 പേര്‍ക്ക് കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (3.03.21) 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയി...തുട൪ന്ന് വായിക്കുക


ആവശ്യത്തിന് മാനവവിഭവശേഷിയും, അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കാതെ കോവിഡ് വാക്സിനേഷൻ മുന്നോട്ടുപോയാൽ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുo: കെ ജി എം ഒ എ

ആവശ്യത്തിന് മാനവവിഭവശേഷിയും, അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കാതെ കോവിഡ് വാക്സി നേഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുപോയാൽ അത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കു കയും, കോവിഡ് - കോവിഡേതര ചികിത്സയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കെ ജി എം ഒ എ അറിയിക...തുട൪ന്ന് വായിക്കുക


രോഗിയുടെ വയറ്റിൽ നിന്നും പത്തു കിലോ ഭാരമുള്ള ഗർഭാശയ മുഴ നീക്കം ചെയ്തു

തിരു: എസ് എ ടി ആശുപത്രിയിൽ വീണ്ടും അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയ റ്റിൽ നിന്നും പത്തു കിലോഗ്രാം മുഴ നീക്കം ചെയ്തു. കളിയിക്കാവിള സ്വദേശിനിയായ 47 വയസു കാരിയിൽ നിന്നാണ് വലിപ്പമേറിയ മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. വയറു പെരുക്കം, വയറു...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4031 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 45,995; ആകെ രോഗമുക്തി നേടിയവര്‍ 10,16,515

തിരു: കേരളത്തില്‍ ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാ കുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 9...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ദില്ലി എയിംസില്‍ നിന്നാണ് കൊവാക്സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. എല്ലാ പൗരന്മാരും വാക്‌സിന്‍ എടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് രണ്ടാം...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 118 പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരത്ത് ഇന്ന് (01 മാര്‍ച്ച് 2021) 118 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 171 പേര്‍ രോഗമുക്തരായി. നിലവില്‍ 2,873 പേരാണു രോഗംസ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ ഇന്ന് 380 പേര്‍ക്കു കോവിഡ്

കോഴിക്കോട് :ജില്ലയില്‍ ഇന്ന് 380 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.