Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് :അവിചാരിത സാങ്കേതിക തടസം നിമിത്തം ഇന്ന് (01.03.2021)ചില ചിത്രങ്ങൾ ചേർക്കാൻ സാധിച്ചില്ല..(02.03.2021) നു അവധിയാണ് :ചീഫ് എഡിറ്റർ ഡോ പി എസ് ഷൈജിയ്ക്ക് ജെ ആർ ജോളി അവാർഡ് ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍ സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ബജറ്റ്: ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നത് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

15/1/2021

തിരു : കേരളത്തിലെ ടൂറിസം മേഖല കോവിഡ് 19 കാരണം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ പര്യാപ്തമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി ക‍ടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതിശക്തമായ മാര്‍ക്കറ്റിംഗിലൂടെ മാത്രമേ ടൂറിസം രംഗത്ത് തിരിച്ചു വരവ് സാധിക്കുകയുള്ളൂ. കഴിഞ്ഞ തവണത്തേക്കാള്‍ 40 ശതമാനം വര്‍ദ്ധനവ് വരുത്തി മാര്‍ക്കറ്റിംഗിനായി 100 കോടി രൂപ ബജറ്റില്‍ അനുവദിച്ചത് സ്വാഗതാര്‍ഹമാണ്. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മാര്‍ക്ക റ്റിംഗിന് അധികമായി 25 കോടി രൂപ അനുവദിച്ചത്, ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹി പ്പിക്കുന്നതിനുള്ള മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ടൂറിസം മന്ത്രി വ്യക്ത മാക്കി. ആഭ്യന്തര വിനോദസഞ്ചാരരംഗത്ത് ഇപ്പോഴുണ്ടായിട്ടുള്ള ഉണര്‍വിന് കരുത്ത് പകരാന്‍ ഇത് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് - തിരുവിതാംകൂര്‍ പൈതൃക ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ 40 കോടി രൂപ യാണ് നീക്കി വച്ചിരിക്കുന്നത്. തലശ്ശേരി, ആലപ്പുഴ, മുസിരിസ് പൈതൃക പദ്ധതികള്‍ ഇപ്പോള്‍ അതിവേഗം പുരോഗമിച്ച് വരികയാണ്. ഇതിന് പുറമെയാണ് രണ്ട് പൈതൃക പദ്ധതികള്‍ കൂടി ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ തന്നെ തിരുവിതാംകൂര്‍ പൈതൃക പദ്ധതികള്‍ക്ക് 40 കോടി രൂപ വകയിരുത്തിയത് കൂടുതല്‍ പ്രയോജനം ചെയ്യും. തിരുവിതാംകൂര്‍ പൈതൃക പദ്ധതിക്ക് മാത്ര മായി 10 കോടി രൂപ അനുവദിക്കാനുള്ള തീരുമാനം കൂടുതല്‍ ഗുണകരമാകും.

കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയ ചാമ്പ്യന്‍സ് ബോട്ട് ലീഗ് കോവി ഡ് കാരണം 2020-ല്‍ നടന്നില്ല. ഇത് 2021-ല്‍ നടത്താന്‍ 20 കോടി രൂപ അനുവദിച്ചത് സ്വാഗതാര്‍ ഹമാണ്. കോവിഡിന് ശേഷം അന്താരാഷ്ട്രതലത്തില്‍ കേരളത്തിലെ ടൂറിസം മേഖലയുടെ തിരി ച്ചുവരവിന് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സഹായിക്കും.

പൈതൃക കേന്ദ്രങ്ങളെ അടുത്തറിയാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്ന തിനായി 5 കോടി രൂപ വകയിരുത്തിയത് ഭാവി തലമുറയ്ക്ക് നമ്മുടെ പൈതൃക സ്മാരകങ്ങളേ യും ചരിത്രത്തേയും പറ്റി കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും. മൂന്നാറില്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ഉണ്ടായിരുന്ന ട്രെയിന്‍ സര്‍വ്വീസ് പുനഃരാരംഭിക്കാന്‍ ബജറ്റില്‍ പരിഗണന നല്‍കിയത് മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകും.

ടൂറിസം ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ഈ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസപ്രദമാകുന്നതാണ്. കൊച്ചി ബിനാലെയുടെ മാതൃകയില്‍ ആലപ്പുഴയില്‍ ഒരു ഗ്ലോബല്‍ പെയിന്റിംഗ് എക്സിബിഷന്‍ ആരംഭിക്കാന്‍ തുക അനുവദിച്ചത് സ്വാ ഗതാര്‍ഹമാണ്.

മൂന്നാറില്‍ KSRTCയുടെ സ്ഥലത്ത് കെ.ടി.ഡി.സിയുടെ ഹോട്ടല്‍ ആരംഭിക്കാനുള്ള തീരുമാനവും, തലസ്ഥാന നഗരത്തിന്റെ വികസനത്തിന് പ്രത്യേകം പ്രഖ്യാപിച്ച 250 കോടിരൂപയുടെ പൈതൃക സംരക്ഷണ പദ്ധതിയും ടൂറിസം മേഖലയ്ക്ക് തന്നെ ഗുണം ചെയ്യും. വേളിയിലും ആക്കുളത്തു മായി ഏകദേശം 70 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്കാണ് ഈ സര്‍ക്കാര്‍ അനുമതി നല്‍ കിയത്. ഇതിന് പുറമെ ഈ ബജറ്റില്‍ പ്രഖ്യാപിച്ച 150 കോടി രൂപ ഈ മേഖലയില്‍ കൂടുതല്‍ ടൂറിസം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ സഹായകമാകും. ആക്കുളം കായല്‍ ടൂറിസം പദ്ധതിക്കായി കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതി കൂടി വരുന്നതോടെ മേഖലയുടെ സമഗ്രവിക സനം സാധ്യമാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഫ്ലക്സ് ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തലസ്ഥാനത്ത് വാക്പോര്

തിരു: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം ഫ്ലക്സ് ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തലസ്ഥാനത്ത് വാക്പോര്. നഗരത്തിലെ ഫ്ലക്സ് ബോര്‍ഡുകള്‍ ഏക പക്ഷീയമായി നീക്കം ചെയ്യുന്നു എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉദ്യോ...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പു നടപടികളുമായി പൂര്‍ണമായി സഹകരിക്കണം: രാഷ്ട്രീയ കക്ഷികളോടു തിരു. കളക്ടര്‍

തിരു: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നതിന് എല്ലാ സഹ കരണവും നല്‍കണമെന്നു ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളോടു ജില്ലാ തെരഞ്ഞെടുപ്പ് ഓഫി സര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അഭ്യര്‍ഥിച്ചു. പെരുമാറ്റച്ചട്ടവുമായി ബന്...തുട൪ന്ന് വായിക്കുക


മുഖ്യ വിവരാവകാശ കമ്മീഷണറായി ഡോ:വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു

തിരു: മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ: വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതല യേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊ ടുത്തു.ചടങ്ങിൽ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ...തുട൪ന്ന് വായിക്കുക


സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു

തിരു : പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്‌കീം സംസ്ഥാ നത്തെ എല്ലാ സ്‌കൂൾ യൂണിറ്റുകളിലും സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു. വാർഷിക പരീക്ഷ കൾ നടക്കാനിരിക്കെ കോവിഡ് പ്രതിരോധ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് എൻ.സി...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിതുര ഗ്രാമപഞ്ചായത്തിലെ തല ച്ചിറ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ കൊല്ലരുക്കോണം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര, നേമം, മേലാംകോട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാകളക്ടര്‍ഡോ....തുട൪ന്ന് വായിക്കുക


മാർച്ച് 2 ന് നടത്താനിരുന്ന എസ്.എസ്.എൽ.സി മോഡൽ പരീക്ഷ മാറ്റി

തിരു : വാഹന പണിമുടക്കിനെ തുടർന്ന് മാർച്ച് 2 നടത്താനിരുന്ന എസ്.എസ്.എൽ.സി മോഡൽ പരീക്ഷ മാർച്ച് എട്ടിലേക്ക് മാറ്റിവെച്ചു. സമയക്രമത്തിനും മറ്റ് തിയതികളിലെ പരീക്ഷകൾക്കും മാറ്റമില്ല....തുട൪ന്ന് വായിക്കുക


ഇൻ്റർവ്യൂ മാറ്റി വച്ചു

തിരു: മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് പീഡ് സെല്ലിനു കീഴിൽ 02/ 03/ 2021 ചൊവ്വാഴ്ച നടത്താനി രുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഇൻ്റർവ്യൂ വാഹന പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പ്രസ്തുത ഇൻ്റർവ്യു 08/03/2021 തിങ്കളാഴ്ച രാവിലെ 10.30 ന് നടക്കുമെന്ന് മ...തുട൪ന്ന് വായിക്കുക


ഡോ പി എസ് ഷൈജിയ്ക്ക് ജെ ആർ ജോളി അവാർഡ്

തിരു: ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ ആർ ജോളി ദേശീയ അവാർഡ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ പി എസ് ഷൈജി കരസ്ഥമാക്കി. ഇന്ത്യൻ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ...തുട൪ന്ന് വായിക്കുക


ഡോ.വി.പി.ജോയ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരു : സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ.വി.പി.ജോയ് ചുമതലയേറ്റു. രാവിലെ 10. 20ഓടെ ഓഫീസിലെത്തിയ അദ്ദേഹം 11 മണിക്കാണ് ചുമതലയേറ്റത്. സർക്കാരിന്റെ നയപരിപാടി കൾക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീ കരിക്കുമെന്...തുട൪ന്ന് വായിക്കുക


മുഖ്യവിവരാവകാശകമ്മീഷണറായിഡോ.വിശ്വാസ് മേത്ത മാർച്ച് ഒന്നിന് ചുമതലയേൽക്കും

തിരു :മുഖ്യവിവരാവകാശ കമ്മീഷണറായിഡോ.വിശ്വാസ് മേത്തമാർച്ച് ഒന്നിന് ചുമതലയേൽക്കും. രാവിലെ പത്തു മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻസത്യ വാചകം ചൊല്ലിക്കൊടുക്കും....തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ കടുത്ത ചൂട്, ജാഗ്രത പാലിക്കണം

തിരു: ജില്ലയില്‍ കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ് ഷിനു അറിയിച്ചു. കനത്ത ചൂടില്‍ സൂര്യതാപം, സൂര്യാഘാതം എന്നിവയുണ്ടാകാനിടയുണ്ട്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് (28 ഫെബ്രുവരി 2021) 160 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 314 പേര്‍ രോഗമുക്തരായി. നിലവില്‍ 2,925 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയു ന്നത്.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്...തുട൪ന്ന് വായിക്കുക


കൈത്തറി ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വാങ്ങാം: പ്രദർശന വിപണ മേള മാർച്ച് 3 വരെ ട്രിവാൻഡ്രം ക്ലബിൽ

തിരു; പ്രതിസന്ധി നേരിടുന്ന ബാലരാപുരം കൈത്തറി സംരംഭകർക്ക് തുണയായി സെന്റർഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽആക്ഷൻ(സിസ്സ). കൊവിഡ് പ്രതിസന്ധികാരണം ദുരിതത്തിലായ ബാലരാമപുരത്തെ കൈത്തറി സംരംഭകരെ സഹായിക്കാനായി നബാർഡിന്റെ സഹകരണത്തോടെ ട്രിവാൻഡ്രം ക്ലബിൽ സിസ്സ സംഘ...തുട൪ന്ന് വായിക്കുക


സാംസ്കാരിക തനിമ വിളിച്ചോതി കൈത്തറി ഫാഷൻ ഷോ

തിരു : കേരളത്തിന്റെ തനിമ വിളിച്ചോതുന്ന ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫാഷൻ ഷോ ചടങ്ങിൽ ശ്രദ്ധേയമായി. ഫാഷൻ രംഗത്ത് എന്നും ആധുനികതമാത്രം വിളിച്ചോതു ന്ന യുവതലമുറയെ ആകർഷിക്കാൻ വേണ്ടിയാണ് കൈത്തറി വസ്ത്രങ്ങളിൽ ഫാഷൻ‌ ഷോ സംഘ ടിപ്പിച്ചതെന്ന് കൈത്തറി ...തുട൪ന്ന് വായിക്കുക


വീടുകളിൽ സാമൂഹിക അകലം പാലിച്ചു പൊങ്കാലയിടണമെന്നു തിരു.കളക്ടർ

തിരു: കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല വീടുകളിൽ മാത്രമാ ക്കണമെന്നു ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ. വീടുകളിൽ പൊങ്കാലയിടുമ്പോൾ സാമൂഹിക അലകം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ ശ്രദ്ധവയ്ക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.