Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു ചെറുവയ്ക്കല്‍(ആല്‍ത്തറ ജംങ്ഷന്‍ പ്രദേശം) കണ്ടെയിന്‍മെന്റ് സോണായി ഡോ.കെ.എം.ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച സ്ത്രീകള്‍ക്കായി ഡയറ്റ്- വ്യായാമ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ഒരുക്കി നുവോ വിവോ വേൾഡ് റിക്കോഡിൽ ഇടം പിടിച്ച് സോഹൻ റോയിയുടെ കവിതകൾ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സഹകരണ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റ് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

15/1/2021

തിരു : സഹകരണമേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വകുപ്പിന് പ്ലാന്‍ ഇനത്തില്‍ 159 കോടി രൂപ അനു വദിച്ചിട്ടുണ്ട്. ഇതില്‍ 40 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണ് നല്‍കുക.പ്രാഥമി ക സഹകരണ സംഘങ്ങളെ ഏകീകൃത സോഫ്റ്റ് വെയറില്‍ കൊണ്ടുവന്ന് സമ്പൂര്‍ണ്ണമായും ഡിജി റ്റല്‍വല്‍ക്കരിച്ചതിന് ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബാങ്ക് ആക്കി മാറ്റുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള ബാങ്കിലൂടെ സംരംഭകത്വം വികസനത്തിന് പിന്തുണ നല്‍കു ന്നതിനെ കുറിച്ചും ബജറ്റില്‍ പ്രതിപാദിക്കുന്നു.

അമുല്‍ മാതൃകയില്‍ കര്‍ഷകരില്‍ നിന്നും റബ്ബര്‍ സംഭരിക്കുന്നതിനായി ഒരു സഹകരണസംഘം രൂപീകരിക്കും. കേരള റബ്ബര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലായി ഈ സംഘങ്ങള്‍ പ്രവര്‍ത്തി ക്കും. ബ്ലോക്ക് അടിസ്ഥാനത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ കോള്‍ഡ് സ്റ്റോറേജ് ചെയിന്‍ ശൃംഖല സ്ഥാപിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകുമെന്ന് സഹക രണ മന്ത്രി പറഞ്ഞു.

വായ്പ അടിസ്ഥാനമാക്കി കാര്‍ഷികേതര മേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ച് തൊഴി ലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കുന്നതും, സഹകരണ സംഘങ്ങള്‍ക്ക് കീഴി ല്‍ നാളികേര സംസ്കരണ യൂണിറ്റുകള്‍, കോ-ഓപ്പ് മാര്‍ട്ടുകള്‍ എന്നിവ വ്യാപകമായി ആരംഭിക്കു ന്നതും എടുത്ത് പറയേണ്ടതാണ്.

എസ്.സി/എസ്.ടി സഹകരണസംഘങ്ങള്‍ പുനഃസംഘടിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഒപ്പം എസ്.സി/എസ്.ടി സംഘങ്ങള്‍ മുന്‍ ജില്ലാസഹകരണ ബാങ്കുകളില്‍നിന്നുംഎടുത്ത വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

കോ-ഓപ്പ് മാര്‍ട്ടുകള്‍ മുഖേന പച്ചക്കറികള്‍ക്ക് തറവില ഉറപ്പാക്കി സംഭരണം നടത്തും.സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ കോക്കനട്ട് ക്ലസ്റ്ററുകള്‍ ആരംഭിക്കുന്നതിന് ഓരോ ക്ലസ്റ്ററിനും 10 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചത് സ്വാഗതാര്‍ഹമാണ്.

കേരള സംസ്ഥാന ഹോമിയോപതി സഹകരണ സംഘത്തിന്റെ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്ന തിലേക്കായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സര്‍വ്വീസ് സഹകരണ സംഘ ങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനം ഗുണകരമാണ്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന് കീഴില്‍ ഭാഷാ-സാഹിത്യ-വിജ്ഞാന മ്യൂസിയം സ്ഥാപിക്കുന്നതിന് തുക വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്.

കേരള ബാങ്കിനെ കുറിച്ച് ബജറ്റില്‍ പ്രത്യേകം പരാമര്‍ശിച്ചത് സന്തോഷകരമാണെന്നും സഹകര ണമന്ത്രി പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ വാഗ്ദാനം ചെയ്ത കേരള ബാങ്ക് 61000 കോടി രൂപയുടെ നിക്ഷേപത്തോടെ യാഥാര്‍ത്ഥ്യമായത് കേരള വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് സൂചിപ്പിക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്നും മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തിരു : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്ത പുരം മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. എല്ലാപാര്‍ട്ടികള...തുട൪ന്ന് വായിക്കുക


ബി.എസ്‌സി ഫിസിക്‌സ്: സ്‌പോട്ട് അഡ്മിഷൻ മാർച്ച് 5 ന്

തിരു: കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതു തായി അനുവദിച്ച ബി.എസ്‌സി ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ആൻഡ് മെഷീൻ ലേണിംഗ്) കോഴ്‌ സിൽ ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് മാർച്ച് 5 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ കോളേജിൽ രാ...തുട൪ന്ന് വായിക്കുക


ബി.എസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്: ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ അലോട്ട്മെന്റ്

തിരു: സർക്കാർ/സ്വാശ്രയ പാരാമെഡിക്കൽ കോളേജുകളിലെ ഒഴിവുള്ള ബി.എസ്‌സിപാരാമെഡി ക്കൽ ഡിഗ്രി സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിലുള്ള വർക്ക് www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത പുതിയ കോളേജ്/ കോഴ്സ് ഓപ...തുട൪ന്ന് വായിക്കുക


ശ്രീകണ്‌ഠേശ്വരവും നിഘണ്ടു നിര്‍മാണവും സെമിനാറും അനുസ്മരണവും സംഘടിപ്പിച്ചു

തിരു: ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ എഴുപത്തിഅഞ്ചാം ചരമവാര്‍ഷികദിനത്തിന്റെ ഭാഗ മായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാര്‍ സംഘടിപ്പിച്ചു. ചരമവാര്‍ഷികദിനാചരണവും സെമിനാറും തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഭാഷാ പണ്ഡിതന്‍ പ്രൊഫ. വട്ടപ്പറമ...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിലേയ്ക്കുള്ള ഇൻ്റർവ്യൂ മാറ്റിവച്ചതായി പ്രിൻസിപ്പൽ അറിയിച്ചു

തിരു: മെഡിക്കൽ കോളേജിൽ നടത്താനിരുന്ന വിവിധ തസ്തികകളിലേയ്ക്കുള്ള ഇൻ്റർവ്യൂകൾതെര ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. മാർച്ച് എട്ടാം തീയതിയിലെ ഡാറ്റാ എൻട്രി...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഇൻ്റർവ്യൂ തിങ്കളാഴ്ച രാവിലെ 10.30 ന്

തിരു: മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് പീഡ് സെല്ലിനു കീഴിൽ 02/ 03/ 2021 ചൊവ്വാഴ്ച നടത്താനി രുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഇൻ്റർവ്യൂ വാഹന പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പ്രസ്തുത ഇൻ്റർവ്യു 08/03/2021 തിങ്കളാഴ്ച രാവിലെ 10.30 ന് നടക്കുമെന്ന് ...തുട൪ന്ന് വായിക്കുക


കെ.സി.എച്ച്.ആർ വെബിനാർ സീരിസ്: പ്രൊഫ.തനിക സർക്കാരിന്റെ പ്രഭാഷണം മാർച്ച് 4 ന്

തിരു : കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ വെബിനാർ സീരിസിൽ മാർച്ച് 4 വൈകിട്ട് മൂന്നിന് വിശ്വാസത്തിനും സംസ്ഥാനത്തിനുമിടയിൽ: പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാൾ വ്യക്തി ഗത നിയമങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. ജവഹർലാൽ നെഹ്‌റു യൂണി വേഴ്‌സിറ്റിയിലെ സെ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ ഇന്ന് (മാർച്ച് 03) മാത്രം 9,977 പേർക്കു കോവിഡ് വാക്‌സിൻ നൽകി

തിരു.ജില്ലയിൽ ഇന്ന് (മാർച്ച് 03) മാത്രം 9,977 പേർക്കു കോവിഡ് വാക്‌സിൻ നൽകി. മുതിർന്ന പൗരന്മാർക്കും കോവിഡ് മുന്നണി പ്രവർത്തകർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുമാണ് ഈഘട്ട ത്തിൽ വാക്‌സിൻ നൽകുന്നത്. 41 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സംഘടിപ്പിച്ചിരുന്നു. 6...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 158 പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരത്ത് ഇന്ന് (03 മാര്‍ച്ച് 2021) 158 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 382 പേര്‍ രോഗമുക്തരായി. നിലവില്‍ 2,541 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍കഴിയുന്നത്.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയു...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പിനു തിരു.ജില്ലയിൽ 14 റിട്ടേണിങ് ഓഫിസർമാർ

തിരു: നിയമസഭാ തെരഞ്ഞെടുപ്പിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ അതിവേഗത്തി ൽ പുരോഗമിക്കുന്നു. ജില്ലാ ഇലക്ഷൻ ഓഫിസർ ഡോ.നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ 14 റിട്ടേണിങ് ഓഫിസർമാരെയാണു ജില്ല യിലെ 14 നിയമസഭാ മണ്ഡല...തുട൪ന്ന് വായിക്കുക


ജെ.ഡി.സി പരീക്ഷ 2008-09 സ്‌കീം ദീർഘിപ്പിച്ചു

തിരു : സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്‌സിന്റെ 2008-09 സ്‌കീമിന്റെ (ഓൾഡ് സ്‌കീം) കാലാവധി മേയിൽ നടക്കുന്ന ഫൈനൽ പരീക്ഷവരെ നീട്ടാൻ കേന്ദ്ര പരീക്ഷാ ബോർഡ് ഉത്തരവായി. നിലവിൽ ജെ.ഡി.സി കോഴ്‌സിന്റെ (2008-09) സ്‌കീം കാലാവധി ഏപ്രിലി ൽ അവസാനിച്ചിരുന്...തുട൪ന്ന് വായിക്കുക


ഫ്ലക്സ് ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തലസ്ഥാനത്ത് വാക്പോര്

തിരു: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം ഫ്ലക്സ് ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തലസ്ഥാനത്ത് വാക്പോര്. നഗരത്തിലെ ഫ്ലക്സ് ബോര്‍ഡുകള്‍ ഏക പക്ഷീയമായി നീക്കം ചെയ്യുന്നു എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉദ്യോ...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പു നടപടികളുമായി പൂര്‍ണമായി സഹകരിക്കണം: രാഷ്ട്രീയ കക്ഷികളോടു തിരു. കളക്ടര്‍

തിരു: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നതിന് എല്ലാ സഹ കരണവും നല്‍കണമെന്നു ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളോടു ജില്ലാ തെരഞ്ഞെടുപ്പ് ഓഫി സര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അഭ്യര്‍ഥിച്ചു. പെരുമാറ്റച്ചട്ടവുമായി ബന്...തുട൪ന്ന് വായിക്കുക


മുഖ്യ വിവരാവകാശ കമ്മീഷണറായി ഡോ:വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു

തിരു: മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ: വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതല യേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊ ടുത്തു.ചടങ്ങിൽ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ...തുട൪ന്ന് വായിക്കുക


സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു

തിരു : പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്‌കീം സംസ്ഥാ നത്തെ എല്ലാ സ്‌കൂൾ യൂണിറ്റുകളിലും സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു. വാർഷിക പരീക്ഷ കൾ നടക്കാനിരിക്കെ കോവിഡ് പ്രതിരോധ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് എൻ.സി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.