Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

ആരോഗ്യം

കൂടുതല്‍ 

കോവിഡ് വാക്‌സിനേഷന്‍ വന്‍വിജയമാക്കണം : ഐ.എം.എ

15/1/2021

തിരു : കോവിഡ് വാക്‌സിനേഷന്‍ ഒരു വന്‍ വിജയമാക്കാന്‍ കേരളത്തിലെ എല്ലാ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍അസോസി യേഷന്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മഹാമാരിയുടെ അവസാനഘട്ടത്തിന്റെ തുടക്കം കുറിക്കുവാന്‍ വാക്‌സിനേഷന്‍ സഹായകമാകും.

ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും ലഭിക്കുന്നവാക്‌സി നേഷന്‍ പദ്ധതി വിജയമാക്കേണ്ടത് കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ അത്യന്താപേക്ഷി തമാണ്.

മുന്‍കാലങ്ങളില്‍ കേരളത്തില്‍ അത്യന്തം വിജയകരമായി നടപ്പിലാക്കിയ വാക്‌സിനേഷന്‍ പദ്ധ തികള്‍ കോടിക്കണക്കിന് ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കുകയും അംഗവൈകല്യങ്ങളും മറ്റ് അസുഖങ്ങളും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് 19 വാക്‌സിന്‍ പരീക്ഷണ നിരീക്ഷണങ്ങളില്‍ ഇതുവരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷിതമാണെന്നും മികച്ച കാര്യക്ഷമത കാണിക്കുന്നതാണെന്നും വ്യക്ത മായിട്ടുണ്ട്.

കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വാക്‌സിനേഷന്‍ പദ്ധ തിയുടെ വിജയത്തിനായി എല്ലാ രീതിയിലും പ്രവര്‍ത്തിക്കുന്നതാണ്.

ഐ.എം.എ. അംഗങ്ങള്‍ എല്ലാം തന്നെ വാളണ്ടിയര്‍മാരായും നടത്തിപ്പുകാരായും മേല്‍നോട്ടക്കാ രായും എല്ലാ ജില്ലകളിലും വാക്‌സിനേഷന്‍ പ്രക്രിയയുടെ മുന്‍പന്തിയില്‍ ഉണ്ടാകും.

വാക്‌സിനേഷന്‍ പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

അത്യാപൂര്‍വ്വമായി ഉണ്ടാകുന്ന ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉള്‍പ്പെടെയുള്ളവ നേരിടുന്നതിനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കി തന്നെയാണ് കുത്തിവെപ്പ് നടത്തുന്നത്.

എല്ലാ ദിവസവും നല്‍കുന്ന പലതരത്തിലുള്ള ചികിത്സാരീതികളിലൊക്കെ തന്നെ ഉണ്ടാകാവുന്ന ലഘുവായ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് ഇതുവരെ ഇതിലും നമുക്ക് കാണുവാന്‍കഴിഞ്ഞിട്ടുള്ളത്.

വാക്‌സിനേഷന്‍ ഒരു വന്‍ വിജയമാക്കി തീര്‍ക്കുന്നത് പഴയ രീതിയിലുള്ള ജീവിത രീതികളിലേ ക്കു മടങ്ങി പോകുന്നതിന് സഹായകമാകുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി. ടി. സക്കാറിയാസും സംസ്ഥാന സെക്രട്ടറി ഡോ.പി.ഗോപികുമാറും ഒരു പ്രസ്താവനയില്‍ ചൂണ്ടി ക്കാട്ടി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4652 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 51,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,92,372

തിരു: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311,പത്തനം തിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍ഗോഡ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

വയനാട് : കുരങ്ങുപനി പ്രതിരോധിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തലവൻമാരുടെ യോഗം ചേർന്നു. വന പ്രദേശത്തോട് ചേർന്ന് താമസിക്കുന്നവർക്കും വനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി വനത്തിൽ പോകുന്ന വർക്കും കുര...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 പേര്‍ക്കും സമ്പര്‍ക്കംമുഖേന യാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേര്‍രോഗബാധിതരായി. പുതിയതായി 4794 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 175 പുരു...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 24) 109 പേര്‍ക്ക് കോവിഡ്

പാലക്കാട് : ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 24) 109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോ ഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 40 പേര്‍, ഉറ വിടം അറിയാതെ രോഗം ബാധിച്ച 58 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വന്ന 10 പേർ,...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 483 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 483 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5885 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 52,869; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,87,720

തിരു: കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 275 പേർക്ക് കോവിഡ്

ആലപ്പുഴ : ജില്ലയിൽ ഇന്ന് 275 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 270പേർക്ക് സമ്പർക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.381പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 72654പേർ രോഗ മുക്തരായി.4199പേർ ചികിത്സയിൽ ഉണ്ട്. ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 255 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരു : ഇന്ന് (23 ഫെബ്രുവരി 2021) 255 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 367 പേര്‍ രോഗമുക്തരായി. നിലവില്‍ 3,591 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 190 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 168 പേര്‍ രോഗമുക്തി നേടി. 130 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു.രണ്ട...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയില്‍ 206 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച 206 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 179 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 10 പേര്‍ ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4823 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 54,665; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,81,835

തിരു: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408,കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255,...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ ഇതുവരെ 27441 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി

കൊല്ലം : ജില്ലയില്‍ ഇതുവരെ 27441 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്ന്(ഫെബ്രുവരി 22) 1357 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം,വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ചുവടെ. സി എച്ച് സി അഞ്ചല്‍-90, സി എച്ച് സി ചവറ-22, സി എച്ച് സി കലയ്ക്കോ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 22)229 പേര്‍ക്ക് കോവിഡ്

മലപ്പുറം : ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 22) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍ പ്പടെ 229 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. 221 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ക്...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ ഇന്ന് (22.02.21) 52 പേര്‍ക്ക് കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (22.02.21) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 142 പേര്‍ രോഗമുക്തി നേടി. 49 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്...തുട൪ന്ന് വായിക്കുക


വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതഗതിയിലാക്കണം : ഐ.എം.എ

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേന്‍ കേരളസംസ്ഥാന ശാഖയുടെ 267-ാമത് സംസ്ഥാനവര്‍ക്കിംഗ് കമ്മിറ്റി 21 ന് സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി.സക്കറിയയുടെ അദ്ധ്യക്ഷതയില്‍ നടന്നു. സങ്കര ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ നിശിതയമായി വിമര്‍ശിച്ചു...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.