Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് :അവിചാരിത സാങ്കേതിക തടസം നിമിത്തം ഇന്ന് (01.03.2021)ചില ചിത്രങ്ങൾ ചേർക്കാൻ സാധിച്ചില്ല..(02.03.2021) നു അവധിയാണ് :ചീഫ് എഡിറ്റർ ഡോ പി എസ് ഷൈജിയ്ക്ക് ജെ ആർ ജോളി അവാർഡ് ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍ സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി

ആരോഗ്യം

കൂടുതല്‍ 

എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്

14/1/2021

തിരു: ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുത്തിരിക്കേണ്ടത്. ആദ്യഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാ മത്തെ വാക്‌സിന്‍ എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പര ത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച വാക്‌ സിന്‍ എടുക്കാം സുരക്ഷിതരാകാം ശില്‍പശാലഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നുമന്ത്രി.

ജനങ്ങളുടെ ആശങ്കയും അഭിപ്രായങ്ങളും പങ്കുവയ്ക്കാനാണ് ഇങ്ങനെയൊരു സെമിനാര്‍ സംഘ ടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനിലൂടെ മാത്രമേ കൃത്രിമ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കൂ. കേരളം നടത്തിയ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം പേര്‍ക്ക് കോവിഡ് വരാതെ സംരക്ഷിക്കാന്‍ സാധിച്ചു. ഈ ആളുകളിലേക്ക് പൂര്‍ണമായിവാക്‌സിന്‍ എത്തിക്കുക എന്നതാണ് നമ്മുടെലക്ഷ്യം.

ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അവര്‍ക്ക് വാക്‌സിനേഷനില്‍ പങ്കെടുക്കാന്‍ കൃത്യമായ സന്ദേശം ലഭിക്കും. രണ്ടാംഘട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നാണ് ആഗ്രഹം. എല്ലാ വരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലംപാലിക്കുകയും കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചി യാക്കുകയും വേണം. എല്ലാവരും വാക്‌സിനെടുത്ത് കോവിഡിനെ തുരത്തിയാല്‍ മാത്രമേനമുക്ക് സ്വതന്ത്രരായി ജീവിക്കാന്‍ സാധിക്കൂ.

ഒരു വര്‍ഷമായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കേരളം. കേര ളത്തിന്റെ മികച്ച പ്രതിരോധം കാരണം വൈറസിന്റെ വ്യാപനവും മരണ നിരക്കും കുറയ്ക്കാന്‍ സാധിച്ചു. കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വലിയ പ്രവര്‍ത്തനമാണ് നടക്കുന്നത്. ജില്ലക ളില്‍ അതത് മന്ത്രിമാര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല. വാക്‌സിന്‍ വിജയകരമായി നടപ്പിലാക്കാന്‍ എല്ലാവരുടേയും പിന്തുണ തേടുന്നതായും മന്ത്രി വ്യക്തമായി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിഷയാവതരണം നടത്തിയ ചടങ്ങില്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ.ബി.ഇക്ബാല്‍, മുഖ്യമന്ത്രിയുടെ കോവി ഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദന്‍, ഡബ്ല്യൂ.എച്ച്.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്. ഓഫ്രിന്‍, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

കോവിഡ് വാക്‌സിന്‍ അടിസ്ഥാന വിവരങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗംമേധാവി ഡോ.പി.എസ്.ഇന്ദു, കോവിഡ് വാക്‌സിനും ആരോഗ്യവും എന്ന വിഷയത്തില്‍ എസ്.എ.ടി.ആശുപത്രി സൂപ്രണ്ട് ഡോ.എ സന്തോഷ് കുമാര്‍, അസി. പ്രൊഫസര്‍ ഡോ. റിയാസ്, പ്രതിരോധ കുത്തിവയ്പ്പും സാമൂഹ്യ ആരോഗ്യവും എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അസോ. പ്രൊഫസര്‍ ഡോ. ടി.എസ്. അനീഷ്., വാക്‌സിന്‍ വിതരണ സംവിധാനം എന്ന വിഷയത്തില്‍ എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ വിദ്യാ ഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.എ.റംലാ ബീവി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഡയറ ക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതവും കേരള എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ.ആര്‍.രമേഷ് നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ദില്ലി എയിംസില്‍ നിന്നാണ് കൊവാക്സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. എല്ലാ പൗരന്മാരും വാക്‌സിന്‍ എടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് രണ്ടാം...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 118 പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരത്ത് ഇന്ന് (01 മാര്‍ച്ച് 2021) 118 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 171 പേര്‍ രോഗമുക്തരായി. നിലവില്‍ 2,873 പേരാണു രോഗംസ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ ഇന്ന് 380 പേര്‍ക്കു കോവിഡ്

കോഴിക്കോട് :ജില്ലയില്‍ ഇന്ന് 380 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 1) 56 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 1) 56 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായിആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്‍, ഉറവിടം അറി യാതെ രോഗം ബാധിച്ച 33 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വന്ന 5 പേർ, 1 ആരോഗ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3475 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 47,868; ആകെ രോഗമുക്തി നേടിയവര്‍ 10,08,972

തിരു: കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇട...തുട൪ന്ന് വായിക്കുക


അരുണാചല്‍പ്രദേശ് പൂര്‍ണമായും കോവിഡ് മുക്തമായി

ന്യൂഡൽഹി : അരുണാചല്‍പ്രദേശ് പൂര്‍ണമായും കോവിഡ് മുക്തമായി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണിതെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പു ദ്യോഗസ്ഥന്‍ അറിയിച്ചു. 16,836 പേര്‍ക്കാണ് അരുണാചല്‍പ്രദേശില്‍ ഇതു വരെ കോവിഡ് സ്ഥിരീ ക...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 247 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ ഇന്ന് 247 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 243പേർക്ക് സമ്പർക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. 4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.390പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 74793പേർ രോഗ മുക്തരായി.3408പേർ ചികിത്സയിൽ ഉണ്ട്....തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ 363 പേര്‍ക്ക് കോവിഡ്

കോട്ടയം: ജില്ലയില്‍ 363 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 356 പേര്‍ക്കും സമ്പര്‍ക്കം മുഖേന യാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 5289 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 161 പുര...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയില്‍ 181 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ : ജില്ലയില്‍ ഞായറാഴ്ച 181 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 162 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും, വിദേശത്തുനിന്നെത്തിയ അഞ്ച് പേര്‍ക്കും, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്...തുട൪ന്ന് വായിക്കുക


ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി

തിരു: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുതുക്കി. നിലവില്‍ സര്‍ക്കാര്‍, അംഗീകൃത സ്വകാര്യ ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടക്കു...തുട൪ന്ന് വായിക്കുക


60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്നുമുതല്‍: അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം

തിരു: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ് ‌ട്രേ ഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജ...തുട൪ന്ന് വായിക്കുക


3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:4333 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 49,420, ആകെ രോഗമുക്തി നേടിയവര്‍ 10,05,497

തിരു: കേരളത്തില്‍ ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പ...തുട൪ന്ന് വായിക്കുക


ആഗോളതലത്തില്‍ ഇന്ന് 3,71,831 കോവിഡ് രോഗികള്‍

ആഗോളതലത്തില്‍ ഇന്ന് 3,71,831 കോവിഡ് രോഗികള്‍.അമേരിക്കയില്‍58,954പേര്‍ക്കുംബ്രസീലില്‍ 59,438 പേര്‍ക്കും ഫ്രാന്‍സില്‍ 23,996 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.43 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.19 കോടി കോവിഡ് രോഗികള്‍. ആ...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16,803 പേര്‍ക്ക്

ഇന്ത്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16,803 പേര്‍ക്ക്. മരണം 112. ഇതോടെ ആകെ മരണം 1,57,087 ആയി. ഇതുവരെ 1,10,96,440 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.61 ലക്ഷം കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ ഇന്ന് 8,623 കോവിഡ് രോഗികള്‍. ഡല്‍ഹിയി...തുട൪ന്ന് വായിക്കുക


കോവിഡ്-19 ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കാനിടയായത് വൈറസിന്റെ പുതിയ വകഭേദം കാരണമല്ലെന്ന് വിദഗ്ധര്‍

ന്യൂഡൽഹി : ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കാനിടയായത് വൈറസിന്റെ പുതിയ വകഭേദം കാരണമല്ലെന്ന് വിദഗ്ധര്‍. കാലക്രമേണ വൈറസിന് ജനിതകവ്യതിയാനം സംഭവിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ മഹാരാഷ്ട്ര, പഞ്ചാബ്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.