വാക്സിന് എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാന്‍ ശില്പശാല:വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ഗോര്‍ക്കി ഭവനില്‍
13/1/2021
(മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ട് പങ്കെടുക്കാം:പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പങ്കെടുക്കാം)
തിരു: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു പ്രതി രോധകുത്തിവയ്പ്പ് പരിപാടിയിലേക്ക് സംസ്ഥാനം കടക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ശില്പശാല സംഘടിപ്പിക്കുന്നു. ജനുവരി 16ന് കോവിഡ് വാക്സിനേഷന് ആരംഭിക്കുന്ന അവ സരത്തില് പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ ജനങ്ങളെ അറിയി ക്കുവാനാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ജനുവരി 14-ാം തീയതി രാവിലെ 10 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സി-ഡിറ്റില്‍ (ഗോര്‍ക്കി ഭവന്) വച്ചാണ് ശില്പശാല. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ശില്പശാല ഉദ്ഘാടനം ചെയ്യും.
വളരെയേറെ ആനുകാലിക പ്രാധാന്യമുളള ഈ പാനല്‍ ചര്‍ച്ചയിലേക്ക് എല്ലാ മാധ്യമ പ്രവര്ത്ത കര്‍ക്കും പങ്കെടുക്കാം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. പൊതുജനങ്ങള്‍ ക്ക് ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്കുളള മറുപടി ചര്‍ച്ചയില്‍ പൊതു ജനാരോഗ്യ വിദഗ്ദ്ധര്‍ നല്‍കും. ചോദ്യങ്ങള്‍ 9446528176, 7012516029 എന്നീ വാട്ട്സ് ആപ്പ് നമ്പറു കളിലേക്ക് അയക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്കുളള മറുപടി ഈ ലൈവ് സെഷനില്‍വച്ചുതന്നെ നല്‍കുന്നതായിരിക്കും.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന് എന്‍ ഖോബ്രഗഡെ വിഷയാവതരണം നട ത്തുന്ന ചടങ്ങില്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ.ബി.ഇക്ബാല്‍,മുഖ്യമന്ത്രിയുടെകോവിഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദന്, ഡബ്ല്യൂ.എച്ച്.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്. ഓഫ്രിന്‍, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
കോവിഡ് വാക്സിന് അടിസ്ഥാന വിവരങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, കോവിഡ് വാക്സി നും ആരോഗ്യവും എന്ന വിഷയത്തില്‍ എസ്.എ.ടി.ആശുപത്രിഅസി.പ്രൊഫസര്‍ഡോ.റിയാസ്, പ്രതിരോധ കുത്തിവയ്പ്പും സാമൂഹ്യ ആരോഗ്യവും എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.എസ്. അനീഷ്., വാക്സിന് വിതരണ സംവിധാനം എന്ന വിഷയത്തില്‍ എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി എന്നിവര്‍ സംസാരിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ഡോ.ആര്.എല്‍. സരിത സ്വാഗതവും ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.പി. പ്രീത നന്ദിയും പറയും.
തിരു: കേരളം കാത്തിരുന്ന ആ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി രൂപ തമിഴ്നാട് തെങ്കാശി സ്വദേശി സ്വദേശിഷറഫുദ്ദീന്. വിറ്റുപോവാതിരുന്ന ടിക്കറ്റാണ് ലോട്ടറി വില്‍പ്പനക്കാരനായ ഷറഫുദ്ദീന് ഭാഗ്യം കൊണ്...തുട൪ന്ന് വായിക്കുക
തിരു: വാളയാര്‍ കേസിന്റെ തുടരന്വേഷണത്തിന് റെയില്‍വേ എസ് പി ആര്.നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്കി. പാലക്കാട് ക്രൈം ബ്രാഞ്ച് എസ് പി എ എസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹേമലത എം എന്നിവര്‍ അംഗങ്ങളാണ്.
ആവ...തുട൪ന്ന് വായിക്കുക
തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 548 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 240 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2867 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ല...തുട൪ന്ന് വായിക്കുക
(ഐ.എസ്.ഒ പുരസ്കാരം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് ഐ.എസ്.ഒ പ്രതിനിധിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു. ഉത്തരമേഖല ഐ.ജി അശോക് യാദവ്, കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്ജ് എന്നിവര്‍ സമീപം)
പൊതുജനസൗഹൃദ പോലീസിംഗ് പ്രാവര്...തുട൪ന്ന് വായിക്കുക
തിരു: മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി.
ക്രൈം ബ്രാഞ്ച് എറണാ...തുട൪ന്ന് വായിക്കുക
തിരു; ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആർടിസിയിൽ പരിഹാര കമ്മിറ്റി രൂപീകരിക്കു വാൻ സിഎംഡി ബിജുപ്രഭാകർ നിർദ്ദേശം നൽകി. കെഎസ്ആർടിസി മാനേജ്മെന്റ് തലത്തിൽ നിന്നും തൊഴിലാളികൾക്കിടയിൽ നിന്നും തുല്യപ്രാതിനിധ്യത്തോട് ആയിരിക്കും കമ്മിറ്റി രൂപീ കരിക്കുക. കമ്മിറ്റ...തുട൪ന്ന് വായിക്കുക
തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ അതിൻ്റെ പേര് യു എസ് ടി എന്ന് മാറ്റി. വ്യവസായ രംഗത്തെ നേതൃപദവി, അതു ല്യരായ ആളുകൾ, ഇന്നൊവേഷൻ, ഊർജ്വസ്വലത, ഉപയോക്താക്കളോടുള്ള പ്രതിബദ്ധത തുട ങ്ങി കമ്പനിയുടെ പദവിയെ ആവർത...തുട൪ന്ന് വായിക്കുക
തിരു : ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധി വസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.തീര ദേശത്ത് കടലാക്രമണ ഭീഷണിയിൽ കഴിയുന്നവരും വേലിയേറ്റരേഖയിൽ നിന്നും 50മീറ്ററിനുള്ളി...തുട൪ന്ന് വായിക്കുക
പാലക്കാട് : സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എംഎല്‍എയുമായ കെ വി വിജയദാസ് (61) അന്തരിച്ചു. കോവിഡ് ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായശേഷം മറ്റ് അസുഖങ്ങള്വര്ധിച്ചതിനെതുടര്ന്ന് ഒരാഴ്ച...തുട൪ന്ന് വായിക്കുക
തിരു : നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് 19 സ്ഥിരീകരി ച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എം എൽ എ കെ ദാസൻ, കൊല്ലം എം എൽ എ മുകേഷ്, പീരുമേട് എം എൽ എ ബിജിമോൾ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീക രിച്ചത്.
കെ ദാസൻ എംഎൽഎയും ...തുട൪ന്ന് വായിക്കുക
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 577 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 234 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3087 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച...തുട൪ന്ന് വായിക്കുക
തിരു: പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍ പരാതിക്കാരായ കേസുകളില്‍ അന്വേഷണം കാര്യക്ഷമ മാക്കാന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...തുട൪ന്ന് വായിക്കുക
(മലപ്പുറത് നടന്ന ജിദ്ദ റിട്ടേണീസ് ഫോറം സംഗമം തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെപി മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്യുന്നു)
മലപ്പുറം : തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം കാര്യക്ഷമമായരീതിയിൽപ്രാവർത്തി കമാക്കണമെന്ന് ജിദ്ദ റിട്ടേണീസ് ഫോറം ആവശ്യപ്പെട്ടു...തുട൪ന്ന് വായിക്കുക
കൊച്ചി: പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്സ് കേരളത്തിലെ പ്രമുഖ മെഡി ക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുമായി സഹ കരിച്ച് ജനുവരി20-ന് കൊച്ചിയില്മെഡിക്കല്കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കലൂര്‍...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.