Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം തിരു.മെഡി. കോളേജിൽ വാക്സിനേഷൻ ആരംഭിച്ചു തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ഈ വർഷം ആരംഭിക്കും: നിയമസഭയിൽ മന്ത്രി 81 ന്റെ നിറവിലും അക്ഷര ചരിതവുമായി അച്ചന്‍കുഞ്ഞ് നിയമസഭ സമ്മേളനം:നാല് എംഎൽഎമാർക്ക് കൊവിഡ്

അറിയിപ്പുകള്‍

കൂടുതല്‍ 

അപ്‌നാഘര്‍ സംസ്ഥാനവ്യാപകമായി നടപ്പാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

13/1/2021

തിരു : ഇതര സംസ്ഥാനതൊഴിലാളികള്‍ക്കായി താമസസൗകര്യം ഉറപ്പാക്കുന്നഅപ്‌നാഘര്‍പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്ന് തൊഴിലുംനൈപുണ്യവുംവകുപ്പുമന്ത്രിടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട്, എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇതിനുള്ള നടപടി കള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനതൊഴിലാളികള്‍ക്കായിഗസ്റ്റ് വര്‍ക്കേഴ്‌സ് ഫ്രണ്ട്‌ലിറസിഡന്‍സ് ഇന്‍കേരള(ആലയ്) എന്ന പേരില്‍ ആരംഭിച്ച പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സമൂഹത്തെയാകെഗ്രസി ച്ച കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികള്‍ ക്ക് ചികിത്സയും താമസവും ഭക്ഷണവും ഉറപ്പാക്കാന്‍സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതകാണിച്ചിരുന്നു. ഏകദേശം നാലു ലക്ഷത്തോളം അതിഥി തൊഴിലാളികളെയാണ് ഇത്തരത്തില്‍ കൊവിഡ് കാല ത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരള സര്‍ക്കാര്‍ സ്വന്തം ജനങ്ങളെപ്പോലെ ചേര്‍ത്തു പിടിച്ചത്. ഒരു ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച ഇതര സംസ്ഥാന തൊഴി ലാളികള്‍ക്ക് സ്വന്തം വീടുകളില്‍ എത്തുന്നതിനുള്ള ഗതാഗത സംവിധാനവും ഭക്ഷണവുംഉല്‍പ്പെ ടെ ഉറപ്പാക്കി യാണ് കേരള സര്‍ക്കാര്‍ യാത്രയയച്ചത്. തൊഴിലും നൈപുണ്യവും വകുപ്പ് അഡി ക്ഷണല്‍ ചീഫ് സെക്രട്ടറിയുടെയും ലേബര്‍ കമ്മീഷണറുടെയും നേതൃത്വത്തില്‍ തയാറാക്കിയ വാര്‍ റൂം സമയ ബന്ധിതമായി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

നിലവില്‍ കേരളത്തിലേക്ക് ഇതര സംസ്ഥാനതൊഴിലാളികള്‍ മടങ്ങിയെത്തിത്തുടങ്ങിയ സാഹ ചര്യ ത്തില്‍ ഇവര്‍ക്ക് താമസ സൗകര്യം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ നടപടികല്‍ സ്വീകരിക്കു ന്നത്. ഇതിനായാണ് സ്വകാര്യ കെട്ടിട ഉടമകളുടെ സഹകരണത്തോടെ ലേബര്‍ കമ്മീഷണറേ റ്റിന്റെ വെബ് പോര്‍ട്ടല്‍ വഴി താമസ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ആലയ് പദ്ധതി നടപ്പാക്കു ന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍, ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ രഞ്ജിത് മനോഹര്‍, കെ.ശ്രീലാല്‍ എന്നിവരും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകേരളം കാത്തിരുന്ന ആ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി

തിരു: കേരളം കാത്തിരുന്ന ആ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി രൂപ തമിഴ്നാട് തെങ്കാശി സ്വദേശി സ്വദേശിഷറഫുദ്ദീന്. വിറ്റുപോവാതിരുന്ന ടിക്കറ്റാണ് ലോട്ടറി വില്‍പ്പനക്കാരനായ ഷറഫുദ്ദീന് ഭാഗ്യം കൊണ്...തുട൪ന്ന് വായിക്കുക


വാളയാര്‍ കേസ് : തുടരന്വേഷണത്തിന് പ്രത്യേകസംഘം

തിരു: വാളയാര്‍ കേസിന്‍റെ തുടരന്വേഷണത്തിന് റെയില്‍വേ എസ് പി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. പാലക്കാട് ക്രൈം ബ്രാഞ്ച് എസ് പി എ എസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹേമലത എം എന്നിവര്‍ അംഗങ്ങളാണ്. ആവ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 548 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2867 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 548 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 240 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2867 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ല...തുട൪ന്ന് വായിക്കുക


കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം

(ഐ.എസ്.ഒ പുരസ്കാരം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഐ.എസ്.ഒ പ്രതിനിധിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു. ഉത്തരമേഖല ഐ.ജി അശോക് യാദവ്, കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്ജ് എന്നിവര്‍ സമീപം) പൊതുജനസൗഹൃദ പോലീസിംഗ് പ്രാവര്‍...തുട൪ന്ന് വായിക്കുക


ആപ്പ് വഴി വായ്പ: തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം; നേതൃത്വം ഐ.ജിക്ക്

തിരു: മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ക്രൈം ബ്രാഞ്ച് എറണാ...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസിയിൽ പരാതി പരിഹാര സെൽ രൂപീകരിക്കും

തിരു; ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആർടിസിയിൽ പരിഹാര കമ്മിറ്റി രൂപീകരിക്കു വാൻ സിഎംഡി ബിജുപ്രഭാകർ നിർദ്ദേശം നൽകി. കെഎസ്ആർടിസി മാനേജ്മെന്റ് തലത്തിൽ നിന്നും തൊഴിലാളികൾക്കിടയിൽ നിന്നും തുല്യപ്രാതിനിധ്യത്തോട് ആയിരിക്കും കമ്മിറ്റി രൂപീ കരിക്കുക. കമ്മിറ്റ...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ ഇനി യു എസ് ടി

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ അതിൻ്റെ പേര് യു എസ് ടി എന്ന് മാറ്റി. വ്യവസായ രംഗത്തെ നേതൃപദവി, അതു ല്യരായ ആളുകൾ, ഇന്നൊവേഷൻ, ഊർജ്വസ്വലത, ഉപയോക്താക്കളോടുള്ള പ്രതിബദ്ധത തുട ങ്ങി കമ്പനിയുടെ പദവിയെ ആവർത...തുട൪ന്ന് വായിക്കുക


ഒരു വർഷത്തിനുള്ളിൽ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കും:ഫിഷറീസ് മന്ത്രി നിയമസഭയിൽ

തിരു : ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധി വസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.തീര ദേശത്ത് കടലാക്രമണ ഭീഷണിയിൽ കഴിയുന്നവരും വേലിയേറ്റരേഖയിൽ നിന്നും 50മീറ്ററിനുള്ളി...തുട൪ന്ന് വായിക്കുക


കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു

പാലക്കാട് : സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എംഎല്‍എയുമായ കെ വി വിജയദാസ് (61) അന്തരിച്ചു. കോവിഡ് ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായശേഷം മറ്റ് അസുഖങ്ങള്‍വര്‍ധിച്ചതിനെതുടര്‍ന്ന് ഒരാഴ്ച...തുട൪ന്ന് വായിക്കുക


നിയമസഭ സമ്മേളനം:നാല് എംഎൽഎമാർക്ക് കൊവിഡ്

തിരു : നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് 19 സ്ഥിരീകരി ച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എം എൽ എ കെ ദാസൻ, കൊല്ലം എം എൽ എ മുകേഷ്, പീരുമേട് എം എൽ എ ബിജിമോൾ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീക രിച്ചത്. കെ ദാസൻ എംഎൽഎയും ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 577 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3087 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 577 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 234 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3087 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച...തുട൪ന്ന് വായിക്കുക


പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാരുടെ പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരു: പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍ പരാതിക്കാരായ കേസുകളില്‍ അന്വേഷണം കാര്യക്ഷമ മാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...തുട൪ന്ന് വായിക്കുക


പ്രവാസി പുനരധിവാസം കാര്യക്ഷമമാക്കണം - ജിദ്ദ റിട്ടേണീസ് ഫോറം

(മലപ്പുറത് നടന്ന ജിദ്ദ റിട്ടേണീസ്‌ ഫോറം സംഗമം തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെപി മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്യുന്നു) മലപ്പുറം : തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം കാര്യക്ഷമമായരീതിയിൽപ്രാവർത്തി കമാക്കണമെന്ന് ജിദ്ദ റിട്ടേണീസ് ഫോറം ആവശ്യപ്പെട്ടു...തുട൪ന്ന് വായിക്കുക


വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്

കൊച്ചി: ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഉത്പന്നങ്ങള്‍ക്ക് പേരുകേട്ടതും റൂം എയര്‍ കണ്ടീഷനിംഗ് രംഗത്ത് പ്രമുഖരുമായ വോള്‍ട്ടാസ് ലിമിറ്റഡിന് 2020-ലെദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്. കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആര്‍.കെ.സിംഗ് വിര്‍ച്വല്‍ ചടങ്ങില്‍അവാര്‍ഡ് സമ്മാനിച്ചു...തുട൪ന്ന് വായിക്കുക


സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുടെ എപിസോഴ്‌സ് മെഡിക്കല്‍ കോഡിങ്ങില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജനുവരി 20-ന് കൊച്ചിയില്‍

കൊച്ചി: പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്‌സ് കേരളത്തിലെ പ്രമുഖ മെഡി ക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുമായി സഹ കരിച്ച് ജനുവരി20-ന് കൊച്ചിയില്‍മെഡിക്കല്‍കോഡിങ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കലൂര്‍...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.