പി.സി ജോർജിനെ തോൽപ്പിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ..! പൂഞ്ഞാർ തിരഞ്ഞെടുപ്പിന്റെ ട്രയലെന്നു കുളത്തുങ്കൽ; അല്ലെന്നു പി.സി ജോർജ്
11/1/2021
കോട്ടയം: പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ തോൽപ്പിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ..! പക്ഷേ, തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഗോദയിലല്ല പി.സി ജോർജും കുളത്തുങ്കലും ഏറ്റുമുട്ടിയത്. കോട്ടയം പ്രസ്ക്ലബിന്റെ ഷട്ടിൽ കോർട്ട് ഉദ്ഘാടന വേദിയിലാണ് ഇരുവരും തമ്മിൽ മുഖാമുഖം പോരടിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ട്രയൽ റണ്ണായ മത്സരത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനായിരുന്നു ഒടുവിൽ വിജയം.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം പ്രസ്ക്ലബിന്റെ ഷട്ടിൽ കോർട്ടിലാണ് ഇരുവരും തമ്മിൽ മത്സരിച്ചത്. ഷട്ടിൽ കോർട്ട് ഉദ്ഘാടനത്തിനായാണ് പി.സി ജോർജും, മകൻ ഷോൺ ജോർജും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും എത്തിയത്. പി.സിയും ഷോണും ഒരു വശത്തും, കുളത്തുങ്കലും പള്ളിക്കത്തോട്ടിലെ കോൺഗ്രസ് നേതാവും തീയറ്റർ ഉടമയുമായ ജിജി അഞ്ചാനിയും മറുവശത്തുമായാണ് മത്സരിച്ചത്.
ആദ്യ സെറ്റിൽ പി.സി ജോർജ് ഏകപക്ഷീയമായി മുന്നേറിയെങ്കിൽ, പകുതി കഴിഞ്ഞതോടെ കുളത്തുങ്കലും ടീമും കളി പിടിച്ചു. പത്തു പോയിന്റിന് മത്സരിച്ചെങ്കിലും ഗെയിം പോയിന്റുകൾ ഒപ്പത്തിനൊപ്പം നേടിയതോടെ മത്സരം അവസാനിച്ചത് 14 പോയിന്റിലാണ്. 14 പോയിന്റ് ആദ്യം നേടിയ കുളത്തുങ്കലും ടീമും പി.സിയെയും പുത്രനെയും തറപറ്റിക്കുകയായിരുന്നു.
മത്സരത്തിനു ശേഷം ഇരുവരും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനും ഒന്നിച്ചു നിന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പി.സി ജോർജിനെതിരെ, ഇക്കുറി ഇടതു മുന്നണിയുംകേരള കോൺഗ്രസും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെയാണ് പരിഗണിക്കുന്നത് എന്ന അഭ്യൂഹം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ഇത് കൂടി ഉൾപ്പെടുത്തി യായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. പൂഞ്ഞാറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ട്രയലാണോ ഇവിടെ കണ്ടത് എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു പി.സി ജോർജിന്റെ മറുപടി. എന്നാൽ, പ്രസ്ക്ലബിൽ നടന്ന മത്സരവും ഫലവും പൂഞ്ഞാർ തിരഞ്ഞെടുപ്പിന്റേതിനു സമാനമായി രിക്കുമെന്നായിരുന്നു കുളത്തുങ്കലിന്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി. ഇരുവിഭാഗവും പൂഞ്ഞാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ഒരുക്കിയെന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി പോയന്റ് പട്ടിക യിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച് മുംബൈ സിറ്റി എഫ്.സി. പ്രതിരോധതാരം മുര്‍ത്താദ ഫാളാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഫാള്‍ തന്നെയാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പു...തുട൪ന്ന് വായിക്കുക
തിരു: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്കി കായികരംഗത്ത് മികവിലേക്ക് ഉയര്‍ത്താന്‍ പ്രൈമറി തലത്തില്‍ സ്കൂളുകള്‍ വഴി നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി സജ്ജമായി. സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടു കൂടി 25 സ്കൂളുകളിലാണ് പദ്ധതി ആരംഭിക്ക...തുട൪ന്ന് വായിക്കുക
തിരു: നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ബോര്‍ഡര്‍-ഗവാസ്കര്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. പ്രമുഖതാര ങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ട ഇന്ത്യയുടെ പോരാട...തുട൪ന്ന് വായിക്കുക
തിരു: കേരളത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യമിട്ട് കായിക വകുപ്പും ഓസ്ട്രേലിയ യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചുള്ള പദ്ധതി വിജയകരമായി പുരോഗമിക്കു ന്നു. പരിശീലകര്‍ക്കും കായിക എഞ്ചിനിയര്‍മാര്‍ക്കുമുള്ള കോഴ്സാണ് ആദ്യഘട്ടമായി നടക്കുന്നത്. ജനു...തുട൪ന്ന് വായിക്കുക
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ എഫ്.സി. ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ജംഷേ ദ്പുര് എഫ്.സിയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ടീം തകര്‍ത്തത്. ആദ്യ പാദത്തിലും ഗോവ തന്നെ വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ ഗോവപോയന്റ് പട്ടികയില്‍ മൂന്നാം സ്ഥ...തുട൪ന്ന് വായിക്കുക
തിരു:പരിശീലനത്തിനിടെ പരിക്കേറ്റ വോളിബോള്‍ താരം അന്ജിതാ എന്‍.ബിയുടെ ചികിത്സയ്ക്ക് ചെലവായ 1.10 ലക്ഷം രൂപ കായിക വകുപ്പ് നല്‍കും. വിശ്രമത്തിന് ശേഷം കളത്തില്മടങ്ങിവരാ നുള്ള പ്രതീക്ഷകള്‍ സജീവമാകുമ്പോഴാണ് സര്‍ക്കാര്‍ ധനസഹായവും ആശ്വാസമായി താരത്തെ തേടിയെത്ത...തുട൪ന്ന് വായിക്കുക
കാസര്‍ഗോഡ്: ദേശീയ ഫുട്ബോള്‍ താരം ആര്യശ്രീയ്ക്ക് ട്രോഫികളും ഉപഹാരങ്ങളുമായി സന്തോഷത്തോടെ ഇനി വീട്ടിലെത്താം. സ്വന്തമായി വീടെന്ന താരത്തിന്റെ സ്വപ്നം പൂര്‍ത്തി യാക്കി കായികവകുപ്പ് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി ഇ പി ജയരാജന് നിര്‍വഹിച്ചു....തുട൪ന്ന് വായിക്കുക
പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്ല്. 45 വയസ്സുവരെ തനിക്ക് ഇതേമികവില് കളിക്കാന്‍ കഴിയുമെന്നും 41 കാരനായ ഗെയ്ല് പറഞ്ഞു....തുട൪ന്ന് വായിക്കുക
തിരു: കായിക കേരളത്തിന് പ്രതീക്ഷയായി സംസ്ഥാനത്ത് ഒരു സ്പോര്‍ട്സ് ഡിവിഷന് കൂടി. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് സമാനമായി കുന്നംകുളം ഗവണ്മെന്റ് ബോയ്സ് ഹയര്‍സെക്ക ന്ററി സ്കൂളില്‍ സ്പോര്‍ട്സ് ഡിവിഷന് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി. ആദ്യ ഘട്ടമായി...തുട൪ന്ന് വായിക്കുക
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തില്‍ ആഴ്സനലിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്സനല്‍ ചെല്‍സിയെ തകര്‍ത്തത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ലെസ്റ്റര്‍ സിറ്റി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മാഞ്ചസ്റ്...തുട൪ന്ന് വായിക്കുക
തിരു: മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2010-14 വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിലേക്ക് ഉടൻ നിയമനം നൽകുന്നതിനുള്ള സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, കായിക യുവജനകാര്യ വകുപ്പ്, ജില്...തുട൪ന്ന് വായിക്കുക
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണില്‍ തോല്‍വിയറിയാതെ മുന്നേറിയ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ്.സി. രണ്ടാം പകുതിയില്‍ അനികേത് ജാദ വാണ് ടീമിനായി വിജയഗോള്‍ നേടിയത്....തുട൪ന്ന് വായിക്കുക
തിരു: കേരളത്തിൽ നിന്ന് ആദ്യമായി വിദേശപര്യടനത്തിന് ഒരുങ്ങുന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടീമായ ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്സ് ഞായറാഴ്ച ദുബൈയിലേക്ക് യാത്ര തിരിക്കും.പത്ത് ദിവസം നീണ്ടു നിൽക്കുന്ന പര്യടനത്തിൽ ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്സ് ദുബൈയിലെ വിവിധ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.