Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു ചെറുവയ്ക്കല്‍(ആല്‍ത്തറ ജംങ്ഷന്‍ പ്രദേശം) കണ്ടെയിന്‍മെന്റ് സോണായി ഡോ.കെ.എം.ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച സ്ത്രീകള്‍ക്കായി ഡയറ്റ്- വ്യായാമ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ഒരുക്കി നുവോ വിവോ വേൾഡ് റിക്കോഡിൽ ഇടം പിടിച്ച് സോഹൻ റോയിയുടെ കവിതകൾ

വനിത

കൂടുതല്‍ 

വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 29 പരാതികളില്‍ തീര്‍പ്പായി

7/1/2021

തിരു: കേരള വനിതാ കമ്മിഷന്‍ ജവഹര്‍ ബാലഭവന്‍ ഹാളില്‍ സംഘടിപ്പച്ച മെഗാ അദാലത്തില്‍ 29 പരാതികളില്‍ തീര്‍പ്പായി. രണ്ട് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. രണ്ട് പരാതികളില്‍ ഇരുകക്ഷികളെയും കൗണ്‍സലിംഗിന് വിധേയരാക്കാന്‍ തീരുമാനിച്ചു. എതിര്‍കക്ഷി ഹാജരാകാത്ത തുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 57 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയിലെ 90 പരാതികളാണ് പരിഗണനയ്‌ക്കെടുത്തത്.

വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍,അംഗങ്ങളായഇ.എം.രാധ,ഡോ.ഷാഹിദ കമാല്‍ ഡയറക്ടര്‍ വി.യു.കുര്യാക്കോസ്, സിഐ സുരേഷ്‌കുമാര്‍ എന്നിവര്‍ പരാതികള്‍ കേട്ടു.

നിയമപരമായി വിവാഹിതരാകാതെ ഒന്‍പത് വര്‍ഷത്തെ ദാമ്പത്യത്തിനിടയിലുണ്ടായ നാല് കുഞ്ഞു ങ്ങള്‍ക്ക് ഉള്‍പ്പെടെ ചെലവിനു നല്‍കാത്ത യുവാവിനെതിരെ കമ്മിഷന്‍ ശക്തമായ നടപടി സ്വീക രിച്ചു. ഇയാള്‍ പ്രതിമാസം അയ്യായിരം രൂപ വീതം ചെലവിന് നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശി ച്ചു. ഇതിനു പുറമേ ഇയാളുടെ പിതാവിന്റെ വസ്തുവില്‍ ഇയാള്‍ക്കുള്ള വിഹിതം കുട്ടികളുടെപേരില്‍ ക്കൂടി വില്‍പ്പത്രമാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. അടിക്കടി പിണങ്ങിക്കഴിയുന്ന ദമ്പതിക ളില്‍ അമ്മയ്ക്ക് കൂലിപ്പണിയായി കിട്ടുന്ന വരുമാനത്തില്‍ നിന്നായിരുന്നു ഈ നാല് മക്കളെയും വളര്‍ത്തിയിരുന്നത്.

മറ്റൊരു പരാതിയില്‍ പരാതിക്കാരിയുടെ പതിനാല് പവന്‍ സ്വര്‍ണത്തില്‍ പത്തേകാല്‍ പവന്‍ കമ്മി ഷന്റെ സാന്നിധ്യത്തില്‍ കൈമാറുകയും ശേഷിക്കുന്ന മൂന്നേമുക്കാല്‍ പവന്‍ ജൂണ്‍ പത്തിനകം പരാ തിക്കാരിക്ക് നല്‍കാമെന്നും പരാതിക്കാരിയുടെ മുന്‍ ഭര്‍ത്താവ് കമ്മിഷന് ഉറപ്പ് നല്‍കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ലോകവനിതാ ദിനം: സ്ത്രീകള്‍ക്കായി ഡയറ്റ്- വ്യായാമ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ഒരുക്കി നുവോ വിവോ

കൊച്ചി : ലോക വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി കസ്റ്റം ഡയറ്റും-വ്യായാമ പരി പാടികളും സൗജന്യമായി നല്‍കുന്ന പരിപാടിയൊരുക്കി ന്യൂവോ വിവോ. കൊച്ചി ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ആരോഗ്യ, ക്ഷേമ, ഫിറ്റ്നസ് കേന്ദ്രമാണ് നുവോ വിവോ. സ്ത്രീക...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 17 പരാതികളില്‍ തീര്‍പ്പായി

തിരു : കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 17 പരാതികളില്‍ തീര്‍പ്പായി. ഒരു പരാതിയില്‍ കക്ഷികളെ കൗണ്‍സലിങ്ങിനു വിധേയരാക്കാന്‍ തീരുമാനിച്ചു. എട്ട് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. കക്ഷികള്‍ ഹാജരാ...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 3-ന് തിരുവനന്തപുരത്ത്

തിരു : കേരളവനിതാ കമ്മിഷന്റെ തിരുവനന്തപുരം ജില്ലയിലെ മെഗാ അദാലത്ത് മൂന്നിന് രാവിലെ 10.30 മുതല്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് നടത്തുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാ...തുട൪ന്ന് വായിക്കുക


വനിതകളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയത് സമഗ്ര പദ്ധതികൾ

തിരു; സംസ്ഥാനത്ത് വനിതകളുടെ ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത് സമാനതകളില്ലാത്ത പദ്ധതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതകളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകാൻ 2017 ൽ വനിതാ ശിശു വികസനത്തിന് പ്രത്യേക വകുപ്പ് ഉണ്ടാക്കിയത് തന്നെ അതിന് വേണ്ടിയ...തുട൪ന്ന് വായിക്കുക


തൃശൂര്‍ ജില്ലയിൽ വനിതാകമ്മീഷൻ അദാലത്ത്; രണ്ടാംദിനം തീർപ്പാക്കിയത് 24 കേസുകൾ

തൃശൂര്‍ : ജില്ലയിൽ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിന്റെ രണ്ടാം ദിനത്തിൽ 24 കേസു കൾ തീർപ്പാക്കി. 58 കേസുകളാണ് വ്യാഴാഴ്ച അദാലത്തിൽ പരിഗണിച്ചത്. മൂന്ന് കേസുകൾ വകുപ്പ് തല അന്വേഷണത്തിന് അയക്കുകയും ഒരു കേസ് കുന്നംകുളം ആർ ഡി ഒ ക്ക് കൈമാറുകയും ചെയ്തു. 4...തുട൪ന്ന് വായിക്കുക


മേനംകുളത്ത് സ്ത്രീകള്‍ക്കായി സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ്

തിരു: സ്ത്രീകള്‍ക്ക് ഗുണനിലവാരവും സുരക്ഷിതത്വവുമുള്ള താമസസൗകര്യമൊരുക്കാന്‍ മേനം കുളത്ത് നിര്‍മിക്കുന്ന സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 13 ഉച്ചയ്ക്ക് 1.30 ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. സംസ്ഥാന സര്...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 26 പരാതികളില്‍ തീര്‍പ്പായി

തിരു: കേരള വനിതാ കമ്മിഷന്‍ ജവഹര്‍ ബാലഭവന്‍ ഹാളില്‍ സംഘടിപ്പച്ച തിരുവനന്തപുരം ജില്ലാ മെഗാ അദാലത്തില്‍ 26 പരാതികളില്‍ തീര്‍പ്പായി. ഒന്‍പത് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. രണ്ട് പരാതികളില്‍ ഇരുകക്ഷികളെയും കൗണ്‍സലിംഗിന് വിധേയരാക്കാന്‍ തീരുമാനിച്ച...തുട൪ന്ന് വായിക്കുക


റാന്നി താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍

റാന്നി: താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമായി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഓപ്പറേഷന്‍ തിയേറ്റര്‍ തുറന്നതോടെയാണ് നിലവി ലുണ്ടായിരുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ വനിതകള്‍ക്ക് പ്രസവ സംബന്ധമായ ഓപ്പറേഷനുകള്‍ക്കായി...തുട൪ന്ന് വായിക്കുക


സ്വത്ത് തര്‍ക്കങ്ങള്‍ മാതാപിതാക്കള്‍ക്ക് പ്രയാസങ്ങളുണ്ടാക്കുന്നു - വനിതാ കമ്മീഷന്‍

കൊല്ലം : സ്വത്ത് തര്‍ക്കങ്ങളിലൂടെ മക്കള്‍ മാതാപിതാക്കള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന പ്രവ ണത വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സിജോസഫൈന്‍.രക്തബന്ധ ങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ മക്കള്‍ നടത്തുന്ന തര്‍ക്കങ്ങള്‍ വാര്‍ദ്ധക്യത്തിലെത്...തുട൪ന്ന് വായിക്കുക


വായ്പ പരിചയ മേളയും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിക്കുന്നു

കല്‍പ്പറ്റ : സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്...തുട൪ന്ന് വായിക്കുക


വനിതാ കമ്മീഷന്‍ അദാലത്ത്; 17 പരാതികളില്‍ തീര്‍പ്പായി

കോട്ടയo : സംസ്ഥാന വനിതാ കമ്മീഷന്‍ കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 17 പരാതികളില്‍ തീര്‍പ്പായി. മൂന്നു പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. എതിര്‍കക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 30 പരാ ...തുട൪ന്ന് വായിക്കുക


അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ശക്തമായി പ്രതികരിക്കണം- വനിതാ കമ്മീഷന്‍അധ്യക്ഷ എം.സി ജോസഫൈന്‍

വയനാട് :സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെസ്ത്രീ സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരി ക...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 22-ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍

തൃശ്ശൂര്‍ ; കേരള വനിതാ കമ്മിഷന്റെ തൃശ്ശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് 22-ന് രാവിലെ പത്ത് മുതല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 65 പരാതികളാണ് പരിഗ ണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷികളെയും മുന്‍കൂട്ട...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി

തിരു : കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി. നാല് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. എതിര്‍കക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 43 പരാതികള്‍ അടുത്ത അദാല ത്തിലേക്ക്...തുട൪ന്ന് വായിക്കുക


ഉത്പന്നങ്ങള്‍ ഇനി വീട്ടുപടിക്കള്‍ എത്തും കുടുംബശ്രീ ഉല്‍സവ് ആരംഭിച്ചു

തിരു: സാധാരണക്കാര്‍ക്ക് ഏറ്റവും നല്ല ഉല്‍പന്നങ്ങള്‍ വിലകുറച്ച് വേഗത്തില്‍ എത്തിക്കാനാണ് കുടുംബശ്രീ ഉല്‍സവിലൂടെ ലക്ഷ്യമിടുന്നതെനന് മന്ത്രി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. കുടുംബശ്രീയുടെ ഉല്‍സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കു...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.