Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

വിദ്യാഭ്യാസം

കൂടുതല്‍ 

കോളേജുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും, പ്രവർത്തനം കോവിഡ് മാനദണ്ഡ ങ്ങൾ പാലിച്ച്

3/1/2021

എറണാകുളം : സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ കോളേജുകളും തിങ്കളാഴ്ച മുതൽ പ്രവർ ത്തനം ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാവിലെ 8.30 മുതൽ 5 മണി വരെയായിരിക്കും കോളേജുകൾ പ്രവർത്തിക്കുക. ശനിയാഴ്ചകളും പ്രവർത്തി ദിവസം ആയിരി ക്കും. ഒരു വിദ്യാർത്ഥി പരമാവധി 5 മണിക്കൂർ കോളേജിൽ സമയം ചെലവഴിക്കുന്ന രീതിയിൽ ആയിരിക്കും ക്ലാസുകൾ ക്രമീകരിക്കേണ്ടത്. വിദ്യാർത്ഥികളുടെ എണ്ണം കൂടുതൽ ഉള്ള ക്ലാസ്സു കളിൽ രണ്ട് ഷിഫ്റ്റുകളിൽ ആയി ക്ലാസുകൾ ക്രമീകരിക്കും.

കോളേജുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കോളേജ് ക്യാമ്പസ്സിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്ക് ധരിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തണം. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യാൻ ഉള്ള ക്രമീകരണങ്ങൾ നടത്തണം. ആർട്സ് ആൻഡ് സയൻസ്, ലോ, സംഗീതം, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, പോളി ടെക്‌നിക്, സർവകലാശാലകൾ എന്നീ സ്ഥാപനങ്ങളിൽ 5,6 സെമെസ്റ്ററുകൾക്ക് മാത്രമേ ആദ്യ ഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കു. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെക്ലാസ്സ്‌ മുറികൾ, ലബോറട്ടറികൾ, ഹോസ്റ്റലുകൾ, ലാബ് ഉപകരണങ്ങൾ എന്നിവ പ്രിൻസിപ്പൽമാരുടെയും അധ്യാ പകരുടെയും നേതൃത്വത്തിൽ സാനിറ്റൈസ് ചെയ്യണം. ഉപകരണങ്ങൾ പ്രവർത്തന സജ്ജമാണെ ന്ന് ഉറപ്പ് വരുത്തണം. എല്ലാ സെമെസ്റ്ററിലെയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നട ത്തുന്നത് അദ്ധ്യാപകർ തുടരണം. ഓൺലൈൻ ക്ലാസ്സുകളിൽ പഠിപ്പിക്കാൻ സാധിക്കാതിരുന്ന സുപ്രധാനമായ പാഠഭാഗങ്ങളും ലബോറട്ടറി ഭാഗങ്ങളും പ്രാധാന്യം നൽകി കൊണ്ടായിരിക്കണം കോളേജിൽ ക്ലാസുകൾ നടത്തേണ്ടത്.

ഹോസ്റ്റലുകളുടെ മെസ്സും പ്രവർത്തനം ആരംഭിക്കാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരു ത്തണം. യു. ജി. സി നൽകിയിരിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട് മാത്രമേ റെസിഡന്ഷ്യൽ ക്യാമ്പസുകളായ ഐ. ഐ. എം. കെ, ഐ.ഐ.ടി.പി, ഐസർ, ഐ.ഐ. എസ്. ടി തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുവാൻ പാടുള്ളു. 10 ദിവസം പ്രവർത്തനം വില യിരുത്തിയ ശേഷം പ്രിൻസിപ്പൽമാർ പ്രവർത്തന റിപ്പോർട്ട്‌ കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂ ട്ടി ഡയറക്ടർമാർക്ക് സമർപ്പിക്കണം. അത് വിലയിരുത്തിയ ശേഷം മറ്റ് സെമെസ്റ്റർ വിദ്യാർത്ഥി കൾക്ക് ക്ലാസുകൾ ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പ് വരുത്തണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപാർലമെന്ററി പ്രാക്ടീസ് കോഴ്‌സ്: സമ്പർക്ക ക്ലാസുകൾ റദ്ദാക്കി

തിരു: കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഏപ്രിൽ 17, 18 തിയ തികളിൽ കോഴിക്കോടും 24, 25 തിയതികളിൽ എറണാകുളത്തും നടത്താൻനിശ്ചയിച്ചിരുന്നരണ്...തുട൪ന്ന് വായിക്കുക


സ്‌കോൾ കേരള ഡി.സി.എ കോഴ്‌സ് പ്രായോഗിക പരീക്ഷ മാറ്റി

തിരു: സ്‌കോൾ കേരള നടത്തുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ചിന്റെ പ്രായോഗിക പരീക്ഷ മെയ് 24 മുതൽ 28 വരെ മാറ്റി. പരീക്ഷാ വിജ്ഞാപന പ്രകാരം തിയറി പരീക്ഷ മുൻ നിശ്ചയിച്ച തിയതികളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു....തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു: കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌ വർക്ക് മെയിന്റനനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സോഫ്റ്റ്‌വെയർടെസ്റ്റിങ്,പി.ജി.ഡി.സി. എ, ഡി.സി.എ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റഎൻട്രികോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു. ക...തുട൪ന്ന് വായിക്കുക


ശിവ്‌നാടാര്‍ സര്‍വകലാശാലയുടെ ബിരുദ കോഴ്‌സുകളുടെ പ്രവേശനം ആരംഭിച്ചു

കൊച്ചി: ചെന്നൈ ശിവ്‌നാടാര്‍ സര്‍വകലാശാലയില്‍ 2021-22 ലെ ആദ്യ വര്‍ഷ ബിരുദ കോഴ്‌സുക ളുടെ പ്രവേശനം ആരംഭിച്ചു. എഞ്ചിനീയറിംഗ്, കൊമേഴ്സ് വിഭാഗങ്ങളില്‍ നാല് പ്രത്യേക ബിരുദ പ്രോഗ്രാമുകളാണുള്ളത്. ബി-ടെക് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡാറ്റാ സയന്‍സ്, ...തുട൪ന്ന് വായിക്കുക


കുട നിര്‍മ്മാണ പരിശീലനം

വണ്ടൂര്‍ : കാരാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഹസീനയുടെ നേതൃത്വത്തില്‍ പാഥേയം ചാരിറ്റി വിംഗിന്റെ സൗജന്യ കുട നിര്‍മ്മാണ പരിശീലനം നടത്തി. ജില്ലാ പ്രസിഡണ്ട് സുന്ദരന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ബാബു ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് 38,985 വിദ്യാര്‍ത്ഥികള്‍

പാലക്കാട് ; ഇന്നുമുതല്‍ (ഏപ്രില്‍ എട്ട്) ഈമാസം 29 വരെ നടക്കുന്ന എസ്.എസ്. എല്‍.സി പരീ ക്ഷയില്‍ ജില്ലയില്‍ 196 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത് 38, 985 വിദ്യാര്‍ത്ഥികള്‍. ഇതില്‍ 19,997 ആണ്‍കുട്ടികളും 18,988 പെണ്‍കുട്ടികളും ഉള്‍പ്പെടും. കൂടാതെ 323 ടെ...തുട൪ന്ന് വായിക്കുക


അലങ്കാര സസ്യ വളര്‍ത്തലും പരിപാലനവും സൗജന്യ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം

പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അലങ്കാര സസ്യ വളര്‍ത്തലും പരിപാലനവും, ലാന്‍ഡ് സ്‌കേപ്പിംഗ,് വിവിധ തരം ബൊക്കകള്‍, കാര്‍ ഡെക്കറേഷന്‍, സ്റ്റേജ് ഡെക്കറേഷന്‍, എന്നിവയുടെ സൗജന്യ പരിശീലന കോഴ്സിലേക്കുള്ള പ്രവേ...തുട൪ന്ന് വായിക്കുക


വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരു : വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഏപ്രിൽ-മെയ് മാസങ്ങളിൽആരംഭിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള കോഴ്സുകളി ലേക്കും, തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കും, സ്ത്രീകൾക്കായുള്ള കംപ്യൂട്ടർ പരിശീലന പദ്ധതിയി ലേക്ക...തുട൪ന്ന് വായിക്കുക


അറബിക് അദ്ധ്യാപക പരീക്ഷ: ഉത്തരക്കടലാസ് സ്‌ക്രൂട്ടണിക്ക് 12 വരെ അപേക്ഷിക്കാം

തിരു : 2020 ഡിസംബറിൽ നടന്ന അറബിക് അദ്ധ്യാപക (സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കട ലാസ് സ്‌ക്രൂട്ടണിക്കുള്ള അപേക്ഷ നിർദ്ദിഷ്ട മാതൃകയിൽ ഏപ്രിൽ 12 വരെ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് നൽകാം. വിശദ വിവരങ്ങൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി പരീക്ഷ പുന:ക്രമീകരണം: സംശയ ദൂരീകരണത്തിന് വാർറൂമുമായി ബന്ധപ്പെടാം

തിരുവനന്തപുരം ജില്ലയിലെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയെസംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും വാർറൂംസജ്ജമാക്കി.ഏപ്രിൽ ഏഴ് മുതൽ 30 വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ വാർ റൂം പ്രവർത്തിക്കും. വാർ റൂമു മായി 0471-...തുട൪ന്ന് വായിക്കുക


എസ്.എസ്.എല്‍.സി പരീക്ഷ: പത്തനംതിട്ട ജില്ലയില്‍ ഒരുക്കങ്ങങ്ങള്‍ പൂര്‍ത്തിയായി

പത്തനംതിട്ട: ജില്ലയിലെ ഈ വര്‍ഷത്തെ എസ്.എസ് എല്‍.സി പരീക്ഷ നടത്തിപ്പിന്റെ മുന്നൊരു ക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ എട്ട് മുതല്‍ 28 വരെ നടക്കുന്ന പരീക്ഷയില്‍ 10369 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 5401 ആണ്‍കുട്ടികളും 4968 പെണ്‍കുട്ടിക...തുട൪ന്ന് വായിക്കുക


കൊച്ചി നോളെജ് പാര്‍ക്ക് സിറ്റി ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചി നോളെജ് പാര്‍ക്കി ന്റെ സിറ്റി ക്യാമ്പസ് പാലാരിവട്ടം ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുണന...തുട൪ന്ന് വായിക്കുക


യുജിസി അംഗീകൃത ഓണ്‍ലൈന്‍ ബിരുദ- ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി

കൊച്ചി: വിദ്യാഭ്യാസ രംഗത്ത് 30 വര്‍ഷത്തെ പാരമ്പര്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ആരംഭിക്കു ന്നു. കൊമേഴ്സ്, മാനെജ്മെന്റ് സ്റ്റഡീസ്, ഐടി, ഹുമാനിറ്റീസ് വിഷയങ്ങളില്‍ തുടങ്ങ...തുട൪ന്ന് വായിക്കുക


ടെലിവിഷൻ ജേണലിസം: കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

തിരു : കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേ യമായി ലഭിക്കും...തുട൪ന്ന് വായിക്കുക


എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണം

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിന്റെയും അധ്യാപകരുടെ ഇലക്ഷന്‍ ഡ്യൂട്ടിയുടെയും പേരില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വേനല്‍്ചൂട് അതിരൂക്ഷമാവുകയും ഏപ്രില്‍ മാസം ആരംഭിക്കുന്ന മുസ്്‌ലീം സഹോദരങ്ങളുടെ നോമ്പ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.