Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

കാര്ഷികം

കൂടുതല്‍ 

ശനിയാഴ്ച 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 4985 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,374: ഇതുവരെ രോഗമുക്തി നേടിയവര്‍ 7 ലക്ഷം കഴിഞ്ഞു (7,02,576)

2/1/2021

തിരു: കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം580,കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീ കരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിര ക്ക് 9.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.പി. സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,18,822 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരി ച്ചത്. ഇതോടെ ആകെ മരണം 3116 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആല പ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 691, കോഴിക്കോട് 578, മലപ്പുറം 547, കോട്ടയം 501, പത്തനംതിട്ട 386, തൃശൂര്‍ 398, കൊല്ലം 376, ആലപ്പുഴ 372, തിരുവനന്തപുരം 202, പാലക്കാട് 124, ഇടുക്കി 217, വയനാട് 191, കണ്ണൂര്‍ 149, കാസര്‍ഗോഡ് 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, തൃശൂര്‍ 8, പത്തനംതിട്ട 7, കോഴിക്കോട് 5, കൊല്ലം, കോട്ടയം, കണ്ണൂര്‍ 4 വീതം, തിരുവനന്തപുരം 3, പാലക്കാട്, വയ നാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4985 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 355, കൊല്ലം 361, പത്തനംതിട്ട 273, ആലപ്പുഴ 346, കോട്ടയം 893, ഇടുക്കി 153, എറണാകുളം 552, തൃശൂര്‍ 418, പാലക്കാട് 274, മലപ്പുറം 457, കോഴിക്കോട് 445, വയനാട് 178, കണ്ണൂര്‍ 219, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോ ടെ 65,374 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,02,576 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,490 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവ രില്‍ 2,28,679 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,811 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇന്ന് 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകര്‍ഷകര്‍ക്ക് വിളവെടുപ്പിന് ശേഷമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇസാഫ് കോ-ഓപ്പറേറ്റിവുമായി കൈകോര്‍ത്ത് അഗ്രി ടെക് കമ്പനി ആര്യ

കൊച്ചി: കേരളത്തിലെ കര്‍ഷകര്‍, കര്‍ഷകരുടെ സഹകരണ സംഘങ്ങള്‍, ചെറുകിട, ഇടത്തര കാര്‍ഷികോല്‍പന്ന സംസ്‌കരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് വിളവെടുപ്പാനന്തരസേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഹാര്‍വെസ്റ്റ് അഗ്രിടെക് കമ്പനിയായ ആര്യ കൊളാറ്റ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് വളപ്പിൽ അഞ്ചുവർഷം മുമ്പ് നട്ട തെങ്ങ് കുലച്ചത് കാണാൻ മുഖ്യമന്ത്രിയെത്തി

തിരു: ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലമോടെ നിൽക്കുന്നത് കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച കേരശ്രീ ഇനത്തിൽപ്പെട്ട തെങ്ങാണ് ഇപ്പോ...തുട൪ന്ന് വായിക്കുക


എല്ലാ വീട്ടിലും ഒരു ഔഷധത്തോട്ടം: നീലേശ്വരം നഗരസഭയിൽ കിറ്റുകൾ നൽകി

നീലേശ്വരം : സംസ്ഥാന സർക്കാരിൻറെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വീട്ടിൽ ഒരു ഔഷധത്തോട്ടം പദ്ധതിയിൽ ഉൾപ്പെട്ട നീലേശ്വരം നഗരസഭയിലെ ഗുണഭോക്താക്കൾ ക്കുള്ള കിറ്റുകളുടെ വിതരണം നഗരസഭാ വൈസ് ചെയർമാൻ പി.പി. മുഹമ്മദ്‌റാഫി ഉദ്ഘാടനം ചെയ്തു. വികസന ...തുട൪ന്ന് വായിക്കുക


ഇവിടെ ഇനി എല്ലാ വീടുകളിലും നെല്ല് വിളയും

മുണ്ടേരി : പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും നെല്ല് വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് മുണ്ടേരി പഞ്ചായത്ത്. വരുന്ന ഓണക്കാലമാവുന്നതോടെ വിളഞ്ഞു നില്‍ക്കുന്ന നെല്‍പാടമായിരി ക്കും ഇവിടത്തെ കാഴ്ച. പഞ്ചായത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു കാ...തുട൪ന്ന് വായിക്കുക


പ്രതിസന്ധിയിൽ കർഷകർക്ക് കൈത്താങ്ങായി കൃഷിവകുപ്പ്

ആലപ്പുഴ: ലോക്ക്ഡൗണും കാലം തെറ്റി പെയ്ത മഴയും കാറ്റും കാരണം ദുരിതത്തിലായ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ കപ്പ കർഷകർക്ക് കൈത്താങ്ങേകി കൃഷിവകുപ്പ്. ക്ഷീര സംഘങ്ങളുടെ സഹായത്തോടെ ബ്ലോക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 20,289 കിലോ കപ്പയാണ് കൃഷി വകുപ്പ് സംഭരി...തുട൪ന്ന് വായിക്കുക


പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യന്റെ പ്രശ്‌നങ്ങൾക്കും പരിഹാരമാകൂ: മന്ത്രി പി. പ്രസാദ്

ആലപ്പുഴ: പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യൻ നേരിടുന്ന പ്രശ്‌നങ്ങൾക്കും പരിഹാരം കാണാ നാകൂവെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. ആലപ്പുഴ ജില്ലയിലെ കാർബൺ ന്യൂട്രൽ ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്നതി നായി ജ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും

വയനാട് :ജില്ലയില്‍ രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും.പച്ചക്കറി വികസന പദ്ധതി 2021 -22 പ്രകാരം ജില്ലയില്‍ രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവുന്...തുട൪ന്ന് വായിക്കുക


കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും: മന്ത്രി പി.പ്രസാദ്

പത്തനംതിട്ട : കൃഷിക്കാരും കൃഷിയും അടങ്ങുന്ന കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി.പ്രസാദ് പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ പത്തനംതിട്ട ജില്ല യിലെ പന്...തുട൪ന്ന് വായിക്കുക


അപകടകരമായ മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റണം

തിരു: കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ രീതിയില്‍ നില്‍ ക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാന്‍ ജില്ലയിലെ എല്ലാ വകുപ്പ് തല വന...തുട൪ന്ന് വായിക്കുക


ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് പാക്കറ്റുകളും തൈകളും ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി പി.പ്രസാദ്

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലും ഇറക്കു മതിയിലും ഉണ്ടായേക്കാവുന്ന ക്ഷാമം മുന്നില്‍കണ്ടുകൊണ്ട് സംസ്ഥാനത്തെ 70 ലക്ഷം കുടുംബ ങ്ങള്‍ക്ക് കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി ത...തുട൪ന്ന് വായിക്കുക


കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ 25 മുതല്‍

പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലന ങ്ങള്‍ മേയ് 25 മുതല്‍ നടത്തും. . 25 ന് ഇഞ്ചി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകള്‍, 26 ന് ശാസ്ത്രീയ ആടുവളര്‍ത്തല്‍, 27 ന് കൂണ്‍കൃഷി, 28 ന് വീട്ടവളപ്പില്‍ നിന്നും ലഭ്യമാകു...തുട൪ന്ന് വായിക്കുക


787 മരങ്ങള്‍ ലേലത്തിന്

ആലപ്പുഴ: വെളിയനാട്, രാമങ്കരി,ചമ്പക്കുളം,നെടുമുടി, കൈനകരി, പഞ്ചായത്തുകളും ആലപ്പുഴ മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുന്ന എം.സി റോഡിന്റെ വശത്തുള്ള 787 മരങ്ങള്‍ ലേലത്തിന്.ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍- 94957453...തുട൪ന്ന് വായിക്കുക


പുഞ്ച കൃഷി: നെല്ല് സംഭരണം പുനരാരംഭിച്ചു

ആലപ്പുഴ: ജില്ലയില്‍ പുഞ്ച കൃഷി ഇറക്കിയ നെല്ലിന്റെ നിര്‍ത്തി വെച്ചിരുന്ന സംഭരണം പുനരാരം ഭിച്ചു. 29,653 ഹെക്ടറില്‍ 640 പാടശേഖരങ്ങളിലായാണ് ഇത്തവണ പുഞ്ച കൃഷി ഇറക്കിയത്.27,790 ഹെക്ടറിലെ നെല്ലാണ് ഇതുവരെ കൊയ്തത്. ബാക്കിയുള്ള 1863 ഹെക്ടറിലെ നെല്ലിന്റെ കൊയ്ത്...തുട൪ന്ന് വായിക്കുക


തീറ്റപ്പുല്‍ കൃഷി

മലപ്പുറം : ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി പ്രകാരം 20 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് സബ്‌സിഡിയോടുകൂടി തീറ്റപ്പുല്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ള ക്ഷീരകര്‍ഷ കര്‍ അവരുടെ ബ്ലോക്ക് തല ക്ഷീരവികസന യൂനിറ്റ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഡെപ്...തുട൪ന്ന് വായിക്കുക


വൈദ്യുതി കണക്ഷന്‍ പുതുക്കാന്‍ രേഖകള്‍ ഹാജരാക്കണം

തൃശൂർ : എളവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ കൃഷിക്കാവശ്യമായ സൗജന്യ വൈദ്യുതി കണക്ഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ കണക്ഷന്‍ പുതുക്കുന്നതിനായി രേഖകള്‍ ഹാജരാക്ക ണം. ആധാറിന്റെ കോപ്പി, കറന്റ് ബില്‍ കോപ്പി, നികുതി രസീത് (2021-22), കൈവശ സര്‍ട്ടിഫിക്ക റ്റിന്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.