Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെയാണ് ഐസക്കിന്റെ ബജറ്റെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപ്പിലാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഐസക് നടത്തിയിട്ടുള്ളതെന്നു കേന്ദ്ര മന്ത്രി വി.മുരളീധരന്‍ മന്ത്രി തോമസ് ഐസകിന്റേത് മൂന്നുമണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റവതരണമായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റേത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബഡ്ജറ്റ് ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു

സിനിമ

കൂടുതല്‍ 

ആരാധകര്‍ക്ക് പ്രഭാസിന്റെ പുതുവത്സര സമ്മാനം: രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

1/1/2021

പ്രഖ്യാപന ദിനം മുതല്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായാണ് പുതു വര്‍ഷത്തില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രഭാസ് സോ ഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം ഒരു പ്രണയകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പി ക്കുന്നത്. നായികയായി ബോളിവുഡ് താരം പൂജ ഹെഗ്‌ഡെയും എത്തുന്നുണ്ട്.

യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കു ന്നത്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.

ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജ യഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രേംനസീറിന്റെ ഛാ‍യചിത്രത്തിന് മുന്നിൽ ശനിയാഴ്ച പുഷ്പാർച്ചന നടത്തും

തിരു; അനശ്വര നടൻ പത്മഭൂഷൻ പ്രേംനസീന്റെ 31 ആം ചരമവാർഷിക ദിനമായ ജനുവരി 16 ന് ജൻമനാട്ടിൽ പ്രേംനസീറിന്റെ ഛായ ചിത്രത്തിന് മുന്നിൽ ചിറയിൻകീഴ് പൗരാവലിയുടെ നേതൃത്വ ത്തിൽ പുഷ്പാർച്ചന നടത്തും. രാവിലെ 8.30 ന് ചിറയിൻകീഴ് പൗരാവലി ചെയർമാനും ജില്ലാ പഞ്ചാ യത്ത് അംഗ...തുട൪ന്ന് വായിക്കുക


ഗോവൻ മേളയിൽ പ്രീമിയറിന് ഒരുങ്ങി ശ്രീധർ ബി എസിൻ്റെ ഇൻ ഔർ വേൾഡ്

തിരു: ഇന്ത്യയുടെ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്. ഐ)ആദ്യ പ്രദർശ നത്തിനൊരുങ്ങി ശ്രീധർ ബി എസ് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി ചിത്രം ഇൻ ഔർവേൾഡ്. ജനുവരി 16 മുതൽ 24 വരെ ഗോവ യിലാണ് മേള അരങ്ങേറുന്നത്. നോൺഫിക്ഷൻ വിഭാഗത്തിൽ ജനുവരി 18-ന് ഉച്ചതിരി...തുട൪ന്ന് വായിക്കുക


നീണ്ട ഇടവേളയ്ക്ക് ശേഷം തുറക്കുന്ന കേരളത്തിലെ തിയേറ്ററുകളിലേക്ക് മലയാള സിനിമകളും

നീണ്ട ഇടവേളയ്ക്ക് ശേഷം തുറക്കുന്ന കേരളത്തിലെ തിയേറ്ററുകളിലേക്ക് മലയാള സിനിമകളും എത്തുകയാണ്. മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചതുര്‍ മുഖം ആണ് അതിലൊരു ചിത്രം. ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യുo. 25 വര്‍ഷത്തെ കരിയ റി...തുട൪ന്ന് വായിക്കുക


അഭിമാനമായി മാനവ് ബെർലിൻ ഇന്ഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ

ബെർലിൻ ഇന്ഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം മാനവ് സ്വന്തമാക്കി. ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാര്‍ഡ് കരസ്ഥമാക്കി യത്. തിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ...തുട൪ന്ന് വായിക്കുക


സംഗീത ആല്‍ബം ശ്രദ്ധനേടുന്നു

ശോഭന, രേവതി, സുഹാസിനി, കനിഹ, നിത്യ മേനോന്‍, രമ്യ നമ്പീശന്‍, അനു ഹാസന്‍,ജയശ്രീ തുടങ്ങി മലയാളത്തിലെയും തമിഴിലെയും പ്രിയനായി കമാരും ഗായിക ഉമ അയ്യരും ഒരുമിച്ച സംഗീത ആല്‍ബം ശ്രദ്ധനേടുന്നു. മാര്‍ ഗഴി തിങ്കള്‍ എന്ന തമിഴ്ഗാനം ഈ സംഗീത ആല്‍ബത്തിലൂടെ പുനരാവിഷ്...തുട൪ന്ന് വായിക്കുക


അനുപമ പരമേശ്വരൻ നായികയാകുന്ന ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ് ന്റെ ടീസർ പുറത്തിറങ്ങി

അനുപമ പരമേശ്വരൻ നായികയാകുന്ന ഫ്രീഡം അറ്റ്‌ മിഡ്നൈറ്റ് ന്റെ ടീസർ പുറത്തിറങ്ങി. ചിത്ര ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. വ്യത്യസ്ത പ്രമേയവുമായി എത്തുന്ന ഹ്രസ്വചിത്രം റിലീസിന് മുൻപ് തന്നെ തെലുങ്ക്, കന്നഡ എന്...തുട൪ന്ന് വായിക്കുക


ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്‌പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ലെന്ന് മന്ത്രി എ.കെ ബാലന്‍

തിരു : ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്‌പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ലെന്ന് മന്ത്രി എ.കെ ബാലന്‍. അതുകൊണ്ടാണ് നാലിടങ്ങളിലായി മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും തിരുവനന്തപുരം തന്നെയാവും സ്ഥിരവേദിയെന്നും ...തുട൪ന്ന് വായിക്കുക


ജയസൂര്യ നായകനായെത്തുന്ന വെള്ളം എന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി

ജയസൂര്യ നായകനായെത്തുന്ന വെള്ളം എന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്യാപ്റ്റന് ശേഷം സംവിധായകന്‍ പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. യഥാര്‍ത്ഥ സംഭ വത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ ആല്‍ക്കഹോളിക്ക് ആയ കഥാപത്രത്തെയാണ് ...തുട൪ന്ന് വായിക്കുക


അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി

അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി. കുഞ്ചാക്കോ ബോബ നാണ് നായകന്‍. ചെമ്പോസ്‌കൈ മോഷന്‍ പിക്‌ച്ചേഴ്‌സും ഒപിഎം സിനാമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചെമ്പന്‍വിനോദ്,ജിനു ജ...തുട൪ന്ന് വായിക്കുക


സാനന്ദ് ജോര്‍ജ്ജ് ഗ്രേസിന്റെ ഈണത്തില്‍ ബി.കെ ഹരിനാരായണന്റെ ക്രിസ്തുമസ് ഗാനം

ആശ്വാസവും പ്രതീക്ഷയും പകരുന്ന നക്ഷത്ര ദീപങ്ങളുടെ ആഘോഷ രാവിന് ഉല്ലാസമാകാന്‍, സൂപ്പര്‍ഹിറ്റ് ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍ എഴുതിയ ക്രിസ്തുമസ് ഗാനത്തിന് സംഗീത സംവിധായകന്‍ സാനന്ദ് ജോര്‍ജ്ജ് ഗ്രേസ് ഈണം നല്‍കി. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഉടു...തുട൪ന്ന് വായിക്കുക


മാനവ് പൊലീസ് ഓഫീസറായെത്തുന്ന ചിത്രം സ്പെഷ്യൽ 21 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗത സംവിധായകൻ നിതിൻ നാരായണൻ യുവ നായകന്മാരിൽ ശ്രദ്ധേയനായികൊണ്ടിരിക്കുന്ന മാനവിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് സ്പെഷ്യൽ 21. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ഷാർവിയാണ് സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് സ്പ...തുട൪ന്ന് വായിക്കുക


25 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള: മത്സര വിഭാഗത്തിൽ ചുരുളിയും ഹാസ്യവും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള യുടെ മൽസര വിഭാഗത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തു. മൽസരവിഭാഗത്തിലേക്ക് ഇന്ത്യൻ സിനി...തുട൪ന്ന് വായിക്കുക


ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഫഹദ് ഫാസിലും ഒന്നിക്കുന്നു

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. അല്‍ഫോന്‍സ് പുത്രന്‍ ഒരു ക്കുന്ന പാട്ട് എന്ന ചിത്രത്തിലാണ് ഫഹദിന്റെ നായികയായി നയന്‍താര എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചാണ് ഇക്കാര്യം അല്‍ഫോന്‍സ് പുത്രന്‍ പുറത്തുവ...തുട൪ന്ന് വായിക്കുക


വ്യൂഹം : ക്രിസ്മസ് റിലീസ് ആയി ഈ മാസം 25നാണ് ചിത്രത്തിന്റെ പ്രീമിയര്‍

പ്രമുഖ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്സിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ടൊവീനോ നായകനായ മധുപാല്‍ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍ അഹ വീഡിയോ എന്ന ഈ ഒടിടി പ്ലാറ്റ്ഫോം തെലുങ്കില്‍ റിലീസിനെത്തിക്കുന്നു. തെലുങ്ക് മൊഴിമാറ്റത്തിനൊപ്പം ചിത്രത്തിന്റെ പേരും മാറ്റിയിട്ടുണ്...തുട൪ന്ന് വായിക്കുക


നായാട്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്ര ത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.