Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് :അവിചാരിത സാങ്കേതിക തടസം നിമിത്തം ഇന്ന് (01.03.2021)ചില ചിത്രങ്ങൾ ചേർക്കാൻ സാധിച്ചില്ല..(02.03.2021) നു അവധിയാണ് :ചീഫ് എഡിറ്റർ ഡോ പി എസ് ഷൈജിയ്ക്ക് ജെ ആർ ജോളി അവാർഡ് ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍ സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി

കാര്ഷികം

കൂടുതല്‍ 

തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

22/12/2020

തിരു: തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ചരിത്രസ്മാരകമായ പദ്മനാഭ പുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന ഈ പൈതൃകടൂറിസം പദ്ധതിയുടെ രൂപരേഖ തയ്യാറായി. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവന ത്തിനും ലോകപ്രസിദ്ധമായ ആഭാ നാരായണൻ ലാംബ അസോസിയേറ്റ്‌സാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.

തിരുവനന്തപുരത്തെ പൗരാണിക ഭംഗിയേറിയ ചരിത്ര പ്രാധാന്യമുള്ള കെട്ടിട സമുച്ചയങ്ങളെ ആകർഷകമാക്കി സംരക്ഷിക്കുന്നത് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരവും കിഴക്കേക്കോട്ടയും എംജി റോഡ് മുതൽ വെള്ളയമ്പലം വരെ പ്രൗഢഭംഗി യാർന്ന 19 കെട്ടിട സമുച്ചയങ്ങൾ അത്യാധുനിക പ്രകാശ സംവിധാനങ്ങൾ സ്ഥാപിച്ച് മനോഹര മാക്കുo. കിഴക്കേകോട്ട മുതൽ ഈഞ്ചക്കൽ വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അല ങ്കാര ദീപങ്ങളാൽ ആകർഷകമാക്കും.

കാലപ്പഴക്കത്താൽ നാശോന്മുഖമായ ആറ്റിങ്ങൽ കൊട്ടാരം സംരക്ഷിക്കാനും തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആനന്ദവിലാസം, രംഗവിലാസം, സുന്ദരവി ലാസം കൊട്ടാരങ്ങളടക്കം സംരക്ഷിച്ച് മനോഹരമാക്കി പ്രകാശ സംവിധാനങ്ങൾ സ്ഥാപിക്കും.

സെക്രട്ടറിയേറ്റ് മന്ദിരം ലേസർ പ്രൊജക്ഷൻ വഴി ആകർഷകമാക്കും. ദീപ പ്രഭയിൽ തിളങ്ങുന്ന സെക്രട്ടേറിയേറ്റ് മന്ദിരത്തിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഡിജിറ്റൽ സംവിധാനത്തിലൂടെ ആവിഷ്കരിക്കും. ഒരു സംസ്ഥാന തലസ്ഥാന മന്ദിരം തന്നെ ചരിത്ര മ്യൂസിയമായി മാറുമെന്ന പ്രത്യേകത കൂടി ഈ പദ്ധതിക്കുണ്ട്. തിരുവനന്തപുരത്തിന്റെ പ്രൗഢിയാർന്ന കെട്ടിടങ്ങൾ എല്ലാം അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാൽ പ്രകാശിതമാകുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രം കൂടിയായി തലസ്ഥാന നഗരം മാറും.

രാജാരവിവർമ്മയുടെ ഓർമ്മകൾ നിറയുന്ന കിളിമാനൂർ രാജ കൊട്ടാരം പുനരുദ്ധാരണ പ്രവർ ത്തനങ്ങളിലൂടെ പൈതൃക ടൂറിസം കേന്ദ്രമാക്കും. കൊല്ലത്തെ ചീനകൊട്ടാരവുംചിന്നക്കടയിലെ ക്ലോക്ക്‌ ടവറും സംരക്ഷിച്ച് മനോഹരമാക്കാനും പദ്ധതിയിൽ നിർദ്ദേശമുണ്ട്.തിരുവിതാംകൂറിന്റെ ചരിത്രപ്രസിദ്ധമായ പൈതൃക സ്മാരകങ്ങളെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി വഴി സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടം ഉടൻ ആരംഭി ക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഗര്‍ഭസ്ഥശിശു ചികിത്സാ രംഗത്ത് അതിനൂതന മാറ്റവുമായി ശ്രദ്ധ പ്രോജക്ട്

തിരു ഗര്‍ഭസ്ഥശിശു ചികിത്സാരംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററും (സിഡിസി) എസ്.എ.ടി. ഒബ്‌സറ്റട്രിക്‌സ് ഗൈനക്കോളജി വിഭാഗവും എന്‍.എച്ച്.എമ്മും ചേര്‍ന്ന് നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വക...തുട൪ന്ന് വായിക്കുക


രാജ്യത്തെ തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്ത

ന്യൂഡൽഹി : രാജ്യത്തെ തൊഴിലാളികള്‍ക്ക് സന്തോഷകരമായ വാര്‍ത്ത. വേതനത്തില്‍ ശരാശരി 6.4 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വില്‍സ് ടവേര്‍സ് വാട്‌സണ്‍സിന്റെ വേതന ബജറ്റ് പ്ലാനിങ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ലെ ശരാശരി വര്‍ധന 5.9 ശതമാനമായിരുന്നു. ഇന്...തുട൪ന്ന് വായിക്കുക


കർഷക അവാർഡ് ജേതാക്കളെ ആദരിച്ചു

ഗുരുവായൂർ : നഗരസഭയിലെ ഗുരുവായൂർ, പൂക്കോട്, തൈക്കാട് കൃഷിഭവന് കീഴിലെ അവാർഡ് ജേതാക്കളെ ആദരിച്ചു. സംസ്ഥാന കർഷക അവാർഡ് ജേതാക്കളെയാണ് ഗുരുവായൂർ ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചത്. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 834 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5338 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 281 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാ ത്ത 5338 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക


കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്കും കൃഷി വകുപ്പും ഹരിതമിഷനും മരവട്ടം പാടത്ത് നടത്തിയ നെല്‍കൃഷി വിളവെടുപ്പ്

(മരവട്ടം പാടത്ത് നടത്തിയ സുഭിക്ഷ പദ്ധതി നെല്‍കൃഷി വിളവെടുപ്പ്) കോട്ടക്കല്‍ : കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്കും കൃഷി വകുപ്പും ഹരിതമിഷനുംസംയുക്ത മായി കോട്ടക്കല്‍ നഗരസഭയിലെ മരവട്ടം പാടത്ത് മൂന്ന് ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷി യുടെ വിളവെടുപ്പ്...തുട൪ന്ന് വായിക്കുക


മികവിന്റെ കേന്ദ്രമായി മാറാൻ ഒരുങ്ങി പാറശ്ശാല ആടു വളർത്തൽ കേന്ദ്രം

തിരു: : പാറശാല പരശുവയ്ക്കലിൽ പ്രവർത്തിക്കുന്ന സർക്കാർ ആടു വളർത്തൽ കേന്ദ്രത്തിൽ നവീകരിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിർവഹിച്ചു. നിലവിൽ 300 ഓളം ആടുകൾ ഉള്ള കേന്ദ്രത്തെ ഭാവിയിൽ 1,000 ആടുകളെ ഉത്പാദി പ്പിച്ചു...തുട൪ന്ന് വായിക്കുക


ഒല്ലൂരിൽ മുരിങ്ങ കൃഷി വ്യാപിപ്പിക്കാൻ പോഷക സമൃദ്ധി പദ്ധതി: 1000 വനിത കർഷകർക്ക് 5 മുരിങ്ങ തൈകൾ വീതo നൽകി

തൃശൂർ : ഒല്ലൂർ നിയോജക മണ്ഡലത്തിൻ്റെ സമഗ്ര കാർഷിക വികസനത്തി നായി ആവിഷ്കരിച്ച ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി പോഷക സമൃദ്ധി എന്ന പേരിൽ മുരിങ്ങകൃഷി യുടെ വ്യാപന പരിപാടി നടപ്പാക്കുന്നു. പദ്ധതിയ്ക്ക് മാടക്കത്തറ ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു. ...തുട൪ന്ന് വായിക്കുക


പതിനായിരത്തോളം തുളസി തൈകൾ ക്ഷേത്രമൈതാനിയിൽ നടുന്ന തുളസീവനം പദ്ധതിക്ക് വടക്കുന്നാഥ ക്ഷേത്രത്തിൽ തുടക്കമായി

തൃശൂർ : തുളസീവനം പദ്ധതിക്ക് വടക്കുംനാഥക്ഷേത്രത്തിലെ കൊക്കർണി പറമ്പിൽ തുടക്കമാ യി. കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പതിനാ യിരത്തോളം തുളസി തൈ...തുട൪ന്ന് വായിക്കുക


കൊല്ലം മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സ്ഥാപിക്കും

കൊല്ലം: സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതി നുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കു ന്നതിനാവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ...തുട൪ന്ന് വായിക്കുക


അധികരിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണം - കെട്ടിട ഉടമകള്‍

(ബില്‍ഡംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ.യു എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു) മലപ്പുറം : വര്‍ദ്ധിപ്പിച്ച ലക്ഷ്വറി ടാക്‌സ് പിന്‍വലിക്കണമെന്ന് ബില്‍ഡംഗ് ഓണേഴ്‌സ് അസോസി യേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 4985 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,374: ഇതുവരെ രോഗമുക്തി നേടിയവര്‍ 7 ലക്ഷം കഴിഞ്ഞു (7,02,576)

തിരു: കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം580,കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച 228 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

കണ്ണൂര്‍ : ജില്ലയില്‍ ബുധനാഴ്ച 228 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 214 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ഏഴ് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ...തുട൪ന്ന് വായിക്കുക


കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് സുഭിക്ഷ പദ്ധതി നടപ്പിലാക്കി

(ചിത്രം :.സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി കോട്ടക്കല്‍ നഗരസഭയിലെ മര വട്ടം പ്രദേശത്ത് 3 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചപ്പോള്‍) കോട്ടക്കല്‍ : സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി കോട്ടക്കല്‍ നഗരസഭയിലെ മരവട്ടം പ്രദേശത്ത് 3 ഏക്കര്‍ സ്...തുട൪ന്ന് വായിക്കുക


ആട് വളര്‍ത്തല്‍ :ഓണ്‍ലൈന്‍ പരിശീലന ക്ലാസ്

പത്തനംതിട്ട : മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 11,12 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഒന്നു വരെ ആട് വളര്‍ത്തല്‍ എന്ന വിഷയ ത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവര്‍ പേര് രജ...തുട൪ന്ന് വായിക്കുക


നെൽവയൽ ഉടമകൾക്ക് റോയൽറ്റി അനുവദിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി

തിരു : സംസ്ഥാനത്തെ നെൽവയൽ ഉടമകൾക്ക് റോയൽറ്റിയുമായി സംസ്ഥാന കൃഷിവകുപ്പ്. പദ്ധതി പ്രകാരം നെൽകൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിയോഗ്യമാക്കുകയും ചെയ്യുന്ന ഉടമകൾക്ക് ഹെക്ടറിന് പ്രതിവർഷം 2000 രൂപ നിരക്കിൽ റോയൽറ്റി...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.