Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം തിരു.മെഡി. കോളേജിൽ വാക്സിനേഷൻ ആരംഭിച്ചു തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ഈ വർഷം ആരംഭിക്കും: നിയമസഭയിൽ മന്ത്രി 81 ന്റെ നിറവിലും അക്ഷര ചരിതവുമായി അച്ചന്‍കുഞ്ഞ് നിയമസഭ സമ്മേളനം:നാല് എംഎൽഎമാർക്ക് കൊവിഡ്

കായികം

കൂടുതല്‍ 

പെൺകുട്ടികളുടെ ക്രിക്കറ്റ് ടീമായ ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്സ് ഞായറാഴ്ച ദുബൈയിലേക്ക് യാത്ര തിരിക്കും

18/12/2020

തിരു: കേരളത്തിൽ നിന്ന് ആദ്യമായി വിദേശപര്യടനത്തിന് ഒരുങ്ങുന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടീമായ ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്സ് ഞായറാഴ്ച ദുബൈയിലേക്ക് യാത്ര തിരിക്കും.പത്ത് ദിവസം നീണ്ടു നിൽക്കുന്ന പര്യടനത്തിൽ ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്സ് ദുബൈയിലെ വിവിധ ക്രിക്കറ്റ് അക്കാദമികളുമായി മത്സരങ്ങൾ കളിക്കും. യുഎഇയിലെ ഏറ്റവുംപ്രമുഖക്രിക്കറ്റ് അക്കാ ദമികളിലൊന്നായ ജി ഫോഴ്‌സ് അക്കാദമിയുമായി സഹകരിച്ചാണ് പര്യടനം സംഘടിപ്പിക്കുന്നത്. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു വനിത ക്രിക്കറ്റ്‌ ടീം വിദേശ പര്യടനം നടത്തുന്നത്. ദുബൈക്ക് പുറമെ അജ്‌മാൻ, ഷാർജ എന്നിവിടങ്ങളിലും ടീം കളിക്കും.

യാത്രക്ക് മുന്നോടിയായി ടീമിന് ധരിക്കാനുള്ള ജേഴ്സിയുടെ പ്രകാശനവും ടീമിന്റെയാത്രയുടെഫ്ലാഗ് ഓഫ്‌ കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ സ്റ്റൂവർട്ട് കീലർ പ്രസ് ക്ലബ്ബിൽ വെച്ച് നിർവഹിച്ചു. കളിക്കാരെയും, ടീം സ്പോൺസർമാരേയും പത്രസമ്മളനത്തിൽ പരിചയപ്പെടുത്തി. ഫിൻജന്റ് സൊ ല്യൂഷൻസ് ആണ് ടീമിന്റെ ടൈറ്റിൽ സ്പോൺസർ. മറ്റുസ്‌പോൺസർമാർസ്പെറികോൺടെക്നോളജി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഫ്ലോറ ഹോസ്പിറ്റൽസ്, പാരഗൺ എന്നിവരാണ്.

തിരുവനന്തപുരം ആസ്ഥാനമായുള്ള പ്ളേ ട്രൂ (Play True ) എന്ന പ്ലേയർ മാനേജ്‌മന്റ് (player management) കമ്പനിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ചതാണ് ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്സ് .

കേരളത്തിൽ നിന്നുള്ള വനിത ക്രിക്കറ്ററന്മാരോടൊപ്പം മേഘാലയ, കർണാടക സംസ്ഥാനങ്ങ ളിൽ നിന്നുള്ള കളിക്കാരും ഉൾപ്പെടുന്നതാണ് ഫിൻജെന്റ് പാത്ത് ബ്രേക്കേഴ്സ്. വിദേശപര്യടനത്തിന് മുന്നോടിയായി തിരുവനന്തപുരം കുളത്തൂർ ആസ്‌ഥാനമായ എപിക് ക്രിക്കറ്റ് അക്കാഡമിയിൽ ഈ വനിത താരങ്ങൾ തീവ്രപരിശീലനത്തിലാണ്.

വനിത കായിക താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും അവർക്ക് അന്താരാഷ്ട്ര തല ത്തിൽ അവസരങ്ങൾ ഒരുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്ലേ ട്രൂ ഫോർ ഹേർ (For HER) എന്ന പ്രോജെക്ടിലൂടെ ലക്ഷ്യമിടുന്നത്.

പത്രസമ്മേളനത്തിൽ കൺട്രോൾ റൂം എ സി പി സ്റ്റുവർട്ട് കീലർ, ഫിൻജെന്റ് സീനിയർ വൈസ് പ്രസിഡന്റ്‌ ദിലീപ് ജേക്കബ്, സ്പെറികോം ടെക്നോളജി സി ഇ ഒ അമിത് നായർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡി ജി എം വിപിൻ ഓസ്റ്റിൻ, ട്രൂ പ്ലേ സി ഇ ഒ സോണിയ അനിരുദ്ധൻ,കാർപസ് മീഡിയ സി ഇ ഒ ഡെന്നിസ് ജേക്കബ് എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരള കായിക വികസനം: വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് പദ്ധതി

തിരു: കേരളത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യമിട്ട് കായിക വകുപ്പും ഓസ്ട്രേലിയ യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചുള്ള പദ്ധതി വിജയകരമായി പുരോഗമിക്കു ന്നു. പരിശീലകര്‍ക്കും കായിക എഞ്ചിനിയര്‍മാര്‍ക്കുമുള്ള കോഴ്സാണ് ആദ്യഘട്ടമായി നടക്കുന്നത്. ജനു...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ എഫ്.സി. ഗോവയ്ക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ എഫ്.സി. ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ജംഷേ ദ്പുര്‍ എഫ്.സിയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ടീം തകര്‍ത്തത്. ആദ്യ പാദത്തിലും ഗോവ തന്നെ വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ ഗോവപോയന്റ് പട്ടികയില്‍ മൂന്നാം സ്ഥ...തുട൪ന്ന് വായിക്കുക


വോളിബോള്‍ താരം അന്‍ജിതയുടെ ചികിത്സാ ചെലവ് 1.10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും

തിരു:പരിശീലനത്തിനിടെ പരിക്കേറ്റ വോളിബോള്‍ താരം അന്‍ജിതാ എന്‍.ബിയുടെ ചികിത്സയ്ക്ക് ചെലവായ 1.10 ലക്ഷം രൂപ കായിക വകുപ്പ് നല്‍കും. വിശ്രമത്തിന് ശേഷം കളത്തില്‍മടങ്ങിവരാ നുള്ള പ്രതീക്ഷകള്‍ സജീവമാകുമ്പോഴാണ് സര്‍ക്കാര്‍ ധനസഹായവും ആശ്വാസമായി താരത്തെ തേടിയെത്ത...തുട൪ന്ന് വായിക്കുക


പി.സി ജോർജിനെ തോൽപ്പിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ..! പൂഞ്ഞാർ തിരഞ്ഞെടുപ്പിന്റെ ട്രയലെന്നു കുളത്തുങ്കൽ; അല്ലെന്നു പി.സി ജോർജ്

കോട്ടയം: പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ തോൽപ്പിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ..! പക്ഷേ, തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഗോദയിലല്ല പി.സി ജോർജും കുളത്തുങ്കലും ഏറ്റുമുട്ടിയത്. കോട്ടയം പ്രസ്‌ക്ലബിന്റെ ഷട്ടിൽ കോർട്ട് ഉദ്ഘ...തുട൪ന്ന് വായിക്കുക


ആര്യശ്രീക്ക് ട്രോഫികളും ഉപഹാരങ്ങളും സൂക്ഷിക്കാന്‍ പുത്തന്‍ വീട്

കാസര്‍ഗോഡ്: ദേശീയ ഫുട്‌ബോള്‍ താരം ആര്യശ്രീയ്ക്ക് ട്രോഫികളും ഉപഹാരങ്ങളുമായി സന്തോഷത്തോടെ ഇനി വീട്ടിലെത്താം. സ്വന്തമായി വീടെന്ന താരത്തിന്റെ സ്വപ്‌നം പൂര്‍ത്തി യാക്കി കായികവകുപ്പ് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു....തുട൪ന്ന് വായിക്കുക


വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍: കായികക്ഷമതാ പരീക്ഷ 13 മുതല്‍

തിരു: എക്‌സൈസ് വകുപ്പിലെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ജനറല്‍/ എന്‍.സി.എ) തസ്തികയിലേയ്ക്ക് ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ [കാറ്റഗറി നമ്പര്‍: 501/ 17(ജനറല്‍), 202/8(എന്‍.സി.എ-എച്ച്എന്‍), 205/18(എന്‍.സി.എ-ഡി), 196/18 (എന്‍.സി.എ -എം)]...തുട൪ന്ന് വായിക്കുക


ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്ല്‍

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്ല്‍. 45 വയസ്സുവരെ തനിക്ക് ഇതേമികവില്‍ കളിക്കാന്‍ കഴിയുമെന്നും 41 കാരനായ ഗെയ്ല്‍ പറഞ്ഞു....തുട൪ന്ന് വായിക്കുക


കുന്നംകുളം ഗവണ്‍മെന്റ് എച്ച് എസ് എസില്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍

തിരു: കായിക കേരളത്തിന് പ്രതീക്ഷയായി സംസ്ഥാനത്ത് ഒരു സ്‌പോര്‍ട്‌സ് ഡിവിഷന്‍ കൂടി. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന് സമാനമായി കുന്നംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്ക ന്ററി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി. ആദ്യ ഘട്ടമായി...തുട൪ന്ന് വായിക്കുക


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തില്‍ ആഴ്‌സനലിന് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തില്‍ ആഴ്‌സനലിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്‌സനല്‍ ചെല്‍സിയെ തകര്‍ത്തത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ലെസ്റ്റര്‍ സിറ്റി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മാഞ്ചസ്റ്...തുട൪ന്ന് വായിക്കുക


കായികതാരങ്ങളുടെ നിയമനം: സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരു: മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2010-14 വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിലേക്ക് ഉടൻ നിയമനം നൽകുന്നതിനുള്ള സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, കായിക യുവജനകാര്യ വകുപ്പ്, ജില്...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ഗോവയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുല്യശക്തികളുടെ പോരാട്ടത്തില്‍ ഗോവയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. ചെന്നൈയ്ക്ക് വേണ്ടി നായകന്‍ റാഫേല്‍ ക്രിവല്ലാരോ, റഹീം അലി എന്നിവര്‍ ഗോളടിച്ചപ്പോള്‍ ഗോവയുടെ ഗോള്‍ ഓര്‍ട്ടി സ...തുട൪ന്ന് വായിക്കുക


നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ്.സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണില്‍ തോല്‍വിയറിയാതെ മുന്നേറിയ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ്.സി. രണ്ടാം പകുതിയില്‍ അനികേത് ജാദ വാണ് ടീമിനായി വിജയഗോള്‍ നേടിയത്....തുട൪ന്ന് വായിക്കുക


കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്.സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്.സി. ബെംഗളൂരുവിനായി ക്ലെയിറ്റണ്‍ സില്‍വ, ക്രിസ്റ്റ്യന്‍ ഒപ്‌സെത്ത്. ഡിമാസ് ഡെല്‍ഗാഡോ, നായകന്‍ സുനില്‍ ഛേത്രി എന്നിവര്‍ സ്‌കോര...തുട൪ന്ന് വായിക്കുക


ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസo പൗലോ റോസി അന്തരിച്ചു

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും 1982 ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാര ജേതാവുമായ പൗലോ റോസി (64) അന്തരിച്ചു. യുവന്റസ്, എസി മിലാന്‍ എന്നിവയ്ക്കായി കളിച്ച റോസി എക്കാലത്തെ യും മികച്ച ഫോര്‍വേഡുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 1982 ലോകകപ്പില്‍ ഇറ്റലിക്ക് കിര...തുട൪ന്ന് വായിക്കുക


കേരളത്തിൽ നിന്ന് ആദ്യമായി ഒരു വനിതാ ക്രിക്കറ്റ് ടീം വിദേശപര്യടനത്തിന്

തിരു: ഇന്ത്യയിൽ നിന്ന് ആദ്യമായി പെൺകുട്ടികളുടെ ക്രിക്കറ്റ് ടീം വിദേശപര്യടനത്തിന് ഒരു ങ്ങുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള പ്ളേ ട്രൂ (Play True ) എന്ന പ്ലേയർ മാനേജ്‌മന്റ് (player management) കമ്പനിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ദി പാത്ത് ബ്രേക്കേഴ്സ് ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.