Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രതിരോധ മരുന്നു കുത്തിവെപ്പ് യജ്ഞത്തില്‍ ആദ്യദിനം പങ്കാളികളായത് 1.91 ലക്ഷം പേര്‍ ആവശ്യത്തിനനുസരിച്ചു കുപ്പിവെള്ള ഉത്പാദനം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി രണ്ടാംഘട്ടവാക്‌സി നേഷനും കേരളം സജ്ജം ആദ്യദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍ ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ലൂസീവ് കിയോസ്ക് തിരുവനന്തപുരത്ത്

30/11/2020

തിരു: രാജ്യത്തെ അതിവേഗം വളരുന്ന ബ്യൂട്ടി ബ്രാൻഡുകളിൽ ഒന്നായ നൈക ബ്യൂട്ടിയുടെ ആദ്യത്തെ എക്സ്ക്ലൂസീവ് ബ്യൂട്ടി കിയോസ്കിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.

ട്രാവൻകൂർ മാളിലാണ് കിയോസ്‌ക് പ്രവർത്തിക്കുന്നത്. കിയോസ്ക് മാതൃകയിലുള്ള റീറ്റെയ്ൽ ഘടന രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ലൈഫ് സ്റ്റൈൽ റിറ്റെയ്ൽ രംഗത്തെ അതികായരായ നൈക തിരുവനന്തപുരത്തും എത്തുന്നത്. ഇതോടെ രാജ്യത്തെ നൈക ബ്യൂട്ടി എക്സ്ക്ലൂസീവ് കിയോസ്കുകളുടെ എണ്ണം എട്ടായി ഉയർന്നു. സാംസ്കാരിക പെരുമ കൊണ്ട് സവിശേഷമായ തിരുവനന്തപുരം നഗരം മുമ്പെങ്ങുമില്ലാത്ത ഒരു സൗന്ദര്യാനുഭവത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. കാജലുകൾ‌, ലൈനറുകൾ‌, ഐ ഷാഡോ പാലറ്റുകൾ‌ തുടങ്ങി നേത്ര സൗന്ദര്യ വർധക ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി, മുഖ സൗന്ദര്യം വർധിപ്പിക്കുന്ന എല്ലാത്തരം കോസ്മെറ്റിക് ഉത്പന്നങ്ങളുടെയും വൈവിധ്യമാർന്നസെലക്ഷ നുകൾ,‌ ‌ഓരോ സ്കിൻ‌ ടോണിനും അനുയോജ്യമായ ഷേഡുകളിലുളളമാറ്റ് ലിപ്സ്റ്റിക്കുകളുടെവിപു ലമായ ശേഖരം‌ എന്നിവയാണ് കസ്റ്റമേഴ്സിനെ കാത്തിരിക്കുന്നത്. നൈക വാണ്ടർ‌ലസ്റ്റ് ബാത്ത് ആൻ്റ് ബോഡി കളക്ഷൻ, സുഗന്ധ ദ്രവ്യങ്ങളുടെ ശേഖരമായ മോയി ബൈ നൈക, നൈക സ്കിൻ സീക്രട്ട്സ് കൊറിയൻ ഷീറ്റ് മാസ്കുകൾ, അവശ്യ എണ്ണകളുടെ അത്യപൂർവ ശേഖരമായ നൈക നാച്വറൽസ്, ഫേഷ്യൽ ഓയിലുകൾ, പ്രകൃതിദത്ത ചേരുവകൾ കൊണ്ട് നിർമിച്ച ബാത്തിങ് ബാറുകൾ എന്നിവയും ഇവിടെ ലഭ്യമാണ്.

എല്ലാത്തരം ഉത്പന്നങ്ങളുടെയും വൈവിധ്യമാർന്നതും അത്യപൂർവവുമായ ശേഖരമാണ് നൈക ബ്യൂട്ടി കാഴ്ച വെയ്ക്കുന്നത്. ഈ രംഗത്തെ തുടക്കക്കാർക്ക് കിയോസ്‌കിലെ വിദഗ്ധരായ ബ്യൂട്ടി അസിസ്റ്റന്റുമാരുടെ സേവനം പ്രയോജനപ്പെടുത്താം. ബ്രാൻഡഡ് ഉത്പന്നങ്ങളുടെ അതിവിപുലമായ ശ്രേണിയിൽ നിന്ന് ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാൻ അവർ സഹായിക്കും. ഉത്സവ സീസണിൽ തുടക്കം കുറിക്കുന്ന കിയോസ്കിൻ്റെ ഉദ്ഘാടനവേള ആഘോഷ പൂർണമാക്കാൻ ആകർഷകമായ നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. 1500 രൂപയ്ക്ക് മുകളിലുളള എല്ലാ പർച്ചേസിനും ഫ്രീ ഗിഫ്റ്റ് നൽകുന്നു.

"യുവർ സേഫ്റ്റി, ഔവർ പാഷൻ" എന്ന വാഗ്ദാനത്തോടെ ഷോപ്പിംഗ് അനുഭവം സമ്പർക്കരഹി തവും കഴിയുന്നത്ര സുരക്ഷിതവുമാക്കാൻ ആവശ്യമായ നടപടികളെല്ലാം നൈക കൈക്കൊണ്ടി ട്ടുണ്ട്. നിശ്ചിത സമയം ഇടവിട്ടുള്ള ഫ്യൂമിഗേഷൻ, ഡീപ് ക്ലീനിംഗ്, സ്റ്റോറിൽ പ്രവേശിക്കുന്ന തിന് മുന്നോടിയായി കസ്റ്റമേഴ്സിനുള്ള ഹാൻഡ് സാനിറ്റൈസേഷൻ, താപനില പരിശോധനഎന്നിവ ഇതിൽ ഉൾപ്പെടുന്നു. നിശ്ചിത എണ്ണം ജീവനക്കാരേയും കസ്റ്റമേഴ്സിനേയും മാത്രം പ്രവേശിപ്പിച്ച് സാമൂഹിക അകലവും ഉറപ്പുവരുത്തുന്നുണ്ട്.തിരുവനന്തപുരത്തെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് നൈക ബ്യൂട്ടി കിയോസ്‌കിനാണ് തുടക്കം കുറിക്കുന്നതെന്നും ഉപയോക്താക്കൾക്ക് സവിശേ ഷമായ സൗന്ദര്യാനുഭവം പകർന്നു നൽകുന്നതിൽ സന്തുഷ്ടരാണെന്നും നൈക റീറ്റെയ്ൽ സിഇഒ അൻചിത് നയ്യാർ പറഞ്ഞു.

ഓൺലൈനിലൂടെ ഇതിനോടകം നൈക ഉത്പന്നങ്ങളുടെ ആരാധകരായി മാറിയ ഈ നിത്യഹരിത നഗരത്തിലെ സൗന്ദര്യോപാസകരെ വ്യക്തിപരമായി സേവിക്കാനുള്ള അവസരമായാണ് ഓഫ് ലൈൻ സ്റ്റോറിനെ ഞങ്ങൾ കാണുന്നത്. ഉപയോക്താക്കളുടെ സംതൃപ്തിക്കും സുരക്ഷയ്ക്കുമായി അശ്രാന്ത പരിശ്രമം നടത്തുന്നതിനൊപ്പം ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിനുള്ളശുചിത്വ പ്രോട്ടോക്കോളുകളും ഞങ്ങൾ നടപ്പാക്കിയിട്ടുണ്ട് - അൻചിത് നയ്യാർ കൂട്ടിച്ചേർത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് വ്യാപനഭീഷണി തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ തിങ്കളാഴ്ച മുതല്‍ യാത്രാവിലക്ക്

കോവിഡ് വ്യാപനഭീഷണി തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ തിങ്കളാഴ്ച മുതല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തും. തിങ്കളാഴ്ച മുതല്‍ എല്ലാ ട്രാവല്‍ കോറിഡോറുകളും അടയ്ക്കുമെന്നാണ് അധികൃ തര്‍ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഏര്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇനി മുതല്‍ ബെവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാതെ തന്നെ മദ്യം വാങ്ങാം

തിരു: സംസ്ഥാനത്ത് ഇനി മുതല്‍ ബെവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാതെ തന്നെ മദ്യം വാങ്ങാം. മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബെവ്ക്യൂആപ്പിന്റ...തുട൪ന്ന് വായിക്കുക


പ്രതിരോധ മരുന്നു കുത്തിവെപ്പ് യജ്ഞത്തില്‍ ആദ്യദിനം പങ്കാളികളായത് 1.91 ലക്ഷം പേര്‍

ന്യൂഡൽഹി : കൊറോണ വൈറസ് മഹാമാരിക്കെതിരായി രാജ്യത്ത് തുടക്കം കുറിച്ച പ്രതിരോധ മരുന്നു കുത്തിവെപ്പ് യജ്ഞത്തില്‍ ആദ്യദിനം പങ്കാളികളായത് 1.91 ലക്ഷം പേര്‍. കേരളത്തില്‍ 8,062 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ എടുത്ത ശേഷം ആരേയും ആശുപത്രിയില്‍ പ്രവേ ശി...തുട൪ന്ന് വായിക്കുക


രാജ്യത്തെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഡല്‍ഹിയിലെ ശുചീകരണ തൊഴിലാളി മനീഷ് കുമാര്‍

ന്യൂഡൽഹി : രാജ്യത്തെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഡല്‍ഹിയിലെ ശുചീക രണ തൊഴിലാളിയായ മനീഷ് കുമാര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്റെ സാന്നിദ്ധ്യത്തി ലാണ് മനീഷ് കുമാര്‍ ഡല്‍ഹി എയിംസില്‍ നടന്ന ചടങ്ങില്‍ വെച്ച് വാകിസിന്‍ ഡോസ് സ്വീകരി ച്ച...തുട൪ന്ന് വായിക്കുക


രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു ഉദ്ഘാടനം.വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് ല...തുട൪ന്ന് വായിക്കുക


കെ.എസ്.ആര്‍.ടി.സി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരു : കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകര്‍ ജീവനക്കാര്‍ക്കെതി രെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം. ജീവനക്കാര്‍ തിരുവനന്തപുരം കെ. എസ്.ആര്‍.ടി.സി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ ഭാഗമായ ടി.ഡി....തുട൪ന്ന് വായിക്കുക


കെ.എസ്.ആര്‍.ടി.സി അക്കൗണ്ട്‌സ് മാനേജറായ കെ.എം. ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി

തിരു: കെ.എസ്.ആര്‍.ടി.സി. എം.ഡി ബിജു പ്രഭാകര്‍ അഴിമതി ആരോപണം ഉന്നയിച്ച അക്കൗ ണ്ട്‌സ് മാനേജറായ കെ.എം.ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. എറണാകുളംസോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായാണ് സ്ഥലംമാറ്റം. 2012-15 കാലയളവില്‍ കെ.എസ്.ആര്‍.ടി. സി യില്‍ നിന്ന് ...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത്, ഡോളര്‍കടത്ത് കേസുകളില്‍ പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും.

തിരു: സ്വര്‍ണ്ണക്കടത്ത്, ഡോളര്‍കടത്ത് കേസുകളില്‍ പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ.ഹക്കിന് ജനുവരി 19ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ ...തുട൪ന്ന് വായിക്കുക


കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരെ എം.ഡി. ബിജു പ്രഭാകര്‍

തിരു : കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്. ആര്‍.ടി. സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുക യാണെന്നും എം.ഡി.ബിജു പ്രഭാകര്‍ആരോ പിച്ചു. ജീവനക്കാര്‍ മറ്റു ജോലി കളില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താസമ്...തുട൪ന്ന് വായിക്കുക


വാല്മീകിരാമായണം സംപൂര്‍ണഗദ്യപരിഭാഷാസഹിതം പുസ്‌തകങ്ങള്‍ സൗജന്യനിരക്കില്‍ വില്‍പ്പനയില്‍

തിരു: ഡോ. വി.എസ്. ഇടയ്ക്കിടത്ത് രചിച്ച് കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് പ്രസി ദ്ധീകരിച്ച മലയാള ത്തിലേക്ക് ലിപിമാറ്റം വരുത്തിയ വാല്മീകിരാമായണം സം പൂര്‍ണഗദ്യപരിഭാഷാസഹിതം 7 വാല്യങ്ങള്‍ ഇ൯സ്റ്റിറ്റ്യൂട്ട് വില്‍പ്പനശാലകളില്‍ ലഭ്യമാണ്. സംസ്കൃതത്തിലുള്ള മൂല...തുട൪ന്ന് വായിക്കുക


കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഒന്‍പതാംവട്ട ചര്‍ച്ച യും പരാജയം.

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഒന്‍പതാംവട്ട ചര്‍ച്ച യും പരാജയം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്നോട്ടില്ലെന്ന നല പാടില്‍ കേന്ദ്ര സര്‍ക്കാരും ഉറച്ചുനിന്നു. കാര്‍ഷിക സംഘടനകളുമായുള്ള ഇന്നത്തെ ചര്...തുട൪ന്ന് വായിക്കുക


നിയമനിര്‍വ്വഹണത്തിനൊപ്പം ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് പ്രാധാന്യം നല്‍കും :ഡി.ജി.പി

(2021 വര്‍ഷം കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുളള വര്‍ഷമായി പോലീസ് ആചരി ക്കുന്നതിന്‍റെ ഭാഗമായി തയ്യാറാക്കിയ ലോഗോ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്യുന്നു) തിരു : നിയമനിര്‍വ്വഹണത്തിനൊപ്പം വിവിധതരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള...തുട൪ന്ന് വായിക്കുക


കൊച്ചിന്‍ യൂണിവേഴ്സിറ്റി എം.എസ്.സി ഫോറന്‍സിക് സയന്‍സ് : അഞ്ച് സീറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്

കൊച്ചി : ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 2020-2021 അധ്യയനവര്‍ഷത്തില്‍ ആരംഭിക്കുന്ന എം. എസ്.സി ഫോറന്‍സിക് സയന്‍സ് കോഴ്സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സീറ്റ് സംവരണം. ആകെയുളള 20 സീറ്റുകളില്‍ അഞ്ചെണ്ണമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംവരണം ചെയ്തിര...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 583 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2809 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 583 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 267 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2809 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക


കോവിഡ് മുന്നണിപ്പോരാളികൾക്ക് വേൾഡ് മെഡിക്കൽ കൗൺസിലിന്റെ പുരസ്കാരങ്ങൾ

കോവിഡ് കാലഘട്ടത്തിൽ ജനതയുടെ ജീവൻ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഡോക്ടർമാർക്കും ആശുപത്രികൾക്കും വേൾഡ് മെഡിക്കൽ കൗൺസിലിന്റെ ആദരം. ബിസ് ഈവന്റ്സ് മാനേജ്മെന്റ്മാ യി ചേർന്ന് വെർച്ച്വൽ സങ്കേതികവിദ്യ ഉപയോഗിച്ചാണ് പുരസ്കാരദാന പരിപാടികൾ സംഘടിപ്പി ച്ചത്. കോവി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.