Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെയാണ് ഐസക്കിന്റെ ബജറ്റെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപ്പിലാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഐസക് നടത്തിയിട്ടുള്ളതെന്നു കേന്ദ്ര മന്ത്രി വി.മുരളീധരന്‍ മന്ത്രി തോമസ് ഐസകിന്റേത് മൂന്നുമണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റവതരണമായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റേത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബഡ്ജറ്റ് ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

അപകടം വളരെ ദുഖകരം; ദീർഘദൂര സർവ്വീസുകളിൽ ക്രൂ ചെയ്ഞ്ചിംഗ് സമ്പ്രദായം നടപ്പിലാക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ

30/11/2020

കൊച്ചി: ഇന്ന് പുലർച്ചെ (നവംബർ 30 ) രാവിലെ 4 മണിക്കും 4.15 നും ഇടക്ക് വൈറ്റില ഗീതാ ഞ്ജലി സ്റ്റോപ്പിന് സമീപം നിയന്ത്രണം തെറ്റി തിരുവനന്തപുരം - കോഴിക്കോട് സൂപ്പർ ഡീലക്‌സ് സർവീസ് (ബസ് നമ്പർ ATC 197) അപകടത്തിൽപെട്ട് ഡ്രൈവർ അരുൺ സുകുമാരൻ മരണപ്പെട്ട സംഭവം വളരെ ദുഖകരമാണ്. അപകടത്തിൽ കണ്ടക്ടർ സുരേഷ് രാജ് ഗുരുതരാവസ്ഥയിൽപാലാ രിവട്ടം EMC ആശുപത്രിയിലും 15 പേർ മെഡിക്കൽ സെന്റർ ആശുപത്രിയിലും, 5 പേർ ജനറൽ ആശുപത്രിയിലും ഒരാൾ കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.തിരുവനന്തപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. മരണമടഞ്ഞ അരുൺ സുകുമാരൻ തിരുവനന്ത പുരം സ്വദേശിയുമാണ്.

കൊച്ചിയിൽ കെഎസ്ആർടിസി ബസ് അപകടസ്ഥലം സന്ദർശിച്ചശേഷം ഗതാഗതമന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞതാണിക്കാര്യം.

29 രാത്രി 11.45 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസാണ് പുലർച്ചെ അപകടത്തിൽ പെട്ടി രിക്കുന്നത്. പ്രാഥമികമായി ബസ് നിയന്ത്രണം തെറ്റി ഡിവൈ ഡറിൽ കയറി ഒരു മരത്തിൽ ഇടിച്ചാണ് അപകടം എന്നാണ് സ്ഥിരീകരണം. എന്നാൽ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേ ഷണത്തിന് ഉത്തരവ് നൽകി. അത് ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികൾ സ്വീകരിക്കും.

കെഎസ്ആർടിസിൽ സർവ്വീസ് നടത്തുന്ന എല്ലാ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷറൻസ് ഉണ്ട്. അത് പോലെ അപകടം സംഭവിച്ച ബസിനുംതേർഡ് പാർട്ടിഇൻഷറൻസ് ഉണ്ട്.കെഎസ്ആർ ടി സിയുടെ ദീർഘദൂര സർവ്വീസുകളിൽ സമഗ്രമായ മാറ്റം അനിവാര്യമാമെന്ന് നേരത്തെ തന്നെ കെഎസ്ആർടിസി കണ്ടെത്തിയിരുന്നു.

ഡ്രൈവർ കം കണ്ടക്ടർ എന്ന സംവിധാനത്തിന് എതിരെ ചിലർ കോടതിയെ സമീപിക്കുകയും, അത് കർശമായി നടപ്പാലാക്കണ്ട എന്ന വിധി വാങ്ങുകയും ചെയ്തിരുന്നു. അതനുസരിച്ച് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് 1961, വ്യവസ്ഥകൾ അനുസരിച്ച് കെഎസ്ആർടിസിജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. അത് അനുസരിച്ച് നാളെ (ഡിസംബർ 1 ) മുതൽ തിരുവനന്തപുരത്ത് നിന്നും, ബംഗുളുരുവിലേക്കുള്ള 3 സർവ്വീസുകളിലും കോട്ടയം- ബംഗുളൂ, പത്തനംതിട്ട -ബംഗുളുരു എന്നീ സർവ്വീസുകളിലും, എറണാകുളം- പാലക്കാട്, സുൽ ത്താൻ ബത്തേരി സർവ്വീസുകളിലും ‍ഡ്രൈവറും കണ്ടക്ടറും (ക്രൂ) ചെയ്ഞ്ചിംഗ് ചെയ്യുന്ന സംവി ധാനം നടപ്പിലാക്കും.

തുടർന്ന് ഘട്ടം ഘട്ടമായി എല്ലാ ദീർഘദൂര സർവ്വീസുകളിലും ഇത് വ്യാപിപ്പിക്കും. നിലവിൽപാല ക്കാട് നിന്നും ബംഗുളുരുവിലേക്കും, മംഗലപുരത്തേക്കും സർവ്വീസ് നടത്തുന്നബസുകളിൽമാത്ര മാണ് ഡ്രൈവർ കം കണ്ടക്ടർ പാറ്റേൺ ഉള്ളത്. അപകടത്തിൽ മരണമടഞ്ഞ ഡ്രൈവർഡ്യൂട്ടി ചെയ്തതിന്റെവിശദാംശങ്ങൾ പരിശോധിക്കും.തുടർ ച്ചയായി ഡ്യൂട്ടി ചെയ്തോ എന്നതടക്കം അന്വേഷണ പരിധിയിൽ വരും,അത് പോലെ തന്നെ കെ എസ്ആർടിസിയിൽ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ടിന്റെ പരിധിയിൽ നിന്നും കൊണ്ട് ഡ്രൈവർ കം കണ്ടക്ടർ സിറ്റം ( താൽപര്യമുള്ളവരിൽ നിന്നും മാത്രം ) നടപ്പിലാക്കുന്ന കാര്യം പരിശോധിക്കുന്നന്നതാണ്.

--


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനിയമനിര്‍വ്വഹണത്തിനൊപ്പം ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് പ്രാധാന്യം നല്‍കും :ഡി.ജി.പി

(2021 വര്‍ഷം കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുളള വര്‍ഷമായി പോലീസ് ആചരി ക്കുന്നതിന്‍റെ ഭാഗമായി തയ്യാറാക്കിയ ലോഗോ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രകാശനം ചെയ്യുന്നു) തിരു : നിയമനിര്‍വ്വഹണത്തിനൊപ്പം വിവിധതരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള...തുട൪ന്ന് വായിക്കുക


കൊച്ചിന്‍ യൂണിവേഴ്സിറ്റി എം.എസ്.സി ഫോറന്‍സിക് സയന്‍സ് : അഞ്ച് സീറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്

കൊച്ചി : ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 2020-2021 അധ്യയനവര്‍ഷത്തില്‍ ആരംഭിക്കുന്ന എം. എസ്.സി ഫോറന്‍സിക് സയന്‍സ് കോഴ്സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സീറ്റ് സംവരണം. ആകെയുളള 20 സീറ്റുകളില്‍ അഞ്ചെണ്ണമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംവരണം ചെയ്തിര...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 583 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2809 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 583 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 267 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2809 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക


കോവിഡ് മുന്നണിപ്പോരാളികൾക്ക് വേൾഡ് മെഡിക്കൽ കൗൺസിലിന്റെ പുരസ്കാരങ്ങൾ

കോവിഡ് കാലഘട്ടത്തിൽ ജനതയുടെ ജീവൻ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഡോക്ടർമാർക്കും ആശുപത്രികൾക്കും വേൾഡ് മെഡിക്കൽ കൗൺസിലിന്റെ ആദരം. ബിസ് ഈവന്റ്സ് മാനേജ്മെന്റ്മാ യി ചേർന്ന് വെർച്ച്വൽ സങ്കേതികവിദ്യ ഉപയോഗിച്ചാണ് പുരസ്കാരദാന പരിപാടികൾ സംഘടിപ്പി ച്ചത്. കോവി...തുട൪ന്ന് വായിക്കുക


ശരണംവിളിയുടെ പാരമ്യത്തില്‍ ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു

ശബരിമല : ശരണംവിളിയുടെ പാരമ്യത്തില്‍ ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവത്തെ മകര വിളക്ക് ദര്‍ശനം. 5000 പേര്‍ക്കാണ് സന്നിധാനത്ത് ജ്യോതി...തുട൪ന്ന് വായിക്കുക


റിപ്പബ്ലിക് ദിന ത്തില്‍ നടക്കുന്ന ട്രാക്ടര്‍റാലി ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ മാത്രമായിരിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍

ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിന ത്തില്‍ നടക്കുന്ന ട്രാക്ടര്‍റാലി ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ മാത്രമായിരിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ചെങ്കോട്ടയില്‍ സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു

തിരു: സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാന മായി കുറഞ്ഞു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വെച്ചു.പ്രളയമടക്ക മുള്ള പ്രകൃതി ദുരന്തങ്ങളും കോവി ഡും സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ പ്രതികൂ...തുട൪ന്ന് വായിക്കുക


പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29-ന് ആരംഭിക്കും

ന്യൂഡൽഹി : പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29-ന് ആരംഭിക്കും.ഇരു സഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യുo. ഫെബ്രുവരി ഒന്നിന് രാവി ലെ 11 മണിക്ക് ബജറ്റ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരി പ്പിക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുക...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചൊവ്വാഴ്ച നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്മാറി

ന്യൂഡൽഹി : കാര്‍ഷികനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം കര്‍ഷകരും സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി ചൊവ്വാഴ്ച നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്മാറി. കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് പിന്മാറ്റ തീരുമാനമെ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 576 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3199 പേര്‍

തിരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 576 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 220 പേരാണ്. 41 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3199 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്...തുട൪ന്ന് വായിക്കുക


വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴിക്കുഞ്ഞ് വിതരണം: ഉദ്ഘാടനം ജനുവരി 16 ന്

തിരു : വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നൽകുന്ന നാഷണൽ സർ വീസ് സ്‌കീമിന്റെ ജീവനം ജീവധനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ വകു പ്പ് മന്ത്രി കെ.രാജു ജനുവരി 16 രാവിലെ 9.30 ന് കൊല്ലംപുനലൂർ വാളക്കോട് എൻ.എസ്.വി.എച്ച്. എസ്.ഇ സ...തുട൪ന്ന് വായിക്കുക


മഹാകവി കുമാരനാശാൻ അനുസ്മരണവും നിയമസഭാ മാധ്യമ അവാർഡ് വിതരണവും 18ന്

തിരു : മഹാകവി കുമാരനാശാൻ അനുസ്മരണവും നിയമസഭാ മാധ്യമ അവാർഡ് വിതരണവും 18ന് വൈകിട്ട് നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻതമ്പി മെമ്പേഴ്‌സ് ലോഞ്ചിൽനടക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കു...തുട൪ന്ന് വായിക്കുക


നഴ്സുമാർക്ക് ഓൺലൈൻ ക്രാഷ് കോച്ചിംഗ് 17 മുതൽ

തിരു : നാഷണൽ ഹെൽത്ത് മിഷനിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓൺലൈൻ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്‌കൂൾ. വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനമായ റീച്ച് ഏഴ് ദിവസം നീളുന്ന ക്രാഷ് കോഴ്സാണ് നഴ്സുമാർ ക്കായി...തുട൪ന്ന് വായിക്കുക


കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ ബാങ്കുകളുമായി ബന്ധപ്പെടണം

കൊച്ചി: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും എസ് ബി ഐ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റി വന്നിരുന്ന 4800 ഓളം കയര്‍ തൊഴിലാളി പെന്‍ഷന്‍കാരുടെഡിസംബര്‍ മാസം വിതരണം ചെയ്ത പെന്‍ഷന്‍ തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാ...തുട൪ന്ന് വായിക്കുക


ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു

ശബരിമല : അയ്യപ്പ ഭക്തരെ സാക്ഷിനിർത്തി ശബരിമല സന്നിധാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്തഗായകൻ വീരമണി രാജുവിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. സംഗീത ലോകത്തെ പ്രഗത്ഭർക്കു നൽകുന്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.