|
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ |
29/11/2020 |
 തിരു: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഡിസംബർ 2ന് ഇടുക്കി ജില്ലയിൽ കാലാവസ്ഥാവകുപ്പ് ഏറ്റവും ഉയർന്ന അലർട്ട് ആയ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മിലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത യാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.ഡിസംബർ 2ന് തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളിലും ഡിസംബർ 3ന് തിരുവനന്തപുരം,കൊല്ലം എന്നീ ജില്ലകളിലും കേന്ദ്രകാലാവസ്ഥവകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായമഴക്കുള്ളസാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെയും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥവകുപ്പ് അറി യിച്ചിട്ടുള്ളത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഡിസംബർ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കിയിലും ഡിസംബർ 2ന് ആല പ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലും ഡിസംബർ 3ന് പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങ ളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായമഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
|