Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു വിദേശത്തു നിന്നുള്ള തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടി സ്മൃതി 21 ഉദ്ഘാടനം ചെയ്തു വെള്ളിയാഴ്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

അറിയിപ്പുകള്‍

കൂടുതല്‍ 

കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: ഗോപി കോട്ടമുറിയ്ക്കൽ പ്രസിഡൻറ്, എം.കെ കണ്ണൻ വൈസ് പ്രസിഡൻറ്

27/11/2020

തിരു : 105 വർഷങ്ങളുടെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് വിജയിച്ച ആദ്യ ഭരണ സമിതിയുടെ പ്രസിഡ ന്റായി ഗോപി കോട്ടമുറിയ്ക്കലും വൈസ് പ്രസിഡന്റായി എം.കെ. കണ്ണനും ചുമതലയേറ്റു.മറ്റു ഭരണസമിതി അംഗങ്ങൾ: എസ് ഷാജഹാൻ, അഡ്വ: ജി ലാലു, എം. സത്യപാലൻ, എസ്. നിർ മ്മല ദേവി, കെ.ജെ. ഫിലിപ്പ്, കെ.വി. ശശി, അഡ്വ: പുഷ്പ ദാസ്, എ. പ്രഭാകരൻ, ഇ. രമേശ് ബാബു, പി ഗഗാറിൻ, കെ. ജെ. വത്സലകുമാരി, സാബു അബ്രഹാം. സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടറായി പഞ്ചാബ് ആൻറ് സിന്ധ് ബാങ്ക് മുൻ എം.ഡി എസ്. ഹരിശങ്കറിനെ സർക്കാർ നാമനിർദ്ദേശം ചെയ്തു.ബോർഡ് ഓഫ് മാനേജ്‌മെന്റിലേക്ക് ഭരണസമിതിയിൽ നിന്നും ആറു പ്രതി നിധികളെ നോമിനേറ്റ് ചെയ്തു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അഡ്വ: ജി. ലാലു (കൊല്ലം),കെ. ജെ ഫിലിപ്പ് (കോട്ടയം), എസ്. ഷാജഹാൻ (തിരുവനന്തപുരം), കെ.ജെ വത്സലകുമാരി(കണ്ണൂർ) എന്നിവരാണിവർ.

ബോർഡ് ഓഫ് മാനേജ്‌മെന്റിലേക്ക് നോമിനികളായി വി. രവീന്ദ്രൻ (ആർ ബി ഐ റിട്ട. എ.ജി എം- ബാങ്കിംഗ് രംഗം), കെ.എൻ. ഹരിലാൽ, (മെമ്പർ, ആസൂത്രണ ബോർഡ് -സാമ്പത്തിക രംഗം), പി.എ. ഉമ്മർ (മുൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് -സഹകരണരംഗം),അഡ്വ. മാണി വിതയത്തിൽ -(നിയമരംഗം), ഡോ. ജിജു പി. അലക്‌സ് (പ്രൊഫസർ, കേരള കാർഷിക സർവ്വകലാശാല, കൃഷിരംഗം). ഒരാളെ പിന്നീട് നിശ്ചയിക്കും.

2019 നവംബർ 29ന് നിലവിൽ വന്ന കേരള ബാങ്ക് (കേരള സംസ്ഥാന സഹകരണ ബാങ്ക്) ഒന്നാം വർഷം ഒരു ലക്ഷത്തി അയ്യായിരം കോടി രൂപയുടെ ബിസിനസ്സ് ലക്ഷ്യംകൈവരിച്ചു.ഈവർഷം ഒക്ടോബർ 31 വരെ 270 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടാക്കിയിട്ടുണ്ട്.നിലവിൽ 40265 കോടി രൂപയുടെ വായ്പകൾ നൽകിയിട്ടുണ്ട്. നിക്ഷേപം 62450 കോടിയുണ്ട്. 5619 ജീവനക്കാരുള്ള ബാങ്കിന്റെ ആളോഹരി ബിസിനസ്സ് 18.44 കോടി രൂപയാണ്. 769 ശാഖകളുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കും ആണ്. കേരള സംസ്ഥാന സഹകരണ ബാങ്കിന് 300-ൽ അധികംഎ. ടി.എമ്മുകളും ആറു മൊബൈൽ എ.ടി.എമ്മും ഉണ്ട്.നബാർഡ് സഹായത്തോടെ10മൊബൈൽ എ.ടി.എമ്മുകൾ ഉടൻ ലഭ്യമാകും.

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ 57ശതമാനം ഓഹരിയുണ്ട്. 4599 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ ശാഖകൾ ഉൾപ്പെടെ 5668 വൺ ടച്ച് പോയിൻറുകൾ കേരള ബാങ്കിന് സംസ്ഥാനത്ത് ആകെയുണ്ട്.

ചുമതലയേൽക്കലിനുശേഷം നടന്ന അനുമോദനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ധനമന്ത്രി ഡോ:ടി.എം. തോമസ് ഐസക്, സഹകരണ സെക്രട്ടറി മിനി ആൻറണി, കേരള ബാങ്ക് സി.ഇ.ഒ പി.എസ്. രാജൻ, നബാർഡ് ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്നു ഭക്ഷിച്ച അഞ്ചുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു

ഇടുക്കി: മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ചു പിടിച്ച് കൊന്നു ഭക്ഷിച്ച അഞ്ചുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മാങ്കുളം മുനിപാറയിലാണ് സംഭവം. മുനിപാറ സ്വദേശികളായ പി.കെ. വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്. ബിനു, സാലിം കുഞ്ഞപ്പന്‍, വിന്‍സെന്റ് എന്നിവരെ ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 540 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2886 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 540 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 228 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2886 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ...തുട൪ന്ന് വായിക്കുക


കാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു

കോഴിക്കോട് : കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. മുതിര്‍ന്നവര്‍ ക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കി യുമാണ് കുറച്ചത്. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നുള്ള തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടി

തിരു: കോവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലർക്കും അർഹമായ ആനുകൂല്യ ങ്ങൾ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കാൻ നോർക്ക വഴി സഹായം. ആനുകൂല്യം ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ കോപ്പി വിദേശ തൊഴിൽ ദാതാവിന്റെ വി...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ 10,36,488 സമ്മതിദായകര്‍

പത്തനംതിട്ട : ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി വോട്ടര്‍പട്ടിക യില്‍ പേരുള്ളത് 10,36,488 സമ്മതിദായകരാണ്. ഇതില്‍ 5,44,965 പേര്‍ സ്ത്രീ കളും 4,91,519 പേര്‍ പുരുഷന്മാരും നാലുപേര്‍ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്.ഇത്ത വണ വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ...തുട൪ന്ന് വായിക്കുക


സർട്ടിഫിക്കറ്റുകൾക്കായി ഭക്ഷ്യസുരക്ഷാ ഓഫീസ് സന്ദർശിക്കേണ്ടതില്ല

തിരു: ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കേ ണ്ടുന്ന ആവശ്യകത ക്കായിപൊതുജനങ്ങൾ ഭക്ഷ്യസുരക്ഷാഓഫീസ് സന്ദർശി ക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യ സംരംഭകര...തുട൪ന്ന് വായിക്കുക


വാടക വീട്ടിലുള്ളവർക്കും ഇനി റേഷൻ കാർഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമൻ

തിരു: സംസ്ഥാനത്ത് ഇനി മുതൽ വാടക വീട്ടിൽ താമസിക്കുന്നവർക്കും റേഷൻ കാർഡ്. കാർഡി ന് അപേക്ഷിക്കുന്നവർ വാടകക്കരാർ കാണിച്ച്‌ അപേക്ഷിച്ചാൽ കാർഡ് ലഭ്യമാകും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. വാടക വീട്ടിൽ താ...തുട൪ന്ന് വായിക്കുക


കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം ശനിയാഴ്ച ആരംഭിക്കും

തിരു; കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ യുടെ 54 സംസ്ഥാന സമ്മേളനം ജനുവരി 23, 24 (ശനി, ഞായർ ) തീയതികളിൽ നടക്കും. കൊവിഡ് പശ്ചാ ത്തലത്തിൽ സൂം മീറ്റിങ്ങിലാണ് ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുക സമ്മേളനത്തിനോട് അനുബന്ധിച്ച് 9 മണിക്ക് തിരു...തുട൪ന്ന് വായിക്കുക


കോവിഡ് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ് : കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍:;വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍

ന്യൂഡൽഹി : രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ചര്‍ച്ചയാവുന്നതിനിടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്‌ . വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്, ചുരുക്കം ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നു ...തുട൪ന്ന് വായിക്കുക


സിറംഇന്‍സ്റ്റി റ്റ്യൂട്ടിന്റെ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ അഞ്ചു മരണം.

മുംബൈ: കോവിഡ് വാക്സിനടക്കം നിര്‍മിക്കുന്ന പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സിറംഇന്‍സ്റ്റി റ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ അഞ്ചു മരണം. പുണെയിലെ മഞ്ച്രി പ്രദേ ശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. തീ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ വനിതാകമ്മീഷന്‍ മുമ്പാകെ എത്തുന്ന പരാതികളില്‍ സ്വത്ത് സംബന്ധമായ പരാതികളാണ് കൂടുതല്‍

മലപ്പുറം : ജില്ലയില്‍ വനിതാകമ്മീഷന്‍ മുമ്പാകെ എത്തുന്ന പരാതികളില്‍ സ്വത്ത് സംബന്ധമായ പരാതികളാണ് കൂടുതല്‍ എത്തുന്നതെന്ന് വനിതാകമ്മീഷനംഗം ഇ.എം രാധ പറഞ്ഞു. സ്വത്ത് തര്‍ക്കം, സ്വത്ത് അപഹരിക്കല്‍ തുടങ്ങിയ പരാതികളാണ് എത്തുന്നത്. ഇത്തരത്തിലുള്ള പരാതി കള്‍ സ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ തെരുവ് നായ നിയന്ത്രണ പദ്ധതി ആരംഭിക്കുന്നു

മലപ്പുറം : ജില്ലയില്‍ തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തി ല്‍ എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ജില്ലാ പഞ്ചായ ത്ത് പ്രഥമ ബോര്‍ഡ് മെമ്പര്‍മാരുടെ യോഗത്തില്‍ പ്രസിഡന്റ് എം.കെ റഫീഖ...തുട൪ന്ന് വായിക്കുക


കന്നുകാലി കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം

മലപ്പുറം : കന്നുകാലി കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടപടിവേണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവ ശ്യപ്പെട്ടു. കര്‍ണ്ണാടക സംസ്ഥാനത്തു നിന്നും കന്നുകാലി വരവ് നിലച്ചതോടെ ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 546 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2866 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 546 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 231 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2866 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ...തുട൪ന്ന് വായിക്കുക


ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍

ലഖ്‌നൗ ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍. ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നിയമസഭാ കൗണ്‍സില്‍ അംഗം ദീപക് സിങ് ചെയര്‍മാന് കത്ത് നല്‍കി. സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.