കസ്റ്റംസിന് എം ശിവശങ്കറിനെ അഞ്ചുദിവസത്തെ കസ്റ്റഡി അനുവദിച്ചു
25/11/2020
കൊച്ചി : നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിൽ കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനo. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ നാലുമാസമായിട്ടും തെളിവൊന്നും കിട്ടിയില്ലേയെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള അഡീഷണല്‍ചീഫ് ജുഡീഷ്യല്‍ മജി സ്ട്രേറ്റ് കോടതി ചോദിച്ചു. ശിവശങ്കറിനെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന കസ്റ്റംസ് അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വിമർശനo. വാദത്തിനുശേഷം അഞ്ചുദിവസ ത്തെ കസ്റ്റഡി അനുവദിച്ചു.
എൻഫോഴ്സ്മെന്റ് കേസിൽ ജയിലിൽ കഴിയുന്ന ശിവശങ്കറിനെ ചൊവ്വാഴ്ച കസ്റ്റംസ് അറസ്റ്റ് ചെയ്തു.കേസിൽ 23–-ാം പ്രതിയാണ്. എന്നാൽ, പതിനൊന്നാം മണിക്കൂറിൽ അറസ്റ്റ് ചെയ്യാൻ ബലവത്തായ എന്ത് തെളിവാണ് ലഭിച്ചതെന്ന് കോടതി ചോദിച്ചു. നിരവധി തവണയായി അന്വേ ഷിക്കുന്നു. എന്ത് തെളിവ് കണ്ടെത്താനാണ് കസ്റ്റഡിയിൽ ചോദിക്കുന്നതെന്ന് വ്യക്തമാക്കണം. ശിവശങ്കറിനെ എന്തിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുപോലും ഹർജിയിൽ വ്യക്തമാക്കി യിട്ടില്ല. സംഭവം നടക്കുമ്പോൾ ഇദ്ദേഹം ഉന്നതപദവി വഹിച്ചിരുന്നു. എന്നാൽ, കസ്റ്റംസ് രേഖക ളിൽ പറയുന്നത് മാധവൻ നായരുടെ മകൻ ശിവശങ്കർ എന്നുമാത്രം. ശിവശങ്കറിനെതിരെ ഗൗരവ മായ ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ശിവശങ്കറിനെ കസ്റ്റംസിന് പേടിയാണോ? അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്നും കോടതി പറഞ്ഞു.
ശിവശങ്കറിനെ കേസിൽ മനഃപൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷ കൻ പറഞ്ഞു. നാലുമാസത്തിൽ ഒമ്പതുതവണ ചോദ്യംചെയ്തിട്ടും കിട്ടാത്ത എന്തു തെളിവാണ് ഇനി ലഭിക്കാനുള്ളത്. സ്വപ്ന ഇത്രയും നാളും നൽകാതിരുന്ന മൊഴി ഇപ്പോൾ നൽകിയത് ദുരൂ ഹമാണ്.
സ്വപ്നയുടെയും മറ്റ് പ്രതികളുടെയും മൊഴികളിൽനിന്നാണ് ശിവശങ്കറിനെതിരെ തെളിവ് ലഭി ച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി. കള്ളക്കടത്തിന്റെ രീതികളെക്കുറിച്ചും കൂടുതൽ പേരുടെ പങ്കി നെക്കുറിച്ചും ചോദ്യം ചെയ്യണം. അന്വേഷണ സംഘത്തിന്റെ ആരോപണത്തിലെ ഗൗരവം പരി ഗണിച്ചാണ് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിടുന്നതെന്ന് കോടതി വ്യക്തമാക്കി.
ന്യൂഡൽഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപവത്കരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്ന തുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു. അതേസമയം കാര്‍ഷിക നിയമങ്ങളെ കുറ...തുട൪ന്ന് വായിക്കുക
കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോട തിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാപിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍...തുട൪ന്ന് വായിക്കുക
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യനില പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനു വദിച്ചത്.
...തുട൪ന്ന് വായിക്കുക
കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ തുങ്ങി മരിച്ച നിലയിൽ കണ്ട കേസില്‍ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കി. കേസിൽ വീണ്ടും പുനർവിചാരണ നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.ജ...തുട൪ന്ന് വായിക്കുക
ചണ്ഡീഗഡ് : ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിര്‍ണ്ണയി ക്കാനാവില്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ഒരു വ്യക്തിക്ക് ലഭിക്കണമെന്നും ജീവിതത്തില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം വളരെ പ്രധാനപ്പെട്ടതാണെന്നും ...തുട൪ന്ന് വായിക്കുക
തിരു: 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ അഭയയ്ക്ക് നീതി. കേസില്‍ ഫാദര്‍തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബി ഐ പ്രത്യേക കോടതി വിധിച്ചു. ഇരുവര്‍ക്കു മെതിരെ കൊലക്കുറ്റം തെളി ഞ്ഞെന്ന് വ്യക്തമാക്കിയ കോടതി ശിക്ഷ നാളെ വിധിക്കും. ദ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: താങ്ങാവുന്ന ചികിത്സാ ചിലവ് മൗലിക അവകാശമാണെന്ന് സുപ്രീം കോടതി. ഒന്നു കില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : നഗരം സ്തംഭിപ്പിച്ചുകൊണ്ട് നടക്കുന്ന കര്‍ഷക സമരം അടിയന്തര ആവശ്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായും കോവിഡ് രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ഓം പ്രകാശ് പരിഹാര്‍ എന്നയാളാണ് ഹര്ജിസമര...തുട൪ന്ന് വായിക്കുക
പാലക്കാട് : കൊല്ലങ്കോട് ഫുഡ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ പ്യൂണായി ജോലി ചെയ്തിരുന്ന കെ. ശശികുമാര്‍ വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത കേസില്‍ ഒരു വര്‍ഷം തടവിനും 6000 രൂപ പിഴയടയ്ക്കാനും ചിറ്റൂര്‍ ജുഡ...തുട൪ന്ന് വായിക്കുക
മുംബൈ : അര്‍ണബ് കേസില്‍ തിരിച്ചടിയേറ്റതിനു പിറകെ കങ്കണാ കേസിലും ഉദ്ധവ് സര്ക്കാ രിന് തിരിച്ചടി. മുംബൈ കോര്പ്പറേഷന് കങ്കണയുടെ ഓഫീസ് പൊളിച്ച നടപടി പ്രതികാര നട പടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ബോംബെ ഹൈക്കോടതി. സംഭവത്തില്‍ മുംബൈമുനിസിപ്പല്കോര് പ്പറേഷന്...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ മഹാരാഷ്ട്ര പോലീസ് സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ പ്രാഥമിക വിലയിരുത്തലില്‍ അര്‍ണബിനെതിരായ കുറ്റം സ്ഥാപിക്കാനായില്ലെന്ന് സുപ്രീം കോടതി. അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച ...തുട൪ന്ന് വായിക്കുക
ബംഗളുരു : എന്‍സിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേ രിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബിനീഷിനെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെട്ടില്ല. ഇതിന് പിന്നാ ലെയാണ് ജയിലിലേക...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.