|
കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത പണിമുടക്കിന് തുടക്കം |
25/11/2020 |
 ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത പണിമുടക്കിന് തുടക്കം. 24 മണിക്കൂർ പണിമുടക്കിൽ 25 കോടി യിലേറെ തൊഴിലാളികൾ അണിചേരുമെന്നു സംയുക്ത സമരസമിതി അവകാശപ്പെട്ടു. ഡൽഹി യിൽ പാർലമെന്റ് സ്ട്രീറ്റിൽ വ്യാഴാഴ്ച കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കൾ തൊഴിലാളികളെ അഭി വാദ്യം ചെയ്യും. വിവിധ കേന്ദ്രത്തിലായി റോഡ് ഉപരോധം, ട്രെയിൻ തടയൽ,പ്രകടനങ്ങൾ,പൊതു യോഗങ്ങൾ എന്നിവ സംഘടിപ്പിക്കും.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിഐ, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് പണിമുട ക്കിന് ആഹ്വാനം നൽകിയത്.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വരുമാന നികുതിക്കു പുറത്തുള്ള എല്ലാ കുടുംബത്തി നും പ്രതിമാസം 7500 രൂപ ധനസഹായം, എല്ലാവർക്കും ഓരോ മാസവും 10 കിലോ സൗജന്യ റേഷൻ, തൊഴിലുറപ്പുതൊഴിൽ ദിനങ്ങൾ ഇരുനൂറാക്കി വർധിപ്പിക്കുക, വേതനം കൂട്ടുക, കർഷ കദ്രോഹ നിയമങ്ങളും തൊഴിലാളിദ്രോഹ ചട്ടങ്ങളും പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പി ക്കുക, സർക്കാർ ജീവനക്കാരുടെ നിർബന്ധിത വിരമിക്കലിന് വഴിയൊരുക്കുന്ന സർക്കുലർ പിൻ വലിക്കുക, പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ട്രേഡ് യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്നത്.
|