Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രതിരോധ മരുന്നു കുത്തിവെപ്പ് യജ്ഞത്തില്‍ ആദ്യദിനം പങ്കാളികളായത് 1.91 ലക്ഷം പേര്‍ ആവശ്യത്തിനനുസരിച്ചു കുപ്പിവെള്ള ഉത്പാദനം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി രണ്ടാംഘട്ടവാക്‌സി നേഷനും കേരളം സജ്ജം ആദ്യദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍ ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പ്രചാരണ ആവേശം പരിധി വിടരുത്; നിരീക്ഷണത്തിന് സർവ സന്നാഹങ്ങളുമായി തിരു. ജില്ലാ ഭരണകൂടം

24/11/2020

തിരു: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായതോടെ ആവേശം അതിരുവിടുന്നി ല്ലെന്ന് ഉറപ്പാക്കാൻ സർവ സന്നാഹങ്ങളൊരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. തെരഞ്ഞെ ടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്‌ക്വാഡുകൾ ജില്ലയിൽ തലങ്ങും വിലങ്ങും സഞ്ചാരം തുടങ്ങി. സ്ഥാനാർഥിയുടെ ചെലവ് മുതൽ പ്രചാരണം വരെ നിരീക്ഷണ വിധേയമാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ജില്ലയിൽ മാതൃ കാപരമായി നടപ്പാക്കാൻ സഹകരിക്കണമെന്നു സ്ഥാനാർഥികളോടും രാഷ്ട്രീയ കക്ഷികളോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അഭ്യർഥിച്ചു.

അന്തിമ സ്ഥാനാർഥി പട്ടികയായതോടെ വാർഡ് അടിസ്ഥാനത്തിൽ വിപുലമായ പ്രചാരണം സ്ഥാനാർഥികൾ ആരംഭിച്ചുകഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോ ക്കോൾ കൂടി ഉൾപ്പെടുത്തിയുള്ള മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കാൻ സ്ഥാനാർഥി കൾ സന്നദ്ധരാകണമെന്ന് എം.സി.സി. മോണിറ്ററിങ് സെൽ യോഗത്തിൽ കളക്ടർ അഭ്യർഥിച്ചു. പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആൾക്കൂട്ടം പാടില്ല. ഇൻഡോർ പരിപാടികൾക്ക് ഹാളിന്റെ വലിപ്പത്തിന്റെ 50 ശതമാനം പേരെയും (പരമാവധി 200 പേർ) ഔട്ട് ഡോർ പരിപാടി കൾക്ക് സ്ഥല വിസ്തൃതിയിൽ ഉൾക്കൊള്ളാനാകുന്നതിന്റെ പകുതി ആളുകളെയും മാത്രമേ പങ്കെടുപ്പിക്കാവൂ. മൈക്ക്, വാഹന പെർമിറ്റ് അടക്കമുള്ള അനുമതികൾ മുൻകൂർ വാങ്ങുന്ന കാര്യവും മറക്കരുത് - കളക്ടർ വ്യക്തമാക്കി.

പ്രചാരണത്തിൽ വ്യക്തി അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. രാഷ്ട്രീയ കക്ഷികളെക്കുറിച്ചുള്ള വിമർശനം നയപരിപാടികളെക്കുറിച്ചു മാത്രമാകണം. എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും സ്വകാര്യതയെ ഹനിക്കുന്നതു മായ പ്രചാരണം പാടില്ല. ആരാധനാലയങ്ങൾ പ്രചാരണത്തിനു വേദിയാക്കരുത്. ജാതി, മത വികാരങ്ങൾ മുതലെടുത്ത് വോട്ട് പിടിക്കുന്നതു കുറ്റകരമാണെന്നും കളക്ടർ പറഞ്ഞു.

പ്രചാരണ ചെലവിനും തെരഞ്ഞെടുപ്പ് കമ്മിഷൻ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തു കളിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്നത് 25,000 രൂപയാണ്. ബ്ലോക്ക് പഞ്ചാ യത്ത് 75,000 രൂപ, ജില്ലാ പഞ്ചായത്ത് ഡിവിഷനിലും കോർപ്പറേഷൻ ഡിവിഷനിലും ഒന്നര ലക്ഷം രൂപ വീതം, മുനിസിപ്പാലിറ്റി ഒരു ലക്ഷം രൂപ എന്നിങ്ങനെയാണു മറ്റു കണക്കുകൾ. ഇത് പരിധി വിടാൻ പാടില്ല. ചെലവ് കണക്കുകൾ നിരീക്ഷിക്കാനുള്ള ചെലവ് നിരീക്ഷകർ ജില്ലയിൽ പ്രവർത്തനം തുടങ്ങിയതായും കളക്ടർ അറിയിച്ചു.

1,998 പ്രചാരണ സാമഗ്രികൾ നീക്കി

രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും നടത്തുന്ന പ്രചാരണ പരിപാടികൾ നിയമാനുസൃതമാ ണോയെന്നു പരിശോധിക്കുന്നതിനു രൂപീകരിച്ച ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ ജില്ലയിൽ ഇതുവരെ അനധികൃതമായി സ്ഥാപിച്ചിരുന്ന 1,998 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. ഏഴു സ്‌ക്വാഡുകളാണ് താലൂക്ക് അടിസ്ഥാനത്തിൽ നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്നത്.

1,728 പോസ്റ്ററുകൾ, 142 ബാനർ, 128 കൊടികൾ എന്നിവയാണ് നിയമം ലംഘിച്ചതിന്റെ പേരിൽ സ്‌ക്വാഡ് നീക്കം ചെയ്തത്. രാഷ്ട്രീയ കക്ഷികളും സംഘടനകളും സ്ഥാപിച്ചിരിക്കുന്ന തെരഞ്ഞെ ടുപ്പ് പ്രചാരണേതര പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്ന നിർദേശം പാലിക്കാത്ത ബോർ ഡുകൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യുകയും അതിന്റെ ചെലവ് ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാർഥിയിൽനിന്ന് ഈടാക്കുകയും ചെയ്യുമെന്നു കളക്ടർ വ്യക്തമാക്കി.

സ്‌ക്വാഡിനൊപ്പം പൊലീസും

ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി ഓരോ സ്‌ക്വാഡി നൊപ്പവും ഒരു പൊലീസ് ഉദ്യോഗസ്ഥനെക്കൂടി നിയമിക്കുമെന്ന് കളക്ടർ പറഞ്ഞു. ഗ്രാമീണ മേഖലയിൽ അഞ്ചും നഗരത്തിൽ രണ്ടും സ്‌ക്വാഡുകളാണു പ്രവർത്തിക്കുന്നത്. സ്‌ക്വാഡിന്റെ എണ്ണം കൂട്ടുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മിഷനിൽ ശുപാർശ ചെയ്യും. തെരഞ്ഞെടുപ്പു ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ അതത് താലൂക്കുകളിൽ പ്രവർത്തിക്കുന്ന സ്‌ക്വാഡിനെ ടെലഫോണിൽ അറിയിച്ചാൽ അടിയന്തര നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.

ജില്ലാതല നോഡൽ ഓഫിസർ - 8547610014, 9446034046, തിരുവനന്തപുരം താലൂക്ക് - 98472 80610, നെടുമങ്ങാട് - 94470 27556, കാട്ടാക്കട - 9447794471, വർക്കല - 94478 55880, നെയ്യാറ്റിൻകര - 82815 22880, 88481 09792, ചിറയിൻകീഴ് - 94464 90873 എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാന ത്തിലുള്ള സ്‌ക്വാഡുകളുടെ നമ്പറുകൾ. ഇവർക്കു പുറമേ മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പാക്കാൻ എംസിസി സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.

അപേക്ഷകളിൽ തീരുമാനം ഉടൻ വേണം

തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനിടെ സർക്കാരിന്റെയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ളസ്ഥലങ്ങളിലോ ഹാളുകളിലോ പാർക്കുകൾ പോലുള്ള കേന്ദ്രങ്ങളിലോ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്ന തിനു ലഭിക്കുന്ന അപേക്ഷകളിൽ 24 മണിക്കൂറിനകം തീരുമാനമെടുക്കണമെന്നു കളക്ടർ നിർദേ ശിച്ചു.

ഇത്തരത്തിലുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർഥി കൾക്കും തുല്യ അവസരം നൽകാൻ ശ്രദ്ധിക്കണം. യോഗങ്ങൾ അവസാനിച്ചാൽ അവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികൾ സംഘാടകർതന്നെ നീക്കം ചെയ്യണമെന്നും കളക്ടർ പറഞ്ഞു.

ജില്ല കളക്ടറുടെ ചേംബറിൽ ചേർന്ന എംസിസി മോണിറ്ററിങ് സെൽ യോഗത്തിൽജില്ലാപൊലീസ് മേധാവി ബി. അശോകൻ, പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ വി. ഗോപിനാഥ്, തെരഞ്ഞെ ടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടറുംസെൽ കൺവീനറുമായ ത്രേസ്യാമ്മ ആന്റണി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നോഡൽ ഓഫിസറും ഡെപ്യൂട്ടി കളക്ടറുമായ ജി.കെ. സുരേഷ് കുമാർ, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നോഡൽ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസൗജന്യ മത്സര പരീക്ഷ പരിശീലനം

തിരു : നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ്(കേരളം) വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന സ്റ്റേറ്റ് വൊക്കേഷണൽഗൈഡൻസ് യൂണിറ്റ് ശാക്തീകരണംപദ്ധതിപ്രകാരംതിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ള തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ല...തുട൪ന്ന് വായിക്കുക


ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: ഇന്റർവ്യൂ 19ന്

തിരു: ചാക്ക ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്, ടൂൾ ആൻഡ് ഡൈ മേക്കർ, മെക്കാ നിക് ആട്ടോ ബോഡി പെയിന്റിംഗ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ മാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 19ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുമാ...തുട൪ന്ന് വായിക്കുക


ദാരിദ്ര്യനിർമാർജനം: കുടുംബശ്രീയുടെ പങ്ക് പ്രധാനം - മുഖ്യമന്ത്രി

തിരു: ബജറ്റിൽ പ്രഖ്യാപിച്ച പൂർണ ദാരിദ്ര്യനിർമാണമെന്ന ലക്ഷ്യം നേടുന്നതിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള നിർമി തിക്കുള്ള ചാലകശക്തിയായിട്ടാണ് കുടുംബശ്രീയെ സർക്കാർ കാണുന്നത്. 14 ജില്ലകളിലേയുംകു...തുട൪ന്ന് വായിക്കുക


ആവശ്യത്തിനനുസരിച്ചു കുപ്പിവെള്ള ഉത്പാദനം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

തിരു: സര്‍ക്കാര്‍ പ്ലാന്റില്‍നിന്നുള്ള ഗുണമേന്മയുള്ള കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ കൂടുന്നതിന നുസരിച്ച് ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കു മിതമായ നിരക്കില്‍ കുടിവെള്ളം ലഭ്യമാക...തുട൪ന്ന് വായിക്കുക


ബജറ്റിൽ തലസ്ഥാനത്തിനു ലഭിച്ചത് ഒറ്റനോട്ടത്തിൽ

തിരു: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം ജില്ലയ്ക്കു മാത്രമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടവ ചുവടെ: * കേരള സാങ്കേതിക സർവകലാശാലയ്ക്ക് പുതിയ ആസ്ഥാന മന്ദിരം. * ഡിജിറ്റൽ സർവകലാശാലയായി ഉയർത്തിയ ഐ ഐ ഐ ടി ...തുട൪ന്ന് വായിക്കുക


കരമന- കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം ഘട്ട റോഡ് വികസനം പൂർത്തിയായി

തിരു: കരമന - കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായ പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള രണ്ടാം ഘട്ട റോഡ് വികസനത്തിന്റെ നിർമാണം പൂർത്തിയായി. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ഐ.ബി.സതീഷ് എം.എൽ.എ, ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി, ഡയറക്റ്റർമാരായ സുര...തുട൪ന്ന് വായിക്കുക


കോവിഡ് വാക്‌സിൻ കുത്തിവയ്പ്പ് ജനുവരി 16 മുതൽ;തിരു.ജില്ലയിൽ 11 കേന്ദ്രങ്ങൾ

തിരു:കോവിഡ് വാക്‌സിൻ കുത്തിവയ്പ്പിന് ജില്ലയിൽജനുവരി 16 തുടക്കം. ജില്ലയിലെ 11 കേന്ദ്ര ങ്ങളിലാണു കുത്തിവയ്പ്പ് നടക്കുന്നത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വെബ് കാസ്റ്റിങ് അടക്കമു ള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്...തുട൪ന്ന് വായിക്കുക


ബജറ്റ്: ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നത് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു : കേരളത്തിലെ ടൂറിസം മേഖല കോവിഡ് 19 കാരണം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ പര്യാപ്തമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി ക‍ടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതിശക്തമായ മാര്‍ക്കറ്റിംഗിലൂടെ മാത്രമേ ടൂറിസം രംഗത്ത് തിരിച്ചു വരവ് സാധിക്കുകയുള്ളൂ. കഴി...തുട൪ന്ന് വായിക്കുക


സഹകരണ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റ് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു : സഹകരണമേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വകുപ്പിന് പ്ലാന്‍ ഇനത്തില്‍ 159 കോടി രൂപ അനു വദിച്ചിട്ടുണ്ട്. ഇതില്‍ 40 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണ് നല്‍കുക.പ്രാഥമി ക ...തുട൪ന്ന് വായിക്കുക


ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് 556 കോടി രൂപ

തിരു : സംസ്ഥാന ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദി ച്ചത് 556 കോടി രൂപ. ആക്കുളം, വേളി ടൂറിസം വികസനത്തിന് 150 കോടി രൂപ അനുവദിച്ചു. നിലവില്‍ നടന്നു വരുന്ന 70 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാ ണിത്. കിന...തുട൪ന്ന് വായിക്കുക


ദേവസ്വം ബോര്‍ഡുകള്‍ക്ക് 150 കോടി രൂപ അനുവദിച്ചത് ചരിത്രത്തിലാദ്യം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു : സംസ്ഥാന ബജറ്റില്‍ ദേവസ്വം ബോര്‍ഡുകളില്‍ 150 കോടി രൂപ സഹായധനമായി പ്രഖ്യാ പിച്ചത് ചരിത്രത്തില്‍ ആദ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ധനസഹായമായി 118 കോടി രൂപ അനുവദി ച്...തുട൪ന്ന് വായിക്കുക


ബീമാപ്പള്ളി ഉറൂസ്: 15ന് പ്രാദേശിക അവധി

തിരു : ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍സ്ഥാപ നങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 15ന് അവധിയായിരിക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷക...തുട൪ന്ന് വായിക്കുക


നഴ്സുമാർക്ക് ഓൺലൈനിൽ ക്രാഷ് കോച്ചിംഗ്

തിരു: നാഷണൽ ഹെൽത്ത് മിഷനിൽ നഴ്സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓൺലൈൻ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്‌കൂൾ. വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനം കൂടിയായ റീച്ച്, അഞ്ച് ദിവസം നീളുന്ന ക്രാഷ് കോഴ്സാണ് നൽകുന്നത്. ഓ...തുട൪ന്ന് വായിക്കുക


താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

തിരു : മൃഗസംരക്ഷണവകുപ്പിലെ സീനിയർ സൂപ്രണ്ട്/സീനിയർ സൂപ്രണ്ട് (അക്കൗണ്ട്‌സ്) തസ്തിക യിലെ 2020 ജൂലൈ ഏഴ് നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത...തുട൪ന്ന് വായിക്കുക


മെഡിക്കൽ ഓങ്കോളജി അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ അസി സ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in. ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.