Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു വിദേശത്തു നിന്നുള്ള തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടി സ്മൃതി 21 ഉദ്ഘാടനം ചെയ്തു വെള്ളിയാഴ്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

അറിയിപ്പുകള്‍

കൂടുതല്‍ 

തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചു. പിടിക്കപ്പെട്ടാൽ കുറ്റക്കാർക്കെതിരെ കർശന നടപടി

23/11/2020

എറണാകുളം: പ്രശ്‌നങ്ങളും പരാതികളും ഇല്ലാതെ സുഗമമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ. ഇതിനായി സ്ഥാനാർത്ഥികളും, രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനമായ തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചു. പിടിക്കപ്പെട്ടാൽ കുറ്റക്കാർക്കെതിരെ കർശന നട പടി സ്വീകരിക്കാനും വരണാധികാരിമാർക്ക് കമീഷൻ നിർദ്ദേശം നൽകി.

മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി പൗരൻമാർ തമ്മിൽ ശത്രുതാ പരമായ വികാരങ്ങളോ വെറുപ്പോ വളർത്തുകയോ വളർത്താൻ ശ്രമിക്കുകയോ ചെയ്താൽ നടപടി.

വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിൻ്റെ മുമ്പുള്ള 48 മണിക്കൂറിൽ പൊതുയോഗം വിളിച്ചു കൂട്ടുകയോ നടത്തുകയോ ചെയ്താലും കുറ്റമായി കണക്കാക്കും.

തിരഞ്ഞെടുപ്പ് യോഗങ്ങളുടെ നടത്തിപ്പ് തടയുന്നതിനായി പ്രവർത്തിക്കുകയോ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താലും വരണാധികാരിക്ക് നടപടി സ്വീകരിക്കാം.

തിരഞ്ഞെടുപ്പിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോസഹവരണാധികാരി യോ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിക്കുകയോ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കുകയോ ചെയ്യു ന്നതും കുറ്റകരമാണ്.

തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വോട്ടു ചെയ്യൽ നടപടിക്രമങ്ങൾ പരസ്യമാക്കു ന്നതും കുറ്റകരമാണ്.

പഞ്ചായത്ത് പോളിംഗ് സ്റ്റേഷൻ്റെ ഇരുന്നൂറു മീറ്റർ പരിധിയിലും മുനിസിപ്പൽ വാർഡ് പോളിംഗ് സ്റ്റേഷൻ്റെ നൂറു മീറ്റർ പരിധിക്കുള്ളിലും വോട്ടു പിടിക്കുകയോ, പ്രചരണം നടത്തുകയോ നോട്ടീ സോ ചിഹ്നമോ പ്രദർശിപ്പിക്കുകയും ചെയ്താൽ നടപടിയുണ്ടാകും.

വോട്ടെടുപ്പ് തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറുക , പ്രിസൈഡിംഗ് ഓഫീസറുടെ നിർദ്ദേശ ങ്ങൾ അനുസരിക്കാതിരിക്കുക എന്നിവയും കുറ്റമായി കണക്കാക്കും.

ഉദ്യോഗസ്ഥർ വാഹനങ്ങൾ നിയമവിരുദ്ധമായി കൂലിക്കെടുക്കുകയോ സ്വന്തമാക്കുകയോ ചെയ്യു ന്നതും, ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഏജൻ്റായോ പോളിംഗ് ഏജൻറായോ പ്രവർത്തിക്കുന്നതും നിയമവിരുദ്ധമാണ്.

പോളിംഗ് സ്റ്റേഷനുകൾ കൈയേറുക, വോട്ടർമാരെ വോട്ടു ചെയ്യാൻ അനുവദിക്കാതിരിക്കുക ബൂത്ത് പിടിച്ചെടുക്കുക, വോട്ടെണ്ണൽ തടസപ്പെടുത്തുക എന്നിവ കുറ്റമായുംഇതിനായി ഉദ്യോഗ സ്ഥർ സഹായിച്ചാൽ ഇവർക്കെതിരെയും റിട്ടേണിംഗ് ഓഫീസർമാർ നടപടി സ്വീകരിക്കും.

നാമനിർദ്ദേശ പത്രിക നശിപ്പിക്കുക, വിരൂപമാക്കുക, വോട്ടിംഗ് യന്ത്രം നശിപ്പിക്കുക, ഏതെങ്കി ലും സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുന്നത് ദൈവീകമായ അപ്രീതിക്ക് കാരണമാകും എന്ന് ഭീഷ ണിപ്പെടുത്തി ഒരാളുടെ വോട്ടവകാശം ഉപയോഗിക്കുന്നതിൽ ഇടപെടുക, സമ്മതിദായകനെ സ്വാധീനിക്കുകയോ ആൾമാറാട്ടം നടത്തുകയോ ചെയ്യുക, ഒരിക്കൽ വോട്ടു ചെയ്തയാൾ അതേ തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടു ചെയ്യുക എന്നിവയും കുറ്റമായി പരിഗണിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു

കോഴിക്കോട് : കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. മുതിര്‍ന്നവര്‍ ക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കി യുമാണ് കുറച്ചത്. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നുള്ള തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടി

തിരു: കോവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലർക്കും അർഹമായ ആനുകൂല്യ ങ്ങൾ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കാൻ നോർക്ക വഴി സഹായം. ആനുകൂല്യം ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ കോപ്പി വിദേശ തൊഴിൽ ദാതാവിന്റെ വി...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ 10,36,488 സമ്മതിദായകര്‍

പത്തനംതിട്ട : ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി വോട്ടര്‍പട്ടിക യില്‍ പേരുള്ളത് 10,36,488 സമ്മതിദായകരാണ്. ഇതില്‍ 5,44,965 പേര്‍ സ്ത്രീ കളും 4,91,519 പേര്‍ പുരുഷന്മാരും നാലുപേര്‍ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്.ഇത്ത വണ വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ...തുട൪ന്ന് വായിക്കുക


സർട്ടിഫിക്കറ്റുകൾക്കായി ഭക്ഷ്യസുരക്ഷാ ഓഫീസ് സന്ദർശിക്കേണ്ടതില്ല

തിരു: ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കേ ണ്ടുന്ന ആവശ്യകത ക്കായിപൊതുജനങ്ങൾ ഭക്ഷ്യസുരക്ഷാഓഫീസ് സന്ദർശി ക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യ സംരംഭകര...തുട൪ന്ന് വായിക്കുക


വാടക വീട്ടിലുള്ളവർക്കും ഇനി റേഷൻ കാർഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമൻ

തിരു: സംസ്ഥാനത്ത് ഇനി മുതൽ വാടക വീട്ടിൽ താമസിക്കുന്നവർക്കും റേഷൻ കാർഡ്. കാർഡി ന് അപേക്ഷിക്കുന്നവർ വാടകക്കരാർ കാണിച്ച്‌ അപേക്ഷിച്ചാൽ കാർഡ് ലഭ്യമാകും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. വാടക വീട്ടിൽ താ...തുട൪ന്ന് വായിക്കുക


കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം ശനിയാഴ്ച ആരംഭിക്കും

തിരു; കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ യുടെ 54 സംസ്ഥാന സമ്മേളനം ജനുവരി 23, 24 (ശനി, ഞായർ ) തീയതികളിൽ നടക്കും. കൊവിഡ് പശ്ചാ ത്തലത്തിൽ സൂം മീറ്റിങ്ങിലാണ് ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുക സമ്മേളനത്തിനോട് അനുബന്ധിച്ച് 9 മണിക്ക് തിരു...തുട൪ന്ന് വായിക്കുക


കോവിഡ് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ് : കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍:;വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍

ന്യൂഡൽഹി : രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ചര്‍ച്ചയാവുന്നതിനിടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്‌ . വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്, ചുരുക്കം ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നു ...തുട൪ന്ന് വായിക്കുക


സിറംഇന്‍സ്റ്റി റ്റ്യൂട്ടിന്റെ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ അഞ്ചു മരണം.

മുംബൈ: കോവിഡ് വാക്സിനടക്കം നിര്‍മിക്കുന്ന പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സിറംഇന്‍സ്റ്റി റ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ അഞ്ചു മരണം. പുണെയിലെ മഞ്ച്രി പ്രദേ ശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. തീ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ വനിതാകമ്മീഷന്‍ മുമ്പാകെ എത്തുന്ന പരാതികളില്‍ സ്വത്ത് സംബന്ധമായ പരാതികളാണ് കൂടുതല്‍

മലപ്പുറം : ജില്ലയില്‍ വനിതാകമ്മീഷന്‍ മുമ്പാകെ എത്തുന്ന പരാതികളില്‍ സ്വത്ത് സംബന്ധമായ പരാതികളാണ് കൂടുതല്‍ എത്തുന്നതെന്ന് വനിതാകമ്മീഷനംഗം ഇ.എം രാധ പറഞ്ഞു. സ്വത്ത് തര്‍ക്കം, സ്വത്ത് അപഹരിക്കല്‍ തുടങ്ങിയ പരാതികളാണ് എത്തുന്നത്. ഇത്തരത്തിലുള്ള പരാതി കള്‍ സ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ തെരുവ് നായ നിയന്ത്രണ പദ്ധതി ആരംഭിക്കുന്നു

മലപ്പുറം : ജില്ലയില്‍ തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തി ല്‍ എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ജില്ലാ പഞ്ചായ ത്ത് പ്രഥമ ബോര്‍ഡ് മെമ്പര്‍മാരുടെ യോഗത്തില്‍ പ്രസിഡന്റ് എം.കെ റഫീഖ...തുട൪ന്ന് വായിക്കുക


കന്നുകാലി കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം

മലപ്പുറം : കന്നുകാലി കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടപടിവേണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവ ശ്യപ്പെട്ടു. കര്‍ണ്ണാടക സംസ്ഥാനത്തു നിന്നും കന്നുകാലി വരവ് നിലച്ചതോടെ ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 546 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2866 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 546 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 231 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2866 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ...തുട൪ന്ന് വായിക്കുക


ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍

ലഖ്‌നൗ ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍. ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നിയമസഭാ കൗണ്‍സില്‍ അംഗം ദീപക് സിങ് ചെയര്‍മാന് കത്ത് നല്‍കി. സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങ...തുട൪ന്ന് വായിക്കുക


അടൂര്‍ ഇരട്ടപ്പാല നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്

അടൂര്‍ : ടൗണിന്റെ മുഖഛായ മാറ്റുന്ന ഇരട്ടപ്പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. കെഎസ്ആര്‍ ടിസി കവലയിലെ നിലവിലുള്ള പാലത്തിനു സമാന്തരമായി തെക്കും വടക്കും വശങ്ങളിലാണു പുതിയ പാലങ്ങള്‍. തെക്കു വശത്തെ പാലത്തിന്റെ ബീമും സ്ലാബും പണി പൂര്‍ത്തിയായി. വടക്കു വശത...തുട൪ന്ന് വായിക്കുക


ഹയർ സെക്കന്ററി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ

തിരു : 2019 ഡിസംബറിൽ ഹയർ സെക്കന്ററി ഒന്നാം വർഷ തുല്യതാപരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തി യാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് മൂന്ന് മുതൽ എട്ട് വരെ വിവിധപരീക്ഷാ കേന്ദ്രങ്ങളി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.