|
തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം: തൊഴിലാളികളില്‍ നിന്നുള്ള അപേക്ഷകള്‍ ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം |
23/11/2020 |
 തിരു: സംസ്ഥാനത്തെ സ്വകാര്യ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍ നിന്നുംമികച്ചവരെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിനായി തൊഴിലാളികളില്‍ നിന്നുള്ള അപേ ക്ഷകള്‍ നവംബര്‍ 11 മുതല്‍ സ്വീകരിച്ചു തുടങ്ങി. ഡിസംബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കു ന്നതിനുള്ള അന്തിമ തീയതി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ക്കായി സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവുമാണ് അവാര്‍ഡായി നല്‍കുന്നത്.സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മാണ തൊഴിലാളി ,കള്ള് ചെത്തു തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി,പ്ലാന്റേഷന് തൊഴിലാളി, സെയില്‍സ് മാന്‍ / വുമണ്‍,നേഴ്സ് ,ടെക്സ്റ്റയില്‍ തൊഴിലാളി, ആഭരണ തൊഴിലാളി, ഗാര്‍ഹിക തൊഴിലാളി എന്നീ മേഖലകളില്‍ നിന്നുള്ളവരെയാണ് തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്.തൊഴിലാളിയില്‍ നിന്നും പതിനഞ്ചു ചോദ്യങ്ങള്‍ക്കു ഉത്തരം തേടിയുള്ള നോമിനേഷനും തൊഴിലാളിയെക്കുറിച്ച് തൊഴിലുടമ, ട്രേഡ് യൂണിയന് പ്രതിനിധി എന്നിവരുടെ അഭിപ്രായവും ഓണ്‍ലൈന്‍ ആയിശേഖ രിക്കും. ഇതോടൊപ്പം സോഫ്റ്റ്വെയര് മുഖേന മാര്‍ക്ക് കണക്കാക്കുകയും തുടര്‍ന്ന് ലേബര്‍ കമ്മീ ഷണര്‍ നിശ്ചയിക്കുന്ന കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയിട്ടുള്ള തൊഴി ലാളികളെ മൂന്ന് ഘട്ടങ്ങളിലായുള്ള ഇന്റര്‍വ്യൂ നടത്തിയതിനു ശേഷവുമാണ് ഏറ്റവുംമികച്ചതൊഴി ലാളിയെ തെരഞ്ഞെടുക്കുന്നത്. തൊഴിലാളികളുടെ എന്‍ട്രികള്‍ ലേബര്‍കമ്മീഷണറുടെ വെബ സൈറ്റ് ആയ www.lc.kerala.gov.in മുഖേന അയക്കാം.
തൊഴിലാളി സമര്‍പ്പിക്കുന്ന നോമിനേഷന് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ പരിശോധിച്ച ശേഷം യോഗ്യതയുളള അപേക്ഷകള്‍ വിശദ പരിശോധനയ്ക്കായി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കും. അംഗീകരിക്കപ്പെടുന്ന മുറയ്ക് നോമിനേഷനില്‍ സമര്‍പ്പിച്ചിട്ടുള്ള വിവരങ്ങള്‍ പ്രകാരം തൊഴിലുടമയ്ക്കും ട്രേഡ് യൂണിയന് പ്രതിനിധിക്കും ചോദ്യവലി പൂരിപ്പിച്ച് നല്‍കുന്നതിനുള്ള അലെര്‍ട് മെസ്സേജുകള്‍ ഇമെയില്‍ ആയും എസ് എം എസ് ആയും ലഭിക്കും.തൊഴിലുടമയ്ക്കും ട്രേഡ് യൂണിയന് പ്രതിനിധിക്കും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലേബര്‍ കമ്മീഷണ റുടെ വെബ്സൈറ്റിലുള്ള www.lc.kerala.gov.in തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് എന്ന ലിങ്കില്ക്ലിക്ക് ചെയ്ത് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ചോദ്യാവലി പൂരിപ്പിച്ച് തൊഴിലാളിയെ കുറിച്ച് തങ്ങള്‍ക്കുള്ള അഭിപ്രായം സമര്‍പ്പിക്കാം.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് തൊഴിലാളി പൂരിപ്പിച്ച് സമര്‍പ്പിക്കുന്ന ചോദ്യാവലിയും തൊഴി ലുടമ പ്രതിനിധി,ട്രേഡ് യൂണിയന് പ്രതിനിധി എന്നിവര്‍ പൂരിപ്പിച്ച് സമര്‍പ്പിക്കുന്ന ശുപാര്‍ശയും ജില്ലാലേബര്‍ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന സമയംമുതല്‍ സോഫ്റ്റ്വെയര്പോര്ട്ടലില്ലഭ്യമാകും.
പരിശോധനയ്കും അന്വേഷണത്തിനും ശേഷം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളിയുടെ ആകെ മാര്‍ക്ക് പോര്‍ട്ടലില്‍ രേഖപ്പെടുത്തും. കട്ട് ഓഫ് മാര്‍ക്ക് ലഭിക്കുന്ന തൊഴിലാളികളെ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഇന്റര്‍വ്യൂ നടത്തി മികച്ചതൊഴിലാളിയെ കണ്ടെത്തി കമ്മിറ്റി മുമ്പാ കെ അഭിമുഖത്തിന് ശുപാര്‍ശ ചെയ്യും.
ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഓരോ തൊഴില്‍ മേഖലയില്‍ നിന്നും നോമിനേറ്റ് ചെയ്യുന്ന തൊഴി ലാളികളെ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍ ഇന്റര്‍വ്യൂ നടത്തി ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്കായി സോഫ്റ്റ്വെയര് മുഖേന ശുപാര്‍ശ ചെയ്യും. ഇതിനായി റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ അധ്യക്ഷനായുള്ള റീജ ണല്‍ കമ്മിറ്റി ,ജില്ലാലേബര്‍ ഓഫീസര്‍ അധ്യക്ഷനായുള്ള ജില്ലാകമ്മിറ്റിഎന്നിവരൂപീകരിച്ചിട്ടുണ്ട്.
11.11.2020 മുതല്‍ 15.12.2020 വരെ തെഴിലാളികള്‍ക്ക് നോമിനേഷനുകള്സമര്പ്പിക്കാം.11.11.2020 മുതല്‍ 18.12.2020 വരെ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ നോമിനേഷനുകള്‍ പരിശോധിക്കും. 11.11. 2020 മുതല്‍ 23.12.2020 വരെ ട്രേഡ് യൂണിയനുകള്‍ക്കും തൊഴിലുടമകള്‍ക്കും സബ്മിഷനുകള്‍ സമര്‍പ്പിക്കാം.
11.11.2020 മുതല്‍ 04.01.2021 വരെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ സൂക്ഷ്മപരിശോധനയാ ണ്. 05.01.2021 മുതല്‍ മുതല്‍ 06.01.2021 വരെ ലേബര്‍ കമ്മീഷണര്‍ കട്ട് ഓഫ് മാര്‍ക്ക് നിശ്ച യിക്കും. 07.01.2021 മുതല്‍ 20.01.2021 വരെ ജില്ലാ കമ്മിറ്റിയുടെ ഇന്റര്‍വ്യൂവും 21.01.2021മുതല്‍ 28.01.2021 വരെ റീജണല്‍ കമ്മിറ്റിയുടെ ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും. 29.01.2021 മുതല്‍ 04.02. 2021 വരെ സംസ്ഥാന കമ്മിറ്റിയുടെ ഇന്റര്‍വ്യൂ നടക്കും.
ഫെബ്രുവരി രണ്ടാം വാരം അവാര്‍ഡ് ദാന ചടങ്ങ് നടത്തും. പ്രവര്‍ത്തനങ്ങളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും. അഭിമുഖങ്ങള്‍ ആവശ്യമെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തുന്നതിനും നിശ്ചയിച്ചിട്ടിട്ടുണ്ട്.
|
|
കാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു |
കോഴിക്കോട് : കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. മുതിര്‍ന്നവര്‍ ക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കി യുമാണ് കുറച്ചത്. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍...തുട൪ന്ന് വായിക്കുക |
|
വിദേശത്തു നിന്നുള്ള തൊഴിൽ ആനുകൂല്യം ലഭിക്കാൻ നടപടി |
തിരു: കോവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലർക്കും അർഹമായ ആനുകൂല്യ ങ്ങൾ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കാൻ നോർക്ക വഴി സഹായം.
ആനുകൂല്യം ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ കോപ്പി വിദേശ തൊഴിൽ ദാതാവിന്റെ വി...തുട൪ന്ന് വായിക്കുക |
|
പത്തനംതിട്ട ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ 10,36,488 സമ്മതിദായകര്‍ |
പത്തനംതിട്ട : ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി വോട്ടര്‍പട്ടിക യില്‍ പേരുള്ളത് 10,36,488 സമ്മതിദായകരാണ്. ഇതില്‍ 5,44,965 പേര് സ്ത്രീ കളും 4,91,519 പേര് പുരുഷന്മാരും നാലുപേര്ട്രാന്സ്ജെന്ഡര്മാരുമാണ്.ഇത്ത വണ വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ...തുട൪ന്ന് വായിക്കുക |
|
സർട്ടിഫിക്കറ്റുകൾക്കായി ഭക്ഷ്യസുരക്ഷാ ഓഫീസ് സന്ദർശിക്കേണ്ടതില്ല |
തിരു: ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കേ ണ്ടുന്ന ആവശ്യകത ക്കായിപൊതുജനങ്ങൾ ഭക്ഷ്യസുരക്ഷാഓഫീസ് സന്ദർശി ക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യ സംരംഭകര...തുട൪ന്ന് വായിക്കുക |
|
വാടക വീട്ടിലുള്ളവർക്കും ഇനി റേഷൻ കാർഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമൻ |
തിരു: സംസ്ഥാനത്ത് ഇനി മുതൽ വാടക വീട്ടിൽ താമസിക്കുന്നവർക്കും റേഷൻ കാർഡ്. കാർഡി ന് അപേക്ഷിക്കുന്നവർ വാടകക്കരാർ കാണിച്ച് അപേക്ഷിച്ചാൽ കാർഡ് ലഭ്യമാകും. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
വാടക വീട്ടിൽ താ...തുട൪ന്ന് വായിക്കുക |
|
കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം ശനിയാഴ്ച ആരംഭിക്കും |
തിരു; കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ യുടെ 54 സംസ്ഥാന സമ്മേളനം ജനുവരി 23, 24 (ശനി, ഞായർ ) തീയതികളിൽ നടക്കും. കൊവിഡ് പശ്ചാ ത്തലത്തിൽ സൂം മീറ്റിങ്ങിലാണ് ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുക സമ്മേളനത്തിനോട് അനുബന്ധിച്ച് 9 മണിക്ക് തിരു...തുട൪ന്ന് വായിക്കുക |
|
കോവിഡ് വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണ് : കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്:;വാക്സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍ |
ന്യൂഡൽഹി : രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ചര്‍ച്ചയാവുന്നതിനിടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് . വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണ്, ചുരുക്കം ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നു ...തുട൪ന്ന് വായിക്കുക |
|
സിറംഇന്സ്റ്റി റ്റ്യൂട്ടിന്റെ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ അഞ്ചു മരണം. |
മുംബൈ: കോവിഡ് വാക്സിനടക്കം നിര്‍മിക്കുന്ന പ്രമുഖ വാക്സിന് നിര്‍മാതാക്കളായ സിറംഇന്സ്റ്റി റ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ അഞ്ചു മരണം. പുണെയിലെ മഞ്ച്രി പ്രദേ ശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. തീ...തുട൪ന്ന് വായിക്കുക |
|
മലപ്പുറം ജില്ലയില്‍ വനിതാകമ്മീഷന് മുമ്പാകെ എത്തുന്ന പരാതികളില്‍ സ്വത്ത് സംബന്ധമായ പരാതികളാണ് കൂടുതല്‍ |
മലപ്പുറം : ജില്ലയില്‍ വനിതാകമ്മീഷന് മുമ്പാകെ എത്തുന്ന പരാതികളില്‍ സ്വത്ത് സംബന്ധമായ പരാതികളാണ് കൂടുതല്‍ എത്തുന്നതെന്ന് വനിതാകമ്മീഷനംഗം ഇ.എം രാധ പറഞ്ഞു. സ്വത്ത് തര്‍ക്കം, സ്വത്ത് അപഹരിക്കല്‍ തുടങ്ങിയ പരാതികളാണ് എത്തുന്നത്. ഇത്തരത്തിലുള്ള പരാതി കള്‍ സ...തുട൪ന്ന് വായിക്കുക |
|
മലപ്പുറം ജില്ലയില്‍ തെരുവ് നായ നിയന്ത്രണ പദ്ധതി ആരംഭിക്കുന്നു |
മലപ്പുറം : ജില്ലയില്‍ തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തി ല്‍ എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്ട്രോള്) പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ജില്ലാ പഞ്ചായ ത്ത് പ്രഥമ ബോര്‍ഡ് മെമ്പര്‍മാരുടെ യോഗത്തില്‍ പ്രസിഡന്റ് എം.കെ റഫീഖ...തുട൪ന്ന് വായിക്കുക |
|
കന്നുകാലി കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണം |
മലപ്പുറം : കന്നുകാലി കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടപടിവേണമെന്ന് ആള് കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവ ശ്യപ്പെട്ടു. കര്‍ണ്ണാടക സംസ്ഥാനത്തു നിന്നും കന്നുകാലി വരവ് നിലച്ചതോടെ ...തുട൪ന്ന് വായിക്കുക |
|
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 546 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2866 പേര് |
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 546 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 231 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2866 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ...തുട൪ന്ന് വായിക്കുക |
|
ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍ |
ലഖ്നൗ ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍. ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നിയമസഭാ കൗണ്‍സില്‍ അംഗം ദീപക് സിങ് ചെയര്മാന് കത്ത് നല്കി. സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങ...തുട൪ന്ന് വായിക്കുക |
|
അടൂര്‍ ഇരട്ടപ്പാല നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് |
അടൂര്‍ : ടൗണിന്റെ മുഖഛായ മാറ്റുന്ന ഇരട്ടപ്പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. കെഎസ്ആര് ടിസി കവലയിലെ നിലവിലുള്ള പാലത്തിനു സമാന്തരമായി തെക്കും വടക്കും വശങ്ങളിലാണു പുതിയ പാലങ്ങള്‍. തെക്കു വശത്തെ പാലത്തിന്റെ ബീമും സ്ലാബും പണി പൂര്‍ത്തിയായി. വടക്കു വശത...തുട൪ന്ന് വായിക്കുക |
|
ഹയർ സെക്കന്ററി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ |
തിരു : 2019 ഡിസംബറിൽ ഹയർ സെക്കന്ററി ഒന്നാം വർഷ തുല്യതാപരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തി യാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് മൂന്ന് മുതൽ എട്ട് വരെ വിവിധപരീക്ഷാ കേന്ദ്രങ്ങളി...തുട൪ന്ന് വായിക്കുക |
|