Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ഒറ്റത്തവണ സ്‌കോളർഷിപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ഗുരുവായൂര്‍ ഏകാദശി ഉത്സവം: ചാവക്കാട് താലൂക്കില്‍ നവംബര്‍ 25ന് പ്രാദേശികാവധി തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചു പോലീസ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല: നിയമസഭയിൽ ചർച്ച നടത്തിയശേഷം തുടർനടപടി- മുഖ്യമന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

സ്വപ്ന സുരേഷിന്റെ വിവാദശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഡിജിപിക്ക് പരാതി നല്‍കും

20/11/2020

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വിവാദശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഡിജിപിക്ക് പരാതി നല്‍കും. അന്വേഷണം അട്ടിമറി ക്കാനുള്ള ശ്രമമാണെന്നും മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇഡി നിലപാട്. ഇഡി രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്ന വായിച്ച് കേട്ട് ഒപ്പിട്ടതാണെന്നും ശബ്ദ രേഖയില്‍ പറയുന്ന ആറാം തീയതിയെന്ന ദിവസം സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കുന്നു.

ഗൂഡാലോചനയെപറ്റി എന്‍ ഐ എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

സര്‍ക്കാരിനും സിപിഎമ്മിനുംഎതിരായുള്ള അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഗൂഡാലോചനയെ പറ്റി എന്‍ ഐ എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേ താവ് രമേശ് ചെന്നിതല ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീവച്ചത് മുതല്‍ ആരംഭിച്ച ഈ അട്ടിമറി നീക്കത്തിന്റെ തുടര്‍ച്ചയാണ് സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശമെന്നും നിയമസഭയെ പോലും ഇതിന് വേണ്ടി ഉപയോഗിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് ഒരുക്കിയ നാടകമെന്ന് കെപിസിസി അധ്യക്ഷന്‍

സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് ഒരുക്കിയ നാടകമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സ്വപ്ന സുരേ ഷിന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ യഥാര്‍ത്ഥമാണോ? ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ എവിടേക്കെങ്കിലും കൊണ്ടുപോയപ്പോഴാണോ ശബ്ദരേഖ എടുത്തത്. എങ്കില്‍ ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംബാര്‍ കോഴയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരേ ഗുരുതര ആരോപണവു മായി ബിജു രമേശ്

തിരു: ബാര്‍ കോഴയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരേ ഗുരുതര ആരോപണവു മായി ബിജു രമേശ്. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷ മാണ് ബാര്‍ കോഴക്കേസിലെ അന്വേഷണം നിലച്ചതെന്ന് ബിജുരമേശ് വെളിപ്പെടുത്തി. രഹസ്യ മൊഴി നല്‍കാതിര...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി

കൊച്ചി : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാ ക്കി. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവശങ്കറിന്റെ അറസ്റ്റ്...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം

തിരു: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭ വത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം നാളെ അന്വേഷണം തുടങ്ങും. എന്‍ഫോഴ്സ്മെന്റിനെതി രെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് പ്രത്യേക പൊലീസ് സംഘം പ്രാഥമിക പരി ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 902 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3100 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 902 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 421 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3100 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ല...തുട൪ന്ന് വായിക്കുക


പോലീസ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല: നിയമസഭയിൽ ചർച്ച നടത്തിയശേഷം തുടർനടപടി- മുഖ്യമന്ത്രി

തിരു: കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, പൊതു നിരീക്ഷകന്‍ ജില്ലയിലെത്തി

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പൊതു നിരീക്ഷകനായി ചുമതലയുള്ള സി.വി സാജന്‍ ജില്ലയിലെത്തി. ജില്ല കളക്ടര്‍ എസ്.സുഹാസുമായി അദ്ദേഹം പ്രാഥമിക ചര്‍ച്ച നടത്തി. തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായ സി.വി...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണ സമിതി അംഗങ്ങള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടെയും നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ല കളക്ടര്‍ എസ്. സുഹാസ് പരിശീലന പരിപാടിക്ക് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭര...തുട൪ന്ന് വായിക്കുക


തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചു. പിടിക്കപ്പെട്ടാൽ കുറ്റക്കാർക്കെതിരെ കർശന നടപടി

എറണാകുളം: പ്രശ്‌നങ്ങളും പരാതികളും ഇല്ലാതെ സുഗമമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ. ഇതിനായി സ്ഥാനാർത്ഥികളും, രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനമായ തിരഞ്ഞെടുപ്പ് കുറ്റങ്ങ...തുട൪ന്ന് വായിക്കുക


ഗുരുവായൂര്‍ ഏകാദശി ഉത്സവം: ചാവക്കാട് താലൂക്കില്‍ നവംബര്‍ 25ന് പ്രാദേശികാവധി

ഗുരുവായൂര്‍ : ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ഉത്സവം പ്രമാണിച്ച് നവംബര്‍ 25ന് ചാവക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു...തുട൪ന്ന് വായിക്കുക


ഡെൻ്റൽ കോളേജുകളിൽ മികച്ച അധ്യാപകനുള്ള അവാർഡിന് അർഹനായ ഡോ: കെ. ഹർഷകുമാർ

തിരു: ആരോഗ്യ സർവകലാശാല ഏർപ്പെടുത്തിയ സംസ്ഥാനത്തെ ഡെൻ്റൽ കോളേജുകളിൽ 2020ലെ മികച്ച അധ്യാപകനുള്ള അവാർഡിന് അർഹനായ തിരുവനന്തപുരം ഡെൻ്റൽകോളേജ് വൈസ് പ്രിൻസിപ്പാളും പ്രോസ്തോഡോൺടിക്സ് വിഭാഗം മേധാവിയുമായ ഡോ: കെ. ഹർഷകുമാർ. ...തുട൪ന്ന് വായിക്കുക


ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടുമായി യൂണിയന്‍ എ.എം.സി

കൊച്ചി: യൂണിയന്‍ അസറ്റ് മാനേജ്മെന്റ് കമ്പനി (എ.എം.സി) പുതിയ ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. ഇക്വിറ്റിയിലും ഇക്വിറ്റി അനുബന്ധഉപകരണങ്ങളിലും നിക്ഷേപിക്കുന്നഒരുഓപ്പണ്‍-എന്‍ഡഡ് ഹൈബ്രിഡ് നിക്ഷേപ പദ്ധതിയാണിത്. സ്‌കീമിന്റെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ...തുട൪ന്ന് വായിക്കുക


26ന്‌ നടത്തുന്ന പണിമുടക്ക്‌ വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന്‌ കേരള പത്രപ്രവർത്തക യൂണിയൻ

തിരു: കേന്ദ്ര സർക്കാരിൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയനു കൾ 26ന്‌ നടത്തുന്ന പണിമുടക്കിനെ മാധ്യമ പ്രവർത്തകരും ജീവനക്കാരും പിന്തുണക്കും. മാധ്യമ പ്രവർത്തകരുടെ വേജ്‌ബോഡ്‌ ഇല്ലാതാക്കുന്ന തൊഴിൽകോഡുകളാണ്‌ കേന്ദ്രസർക്കാർ പാസ്സാക്കി ...തുട൪ന്ന് വായിക്കുക


തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: തൊഴിലാളികളില്‍ നിന്നുള്ള അപേക്ഷകള്‍ ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം

തിരു: സംസ്ഥാനത്തെ സ്വകാര്യ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍ നിന്നുംമികച്ചവരെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിനായി തൊഴിലാളികളില്‍ നിന്നുള്ള അപേ ക്ഷകള്‍ നവംബര്‍ 11 മുതല്‍ സ്വീകരിച്ചു തുടങ്ങി. ഡിസംബര്‍ 15 ആണ് അപേക്ഷ സമര്‍പ്പിക്കു ന്നതിനുള...തുട൪ന്ന് വായിക്കുക


സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ്; തൊഴില്‍ വകുപ്പ് നടപടികള്‍ ആരംഭിച്ചു

തിരു: സംസ്ഥാനത്തെ സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവ് ആസ്പദ മാക്കി ഗ്രേഡ് ചെയ്ത് അവാര്‍ഡുകള്‍ നല്‍കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ 2019 വര്‍ഷത്തെ അസസ്സ്‌മെന്റ് നടപടികള്‍ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട തൊഴില്‍ മേഖലകളിലുള്ള സ്ഥാപ...തുട൪ന്ന് വായിക്കുക


അച്ചടക്ക നടപടിയുടെ ഭാഗമായി ഡ്രൈവറെ സ്ഥലം മാറ്റി

തിരു; യാത്രാക്കാരിയായ പെൺകുട്ടിയെ മറ്റ് യാത്രാക്കാർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും, ഡ്രൈവർ ബസ് നിർത്താൻ തയ്യാറാകാതെ അര കിലോമീറ്റർ മാറ്റി നിർത്തിയ സംഭവത്തിൽഡ്രൈവറെസ്ഥലം മാറ്റി. ഇടുക്കി കട്ടപ്പന യൂണിറ്റിലെ ഡ്രൈവർ എസ്. ജയചന്ദ്രനെ അച്ചടക്ക നടപടിയുടെ ഭാഗമായ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.