Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണ സമിതി നാളെ അധികാരമേൽക്കും ശരീരഭാരം കുറയ്ക്കുന്നതിന് സീ ദ റിയല്‍ യു എന്ന ഓണ്‍ലൈന്‍ ഫിറ്റ്‌നസ് പോര്‍ട്ടല്‍ ആരംഭിച്ചു. സുരക്ഷിത ശബ്ദത്തിനായുള്ള രണ്ടാമത് ആഗോള സമ്മേളനം ശനിയാഴ്ച തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കിൽ നിന്നും ഒഴിവാക്കി കേരള കായിക ലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണo

ആരോഗ്യം

കൂടുതല്‍ 

എം.ബി.ബി.എസ്. സീറ്റ് അലോട്ട്‌മെന്റ് - സര്‍ക്കാര്‍ കാഴ്ച്ചക്കാരായി നില്‍ക്കരുത്: ഐ.എം.എ.

19/11/2020

തിരു: എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ സീറ്റ് അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാഴ്ച്ചക്കാരായി നില്‍ക്കരുതെന്നും ശക്തമായഇടപെടല്‍ഉണ്ടാവണമെന്നും വിദ്യാര്‍ത്ഥികളുടെ ഫീസ് അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കുവാന്‍ വേണ്ടിയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയുമെല്ലാംആശങ്കകള്‍പരിഹരിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. പതിനഞ്ചാം തീയതി മുതല്‍ ഓപ്ഷന്‍ നല്‍കികാത്തിരിക്കുന്നവിദ്യാര്‍ ത്ഥികള്‍ക്ക് ഫീസ് നിശ്ചയിച്ചുകൊണ്ട് പതിനൊന്നാം തീയതി തന്നെ ഫീസ് നിര്‍ണ്ണയകമ്മിറ്റിഉത്ത രവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് 6.5 ലക്ഷം മുതല്‍ 7.1 ലക്ഷം രൂപ വരെയുള്ള ഫീസ് ആണ് നിശ്ചയിച്ചിരുന്നത്. ഈ ഫീസ് നിര്‍ണ്ണയത്തിലുള്ള ചില അപാകങ്ങള്‍ ചൂണ്ടികാട്ടിസ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കുകയും കോടതി അവര്‍ ആവശ്യ പ്പെട്ട ഫീസുകള്‍ പ്രസിദ്ധപ്പെടുത്തുവാനും, കോടതിയോ അതോറിറ്റിയോ പുനര്‍നിര്‍ണ്ണയിക്കുന്ന ഫീസ് വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടി വരും എന്നുള്ള ഒരു സമ്മതപത്രംനല്‍കികൊണ്ട് അലോട്ട്മെ ന്റുകള്‍ നടത്തുവാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരി ക്കുന്ന ഫീസ് ഇപ്പോള്‍ നിര്‍ണ്ണയിച്ചിരിക്കുന്ന ഫീസിന്റെ മൂന്നിരട്ടിവരെ ആണെന്നിരിക്കെ വിദ്യാര്‍ ത്ഥികളുടെ ഭാവി പന്താടുന്ന രീതിയിലാണ് ഇത്തരം ഒരു നടപടി ഉണ്ടായിരിക്കുന്നത്. വളരെ ബുദ്ധിമുട്ടി പഠിച്ച് പാവപെട്ട വീടുകളില്‍ നിന്നുമൊക്കെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോയിന്‍ ചെയ്തതിനു ശേഷം താങ്ങാനാവാത്ത ഫീസ് അവരുടെ പുറത്ത് അടിച്ചേല്‍പ്പിക്കുന്നത് അന്യായ പരമായ പ്രക്രിയയാണ്. അതുകൊണ്ടുതന്നെ ഇതില്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടണമെന്നും ഈ ഫീസ് കോടതിയും മറ്റും പറഞ്ഞ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ന്യായമായ ഫീസ് ഫിക്‌സ് ചെയ്ത് ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റിനു മുന്‍പായി തന്നെ നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്നും ഐ.എം.എ. ആവശ്യപ്പെടുന്നു.

MBBS-ന്റെ ഫീസ് ന്യായമായ രീതിയില്‍ നിര്‍ണ്ണയിക്കുന്നതിനുവേണ്ടി സത്വരമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട എല്ലാ നടപടികളും പൂര്‍ണ്ണമായി സ്വീകരിക്കാതെ കോടതിയില്‍ കേസുകള്‍പരാജയപ്പെടുന്നരീതി യിലുള്ള അവസ്ഥ ഉണ്ടാക്കുന്നത് സംശയകരമായ ഒരു സാഹചര്യം തന്നെയാണ്. ഇത്തരം കാര്യ ങ്ങള്‍ പലപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വളരെ ആശങ്കാജനകമാണ്. ഇത് ആവര്‍ത്തി ക്കാതിരിക്കാനുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും കൂടുതല്‍ ഇടപെടല്‍ ഈ മേഖലയില്‍ ഉണ്ടാവും എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആഗോളതലത്തില്‍ 5,29,800 കോവിഡ് രോഗികള്‍. മരണം 10,808

വാഷിംഗ്‌ടൺ : ആഗോളതലത്തില്‍ 5,29,800 കോവിഡ് രോഗികള്‍. മരണം 10,808. അമേരിക്ക യില്‍ 1,04,653 പേര്‍ക്കും ബ്രസീലില്‍ 37,672 പേര്‍ക്കും റഷ്യയില്‍ 25,487 പേര്‍ക്കും ഇറ്റലിയില്‍ 29,003 പേര്‍ക്കും രോഗം ബാധിച്ചു. അമേരിക്കയില്‍ 1,259 പേരും ഇറ്റലിയില്‍ 822 പേരും...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ഇന്ന് 43,174 കോവിഡ് രോഗികള്‍. മരണം 49

ഇന്ത്യയില്‍ ഇന്ന് 43,174 കോവിഡ് രോഗികള്‍.മരണം 491. ഇതോടെ ആകെ മരണം 1,35,752ആയി. ഇതുവരെ 93.09 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.54 ലക്ഷംരോഗികള്‍. 87.17 ലക്ഷം പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ ഇന്ന് 6,406 കോവിഡ് രോഗികള്‍....തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5970 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 64,486; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,16,978

തിരു: കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇ...തുട൪ന്ന് വായിക്കുക


ഓവർസീസ് സ്‌കോളർഷിപ്പ്:ഡിസം.15 വരെ അപേക്ഷിക്കാം

തിരു:സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വ...തുട൪ന്ന് വായിക്കുക


ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

ആലപ്പുഴ: കോവിഡ് രോഗമുക്തമായവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്ക് തുടങ്ങിയതായി മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് 12മണി മുതല്‍ 2മണി വരെയാണ് ക്ല...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ546 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ ഇന്ന് 546 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ് . 530പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീ...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5770 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,106; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,11,008

തിരു: കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664,തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പ...തുട൪ന്ന് വായിക്കുക


സാധാരണക്കാരന് അര്‍ദ്ധ ചികിത്സയോ ?വേണം തുല്യ നീതി : ഐ.എം.എ.

തിരു: സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ആയുര്‍വ്വേദ പോസ്റ്റ് ഗ്രാജുവേറ്റ്‌സിനു 58 ഓളം വിവിധതരം ശസ്ത്രക്രിയകള്‍ പഠിപ്പിക്കാനായി അവരുടെ സിലബസില്‍ ഉള്‍പ്പെടുത്തിപുറ പ്പെടുവിച്ച ഗസ്സറ്റ് നോട്ടിഫിക്കേഷനില്‍ ഐ.എം.എ കേരള ഘടകം ശക്തിയായി പ്രതിഷേ...തുട൪ന്ന് വായിക്കുക


കോവിഡ്-19: ഡെഡ്‌ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി: അടുത്ത ബന്ധുക്കള്‍ ക്ക് അത്യാവശ്യ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ അനുമതി

തിരു: കോവിഡ്-19 ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബ ന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍...തുട൪ന്ന് വായിക്കുക


ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് കോടി കടന്നു

വാഷിംഗ്‌ടൺ : ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് കോടി കടന്നു. ഇന്ന്‌ മാത്രം 5,18,924 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,58,390 പേര്‍ക്കും ബ്രസീലില്‍ 33,345 പേര്‍ക്കും റഷ്യയില്‍ 24,326 പേര്‍ക്കും ഇറ്റലിയില്‍ 23,232 പേര്‍ക്കും രോഗം ബാധിച്ച...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ഇന്ന്‌ 44,245 കോവിഡ് രോഗികള്‍. മരണം 489

ന്യൂഡൽഹി: ഇന്ത്യയില്‍ ഇന്ന്‌ 44,245 കോവിഡ് രോഗികള്‍. മരണം 489. ഇതോടെ ആകെ മരണം 1,34,743 ആയി, ഇതുവരെ 92.21 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.43 ലക്ഷം രോഗികള്‍. 86.41 ലക്ഷം പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ ഇന്ന് 6,224 കോവിഡ് ...തുട൪ന്ന് വായിക്കുക


ജയിലുകളില്‍ മഞ്ഞപ്പിത്തം പരിശോധന ആരംഭിച്ചു

തിരു: ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ജയിലുകളിലെ അന്തേവാസി കള്‍ക്കായി മഞ്ഞപ്പിത്തം(ബി, സി) പരിശോധന ആരംഭിച്ചു. ജയില്‍ വകുപ്പുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. സെന്‍ട്രല്‍ ജയില്‍, ജില്ലാ ജയില്‍, സ്പെഷ്യല്‍ സബ് ജയില്‍ ഉള്‍പ്പടെ ...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5149 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 64,412; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,05,238

തിരു: കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462,കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത...തുട൪ന്ന് വായിക്കുക


രാജ്യത്തെ കോവിഡ് സാഹചര്യം ഭയാനകമാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് സാഹചര്യം ഭയാനകമാണെന്ന് സുപ്രീം കോടതി. സംസ്ഥാന ങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡിസംബറില്‍ രാജ്യത്തെ കോവിഡ് സാഹ ചര്യം അതീവ മോശമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു....തുട൪ന്ന് വായിക്കുക


സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ കോവിഡ് 19 സുനാമി പോലെ ആഞ്ഞടിച്ചേക്കാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ

മുംബൈ : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ കോവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനമോ, മൂന്നാംഘട്ട വ്യാപനമോ സുനാമി പോലെ ആഞ്ഞടിച്ചേക്കാമെന്ന് ജനങ്ങള്‍ ക്ക് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.