ബിസിസിഐ ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോണ്‍സറായി എംപിഎല്‍ സ്പോര്‍ട്ടിനെ തെരഞ്ഞെടുത്തു
18/11/2020
(മൂന്നു വര്‍ഷത്തെ സഹകരണത്തിന്റെ ഭാഗമായി പുരുഷ വനിതാ ടീമുകളും അണ്ടര്‍ 19 ക്രിക്കറ്റ് ടീമും എംപിഎല്‍ സ്പോര്‍ട്ട് ഡിസൈന്‍ ചെയ്ത് ഉത്പാദിപ്പിക്കുന്ന ജഴ്സികള്‍ ധരിക്കും)
കൊച്ചി: ഇന്ത്യയിലെ ഏറ്റവുംവലിയ ഇ സ്പോര്‍ട്ട് മൊബൈല്ഗെയിമിങ് പ്ലാറ്റ്ഫോമായമൊബൈല് പ്രീമിയര്‍ ലീഗിന്റെ കായിക വസ്ത്ര ബ്രാന്‍ഡായ എംപിഎല്‍ സ്പോര്‍ട്ട്സിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമി ന്റെ ഔദ്യോഗിക കിറ്റ് സ്പോണ്‍സറും മര്‍ക്കന്റൈസ് പാര്‍ട്ട്നറുമായി ബിസിസിഐ തെരഞ്ഞെടു ത്തു. ഈ വര്‍ഷം നവംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെ നീളുന്ന മൂന്നു വര്‍ഷത്തേക്കാണു ധാരണ.
അടുത്തു നടക്കുന്ന ഇന്ത്യാ-ഓസ്ട്രേലിയ പരമ്പരയോടെയായിരിക്കും ടീം ഇന്ത്യ പുതിയ ജഴ്സിഅണി ഞ്ഞ് എംപിഎല്‍ സ്പോര്‍ട്ടും ബിസിസിഐയുമായുള്ള സഹകരണത്തിനു തുടക്കംകുറിക്കുക.പുരു ഷ, വനിതാ ടീമുകളും അണ്ടര്‍ 19 ടീമുകളും ഈ പുതിയ കിറ്റ് സഹകരണത്തിന്റെ ഭാഗമായിരി ക്കും.ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ക്കായി ടീം ഇന്ത്യയുടെ ജഴ്സിക്കു പുറമെ മറ്റ് ടീം ഇന്ത്യ മര്ക്ക ന്റൈസുകളും താങ്ങാനാവുന്ന വിലയില്‍ എംപിഎല്‍ സ്പോര്‍ട്ട് വില്‍ക്കും.
ഈ പങ്കാളിത്തം ടീം ഇന്ത്യയേയും രാജ്യത്തെ കായിക വ്യാപാര രംഗത്തേയും പുതിയ മേഖല കളിലേക്ക് നയിക്കുകയാണെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ പറഞ്ഞു. എംപിഎല്‍ സ്പോര്‍ട്സ് പോലുള്ള ഒരു യുവ ഇന്ത്യന്‍ ബ്രാന്‍ഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കു ന്നു. രാജ്യത്ത് മാത്രമല്ല ആഗോളതലത്തിലും ക്രിക്കറ്റ് ആരാധകര്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്സി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നിലവാരമുള്ള ക്രിക്കറ്റ് ഫാന്‍ മര്ക്കന്റൈസുകള് ലഭ്യമാക്കുന്ന തിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 വരെ ഇന്ത്യന്‍ പുരുഷ-വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോണ്‍സറായി എംപിഎല്‍ സ്പോര്‍ട്സിനെ നിയമിച്ചതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു പുതിയ യുഗത്തിന്റെ ഉദയം പ്രഖ്യാപിച്ച തില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ടീം ഇന്ത്യയുടെ കോടിക്കണക്കിന് ആരാധകര്‍ക്ക് എളുപ്പത്തിലും സൗകര്യപ്രദമായും ബിസിസിഐ ലൈസന്‍സോടു കൂടിയ ഔദ്യോഗിക മര്ക്കന്റൈസുകള് ലഭ്യമാക്കുവാന്‍ എംപിഎല്‍ സ്പോര്‍ട്സിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നൂറു കോടി ക്രിക്കറ്റ് ആരാധകരുള്ള വിപണിയാണ് ഇന്ത്യയെന്ന് എംപിഎല്‍ ഗ്രോത്ത് ആന്റ് മാര്‍ ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അഭിഷേക് മാധവന് ചൂണ്ടിക്കാട്ടി. ഇവിടെ പ്രയോജനപ്പെ ടുത്തിയിട്ടില്ലാത്ത വന്‍ തോതിലുള്ള വിപണിയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാത്തര ത്തിലുമുള്ള ടീം ഇന്ത്യാ ഉല്പന്നങ്ങള് ജനങ്ങളിലേക്ക് എത്തിക്കാന്‍ തങ്ങള്‍ ബിസിസിഐയു മായി സഹകരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി സഹകരിക്കാനാവുന്നത് തങ്ങള്‍ക്ക് വലി യൊരു അംഗീകാരമാണെന്നും രാജ്യത്തെ എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും ഇതുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള് നേടാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കായിക വസ്ത്രങ്ങള്‍ മുതല്‍ ക്രിക്കറ്റ് ഉപകരണങ്ങള്‍ വരെയുള്ള വിപുലമായ ഉല്പന്നങ്ങളാണ് എംപിഎല്‍ സ്പോര്‍ട്ട് ലഭ്യമാക്കുന്നത്. മാസ്ക്കുകള്‍, റിസ്റ്റ് ബാന്ഡുള്, ഫുട് വെയര്‍, ഹെഡ് ഗിയര്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇ സ്പോര്‍ട്ട്സുമായി ബന്ധപ്പെട്ട വസ്ത്രങ്ങളും മറ്റ് ഉല്പന്നങ്ങളും പുറത്തിറക്കാനും ബ്രാന്‍ഡ് പദ്ധതിയിടുന്നുണ്ട്.
തിരു; 25 മത് സംസ്ഥാന സീനിയർ, ജൂനിയർ വിഭാഗം സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രു വരി 28, മാർച്ച് 1 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
കൊവിഡ് പശ്ചാത്തലത്തിൽ നാല് സോണുകളിൽ വെച്ച് നടന്ന മത്സരങ്ങളിൽ വിജയിച്ച ടീമുക ളാണ് ഫൈനൽ ലീഗ...തുട൪ന്ന് വായിക്കുക
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരില്‍ അറിയപ്പെടുo. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതിരാംനാഥ് കോവിന്ദ് ...തുട൪ന്ന് വായിക്കുക
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നോര്‍ത്ത് ഈസ്റ്റ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ ഇമ്രാന് ഖാന്റെ പാസില്‍ നിന്ന് മലയാളി താരം വി പി സുഹൈര്‍ നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ...തുട൪ന്ന് വായിക്കുക
(ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ വേദി പ്രഖ്യാപനം കേന്ദ്രമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ചേര്‍ന്ന് നടത്തുന്നു)
കൊച്ചി: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിം സിന് ബെ...തുട൪ന്ന് വായിക്കുക
തിരു : മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ 249 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.sportsquota. sportscouncil.kerala.gov.in മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. മാർച്ച് 10 വൈകിട്ട് അഞ്ചിനകം ...തുട൪ന്ന് വായിക്കുക
ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ ശക്തമാക്കി എഫ്.സി ഗോവ. ഒന്നിനെതിരേ രണ്ടു ഗോളുകള്ക്കായിരുന്നുഗോവയുടെ ജയം. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു...തുട൪ന്ന് വായിക്കുക
കൊല്ലം : കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന് ഓണ്‍ലൈനായി നിര്‍വഹിച്ചു.
കന്റോണ്‍മെന്റ് മൈതാനത്തെ വേദിയി...തുട൪ന്ന് വായിക്കുക
തിരു: ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജോതാവ് ഷീനയ്ക്ക് കൂടൊരുക്കാന്‍ കായികവകുപ്പി ന്റെ സഹായഹസ്തം. ഷീനയ്ക്ക് 18 ലക്ഷം രൂപ കായിക മന്ത്രി ഇ പി ജയരാജന് കൈമാറി.ട്രിപ്പിള്‍ ജംപിലെ മിന്നും പ്രകടനത്തിലൂടെയാണ് ഷീന സ്വര്‍ണ്ണം കരസ്ഥമാക്കിയത്. തൃശ്ശൂര്‍ ചേലക്കരസ്...തുട൪ന്ന് വായിക്കുക
തിരു : സ്പോട്സ് കൗണ്‍സിലിനു കീഴിലെ സ്പോട്സ് ഹോസ്റ്റലുകളിലെകുട്ടികളുടെപ്രതിദിനഅലവന്സ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കായികമേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാനത്തെ പരമോന്നത കായിക പുരസ്കാരമായ ജി വിരാജഅവാര്ഡുകള്പ്രഖ്യാപിച്ചു. അത്ലറ്റുകളായ കുഞ്ഞ് മുഹമ്മദും മയൂഖ ജോണിയും ജി വി രാജ പുരസ്കാരത്തിന് അര്‍ഹരായി. കായിക മന്ത്രി ഇ.പി ജയരാജനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷംരൂപയുംഫലകവും പ...തുട൪ന്ന് വായിക്കുക
തിരു : സംസ്ഥാനത്തെ കായികമേഖലയ്ക്ക് ഏകീകൃത ആസ്ഥാനം എന്ന ലക്ഷ്യത്തോടെ നിര്മ്മി ക്കുന്ന കായികഭവന് ശിലയിട്ടു. തിരുവനന്തപുരത്ത് നടന്ന കായികമേഖലയിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കായികമന്ത്രി ഇ പി ജയരാജനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. തിരുവനന്ത പുരം ...തുട൪ന്ന് വായിക്കുക
തൃശൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന സൈ ക്കിൾ ബ്രിഗേഡിന്റെ ഭാഗമായി യുവതി സൈക്കിൾ ക്ലബ്ബ് ഉദ്ഘാടനവും സൈക്കിൾ വിതരണവും രണ്ടാം ഘട്ട സ്പോർട്ട്സ് കിറ്റ് വിതരണവും നടന്നു. ഗീത ഗോപി എം എൽ എ പരിപാടിയുടെ ഉദ്ഘാടനം ചെയ്തു.
ആര...തുട൪ന്ന് വായിക്കുക
അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. മൂന്നും നാലും ടെസ്റ്റിനുള്ള ടീമില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം ഉമേഷ് യാദ...തുട൪ന്ന് വായിക്കുക
ഐ.എസ്.എല്ലില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ എ.ടി.കെ മോഹന്‍ ബഗാന് വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ ജയം. 85-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയ ഗോള്‍ നേടിയത്. ഈ ജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന്...തുട൪ന്ന് വായിക്കുക
ഐ-ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്ക് തകര് പ്പന്ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ട്രാവുവിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്.
...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.