Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

വിദേശം

കൂടുതല്‍ 

ദുബായില്‍ ശതകോടീശ്വരന്മാരുടെ വാർഷിക സംഗമം നടത്താനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്

16/11/2020

ദുബായ്: അടുത്തവർഷം ജനുവരി മാസത്തിൽ പ്രവാസ വ്യവസായികളുടെ ശതകോടീശ്വരക്കൂ ട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി).രണ്ടായിരത്തിഇരുപത്തിയൊ ന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ താനി ദുസിറ്റ് ഹോട്ടലിൽ കൂട്ടായ്മനട ക്കുമെന്ന് ക്ലബിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. സോഹൻ റോയ് പറഞ്ഞു. സുരക്ഷാമാനദണ്ഡങ്ങ ളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുതുവർഷമാസംഅവി സ്മരണീയമാക്കുന്നതിനൊപ്പം പങ്കെടുക്കുന്ന ഓരോ വ്യക്തികൾക്കും മികച്ച അനുഭവം സമ്മാനി ക്കുന്ന ഒന്നായിരിക്കും ഈ കൂട്ടായ്മയെന്ന പ്രതീക്ഷയും ഐ ബി സി പങ്കുവെച്ചു.എഫിസ്സവുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഭാരതത്തിലെ സിനിമാ വിനോദ മേഖലകളെ സംയോജിപ്പിയ്ക്കുകയും സാങ്കേതിക,അടിസ്ഥാന സൗകര്യമേഖലകളിലെ നിക്ഷേപത്തിലൂടെ അതിനെ ആഗോളതലത്തിൽ ഹോളിവുഡിനു സമാ നമായി ബ്രാൻഡ് ചെയ്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെപ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആയിരം കോടി രൂപയുടെ പ്രൊജക്റ്റ്‌ മൂല്യമുള്ള പ്രൊജക്റ്റ്‌ ഇൻഡിവുഡാണ്,ബില്ല്യണയേഴ്സ് ക്ലബ്ബ് എന്ന കൂട്ടായ്മയുടെ പിന്നിലുള്ളത്.

സിനിമാ സമ്പദ്‌വ്യവസ്ഥയിൽ വിപ്ലവം സൃഷ്ടിക്കുകഎന്ന ലക്ഷ്യത്തോടെഇന്ത്യയിലെവ്യവസായി കളെ മുഴുവൻ ഒന്നിപ്പിക്കുന്നതിനായി ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്നഇൻ ഡിവുഡ് ഫിലിം കാർണിവലിനോടനുബന്ധിച്ച് രണ്ടായിരത്തിപ്പതിനാറിലാണ് ഇൻ‌ഡിവുഡ് ബില്യ ണയേഴ്സ് ക്ലബ്ബിന് തുടക്കമിട്ടത്.

2018ൽ കേരളം, ദുബായ്,ബെംഗളൂരു എന്നിവിടങ്ങളിലും, 2019 ൽ ഹൈദരാബാദിലും, 2020 ൽ ചെന്നൈയിലും പ്രശസ്ത വ്യക്തികളുടെയും വ്യവസായ പ്രമുഖരുടെയും ആശീർവാദത്തോടെ ഐ ബി സിയുടെ ചാപ്റ്ററുകൾ പിന്നീട് രൂപവത്കരിക്കപ്പെടുകയുണ്ടായി. മികച്ച പ്രവർത്തനത്തിലൂടെ യാണ് ഓരോ വർഷവും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ക്ലബ്ബിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതെന്ന് സംഘാടകർ അറിയിച്ചു.

ജനുവരി മാസത്തിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള കൂട്ടായ്മ,വ്യവസായ മേഖലയെ സംബന്ധിച്ചിട ത്തോളം മികച്ച തുടക്കമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലബിന്റെ സ്ഥാപക പ്രസിഡന്റ് ഡോ.സോഹൻ റോയ് പറഞ്ഞു, എല്ലാവർക്കും വളരെ പ്രയാസകരമായിരുന്ന ഒരു കാലഘട്ട മായിരുന്നു 2020. കോവിഡ് എന്ന മഹാമാരി മനുഷ്യ ജീവിതത്തെയുംപഠനത്തെയും ക്ഷേമത്തെ യും സമ്പദ് വ്യവസ്ഥയേയും വിവിധ വ്യവസായങ്ങളെയും ഉൽപ്പാദനക്ഷമതയേയും സാരമായി ബാധിച്ചു. എന്നാൽ ഇപ്പോൾ, നമ്മുടെ കമ്പോളവും കമ്പനികളും തിരിച്ചുവരവിന്റെ പാതയി ലായതിനാൽ, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ വീണ്ടും ഒത്തൊരുമിച്ച് ശ്രമി ക്കുകയാണെങ്കിൽ നമുക്ക് പെട്ടന്ന് സാധിക്കും. നമ്മുടെ എൻ‌ആർ‌ഐ സമൂഹത്തെഒന്നിപ്പിക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. നമ്മൾ ഇപ്പോഴുംസുരക്ഷിതരല്ലെന്ന് മനസിലാക്കിക്കൊണ്ട്, ദുബാ യ് സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ നിർബന്ധിത കോവിഡ് പ്രോട്ടോക്കോളുകളും സുരക്ഷാ നട പടികളും പാലിച്ചുകൊണ്ടാണ് ഈ ഐ‌ബി‌സി വാർഷിക മീറ്റ് സംഘടിപ്പിക്കുന്നത്- അദ്ദേഹം പറഞ്ഞു.

സമ്പദ് വ്യവസ്ഥയുടെ പുനർനിർമ്മാണ പ്രക്രിയയിൽ ഏറ്റവും മികച്ച സംഭാവനകൾ നൽകാൻ സാധിക്കുന്ന ഇന്ത്യയിലെ അതിസമ്പന്നരായ വ്യക്തികളുടെ കൂട്ടായ്മയാണ് ഇൻ‌ഡിവുഡ് ബില്യണ യേഴ്സ് ക്ലബ് . ഇന്ത്യൻ രൂപ ശക്തിപ്പെടുത്തുകയും ഒരു ഡോളറിന് തുല്യമാക്കുകയും ചെയ്യുക എന്ന കൂട്ടായ സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഎവര്‍ഗിവണ്‍ കപ്പലിലെ ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ആശങ്ക തുടരുന്നു

സൂയസ് കനാലിലെ തടസ്സം നീക്കി കൂറ്റന്‍ ചരക്ക് കപ്പലായ എവര്‍ഗിവണ്‍ ചലിച്ചുതുടങ്ങിയെങ്കിലും കപ്പലിലെ ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ആശങ്ക തുടരുന്നു. ദിവസങ്ങളോളം സൂയസ് കനാല്‍ വഴിയുള്ള ജലഗതാഗതം തടസപ്പെടുത്തിയ സംഭവത...തുട൪ന്ന് വായിക്കുക


സൂയസ് കനാലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍

സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് കനാലിലൂടെ യുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍. ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതി സന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടു...തുട൪ന്ന് വായിക്കുക


നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായുളള അഞ്ച് ധാരണാപത്രങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ടു

ഡാക്ക : നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായുളള അഞ്ച് ധാരണാ പത്ര ങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാ ദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേതൃത്വം നല്‍കിയ പ്രതിനിധിതല ചര്‍ച്ചയിലാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്. ...തുട൪ന്ന് വായിക്കുക


നവജാതശിശുവിന്റെ ഹൃദയമുള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ സ്ഥാനം തെറ്റിയ നിലയില്‍, ഹൃദയത്തില്‍ ബ്ലോക്കും, ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പേസ്‌മേക്കര്‍ ശസ്ത്രക്രിയ വിജയകരം

(പേസ്‌മേക്കര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ കുഞ്ഞിന് സമീപം ഡോ.ജോസ് പോള്‍,ഡോ.സാജന്‍ കോശി, ഡോ.അമിതോസ് സിംഗ് ബെയ്ദ്വാന്‍ എന്നിവര്‍) കൊച്ചി: കരള്‍ ഇടതുഭാഗത്ത്, കുടല്‍ വലത് ഭാഗത്ത്, ഹൃദയവും വലത് ഭാഗത്ത്. എല്ലാം സാധാ രണ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി. വ...തുട൪ന്ന് വായിക്കുക


ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ തെളിഞ്ഞത് ബഹുവര്‍ണ കളറുകളില്‍ ലുലു ലോഗോ

(ലുലു ഗ്രൂപ്പ് 200-ആം ഹൈപ്പർമാർക്കറ്റ് തുറന്നതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയിൽ ലുലു നന്ദി എന്ന സന്ദേശം തെളിഞ്ഞപ്പോൾ) ദുബായ്: ലുലു ഗ്രൂപ്പിൻ്റെ 200ആമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിൻ്റെ ആഘ...തുട൪ന്ന് വായിക്കുക


അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വാഷിംഗ്‌ടൺ : അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ പ്രസി ഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈ ഡന്റെ പ്രായം....തുട൪ന്ന് വായിക്കുക


മാസ്‌ക് ധരിക്കാതെ നടന്ന വിദേശികള്‍ക്ക് അസാധാരണ ശിക്ഷ നല്‍കി ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍

ബാലി : മാസ്‌ക് ധരിക്കാതെ നടന്ന വിദേശികള്‍ക്ക് അസാധാരണ ശിക്ഷ നല്‍കി ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍. മാസ്‌ക് ധരിക്കാതെ ബാലിയിലെത്തിയ വിദേശികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച് ശിക്ഷിച്ചത്. മാസ്‌ക് ധരിക്കാത്തവര്‍ 50 എണ്ണവും മാസ്‌ക് ശരിയായി ധരിക്...തുട൪ന്ന് വായിക്കുക


ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം

ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. ചുരുങ്ങിയത് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ട പ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയി...തുട൪ന്ന് വായിക്കുക


സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി

വാഷിംഗ്‌ടൺ : സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി. എട്ട് ശതമാനത്തോളo ട്വിറ്ററിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിലാണ് ട്വിറ്ററിന് വന്‍ തിരിച്ചടി നേരിട്ടത്. ട്രംപ...തുട൪ന്ന് വായിക്കുക


വനിതാ വൈമാനികരേയും കൊണ്ട് മാത്രം ഉത്തരധ്രുവം കടക്കുന്ന ആദ്യ കോക്പിറ്റ് ക്രൂ

സാന്‍ഫ്രാന്‍സിസ്‌കോ : കേരള എന്നു പേരിട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനംബെംഗളൂരു നഗരം ലക്ഷ്യമിട്ട് സാന്‍ഫ്രാന്‍സിസ്‌കോ വിമാത്താവളത്തില്‍ നിന്ന് മുപ്പതിനായിരം അടി ഉയരത്തി ലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടത് രണ്ട് സുവര്‍ണ അധ...തുട൪ന്ന് വായിക്കുക


യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

വാഷിംഗ്‌ടൺ : അമേരിക്കയുടെ ജനാധിപത്യചരിത്രത്തില്‍ കറുത്ത ഏടായി രേഖപ്പെടുത്താവുന്ന, ഒരു പകല്‍ നീണ്ട സംഘര്‍ഷത്തിനും കലാപത്തിനുമൊടുവില്‍ ജോ ബൈഡന്റെ വിജയം അംഗീക രിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ജനുവരി20-ന് സമാധാനപരമായി അധികാരം കൈമാറുമെന്ന് നില വിലെ പ്രസിഡന്...തുട൪ന്ന് വായിക്കുക


ആലിബാബ ഗ്രൂപ്പിന്റെ അധിപനുമായ ജാക് മാക്കെതിരെ അന്വേഷണം

ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ചൈനയിലെ ശതകോടീശ്വരനും ആലിബാബ ഗ്രൂപ്പിന്റെ അധിപനുമായ ജാക് മാക്കെതിരെ അന്വേഷണം. വിപണിയിലെ ഏകാധിപത്യ പ്രവണതകള്‍ക്ക് എതിരെയാണ് അന്വേഷണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൈനയിലെ സാമ്പ ത്തിക നിയന്ത്രണങ്ങള്‍ ...തുട൪ന്ന് വായിക്കുക


നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി

നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ. പി. ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധി കാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാ...തുട൪ന്ന് വായിക്കുക


നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേസ്

ന്യൂയോർക് : പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസില്‍ സിബിഐ അന്വേഷിക്കുന്നയാളുമായ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേ സ്. 7.36 കോടി രൂപ വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ...തുട൪ന്ന് വായിക്കുക


കോവിഡ് വാക്‌സിന്‍ കമ്പനിയുടെ പ്രസ്താവനയ്ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ്

കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന വാക്‌സിന്‍ കമ്പനിയുടെ പ്രസ്താവനയ്ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സോനാരോ. വാക്‌സിന്‍ കുത്തിവച്ച് ആളുകള്‍ മുതലയായി മാറിയാലും സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.