1000 പേര്‍ക്ക് ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ നല്കുന്ന ശ്രവണ്‍ പദ്ധതിയ്ക്ക് തുടക്കം
1/11/2020
തിരു: സഹായ ഉപകരണങ്ങള്‍ ആവശ്യമായ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അതിനാവശ്യമായ തുക വികലാംഗ ക്ഷേമ കോര്പറേഷന് നല്‍കുന്നതാണ്. കഴിഞ്ഞ 4 വര്‍ഷമായി വികലാംഗ ക്ഷേമ കോര്പറേഷന് വിവിധ പദ്ധതികളിലൂടെ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കി വരുന്നു. ശുഭയാത്ര, കാഴ്ച തുടങ്ങിയവ ഇത്തരത്തിലുള്ള ശ്രദ്ധേയ പദ്ധതികളാണ്. കേഴ്വി പരിമിതി നേരിടുന്ന 1000 പേര്‍ക്ക് ഈ വര്‍ഷം ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോര്‍പറേഷന്റ- ശ്രവണ്‍- പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നസാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്മോള് ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കരിക്കകം സ്വദേശി ഹരി ദാസ്, ചിറയിന്‍കീഴ് സ്വദേശിനി ജി.ചന്ദ്രിക എന്നിവര്‍ക്കാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് സഹാ യ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വിവിധ ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി മറ്റുള്ള വര്‍ക്ക് ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നതാണ്.
സംസ്ഥാനത്തെ ഭിന്നശേഷിക്കാക്കാര്‍ക്ക് സഹായകമായ നിരവധി നൂതന സഹായ ഉപകരണങ്ങ ളാണ് വികലാംഗക്ഷേമ കോര്പ്പറേഷന് സൗജന്യമായി വിതരണം ചെയ്തു വരുന്നത്. ഇതിന്റെ ഭാഗ മായി ചലന പരിമിതിയുള്ള 1,500 ഓളം പേര്‍ക്ക് മുച്ചക്ര വാഹനവും കാഴ്ച പരിമിതിയുള്ള 1000 പേര്‍ക്ക് സ്മാര്‍ട്ട് ഫോണും അതുപയോഗിക്കുന്നതിനുള്ള ദ്വിദിന പരിശീലനവും നല്‍കിയിരുന്നു. കൂടാതെ 120ഓളം ഇനത്തിലുള്ള സഹായ ഉപകരണങ്ങള്‍ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസ് വഴി യും ഉപകരണ നിര്‍മ്മാണ യൂണിറ്റായ എം.ആര്.എസ്.റ്റി. വഴിയും റീജിയണല്‍ ഓഫീസുകള്‍ വഴിയും വിവിധ ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തിയും വിതരണം ചെയ്തു വരികയാണ്. ഇതുകൂടാ തെയാണ് 1000 പേര്‍ക്ക് ഡിജിറ്റല്‍ ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നത്.
വികലാംഗക്ഷേമ കോര്പ്പറേഷന് ചെയര്മാന് അഡ്വ. പരശുവയ്ക്കല്‍ മോഹനന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന് കുട്ടി സ്വാഗതം ആശംസിച്ചു. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഒ. വിജയന്, ഗിരീഷ് കീര്‍ത്തി, കെ.ജി. സജന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജൂനിയര്‍ സൂപ്രണ്ട് സി.എസ്. രാജാംബിക കൃതജ്ഞത പറഞ്ഞു.
ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. ചുരുങ്ങിയത് ഏഴുപേര്‍ക്ക് ജീവന് നഷ്ട പ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയി...തുട൪ന്ന് വായിക്കുക
വാഷിംഗ്ടൺ : സോഷ്യല്‍ മീഡിയ ഭീമന്മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി. എട്ട് ശതമാനത്തോളo ട്വിറ്ററിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിലാണ് ട്വിറ്ററിന് വന്‍ തിരിച്ചടി നേരിട്ടത്. ട്രംപ...തുട൪ന്ന് വായിക്കുക
സാന്‍ഫ്രാന്‍സിസ്കോ : കേരള എന്നു പേരിട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനംബെംഗളൂരു നഗരം ലക്ഷ്യമിട്ട് സാന്‍ഫ്രാന്‍സിസ്കോ വിമാത്താവളത്തില്‍ നിന്ന് മുപ്പതിനായിരം അടി ഉയരത്തി ലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടത് രണ്ട് സുവര്‍ണ അധ...തുട൪ന്ന് വായിക്കുക
വാഷിംഗ്ടൺ : അമേരിക്കയുടെ ജനാധിപത്യചരിത്രത്തില്‍ കറുത്ത ഏടായി രേഖപ്പെടുത്താവുന്ന, ഒരു പകല്‍ നീണ്ട സംഘര്‍ഷത്തിനും കലാപത്തിനുമൊടുവില്‍ ജോ ബൈഡന്റെ വിജയം അംഗീക രിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ജനുവരി20-ന് സമാധാനപരമായി അധികാരം കൈമാറുമെന്ന് നില വിലെ പ്രസിഡന്...തുട൪ന്ന് വായിക്കുക
നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ. പി. ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധി കാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാ...തുട൪ന്ന് വായിക്കുക
ന്യൂയോർക് : പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസില്‍ സിബിഐ അന്വേഷിക്കുന്നയാളുമായ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേ സ്. 7.36 കോടി രൂപ വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
...തുട൪ന്ന് വായിക്കുക
ഒമാന്‍ : ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമ ങ്ങള് എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. വിസയില്ലാതെ 10 ദിവസം വരെ...തുട൪ന്ന് വായിക്കുക
തിരു: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍, അപകടസാധ്യതയുള്ള പൊന്മുടിയിലെ ലയങ്ങളില്‍ നിന്നും 177 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ഇതില്‍ 66 പുരുഷന്മാരും ഒരു ഗര്‍ഭിണി ഉള്‍പ്പടെ 69 സ്ത്രീകളും 42 കുട്ടികളുമുണ്ട്. പുരുഷന്മാരെ വിതുര ഹയര്‍ സെക്കന്‍ഡറി...തുട൪ന്ന് വായിക്കുക
ബ്യൂണസ് അയേഴ്സ് : ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ നടന്നു. സ്വകാര്യ ചടങ്ങായി നടത്തിയ സംസ്കാരത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അര്‍ജന്റീനയുടെ ദേശീയ പതാകയില്‍...തുട൪ന്ന് വായിക്കുക
ദുബായ്: അടുത്തവർഷം ജനുവരി മാസത്തിൽ പ്രവാസ വ്യവസായികളുടെ ശതകോടീശ്വരക്കൂ ട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി).രണ്ടായിരത്തിഇരുപത്തിയൊ ന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ താനി ദുസിറ്റ് ഹോട്ടലിൽ കൂട്ടായ്മനട ക്കുമെന്ന് ക...തുട൪ന്ന് വായിക്കുക
വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് വീണ്ടും ഡൊ ണാള്‍ഡ് ട്രംപ്. ഇന്നലെ രാത്രി നടത്തിയ ട്വീറ്റിലാണ് നമ്മള് ജയിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടിരിക്കുന്നത്. ദിവസങ്ങള്‍ നീണ്ട വോട്ടെണ്ണലിന് ശേഷം മാധ്യമ...തുട൪ന്ന് വായിക്കുക
വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. മാര്‍ക്ക് എസ്പെറിനെ പുറത്താക്കിയിരിക്കുന്നു, അദ്ദേഹത്തിന്റെ സേവനത്തിന് എനിക്ക് നന്ദി അറിയിക്കണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു....തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.