Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

വിദ്യാഭ്യാസം

കൂടുതല്‍ 

സെബിന്‍ എസ്.കൊട്ടാരത്തിന് സൈക്കോളജിയില്‍ ഡോക്ടറേറ്റ്

29/10/2020

(ഫോേട്ടാ ക്യാപ്ഷന്‍ : സൈക്കോളജിയില്‍ പിഎച്ച്.ഡി. നേടിയ (ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി) ഡോ. സെബിന്‍ എസ്.കൊട്ടാരം. സൈക്കോളജിസ്റ്റും ഇന്റര്‍ നാഷനല്‍ മോട്ടിവേഷനല്‍ സ്പീക്കറും എഴുത്തുകാരനുമാണ്. ഭാര്യ മിറ്റി എസ്. കൊട്ടാരം. കേരള യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം മുന്‍ മേധാവി പ്രഫ.ഡോ.എസ്.രാജുവിന്റെ കീഴിലായിരുന്നു ഗവേഷണം)

സൈക്കോളജിസ്റ്റും ഇന്റര്‍നാഷനല്‍ മോട്ടിവേഷനല്‍ട്രെയ്‌നറുംഎഴുത്തുകാരനു മായഡോ.സെബിന്‍ എസ്.കൊട്ടാരത്തിന് കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണി വേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ചു. കേരള യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം മുന്‍ മേധാവി പ്രഫ. ഡോ. എസ്. രാജുവിന്റെ കീഴിലായിരുന്നു പി. എച്ച്. ഡി. ഗവേഷണം. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. പി. പദ്മകുമാരിയായിരുന്നു എക്‌സ്റ്റേണല്‍ എക്‌സാമിനര്‍. ഇന്ത്യയിലെ രണ്ട് പരമോന്നത ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുള്ള ഡോ. സെബിനെ, 2000-ല്‍ധീര തയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പഥക് ദേശീയ അവാര്‍ഡ് നല്‍കി രാഷ്ട്രം ആദരിച്ചു. ഈ മികവിനുള്ള അംഗീകാരമായികേരളസര്‍ക്കാര്‍ ഒരാഴ്ചക്കാലം സ്റ്റേറ്റ് ഗസ്റ്റ് പദവി പ്രഖ്യാപിച്ചു. മാധ്യമരംഗത്തെ ഇന്ത്യയിലെ പരമോന്നത പുരസ്‌കാരം 2013ല്‍ അന്നത്തെ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയില്‍ നിന്ന് ഏറ്റുവാങ്ങി. ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവര്‍ ത്തകന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാര മാണിത്. ഇംഗ്ലിഷ്, മലയാളം ഭാഷകളിലായി ഇരുപത്തഞ്ചിലേറെപുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഡോ.സെബിന്‍ 2011ല്‍ അമേരിക്കയില്‍നിന്ന് ജിഎസ്ഇ ഫെലോ ഷിപ്പുംനേടി.കോളജ് വിദ്യാര്‍ഥിയായിരിക്കെ, ക്യാംപസിലും പുറത്തും നട ത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ളഅംഗീ കാരമായി, കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച നാഷനല്‍ സര്‍വീ സ് സ്‌കീം വൊളന്റിയറിനുള്ള ബെസ്റ്റ് എന്‍എസ്എസ് വൊളന്റിയര്‍ അവാര്‍ഡ് 1998ല്‍ ലഭിച്ചു. സൈക്കോളജിയിലും ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനിലും വെവ്വേറെ ബിരുദാന ന്തര ബിരുദങ്ങളും സൈബര്‍ സൈക്കോളജിയില്‍ എംഫിലും നേടിയിട്ടുള്ള സെബിന്‍ രണ്ടു വര്‍ ഷക്കാലം എം. ജി. യൂണി വേഴ്‌സിറ്റി നാഷനല്‍ സര്‍വീസ് സ്‌കീം അഡൈ്വസറി ബോര്‍ഡ് മെംബറാ യിരുന്നു.

കേരള സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ സ്‌പെഷല്‍ സെക്രട്ടറിമാരും അഡീഷനല്‍ സെക്രട്ട റിമാരും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇ-ഗവേണന്‍സിന്റെ ഭാഗമായി ചേയ്ഞ്ച് മാനേജ്‌ മെന്റ് ട്രെയ്‌നിംഗ് നല്‍കാന്‍ കേരള സര്‍ക്കാര്‍ ഇദ്ദേഹത്തെ തിരഞ്ഞെടുത്തത് ഡോ.സെബിന്റെ മികവി നുള്ള അംഗീകാരമാണ്. കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ ഡപ്യൂട്ടി റജി സ്ട്രാര്‍ മാര്‍ക്കായി കേരള ഹയര്‍ എജ്യൂക്കേഷന്‍ കൗസില്‍ നടത്തിയ എംപ്ലോയബിലിറ്റി സ്‌കില്‍ മാനേജ്‌മെന്റ് ട്രെയ്‌നിംഗിനും നേതൃത്വം നല്‍കിയത് ഡോ. സെബിന്‍ ആയിരുന്നു. ഇന്ത്യക്കു പുറമേ അമേരിക്കയും ജര്‍മനിയും മലേഷ്യയുമുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മോട്ടിവേഷനല്‍ ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍ നയിച്ചിട്ടുണ്ട്. മലയാളികളെ ജീവിത വിജയത്തി ലേക്കും സന്തോഷത്തി ലേക്കും നയിക്കുകയെ ലക്ഷ്യത്തോടെ സെബിന്‍ എസ്. കൊട്ടാരം എന്ന പേരില്‍ ആരംഭിച്ച സൗജന്യ യൂട്യൂബ് ചാനലിനും ലക്ഷക്കണക്കിന് പ്രേക്ഷകരാണുള്ളത്. മിറ്റി എസ്. കൊട്ടാരമാണ് ഭാര്യ. മക്കള്‍- ദിയ, ഷോണ്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പഠനവൈകല്യങ്ങള്‍ പരിഹരിക്കാന്‍ നിപ്‌മെറില്‍ തെറാപ്പി

തൃശൂര്‍: പഠനകാര്യത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന വിമുഖത പരിഹരിക്കാന്‍ നൂതന തെറാപ്പിയു മായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍. ഇരി ങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ന...തുട൪ന്ന് വായിക്കുക


ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്റേൺഷിപ്പിന് അവസരം

തിരു : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡയറക്ടർ ഓഫ് കോളേജിയേറ്റ് എഡ്യു ക്കേഷണൽ ഇന്റേൺഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ബിരുദധാരികളായ യുവതീ യുവ...തുട൪ന്ന് വായിക്കുക


ഇൻകർ റോബോട്ടിക്സ് വിദ്യാർത്ഥികൾ ക്കായി ഈ മാസം 21ന് സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു

തൃശൂർ : ഇന്ത്യയിലെ പ്രമുഖ റോബോട്ടിക്സ് കമ്പനിയായ ഇൻകർ റോബോട്ടിക്സ് വിദ്യാർത്ഥികൾ ക്കായി ഈ മാസം 21ന് സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു . തൃശൂർ കോലഴി ലൈബ്രറിയിൽ രാവിലെ 10മുതൽ വൈകീട്ട് അഞ്ചുവരെയുള്ള പ്രദർശനത്തിൽ ഹ്യൂമനോയ്ഡ് റോബോട്സ്, സെർ വിങ് റോബോട്സ് ...തുട൪ന്ന് വായിക്കുക


ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് തുടക്കമിട്ടു: മുഖ്യമന്ത്രി

തിരു: കേരളത്തിലെ ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തന ങ്ങൾക്ക് സർക്കാർ തുടക്കമിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ച് പുതിയ ഐ. ടി.ഐകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 12 ഐ.ടി.ഐ കൾ വൈകാതെ അന്താരാഷ്ട...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജിലെ നാലു വിദ്യാർത്ഥികൾക്ക് പുരസ്കാരം

തിരു: പൾമണറി ഡിസീസസ് ഓഫ് ദി നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസി ഷ്യൻസ് (ഇന്ത്യ) യും ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയും സംയുക്തമായി സംഘടി പ്പിച്ച 22-ാം ദേശീയ സമ്മേളനത്തിൽ (നാപ്കോൺ 2020) തിരുവനന്തപുരം മെഡി ക്കൽ കോളേജിലെ നാലു വിദ്യാർത്ഥികൾക്ക് പുരസ്കാരം. രണ്ടാം വർ...തുട൪ന്ന് വായിക്കുക


ഇടുക്കി ഉടുമ്പന്‍ ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് സ്ഥലം അനുവദിച്ചു

തിരു: ഇടുക്കി ഉടുമ്പന്‍ ചോലയില്‍ പുതുതായി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന തിന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് സ്ഥലം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 20.82 ഏക്കര്‍ ...തുട൪ന്ന് വായിക്കുക


നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോ സ്‌കില്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

തിരു: നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോസ്‌കില്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡാറ്റാ വിശ്വലൈസേഷന്‍ യൂസിങ് ടാബ്ലോ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, മെഷീന്‍ ലേണിങ്/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്രണ്ട് എന്‍ഡ് ആപ്ല...തുട൪ന്ന് വായിക്കുക


മലപ്പുറത്ത് 11 സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

മലപ്പുറം ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 11 സ്‌കൂളു കള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഗവ . മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നിലമ്പൂര്‍, 3 കോടി രൂപ ചെല...തുട൪ന്ന് വായിക്കുക


ഡോ സിംന ലുബിന യുവ ഗവേഷക

(യുവ ഗവേഷകയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ ഡോ. സിംന ലുബിന) തിരു: ഏഷ്യ പസഫിക് അസോസിയേഷൻ ഫോർ ദി സ്റ്റഡി ഫോർ ലിവർ (അപാസൽ) സമ്മേളന ത്തിലെ പ്രബന്ധാവതരണത്തിൽ യുവ ഗവേഷകയ്ക്കുള്ള പുരസ്കാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്യാസ്ട്രോ എൻറോളജി വിഭാഗത്തിലെ ഡോ ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയിലെ മികച്ച സ്കൂൾ ലൈബ്രറികൾക്ക് പുരസ്കാരം നൽകുന്നു

മലപ്പുറം : ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( AKSTU ) മലപ്പുറം ജില്ലയിലെ സ്കൂൾ ലൈബ്രറി കൾക്ക് പി.ഗംഗാധരൻ സ്മാരക എൻഡോവ്മെന്റ് നൽകുന്നു.ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാവും സാമൂ ഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഗംഗാധരേട്ടന്റെ സ്മരണക്കായി കഴ...തുട൪ന്ന് വായിക്കുക


മെഡി. കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് അവാർഡുകൾ വിതരണം ചെയ്തു

തിരു: എസ് എസ് എൽ സി, സി ബി എസ് ഇ, ഐ സി എസ് ഇ, പ്ലസ് വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെഡിക്കൽ കോളേജ് എംപ്ലോയിസ് ക്രഡിറ്റ് സഹകരണ സംഘാംഗങ്ങ ളുടെ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറി യത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേ...തുട൪ന്ന് വായിക്കുക


ശാന്തിഗിരി വിദ്യാനിധി - യോഗ്യത പരീക്ഷ ഫെബ്രുവരി 14 ന്

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന്റെ സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാനിധിയിലേ യ്ക്കുള്ള യോഗ്യത പരീക്ഷ ഫെബ്രുവരി 14 ന് 3 മണിക്ക് നടക്കും. പെണ്‍കുട്ടികള്‍ക്കാണ് അപേ ക്ഷിക്കാവുന്നത്. നിലവില്‍ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്നതും പഠനത്തില്‍ മികവ് പു...തുട൪ന്ന് വായിക്കുക


30മത് നാഷണൽ മൂട്ട് കോർട്ട് കോമ്പറ്റീഷൻ്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു

തിരു: കേരള ലാ അക്കാഡമി ലാ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റിയുടെ ഭാഗമായി 30 -ാമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരം 2021 ഫെബ്രുവരി 10 മുതൽ 13 വരെ കേരള ലാ അക്കാഡമി കാമ്പസിൽ വെച്ച് വ്യർച്വലായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി കോളേജ് ഡയറക്ടർഡോ. എൻ. നാരായ...തുട൪ന്ന് വായിക്കുക


81 ന്റെ നിറവിലും അക്ഷര ചരിതവുമായി അച്ചന്‍കുഞ്ഞ്

കൊല്ലം : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജനുവരി 16, 17 തീയതികളില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ ഗുഡ് ഇംഗ്ലീഷ് പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് അച്ചന്‍കുഞ്ഞ്. 81 ന്റെ നിറവിലും ഇദ്ദേഹം അക്ഷര ലോകത്താണ്. 1957 ല്‍ എസ് എസ് എല്‍ സി പരീക്ഷയി...തുട൪ന്ന് വായിക്കുക


ഗുഡ് ഇംഗ്ലീഷ് 66 പേർ പരീക്ഷ എഴുതും

ആലപ്പുഴ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പൊതുപരീക്ഷ ജനുവരി 16, 17 തീയതികളിൽ നടക്കും. ജില്ലയിൽ ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സിൽ പഠനം പൂർത്തിയാക്കിയ 66 പേർപരീക്ഷഎഴുതും. മാവേലിക്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.