Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചെങ്കിലും സയന്റിഫിക് ഓഫീസർ പരീക്ഷയ്ക്ക് മാറ്റമില്ല തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഡിസംബർ 4 പൊതു അവധി. ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്തെത്തും; ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന് മിഡിൽ ഈസ്റ്റ്‌ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന്

അറിയിപ്പുകള്‍

കൂടുതല്‍ 

12 കമ്പനികളെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം- സ്മാര്‍ട്ട്‌സിറ്റി കൊച്ചി

28/10/2020

കൊച്ചി: വാടക കുടിശ്ശിക വരുത്തിയതിന് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയില്‍ നിന്നും 12 കമ്പനികളെപുറ ത്താക്കിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് സ്മാര്‍ട്ട്‌സിറ്റി മാനേജ്‌മെന്റ് വ്യക്തമാക്കി. ഇന്ന് വരെ ഒരുതരത്തിലുള്ള പുറത്താക്കല്‍ നടപടികളും സ്മാര്‍ട്ട്‌സിറ്റി ആരംഭിച്ചിട്ടില്ല. തുടര്‍ച്ചയായ കരാര്‍ ലംഘന ങ്ങള്‍ക്ക് 3 കമ്പനികള്‍ക്ക് കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ലീസ് ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മറ്റ് 6 കമ്പനികള്‍ക്ക് വാടക കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കു കയുമാണ് ചെയ്തതെന്നും സ്മാര്‍ട്ട്‌സിറ്റി കൊച്ചി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ സിഇഒ കഴിഞ്ഞ ദിവസം ന്യൂസ് ചാനലുക ളിലൂടെ തന്റെ കമ്പനിയെ പുറത്താക്കിയെന്ന് ആരോപിച്ചു. എന്നാല്‍ ആ കമ്പനിക്ക് യാതൊരു വിധ നോട്ടീസും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. പുറത്താക്കിയിട്ടില്ലാത്ത ഒരു കമ്പനിയുടെ പ്രതിനിധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ കമ്പനിയെ പുറത്താക്കിയെന്ന് പറഞ്ഞത് പൊതുജന മധ്യത്തില്‍ സ്മാര്‍ട്ട്‌സിറ്റിയെ കരിവാരിത്തേക്കാന്‍ ലക്ഷ്യമിട്ടാണ്. ഇതില്‍ ഒരു കമ്പനിയുടെ പ്രതി നിധി സ്മാര്‍ട്ട്‌സിറ്റി ഉദ്യോഗസ്ഥരെ വാക്കിലൂടെയും എഴുത്തിലൂടെയും അധിക്ഷേപിക്കാനും തയ്യാ റായി. ഇക്കാര്യം സ്മാര്‍ട്ട്‌സിറ്റി നിയമപരമായി എടുത്തിട്ടുണ്ട്.

സ്മാര്‍ട്ട്‌സിറ്റി കൊച്ചി സര്‍ക്കാര്‍ ഐടി പാര്‍ക്കല്ലെന്ന് 2020 ഒക്ടോബര്‍ 6-ന് ഇറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വാടകയിളവ് അനുവദിച്ചുകൊണ്ടുള്ള 2020 ഏപ്രില്‍ 27-ലെ സര്‍ ക്കാര്‍ ഉത്തരവ് സ്മാര്‍ട്ട്‌സിറ്റിക്ക് ബാധകമല്ലെന്ന് ഒക്ടോ.6-ലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി യിട്ടുണ്ട്.

37 കമ്പനികളാണ് നിലവില്‍ സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 28 കമ്പനികളും സ്മാര്‍ ട്ട്‌സിറ്റിയുമായുള്ള കരാര്‍ വ്യവസ്ഥകള്‍ യാതൊരു തടസ്സവുമില്ലാതെ പൂര്‍ണമായും പാലിച്ചുപോരു ന്നവരാണ്. ഇവരില്‍ ചിലര്‍ വാടക നല്‍കാന്‍ 2020 ഏപ്രിലില്‍ അനുവദിച്ച സാവകാശം സ്വീകരി ച്ചവരുമാണ്. പുറത്താക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ള 3 കമ്പനികള്‍ മൂന്ന് മാസത്തെ വാടക മാത്ര മല്ല മറിച്ച് അതിന് ശേഷമുള്ള മാസങ്ങളിലെ വാടകയും കുടിശ്ശിക വരുത്തിയിട്ടുണ്ട്. നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും കുടിശ്ശിക തീര്‍ക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. എന്നിരുന്നാലും സ്മാര്‍ട്ട്‌ സിറ്റി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ആ കമ്പനികളെബലമായിപുറത്താ ക്കില്ല. വാടക കുടിശ്ശിക തീര്‍ക്കുന്ന പക്ഷം അവരെ ഇവിടെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദി ക്കുന്നതായിരിക്കും.

ഏപ്രില്‍, മേയ്, ജൂണ്‍ എന്നീ മൂന്ന് മാസത്തെ വാടകയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 7 കമ്പനികളുടെ വാടക കുടിശ്ശികയുടെ കാര്യം തീര്‍പ്പാക്കാന്‍ വഴിയൊരുങ്ങിയിട്ടുണ്ട്. ഇത് പ്രകാരം കമ്പനികള്‍ സ്മാര്‍ട്ട്‌സിറ്റിയുമായി പ്രശ്‌നം തീര്‍പ്പാക്കാന്‍ മുന്നോട്ടു വരികയും കുടിശ്ശിക അടച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. കോടതി നിര്‍ ദ്ദേശപ്രകാരം വാടകകുടിശ്ശിക സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്നും വകയിരുത്തുകയോ അല്ലെ ങ്കില്‍ അവരില്‍  നിന്നും ഈടാക്കുകയോ ചെയ്യുന്നതാണ്. നിലവില്‍ 4 കമ്പനികളുമായി ബന്ധ പ്പെട്ടാണ് പ്രശ്‌നം നിലനില്‍ക്കുന്നത്. ഇവര്‍ക്ക് കോടതിയുടെയും സര്‍ക്കാരിന്റെയും ഉത്തരവു കളെക്കുറിച്ച് പൂര്‍ണ ബോധ്യമുള്ളതാണ്. അതുകൊണ്ട് തന്നെ ഒക്ടോ. 6-ലെ സര്‍ക്കാര്‍ ഉത്തര വിന്റെ അടിസ്ഥാനത്തില്‍ വാടക കുടിശ്ശിക തീര്‍ത്ത് വാടക കരാര്‍ പ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റാന്‍ അവര്‍ തയ്യാറാകേണ്ടതാണെന്നും സ്മാര്‍ട്ട്‌സിറ്റി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

സ്മാര്‍ട്ട്‌സിറ്റി കൊച്ചി സര്‍ക്കാര്‍ സ്ഥാപനമോ പൊതുമേഖലാ സ്ഥാപനമോ അല്ല. ഇന്ത്യയിലെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ്. കമ്പനിക്ക് സര്‍ക്കാര്‍ ഫണ്ടോ സബ്‌സിഡിയോ ലഭിക്കുന്നില്ല. വായ്പകള്‍ എഴുതിത്തള്ളുകയോ മറ്റെന്തെങ്കിലും ഇളവുകള്‍ നല്‍ കുകയോ ചെയ്തിട്ടില്ല. ഭൂമി, അടിസ്ഥാനസൗകര്യങ്ങള്‍, കെട്ടിടം തുടങ്ങിയവയിലേക്കായി സ്മാര്‍ട്ട് ‌സിറ്റി വന്‍ തുക നിക്ഷപിച്ചിട്ടുണ്ട്. അത് തുടര്‍ന്ന് കൊണ്ടുപോകാന്‍ കമ്പനി പ്രതിബദ്ധമാണ്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനി എന്ന നിലയില്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധന കാര്യ സ്ഥാപനങ്ങളോടും നിക്ഷേപകരോടുമുള്ള ബാധ്യതകള്‍ നിറവേറ്റേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വാടകയിളവ് നല്‍കാന്‍ നിര്‍വാഹമില്ലെന്നും സ്മാര്‍ട്ട്‌ സിറ്റി കൊച്ചി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംബുറേവി ചുഴലിക്കാറ്റ് : കെ.എസ്.ഇ.ബിയുടെ കൺട്രോൾറൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും

തിരു: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ട അടിയ ന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി കെ.എസ്.ഇ.ബി യുടെ കൺട്രോൾറൂമുകൾ 24 മണിക്കൂ റും പ്രവർത്തിപ്പിക്കും. ചുഴലിക്കാറ്റും കനത്തമഴയും ഉണ്ടാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ...തുട൪ന്ന് വായിക്കുക


ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ളവരെ യഥാസമയം മാറ്റിപാർപ്പിക്കും -മുഖ്യമന്ത്രി

തിരു: ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണക്കാക്കി ആ ഭാഗത്തുള്ളവരെ യഥാസമയം മാറ്റിപാർപ്പി ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തിന്റെ ഭാഗമായി മനുഷ്യജീവൻ നഷ്ട പ്പെടാതിരിക്കുക വളരെ പ്രധാനമാണ്. അതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉന്നത ഉദ്യ...തുട൪ന്ന് വായിക്കുക


ബുറേവി ചുഴലിക്കാറ്റ് : പോളിംഗ് സാമഗ്രികൾക്ക് പ്രത്യേക ശ്രദ്ധ നൽകാൻ നിർദ്ദേശം

തിരു : ബുറേവി ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് സാധനങ്ങളും സൂക്ഷിച്ചിരിക്കുന്ന വിതരണ സ്വീകരണ കേന്ദ്രങ്ങളിലും സ്‌ട്രോങ് റൂമു കളിലും പ്രത്യേക ശ്രദ്ധ നൽകാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ നിർദ്ദേശം...തുട൪ന്ന് വായിക്കുക


ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെയും ബി.എസ്.എൻ.എല്ലിലൂടെയും സന്ദേശങ്ങൾ പ്രചരിപ്പിക്കാം

തിരു: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി ദൃശ്യ, ശ്രവ്യ മാധ്യമങ്ങ ളിലൂടെയും ബി.എസ്.എൻ.എല്ലിലൂടെയും അനുമതിയോടെ സന്ദേശങ്ങൾ പ്രചരിപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ജില്ലാ ഇൻഫർമേഷൻഓഫീസർ മാരാണ് പരസ്യ...തുട൪ന്ന് വായിക്കുക


തിരഞ്ഞെടുപ്പ് ചുമതലകൾക്ക് വെള്ളിയാഴ്ചത്തെ അവധി ബാധകമല്ല

തിരു : ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച (ഡിസംബർ 4) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുവടെപ്പറയുന്ന ജോലി കൾ മുടക്കമില്ലാതെ നടക്കും. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 817 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3764 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 817 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 311 പേരാണ്. 34 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3764 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തി...തുട൪ന്ന് വായിക്കുക


ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്തില്‍ പരിഗണിച്ചത് 32 പരാതികള്‍

(ഫോട്ടോ:പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ) തിരു : പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പരാതികള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കേള്‍ക...തുട൪ന്ന് വായിക്കുക


വിറ്റുവരവില്‍ 100 കോടി കടന്ന് കെ.എസ്.ഡി.പി.

തിരു: 100 കോടി രൂപയുടെ വിറ്റുവരവ് നേടി സംസ്ഥാന പൊതുമേഖലാ മരുന്ന് നിര്‍മ്മാണ കമ്പനി യായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്(കെ.എസ്.ഡി.പി.).1974 മുതല്‍ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനം ആദ്യമായാണ് വിറ്റുവരവില്‍ 100 കോടി ക്ലബില...തുട൪ന്ന് വായിക്കുക


സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ

തിരു : തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഹാജരാക്കാവുന്നതിരി ച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പോളിംഗ് സ്‌റ്റേഷ നിലേക്ക് പ്രവേശിക്കുമ്പോൾ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോ...തുട൪ന്ന് വായിക്കുക


പ്രഭാത സവാരിക്ക് കോട്ടക്കുന്ന് അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിവേദനം

മലപ്പുറം : പ്രഭാത സവാരിക്ക് കോട്ടക്കുന്ന് അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് മലപ്പുറം ഫോര്‍ട്ട് ഹില്‍ ആര്‍ട്‌സ് ആന്റ സ്‌പോട്‌സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് ഹംസ ഏ പി സക്രട്ടറി സാഹിര്‍ പി. ജുനൈദ് പി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍ക...തുട൪ന്ന് വായിക്കുക


മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള ബിസ്നസ് കൾച്ചർ അവാർഡ് യു എസ് ‌ടി ഗ്ലോബലിന്

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ‌ടി ഗ്ലോബലിന് ഈ വർഷത്തെ മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള ബിസ്നസ് കൾച്ചർ അവാർ ഡ് ലഭിച്ചു. വെർച്വൽ ഈവന്റിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ജീവനക്കാരുടെപ്രകടനംമെച്ച പ്പെടുത്താനും ബി...തുട൪ന്ന് വായിക്കുക


ബസുകൾ സുരക്ഷിതമായി പാർക്ക് ചെയ്യണം

തിരു;ബുറേവി- ചുഴലിക്കാറ്റ് സംസ്ഥാനത്തിലൂടെ കടന്ന് പോകുന്നതുമായി ബന്ധപ്പെട്ട് തെക്കൻ കേരളത്തിൽ പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽതിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഉൾപ്പെട്ടുവരുന്ന വിവിധ ഡിപ്പോകളിലെ ബസ...തുട൪ന്ന് വായിക്കുക


രക്ഷാ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസി നൽകിയത് 16 ബസുകൾ

തിരു; ബുറേവി ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് പൊന്മുടിയിലെ രക്ഷാ പ്രവർത്തനത്തിന് വേണ്ടി കെഎസ്ആർടിസി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയത് 16 ബസുകൾ. അടിയന്തിര മായി ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി ജില്ലാഭരണകൂടത്തിന്റെ ആവശ്യ...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച കെഎസ്ആർടിസി 5 ജില്ലകളിൽ അവശ്യസർവ്വീസുകൾ മാത്രം നടത്തുo

തിരു; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ സർക്കാർ പ്രഖ്യാപിച്ച പൊതു അവധി കെ.എസ്.ആർ.ടി.സി യ്ക്കും ബാധകമായിരിക്കും എന്ന് ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനക്കൾക്കു...തുട൪ന്ന് വായിക്കുക


നൂറ് കോടി രൂപയുടെ വില്‍പന ലക്ഷ്യമിട്ട് ആംവേ

കൊച്ചി: പരമ്പരാഗത ഔഷധ പോഷകാഹാര വിഭാഗത്തില്‍ വര്‍ഷാവസാനത്തോടെ 100 കോടി രൂപയുടെ വില്‍പന ലക്ഷ്യമിട്ട് ആംവേ. ഉപയോക്താക്കള്‍ ആരോഗ്യകരമായ ജീവിതത്തിലേക്ക് മാറുന്നതിനൊപ്പം ഔഷധ പോഷകാഹാര വിഭാഗത്തിന്റെ ആവശ്യകത ഗണ്യമായി ഉയരുന്നതാണ് ഇതിന് കാരണം. ഔഷധസസ്യങ്ങളുടെ വര...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.