Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 949 പേര്‍ക്കെതിരെ കേസെടുത്തു വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് : ഒരു വര്‍ഷം തടവും 6000 രൂപ പിഴയും നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 949 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4629 പേര്‍ നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ലൂസീവ് കിയോസ്ക് തിരുവനന്തപുരത്ത് വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ്കാര്‍ട്ട്

അറിയിപ്പുകള്‍

കൂടുതല്‍ 

1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

25/10/2020

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 119 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. 2015 മുതല്‍ 995 രോഗികളിലായി 1010 റോബോട്ടിക് ശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ നടന്നത്.

റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് യൂറോളജി വിഭാഗത്തില്‍ മാത്രം 765 ശസ്ത്രക്രിയകള്‍ നടന്നപ്പോള്‍ ഗൈനക്കോളജിയില്‍ 175-ലേറെ ശസ്ത്രക്രിയകള്‍ നടന്നു. ബാക്കി ശസ്ത്രക്രിയകള്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഓങ്കോളജി, ലിവര്‍ കെയര്‍ വിഭാഗങ്ങളിലായാണ് നടന്നത്.

സങ്കീര്‍ണമായ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകളിലൂടെ ചികിത്സിക്കാനാകാത്ത കേസുകളില്‍ വരെ റോബോട്ടിക് ശസ്ത്രക്രിയകള്‍ ചെയ്യാമെന്ന് 800 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. കിഷോര്‍ ടി.എ പറഞ്ഞു. പ്രോസ്‌ട്രേറ്റ് കാന്‍സര്‍ നീക്കം ചെയ്യാന്‍, വൃക്ക മാറ്റിവെയ്ക്കല്‍, വൃക്കയിലെ ട്യൂമര്‍ നീക്കം ചെയ്യാന്‍ എന്നവയ്ക്കും റോബോട്ടിക് ശസ്ത്രക്രിയകള്‍ ഉപയോഗിക്കാവുന്നതാണ്. രക്തം നഷ്ടപ്പെടുന്നതും ആശുപത്രിവാസവും കുറയ്ക്കാമെന്നതിന് പുറമേ ശരീരം തുറന്നുള്ള ശസ്ത്ര ക്രിയകള്‍ ഒഴിവാക്കാമെന്നതുമാണ് ഇതിന്റെ നേട്ടമെന്നും ഡോ. കിഷോര്‍ വ്യക്തമാക്കി. ഈ ശസ്ത്രക്രിയയില്‍ സങ്കീര്‍ണതയും താരതമ്യേനെ കുറവാണ്. ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗം സര്‍ജന്‍ മാര്‍ക്ക് വളരെ വലുതായി 3 ഡിയില്‍ കാണാന്‍ കഴിയുന്നുവെന്നതും റോബോട്ടിക് ശസ്ത്രക്രിയ കളുടെ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ആശുപത്രിവാസം മതിയെന്നത് റോബോട്ടിക് ശസ്ത്രക്രിയകള്‍ ഈ കോവിഡ് കാലത്ത് മികച്ച സാധ്യത തന്നെയാണെന്നും ഡോ. കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയയുടെ പാടും തുടര്‍ന്നുള്ള വേദനയും ചെറുതാണെന്നതും രോഗിക്ക് സുഖംപ്രാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടെന്നുള്ളതും റോബോട്ടിക് ശസ്ത്രക്രിയയുടെ വലിയ നേട്ടങ്ങളാണെന്ന് ആസ്റ്റര്‍ വിമെന്‍സ് ഹെല്‍ത്ത് സീനിയര്‍ ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. മായാദേവി കുറുപ്പ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധയ്ക്കുള്ള സാധ്യതയും ഇതില്‍ കുറവാണെന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കര്‍ഷകരുമായി ഉപാധികളില്ലാതെ ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : കര്‍ഷകരുമായി ഉപാധികളില്ലാതെ ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സമരരംഗ ത്തുള്ള പഞ്ചാബിലെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജോഗീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ളനേതാ ക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് വ്...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 949 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4629 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 949 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 370 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 4629 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച...തുട൪ന്ന് വായിക്കുക


ചേരമാൻ ജുമാ മസ്ജിദ് പുനർ നിർമ്മാണത്തിന് എം എ യൂസഫലി 5 കോടി രൂപ നൽകും,ആദ്യ ഗഡു രണ്ട് കോടി രൂപ കൈമാറി

(കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ പുനർ നിർമ്മാണത്തിന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി പ്രഖ്യാപിച്ച 5കോടി രൂപയിലെ ആദ്യ ഗഡുവായി 2 കോടി രൂപയുടെ ചെക്ക് ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റി ഭാരവാഹികൾക്ക് ഇ.എ.ഹാരീസ് കൈമാറുന്നു) ...തുട൪ന്ന് വായിക്കുക


ബൂത്തുകളിലേക്കുള്ള സാനിറ്റൈസര്‍ നിര്‍മ്മിച്ചത് കെ.എസ്.ഡി.പി

തിരു: തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തികളിലേക്ക് ആവശ്യമായ സാനിറ്റൈസറുകള്‍ തയ്യാറാക്കിയത് കേരള സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (കെ.എസ്.ഡി.പി.). 2.5 ലക്ഷം ലിറ്റര്‍ സാനിറ്റൈസറാണ് കെഎസ്ഡിപിയുടെ കലവൂരിലെ ഫാക്ടറിയില്‍ നിര്‍മ്മിച്...തുട൪ന്ന് വായിക്കുക


കുട്ടികളുമായി ടേക്ക് ഓഫ്; സംവാദം

വയനാട് : ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നട ത്തിയ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാപോലീസ് മോധാവി ജി. പൂങ്കുഴലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക തുടങ്ങിയവര്‍ കുട്ടിക...തുട൪ന്ന് വായിക്കുക


പാലക്കാട് മാസ്ക് ധരിക്കാത്ത 61 പേർക്കെതിരെ കേസ്

പാലക്കാട് : മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 61 പേർക്കെതി രെ പോലീസ് ഇന്ന് (നവംബർ 30) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെആവ ശ്യകത ബോധ്യപ്പെടുത്തികോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ട യച്ചു. ...തുട൪ന്ന് വായിക്കുക


ബോജ ഫെസ്റ്റ്; സമ്മാനങ്ങള്‍ വിതരണം ചെയ്തു

വയനാട് : ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീ ഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നട ത്തിയ ബോജ ഫെസ്റ്റ് (വര്‍ണ്ണോല്‍സവം) വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാ കളക്ട...തുട൪ന്ന് വായിക്കുക


നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ലൂസീവ് കിയോസ്ക് തിരുവനന്തപുരത്ത്

തിരു: രാജ്യത്തെ അതിവേഗം വളരുന്ന ബ്യൂട്ടി ബ്രാൻഡുകളിൽ ഒന്നായ നൈക ബ്യൂട്ടിയുടെ ആദ്യത്തെ എക്സ്ക്ലൂസീവ് ബ്യൂട്ടി കിയോസ്കിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. ട്രാവൻകൂർ മാളിലാണ് കിയോസ്‌ക് പ്രവർത്തിക്കുന്നത്. കിയോസ്ക് മാതൃകയിലുള്ള റീറ്റെയ്ൽ ഘടന രാജ്യ...തുട൪ന്ന് വായിക്കുക


അപകടം വളരെ ദുഖകരം; ദീർഘദൂര സർവ്വീസുകളിൽ ക്രൂ ചെയ്ഞ്ചിംഗ് സമ്പ്രദായം നടപ്പിലാക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ

കൊച്ചി: ഇന്ന് പുലർച്ചെ (നവംബർ 30 ) രാവിലെ 4 മണിക്കും 4.15 നും ഇടക്ക് വൈറ്റില ഗീതാ ഞ്ജലി സ്റ്റോപ്പിന് സമീപം നിയന്ത്രണം തെറ്റി തിരുവനന്തപുരം - കോഴിക്കോട് സൂപ്പർ ഡീലക്‌സ് സർവീസ് (ബസ് നമ്പർ ATC 197) അപകടത്തിൽപെട്ട് ഡ്രൈവർ അരുൺ സുകുമാരൻ മരണപ്പെട്ട സംഭവം ...തുട൪ന്ന് വായിക്കുക


കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന ഓൺലൈൻ വർക്ക്ഷോപ്പ് ഡിസം. 5ന്

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റും, മലബാർ ക്രിസ്ത്യൻ കോളേജ് ആസ്ട്രോണമി ക്ലബും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി How to Model Our Universe എന്ന ഏകദിന ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. കർണാടകയിലെ എൻ.ഐ.ടി.കെ. സൂറത്ത്കൽ ...തുട൪ന്ന് വായിക്കുക


വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ്കാര്‍ട്ട്

കൊച്ചി: ഇന്ത്യയുടെ ആഭ്യന്തര ഇ-കൊമേഴ്സ് വിപണന കേന്ദ്രമായ ഫ്‌ളിപ്കാര്‍ട്ട് വിരമിച്ച കരസേന ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന ഫ്‌ളിപ്മാര്‍ച്ച് സംരംഭം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, തിര ഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയുന്നതിനും ജോലി നല്‍കുന്ന...തുട൪ന്ന് വായിക്കുക


വാസ്തുശാസ്ത്രം അന്നും ഇന്നും പുസ്‌തകം പ്രകാശനം ചെയ്തു

തിരു: ഡോ.കെ.മുരളീധരന്‍ നായർ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാസ്തുശാസ്ത്രം അന്നും ഇന്നും എന്ന പുസ്‌തകത്തിന്റെ ഏഴാം പതിപ്പ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ പ്രകാശനം ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1081 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4954 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1081 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 412 പേരാണ്. 51 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാ ത്ത 4954 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരി...തുട൪ന്ന് വായിക്കുക


ന്യൂനമർദം:തിരു.ജില്ലയിൽ കടലിൽ പോകുന്നതിനു പൂർണ വിലക്ക്; മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു

തിരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനം മൂലംജില്ലയിൽഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിൽ ശക്തമായ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ...തുട൪ന്ന് വായിക്കുക


കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടു ചെയ്യാനുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോം വിതരണത്തിനെത്തി

മലപ്പുറം : കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടുചെയ്യാനുള്ളപ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോം വിതരണത്തിനെത്തി. ഡിസംബര്‍ അഞ്ച് മുതല്‍പ്രത്യേ ക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുളള അപേക്ഷ വിതരണം ചെയ്യുo. കോവിഡ് പശ്ച...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.