Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ലൂസീവ് കിയോസ്ക് തിരുവനന്തപുരത്ത് വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ്കാര്‍ട്ട് ന്യൂനമർദം:തിരു.ജില്ലയിൽ കടലിൽ പോകുന്നതിനു പൂർണ വിലക്ക്; മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു പരിശീലന വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു ന്യൂനമർദം: കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കണം

അറിയിപ്പുകള്‍

കൂടുതല്‍ 

കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകി യെന്ന ആരോപണം വസ്തുതാവിരുദ്ധം: മെഡി. കോളേജ് ആശുപത്രി അധികൃതർ

22/10/2020

തിരു: കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻവൈകിയെന്ന ആരോപണം വസ്തുതാവിരുദ്ധം: മെഡി. കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.

ഒക്ടോബർ രണ്ടിന് മരിച്ച പത്തനാപുരം സ്വദേശി ദേവരാജൻ്റെ (63) മൃതദേഹം 19 ദിവസം കഴി ഞ്ഞിട്ടും വിട്ടുകൊടുത്തില്ലെന്ന മാധ്യമ വാർത്തകൾ . വസ്തുതാവിരുദ്ധമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. സെപ്തംബർ 25 ന് രണ്ടാം വാർഡിൽ അഡ്മിറ്റ് ചെയ്ത ദേവരാജനെ കോവിഡ് പോസിറ്റീവായതിനാൽ സർജിക്കൽ ഐ സി യു വിലേയ്ക്ക് മാറ്റി. ഒക്ടോബർ രണ്ടാം തീയതി മരിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. മൂന്നാം തീയ തി തന്നെ പത്തനാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്കും കൊല്ലം ഡി എം ഒ യ്ക്കും കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം സംസ്കരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു ള്ള ഇ മെയിൽ സന്ദേശം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് നൽകിയിരുന്നു.

ദേവരാജൻ്റെ മരണവിവരം യഥാസമയം ആശുപത്രിയിൽ അഡ്മിറ്റായ സമയം നൽകിയിരുന്ന ഫോൺ നമ്പരിൽ വിളിച്ച് അറിയിച്ചെങ്കിലും ഇത് നമ്മുടെ ബന്ധുവല്ല എന്ന മറുപടിയാണ് ആശു പത്രി അധികൃതർക്ക് ലഭിച്ചത്. തുടർന്ന് പത്തനാപുരംപൊലീസ് സ്റ്റേഷനിൽബന്ധപ്പെട്ടു.വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്ന് പൊലീസിൽ നിന്നും മറുപടിയും ലഭിച്ചിരുന്നു.ദേവരാജൻ്റെ മരണ വിവരം അറിഞ്ഞ് വിദേശത്തുള്ള മകൾ മഞ്ജുഷ നാട്ടിലെത്തിയ ശേഷം ഒക്ടോബർ 15 വരെ ക്വാറൻ്റൈനിലായിരുന്നു.

അമ്മ കോവിന്ധ് പൊസിറ്റീവായി ക്വാറൻ്റൈനിൽ ആവുകയും ചെയ്തു. മറ്റു ബന്ധുക്കളോട് അച്ഛൻ്റെ മൃതദേഹം അടക്കം ചെയ്യുന്നതു സംബന്ധിച്ച് സംസാരിച്ചപ്പോൾ കോവിഡ് പൊസിറ്റീ വായതിനാൽ മൃതദേഹം വിട്ടുകിട്ടില്ലെന്നും കൊല്ലത്തു കൊണ്ടുപോയി സംസ്കരിക്കുമെന്ന മറു പടിയും ലഭിച്ചു. അതു കാരണമാണ് മൃതശരീരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണെന്ന വിവരം അറിയാതെ പോയതെന്ന് മകൾ ആശുപത്രി അധികൃതർക്ക് നൽകിയ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. .മൃതദേഹം പ്രോട്ടോകോൾ പ്രകാരം ഏറ്റുവാങ്ങാൻ പഞ്ചായത്തിൽ നിന്നും ആരും എത്തിയിരുന്നില്ല.

ദിവസേനയുള്ള മോർച്ചറി റിപ്പോർട്ടിൽ ദേവരാജൻ്റെ മൃതദേഹവുമായി ബന്ധപ്പെട്ട വിവരം രേഖ പ്പെടുത്തുകയും മേൽ നടപടികൾക്കായി പൊലിസിനു കൈമാറുകയും പത്തനാപുരം പഞ്ചായ ത്ത് സെക്രട്ടറിയുമായി സെക്യൂരിറ്റി ഓഫീസിൽ നിന്നും ബന്ധപ്പെടുകയുംചെയ്യാറുണ്ടായിരുന്നു.

നിരന്തരം ബന്ധപ്പെട്ടിട്ടും ആരും എത്താത്തതിനാൽപത്തനാപുരംപൊലീസിൽവിവരംഅറിയിച്ചു. 20-ാം തീയതിയാണ് പത്തനാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മൃതദേഹം തിരുവനന്തപുരം കോർപറേഷൻ ശ്മശാനത്തിൽ സംസ്കരിക്കണമെന്ന കത്തു നൽകിയത്. ഈ കത്തിനോടൊപ്പം മൃതദേഹം മറവു ചെയ്യാൻ വീട്ടിൽ സ്ഥലമില്ലെന്നും അതിനാൽ സർക്കാർ ചെലവിൽ മറവു ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർക്ക് ദേവരാജൻ്റെ ഭാര്യ പുഷ്പ നൽകിയ അപേക്ഷയും ചേർത്തിട്ടുണ്ട്.

തുടർന്ന് 21 ന് മഞ്ജുഷ ആശുപത്രിയിലെത്തി മൃതദേഹം സംസ്കരിക്കുന്നതിനുള്ള സൗകര്യം വീട്ടിലില്ലായെന്നും നാട്ടുകാർ അനുവദിക്കില്ലായെന്നും വിശദീകരിച്ച് ദേവരാജൻ്റെ മകളും കത്തു നൽകി.

നിയമപരമായി ലഭിക്കേണ്ട പ്രസ്തുത കത്തുകളില്ലാതെ മൃതദേഹം സംസ്കരിക്കാൻ സാധിക്കില്ലെന്ന വസ്തുത നിലനിൽക്കെ മൃതദേഹം വിട്ടു നൽകാൻ വൈകിയെന്ന ആരോപണം വസ്തുതാ വിരുദ്ധ മാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംചേരമാൻ ജുമാ മസ്ജിദ് പുനർ നിർമ്മാണത്തിന് എം എ യൂസഫലി 5 കോടി രൂപ നൽകും,ആദ്യ ഗഡു രണ്ട് കോടി രൂപ കൈമാറി

(കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ പുനർ നിർമ്മാണത്തിന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി പ്രഖ്യാപിച്ച 5കോടി രൂപയിലെ ആദ്യ ഗഡുവായി 2 കോടി രൂപയുടെ ചെക്ക് ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റി ഭാരവാഹികൾക്ക് ഇ.എ.ഹാരീസ് കൈമാറുന്നു) ...തുട൪ന്ന് വായിക്കുക


ബൂത്തുകളിലേക്കുള്ള സാനിറ്റൈസര്‍ നിര്‍മ്മിച്ചത് കെ.എസ്.ഡി.പി

തിരു: തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തികളിലേക്ക് ആവശ്യമായ സാനിറ്റൈസറുകള്‍ തയ്യാറാക്കിയത് കേരള സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (കെ.എസ്.ഡി.പി.). 2.5 ലക്ഷം ലിറ്റര്‍ സാനിറ്റൈസറാണ് കെഎസ്ഡിപിയുടെ കലവൂരിലെ ഫാക്ടറിയില്‍ നിര്‍മ്മിച്...തുട൪ന്ന് വായിക്കുക


കുട്ടികളുമായി ടേക്ക് ഓഫ്; സംവാദം

വയനാട് : ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നട ത്തിയ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാപോലീസ് മോധാവി ജി. പൂങ്കുഴലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക തുടങ്ങിയവര്‍ കുട്ടിക...തുട൪ന്ന് വായിക്കുക


പാലക്കാട് മാസ്ക് ധരിക്കാത്ത 61 പേർക്കെതിരെ കേസ്

പാലക്കാട് : മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 61 പേർക്കെതിരെ പോലീസ് ഇന്ന് (നവംബർ 30) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തികോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. ...തുട൪ന്ന് വായിക്കുക


ബോജ ഫെസ്റ്റ്; സമ്മാനങ്ങള്‍ വിതരണം ചെയ്തു

വയനാട് : ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീ ഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നട ത്തിയ ബോജ ഫെസ്റ്റ് (വര്‍ണ്ണോല്‍സവം) വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാ കളക്ട...തുട൪ന്ന് വായിക്കുക


നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ലൂസീവ് കിയോസ്ക് തിരുവനന്തപുരത്ത്

തിരു: രാജ്യത്തെ അതിവേഗം വളരുന്ന ബ്യൂട്ടി ബ്രാൻഡുകളിൽ ഒന്നായ നൈക ബ്യൂട്ടിയുടെ ആദ്യത്തെ എക്സ്ക്ലൂസീവ് ബ്യൂട്ടി കിയോസ്കിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. ട്രാവൻകൂർ മാളിലാണ് കിയോസ്‌ക് പ്രവർത്തിക്കുന്നത്. കിയോസ്ക് മാതൃകയിലുള്ള റീറ്റെയ്ൽ ഘടന രാജ്യ...തുട൪ന്ന് വായിക്കുക


അപകടം വളരെ ദുഖകരം; ദീർഘദൂര സർവ്വീസുകളിൽ ക്രൂ ചെയ്ഞ്ചിംഗ് സമ്പ്രദായം നടപ്പിലാക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ

കൊച്ചി: ഇന്ന് പുലർച്ചെ (നവംബർ 30 ) രാവിലെ 4 മണിക്കും 4.15 നും ഇടക്ക് വൈറ്റില ഗീതാ ഞ്ജലി സ്റ്റോപ്പിന് സമീപം നിയന്ത്രണം തെറ്റി തിരുവനന്തപുരം - കോഴിക്കോട് സൂപ്പർ ഡീലക്‌സ് സർവീസ് (ബസ് നമ്പർ ATC 197) അപകടത്തിൽപെട്ട് ഡ്രൈവർ അരുൺ സുകുമാരൻ മരണപ്പെട്ട സംഭവം ...തുട൪ന്ന് വായിക്കുക


കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന ഓൺലൈൻ വർക്ക്ഷോപ്പ് ഡിസം. 5ന്

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റും, മലബാർ ക്രിസ്ത്യൻ കോളേജ് ആസ്ട്രോണമി ക്ലബും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി How to Model Our Universe എന്ന ഏകദിന ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. കർണാടകയിലെ എൻ.ഐ.ടി.കെ. സൂറത്ത്കൽ ...തുട൪ന്ന് വായിക്കുക


വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ്കാര്‍ട്ട്

കൊച്ചി: ഇന്ത്യയുടെ ആഭ്യന്തര ഇ-കൊമേഴ്സ് വിപണന കേന്ദ്രമായ ഫ്‌ളിപ്കാര്‍ട്ട് വിരമിച്ച കരസേന ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന ഫ്‌ളിപ്മാര്‍ച്ച് സംരംഭം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, തിര ഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയുന്നതിനും ജോലി നല്‍കുന്ന...തുട൪ന്ന് വായിക്കുക


വാസ്തുശാസ്ത്രം അന്നും ഇന്നും പുസ്‌തകം പ്രകാശനം ചെയ്തു

തിരു: ഡോ.കെ.മുരളീധരന്‍ നായർ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാസ്തുശാസ്ത്രം അന്നും ഇന്നും എന്ന പുസ്‌തകത്തിന്റെ ഏഴാം പതിപ്പ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ പ്രകാശനം ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1081 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4954 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1081 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 412 പേരാണ്. 51 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാ ത്ത 4954 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരി...തുട൪ന്ന് വായിക്കുക


ന്യൂനമർദം:തിരു.ജില്ലയിൽ കടലിൽ പോകുന്നതിനു പൂർണ വിലക്ക്; മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു

തിരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനം മൂലംജില്ലയിൽഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിൽ ശക്തമായ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ...തുട൪ന്ന് വായിക്കുക


കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടു ചെയ്യാനുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോം വിതരണത്തിനെത്തി

മലപ്പുറം : കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടുചെയ്യാനുള്ളപ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോം വിതരണത്തിനെത്തി. ഡിസംബര്‍ അഞ്ച് മുതല്‍പ്രത്യേ ക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുളള അപേക്ഷ വിതരണം ചെയ്യുo. കോവിഡ് പശ്ച...തുട൪ന്ന് വായിക്കുക


കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

തിരു: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ 2ന് ഇടുക്കി ജില്ലയിൽ കാലാവസ്ഥാവകുപ്പ് ഏറ്റവും ഉയർന്ന അലർട്ട് ആയ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മിലിമീറ്ററിൽ...തുട൪ന്ന് വായിക്കുക


പരിശീലന വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ്് ഉദ്യോഗസ്ഥര്‍ ക്ക് പരിശീലനം നല്‍കുന്നതിനായി വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ (അഞ്ച് എണ്ണം വീതം) 75 കണ്‍ട്രോള്‍ യൂനിറ്റും 225 ബാലറ്റ് യൂ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.