|
26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു:സംസ്ഥാനത്തെ ടൂറിസം മേഖല ശക്ത മായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി |
22/10/2020 |
 തിരു: സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ 26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനവും, രാജ്യവും, ലോകവുംകോവി ഡിനെ അതിജീവിക്കുമ്പോൾ, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് 14 ജില്ലകളിലെ പദ്ധതികള്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാനത്തെ ടൂറിസം മേഖല മുന്നേറുന്ന ഘട്ടത്തിലാണ് കോവിഡ് മഹാമാരിയെത്തിയത്. കൊവിഡ് പ്രതിസന്ധി കാരണം ടൂറിസം മേഖലയ്ക്ക് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നതെന്നും, ഇതുമൂലം വലിയ തോതിൽ തൊഴിൽ നഷ്ടവുമുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോവിഡിനെ അതിജീവിക്കുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് കുതിപ്പേകാൻ പര്യാപ്തമായപദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ശക്ത മായ പ്രചാരണ ക്യാമ്പയിനുകളിലൂടെ കേരളടൂറിസത്തിന്റെ തിരിച്ചുവരവ് സാധ്യമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
14 ജില്ലകളിലായി 26 ടൂറിസം പദ്ധതികള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാന ടൂറിസം ചരിത്രത്തില്‍ ആദ്യമായാണ്. പൊന്മുടിയിൽ പൂര്ത്തിയാക്കിയഅടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ കൂട്ടികൾക്ക് കളിക്കളം, ലാന്റ് സ്കേപ്പിംഗ്, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ലോവർസാനിട്ടോറിയത്തിന് കൂടുതൽ ആകർഷണീയത നൽകാനും, കുടുംബമായിഎത്തുന്ന സഞ്ചാരികൾക്ക് സമയം ചെലവഴിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. കൊല്ലംജില്ലയിലെ മലമേൽപാറ ടൂറിസം പദ്ധതി, കൊല്ലം ബീച്ചിലും താന്നിബീച്ചിലും നടപ്പാക്കിയ വികസന പ്രവർ ത്തനങ്ങള് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രിനിര്വഹിച്ചു. ബഹുമുഖ പ്രതിഭയായ സരസ കവി മൂലൂർ എസ്.പദ്മനാഭ പണിക്കരുടെ ഗൃഹമായപത്തനംതിട്ട ഇലവുംതിട്ടയിലെ മൂലൂർ സ്മാര കത്തില്‍ നടത്തിയ 49ലക്ഷം രൂപയുടെ സൗന്ദര്യവത്ക്കരണ പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പാലാനഗരത്തിൽ പാരീസിലെ ലവ്റെ മ്യൂസിയത്തിന്റെ മാതൃകയിൽ നിർമ്മിക്കുന്ന ഗ്രീൻടൂറിസം കോംപ്ലക്സ്, ഇടുക്കി ജില്ലയിലെ അരുവിക്കുഴി ടൂറിസം വികസന പദ്ധതി, ഏലപ്പാറ അമിനിറ്റി സെന്റർ, പുന്നമട നെഹ്റു ട്രോഫി വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റിലേക്കുള്ള പാത് വേ, രണ്ട് ബോട്ട് ജെട്ടികള്‍,എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് ഡാമിന്റെ ഭാഗമായുള്ള വിനോദ സഞ്ചാര കേന്ദ്രം, തൃശൂർ ജില്ലയിലെ പീച്ചി ഡാമും ബൊട്ടാണിക്കൽ ഗാർഡനും കൂടുതൽ മനോ ഹരമാക്കുന്നതിനുള്ള പദ്ധതികളും ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി,വാഴച്ചാൽ, മലക്കപ്പാറ സർ ക്യൂട്ടിൽ ഉൾപ്പെടുന്ന തുമ്പൂർമൂഴി പദ്ധതി ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കു മെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് ജില്ലയിലെ പോത്തുണ്ടി ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം എന്നിവയും നവീകരിച്ച് ഭംഗിയാക്കി സഞ്ചാരികളെ സ്വീകരിക്കുന്നതിന് സജ്ജമാക്കിക്കഴിഞ്ഞു. മലപ്പുറംജില്ലയിലെകോട്ട ക്കുന്നിൽ മിറക്കിൾ ഗാർഡനടക്കം ഒരുക്കി ഭംഗിയാക്കിയിട്ടുണ്ട്. ചമ്രവട്ടത്തെ പുഴയോരം സ്നേ ഹപാതയുടെ ഒന്നും, രണ്ടും ഘട്ടങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ വട കര അഴിമുഖ കടൽത്തീരത്ത് ടൂറിസം വകുപ്പിന്റെ ഗ്രീൻ കാർപ്പറ്റ് പദ്ധതിയുടെഭാഗമായവികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാനാഞ്ചിറ സ്ക്വയർ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ളപദ്ധതിയുംപൂർത്തീ കരിച്ചു.
കണ്ണൂരിലെകക്കാട് സ്ഥിതി ചെയ്യുന്ന പാലക്കാട് സ്വാമി മഠം പാർക്കിന്റെ വികസനത്തിനായുള്ള പദ്ധതിയും, ചൊക്ലിബണ്ട് റോഡിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതിയും പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ മലനാട്- മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗ മായ പറശനിക്കടവ് ബോട്ട് ടെർമിനലും, പഴയങ്ങാടി ബോട്ട് ടെർമിനലും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. വയനാട്ടിലെ ചീങ്ങേരി മല റോക്ക് അഡ്വഞ്ചർ ടൂറിസം പദ്ധതിയുടെയും, ബേക്കൽ കോട്ട സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും സ്വാഗതമേ കുന്ന കമാനവും പാതയോര സൗന്ദര്യവൽക്കരണ പദ്ധതിയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
|