Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ലൂസീവ് കിയോസ്ക് തിരുവനന്തപുരത്ത് വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ്കാര്‍ട്ട് ന്യൂനമർദം:തിരു.ജില്ലയിൽ കടലിൽ പോകുന്നതിനു പൂർണ വിലക്ക്; മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു പരിശീലന വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു ന്യൂനമർദം: കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കണം

അറിയിപ്പുകള്‍

കൂടുതല്‍ 

ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ, 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ ബഹുമതികൾ യു എസ് ടി ഗ്ലോബൽ നേടി

22/10/2020

തിരു: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബ ലിന് ഉന്നത ബഹുമതികൾ. വർക്കിംഗ് മദർ, അവതാർ എന്നിവയുടെ ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ കരസ്ഥമാക്കിയ കമ്പനി 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ (ബി സി ഡബ്ല്യു ഐ) പട്ടികയിലും ഇടം പിടിച്ചു. കുടുംബങ്ങൾക്കായി അർപണബോധത്തോടെ പ്രവർത്തിക്കുന്ന, കരി യറിൽ പ്രതിജ്ഞാബദ്ധരായ 17 ദശലക്ഷത്തിലധികം അമ്മമാരുടെ ക്ഷേമത്തിനായി നിലകൊള്ളു ന്ന വർക്കിങ്ങ് മദറിനെ ഒരു റോൾ മോഡലും മെൻ്ററുമായാണ് അമേരിക്കയിൽ കരുതപ്പെടുന്നത്. ലിംഗ വൈവിധ്യത്തിന് പ്രത്യേക ഊന്നൽ നൽകി ഡൈവേഴ്സിറ്റി, ഇൻക്ലൂഷൻ മേഖലയിൽ വ്യാപ കമായി പ്രവർത്തിക്കുന്ന സംഘടനയാണ് അവതാർ.

സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയുന്ന രാജ്യത്തെ ഏറ്റവുംമികച്ച കമ്പനികളിൽഒന്നായുംചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ ആയും തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ലിംഗവൈവിധ്യത്തിലുംതുല്യതയിലുമുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയാണ് ഊട്ടിയുറപ്പിക്കുന്നത്. സ്ത്രീ സുരക്ഷയും സൗകര്യങ്ങളും ഉറ പ്പാക്കുന്ന നയങ്ങൾക്കും നടപടിക്രമങ്ങൾക്കും പുറമേ തുല്യവും നീതിപൂർവവുമായ അവസരങ്ങ ളും കമ്പനി മുന്നോട്ടുവെയ്ക്കുന്നുണ്ട്.തുടർച്ചയായ രണ്ടാം വർഷമാണ് യു എസ് ടി ഗ്ലോബൽ വനിതകൾക്കുള്ള ഏറ്റവും മികച്ച നൂറ് കമ്പനികളുടെ അവതാർ പട്ടികയിൽ ഇടം പിടിക്കുന്നത്.

എളിമ, മാനവികത, ധാർമികത തുടങ്ങിയ മൂല്യങ്ങൾ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുന്ന കമ്പനിയുടെ അടിസ്ഥാന ശിലകളാണ് വൈവിധ്യവും ഉൾപ്പെടുത്തലും (ഡൈവേഴ്സിറ്റി ആൻ്റ് ഇൻക്ലൂഷൻ -ഡി & ഐ). മുഴുവൻ വിഭാഗങ്ങളെയും ഉൾക്കൊള്ളും വിധത്തിൽ വൈവിധ്യപൂർ ണമായ തൊഴിൽ അന്തരീക്ഷം രൂപപ്പെടുത്താനുളള പ്രതിജ്ഞാബദ്ധതയാണ് കഴിഞ്ഞ 20 വർഷ ക്കാലവും കമ്പനി പ്രകടിപ്പിച്ചത്. വനിതാ ജീവനക്കാർക്കും പുതിയ അമ്മമാർക്കും ഗർഭിണികൾ ക്കുമെല്ലാം പിന്തുണ നൽകുന്ന നിരവധി നൂതന പദ്ധതികളാണ് കമ്പനി നടപ്പിലാക്കുന്നത്. തുല്യ തയും ലിംഗ വൈവിധ്യവും ഉറപ്പാക്കി, മുഴുവൻ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന തൊഴിലിടം വികസിപ്പിക്കാനുള്ള നിരന്തരമായ ശ്രമത്തിൽ ലിംഗ വേതനത്തിലെ വിടവുകൾ (ജെൻഡർ വേജ് ഗ്യാപ്സ്) കണ്ടെത്താനും ഒഴിവാക്കാനും ആഗോളതലത്തിൽ കമ്പനി മുൻകൈയെടുത്തിട്ടുണ്ട്.

ദി ഷീറോസ് അവേഴ്സ് , ടെക് ഷീ കാൻ എന്നിവയിലെ പങ്കാളിത്തം സാങ്കേതിക വ്യവസായ രംഗത്ത് സ്ത്രീകളുടെ കടന്നുവരവിനെ പിന്തുണയ്ക്കുന്നതും ആഘോഷിക്കുന്നതുമാണ്.സ്ത്രീകളുടെ അഭിവൃദ്ധിയും സുരക്ഷയും ഉറപ്പാക്കുന്ന തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാനാണ് ശ്രമം. അതിനായി സ്ത്രീകൾക്കുള്ള നേതൃത്വ പരിശീലന ക്യാമ്പുകൾ, ലൈംഗിക അതിക്രമങ്ങൾ തടയാ നുള്ള പോഷ് (പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ്മെൻ്റ്) പരിശീലനംഎന്നിവസംഘടിപ്പിക്കുന്നു.

നെറ്റ് വർക്ക് ഓഫ് വിമൺ അസോസിയേറ്റ്സ് (നൗ യു),മെന്ററിംഗ്, യു എസ് ടി കരിയർ ആർകി ടെക്ചർ ഫ്രെയിംവർക്ക്, ടെക്നോളജി മേഖലയിലെ പ്രതിഭകളെ അംഗീകരിക്കുന്ന ഗ്ലോബൽ ഡെവ ലപ്പേഴ്സ് കോൺഫറൻസായ ഡി 3, വിമൺ അൺലിമിറ്റഡ് തുടങ്ങിയ പ്രോഗ്രാമുകൾ ഇൻക്ലൂഷൻ, കമ്മ്യൂണിറ്റി ബിൽഡിങ്ങ് എന്നിവയ്ക്ക് ശക്തമായ പ്രചോദനമായിട്ടുണ്ട്. ഒരു ട്രാൻസ്‌ജെൻഡർ സ്ത്രീയെ ജോലിക്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ടെക്നോളജി ട്രാൻസ്ഫൊർമേഷൻ കമ്പനികളിൽ ഒന്നാണ് യു എസ് ടി ഗ്ലോബൽ. ലൈംഗിക ന്യൂനപക്ഷങ്ങൾക്കായി കർവ്ഡ് കളേഴ്സ് പോലുള്ള ഇൻ്റേണൽ കമ്മ്യൂണിറ്റികൾക്ക് രൂപം കൊടുത്തിട്ടുണ്ട്. എൽജിബിടിക്യുഐ പ്ലസ് കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതിൽ സജീവമായ ഇടപെടലുകളാണ് കമ്പനി നടത്തുന്നത്.

നിയമനം, സ്ഥാനക്കയറ്റം, അംഗീകാരം, നേതൃത്വവികസനം, നിലനിർത്തൽ എന്നിവയിലൂടെ തലമുറകളുടെ വൈവിധ്യത്തെയും യു എസ് ടി ഗ്ലോബൽ ഉറപ്പാക്കിയിട്ടുണ്ട്. സ്ഥാപനത്തിലെ ഡി ആൻ്റ് ഐ ചാമ്പ്യൻമാരുടെ നേതൃത്വത്തിൽ രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഡി ആൻ്റ് ഐ ക്യാമ്പയ്നുംവർഷം മുഴുവനുമുള്ള ആഗോള പരിശീലനവും ഇ-ലേണിങ്ങ് സെഷനു കളും നിരന്തരമായ അവബോധവും വിദ്യാഭ്യാസവും ഉറപ്പാക്കാൻ യു എസ് ടി ഉപയോഗിക്കുന്ന ഫലപ്രദമായ മാർഗങ്ങളാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംചേരമാൻ ജുമാ മസ്ജിദ് പുനർ നിർമ്മാണത്തിന് എം എ യൂസഫലി 5 കോടി രൂപ നൽകും,ആദ്യ ഗഡു രണ്ട് കോടി രൂപ കൈമാറി

(കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ പുനർ നിർമ്മാണത്തിന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി പ്രഖ്യാപിച്ച 5കോടി രൂപയിലെ ആദ്യ ഗഡുവായി 2 കോടി രൂപയുടെ ചെക്ക് ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റി ഭാരവാഹികൾക്ക് ഇ.എ.ഹാരീസ് കൈമാറുന്നു) ...തുട൪ന്ന് വായിക്കുക


ബൂത്തുകളിലേക്കുള്ള സാനിറ്റൈസര്‍ നിര്‍മ്മിച്ചത് കെ.എസ്.ഡി.പി

തിരു: തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തികളിലേക്ക് ആവശ്യമായ സാനിറ്റൈസറുകള്‍ തയ്യാറാക്കിയത് കേരള സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് (കെ.എസ്.ഡി.പി.). 2.5 ലക്ഷം ലിറ്റര്‍ സാനിറ്റൈസറാണ് കെഎസ്ഡിപിയുടെ കലവൂരിലെ ഫാക്ടറിയില്‍ നിര്‍മ്മിച്...തുട൪ന്ന് വായിക്കുക


കുട്ടികളുമായി ടേക്ക് ഓഫ്; സംവാദം

വയനാട് : ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നട ത്തിയ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാപോലീസ് മോധാവി ജി. പൂങ്കുഴലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക തുടങ്ങിയവര്‍ കുട്ടിക...തുട൪ന്ന് വായിക്കുക


പാലക്കാട് മാസ്ക് ധരിക്കാത്ത 61 പേർക്കെതിരെ കേസ്

പാലക്കാട് : മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 61 പേർക്കെതിരെ പോലീസ് ഇന്ന് (നവംബർ 30) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തികോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. ...തുട൪ന്ന് വായിക്കുക


ബോജ ഫെസ്റ്റ്; സമ്മാനങ്ങള്‍ വിതരണം ചെയ്തു

വയനാട് : ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീ ഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നട ത്തിയ ബോജ ഫെസ്റ്റ് (വര്‍ണ്ണോല്‍സവം) വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാ കളക്ട...തുട൪ന്ന് വായിക്കുക


നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ലൂസീവ് കിയോസ്ക് തിരുവനന്തപുരത്ത്

തിരു: രാജ്യത്തെ അതിവേഗം വളരുന്ന ബ്യൂട്ടി ബ്രാൻഡുകളിൽ ഒന്നായ നൈക ബ്യൂട്ടിയുടെ ആദ്യത്തെ എക്സ്ക്ലൂസീവ് ബ്യൂട്ടി കിയോസ്കിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. ട്രാവൻകൂർ മാളിലാണ് കിയോസ്‌ക് പ്രവർത്തിക്കുന്നത്. കിയോസ്ക് മാതൃകയിലുള്ള റീറ്റെയ്ൽ ഘടന രാജ്യ...തുട൪ന്ന് വായിക്കുക


അപകടം വളരെ ദുഖകരം; ദീർഘദൂര സർവ്വീസുകളിൽ ക്രൂ ചെയ്ഞ്ചിംഗ് സമ്പ്രദായം നടപ്പിലാക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ

കൊച്ചി: ഇന്ന് പുലർച്ചെ (നവംബർ 30 ) രാവിലെ 4 മണിക്കും 4.15 നും ഇടക്ക് വൈറ്റില ഗീതാ ഞ്ജലി സ്റ്റോപ്പിന് സമീപം നിയന്ത്രണം തെറ്റി തിരുവനന്തപുരം - കോഴിക്കോട് സൂപ്പർ ഡീലക്‌സ് സർവീസ് (ബസ് നമ്പർ ATC 197) അപകടത്തിൽപെട്ട് ഡ്രൈവർ അരുൺ സുകുമാരൻ മരണപ്പെട്ട സംഭവം ...തുട൪ന്ന് വായിക്കുക


കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന ഓൺലൈൻ വർക്ക്ഷോപ്പ് ഡിസം. 5ന്

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റും, മലബാർ ക്രിസ്ത്യൻ കോളേജ് ആസ്ട്രോണമി ക്ലബും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി How to Model Our Universe എന്ന ഏകദിന ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. കർണാടകയിലെ എൻ.ഐ.ടി.കെ. സൂറത്ത്കൽ ...തുട൪ന്ന് വായിക്കുക


വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ്കാര്‍ട്ട്

കൊച്ചി: ഇന്ത്യയുടെ ആഭ്യന്തര ഇ-കൊമേഴ്സ് വിപണന കേന്ദ്രമായ ഫ്‌ളിപ്കാര്‍ട്ട് വിരമിച്ച കരസേന ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന ഫ്‌ളിപ്മാര്‍ച്ച് സംരംഭം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, തിര ഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയുന്നതിനും ജോലി നല്‍കുന്ന...തുട൪ന്ന് വായിക്കുക


വാസ്തുശാസ്ത്രം അന്നും ഇന്നും പുസ്‌തകം പ്രകാശനം ചെയ്തു

തിരു: ഡോ.കെ.മുരളീധരന്‍ നായർ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാസ്തുശാസ്ത്രം അന്നും ഇന്നും എന്ന പുസ്‌തകത്തിന്റെ ഏഴാം പതിപ്പ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ പ്രകാശനം ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1081 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4954 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1081 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 412 പേരാണ്. 51 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാ ത്ത 4954 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരി...തുട൪ന്ന് വായിക്കുക


ന്യൂനമർദം:തിരു.ജില്ലയിൽ കടലിൽ പോകുന്നതിനു പൂർണ വിലക്ക്; മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു

തിരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനം മൂലംജില്ലയിൽഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിൽ ശക്തമായ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ...തുട൪ന്ന് വായിക്കുക


കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടു ചെയ്യാനുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോം വിതരണത്തിനെത്തി

മലപ്പുറം : കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടുചെയ്യാനുള്ളപ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോം വിതരണത്തിനെത്തി. ഡിസംബര്‍ അഞ്ച് മുതല്‍പ്രത്യേ ക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുളള അപേക്ഷ വിതരണം ചെയ്യുo. കോവിഡ് പശ്ച...തുട൪ന്ന് വായിക്കുക


കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

തിരു: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ 2ന് ഇടുക്കി ജില്ലയിൽ കാലാവസ്ഥാവകുപ്പ് ഏറ്റവും ഉയർന്ന അലർട്ട് ആയ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മിലിമീറ്ററിൽ...തുട൪ന്ന് വായിക്കുക


പരിശീലന വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ്് ഉദ്യോഗസ്ഥര്‍ ക്ക് പരിശീലനം നല്‍കുന്നതിനായി വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ (അഞ്ച് എണ്ണം വീതം) 75 കണ്‍ട്രോള്‍ യൂനിറ്റും 225 ബാലറ്റ് യൂ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.